Posts

Showing posts from March, 2009

നരകാസുര വധം കഥകളി

Image
നരകാസുരന്‍ തന്നെ ഒരു മനുഷ്യനും ദേവനും തോല്പിക്കാന്‍ ആവില്ല എന്നാ അഹംകാരത്ത്തില് ഭുമിയില് എല്ലാവരെയും ആക്രമിച്ചു കീഴടക്കി. തന്റെ സാമ്രാജ്യം സ്വര്ഗത്തിലേക്ക് വ്യാപിപ്പിക്കണമെന്ന് മോഹമായി. ഏതായാലും ആദ്യം കുറെ അപ്സരകുമാരിമാരെ സ്വന്തമാക്കാം എന്ന് തീരുമാനിച്ചു. അതിനുവേണ്ടി തന്റെ പ്രിയ ശിഷ്യ നക്രതുണ്ഡിയെ വിളിച്ചു സ്വര്ഗത്തില് പോയി കുറച്ചു സുരസുന്ദരിമാരെ പിടിച്ചു കൊണ്ടു വരാന് ആജ്ഞാപിച്ചു. നരകാസുര വധം കഥകളി തുടങ്ങുന്നതു നക്രതുണ്ടിയുടെ രംഗപ്രവേശത്തോടെ ആണ്. രംഗം ഒന്ന് നക്രതുണ്ടി സ്വര്ഗത്തിലേക്ക് പോകാന് തയ്യാറാവുന്നു. തന്റെ നാറുന്ന കേശഭാരവും വസ്ത്രങ്ങളും സ്വര്ഗത്തിലേക്കുള്ള യാത്രയില് തീരെ കൊള്ളില്ല എന്ന് തോന്നി, കാട്ടില് നിന്ന് മരുന്നുകള് പറിച്ചു എണ്ണ തേച്ചു മുടി ചീകി സുഗന്ധ ദ്രവ്യം പുരട്ടി തയാറാവുന്നു. ഒരുങ്ങി കഴിഞ്ഞപ്പോള് തന്റെ സൌന്ദര്യത്ത്തില് (?) അഭിമാനം കൊണ്ടു നൃത്തം ചവിട്ടുകയും കുമ്മി അടിക്കുകയും മറ്റും ചെയ്യുന്നു. നക്രതുണ്ടി സ്വര്ഗത്തിലേക്ക് പോകാന് തയ്യാറാവുന്നു നക്രതുണ്ടി ഒരുങ്ങുന്നു രംഗം രണ്ടു നക്രതുണ്

കൂടിയാട്ടം , കഥകളി വിരുന്നു കോഴിക്കോട്ടു

Image
‘സോപാനം‘ എന്ന സംഘടനയുടെ വാര്ഷിക പരിപാടി ആയ കഥകളി കൂടിയാട്ട വിരുന്നു ഇത്തവണ തളി ഗായത്രീ കല്യാണ മണ്ഡപത്തില് ആയിരുന്നു. മാര്ച് 20, 21, 22 തീയതികളില്. 20 നു കൂടിയാട്ടവും 21 നു നളചരിതം മൂന്നാം ദിവസം , 22നു നരകാസുര വധം കഥകളിയും ആയിരുന്നു. വ്യാഴാശ്ച ‘തോടയം’ കഥകളി ക്ലബ്ബിന്റെ ‘ കറ്ണ ശപഥം ‘ കഴിഞു വാരാന്ത്യം സുഭിക്ഷമായിരുന്നു.എല്ലാ ദിവസവും പരിപാടി കൃത്യമായി ആറു മണിക്കു തന്നെ തുടങ്ങി. ചില ദിവസം പതിനൊന്നു മണി കഴിഞ്ഞു പരിപാടി കഴിഞപ്പോള്. നാഗാനന്ദം കൂടിയാട്ടം ( മാര്ച് 20) കലാമണ്ഡലം രാമ ചാക്യാരുടേ നേത്രുത്വത്തില് ആയിരുന്നു കൂടിയാട്ടം. ജീമുതവാഹനനും മലയവതിയുമായി വിവാഹം നടന്ന ശേഷം ഉള്ള സംഭവങള് ആണു അവതരിപ്പിച്ചതു. അവതരിപ്പിക്കുന്ന കഥാഭാഗത്തിന്റെ ഒരേകദേശ രൂപം ആദ്യം തന്നെ ശ്രീ രാമചാക്യാര് അദ്ദേഹത്തിന്റെ സ്വതസ്സിദ്ധമായ ശൈലിയില് വിശദീകരിച്ചു തന്നു. സംസ്ക്രിതം അറിയാന് വയ്യാത്തവറ്കു അതു വളരെ ഉപകാരമായി. പോരാഞ്ഞു വിശദമായി എഴുതി തന്നിരുന്ന വിവരങ്ങളും. കൂടിയാട്ടത്തില് സംസ്കൃത ശ്ലോകങ്ങളുടെ നൃത്താഖ്യാനം ആണല്ലോ അവതരിപ്പിക്കുന്നതു. കേരളത്തിലെ മറ്റു കലാരൂപങ്ങളെ അപേക്ഷിച്ചു കൂടിയാട്ടത്തിനു പ്രചാരം കുറയാനും ഇതു ക

കറ്ണ ശപഥം കഥകളി

കര്‍ണന്റെ ആത്മരോദനം വളരെ നാളുകളായി കാണണമെന്നു വിചാരിച്ചിരുന്ന കറ്ണ ശപഥം കഥകളി പെട്ടെന്നു വീണുകിട്ടിയ നിധിപോലെ കാണാന് സാധിച്ചു. കോഴിക്കോടു കുറച്ചു വറ്ഷങള്കു മുമ്പു തുടങ്ങിയതും മൃതപ്രായമായി എന്നു തോന്നിയതുമായ 'തോടയം’ കഥകളി സംഘത്തിന്റെ ആഭിമുഖ്യത്തില് പദ്മസ്ശ്രീ സമ്മാനിതരായ കലാമണ്ഡലം ഗോപി ആശാനെയും മട്ടന്നൂറ് ശങ്കരങ്കുട്ടിയെയും സ്വീകരിച്ചു ആദരിക്കാന് ചടങ്ങും അതിനോടനുബന്ധിച്ചു തായമ്പകയും കറ്ണ ശപഥം കഥകളിയും തൊണ്ടയാടു ചിന്മയാഞലി ആഡിറ്റോരിയത്തില് അരങ്ങേറി. സ്വീകരണയോഗത്തില് പങ്കു കൊള്ളാന് കഴിഞ്ഞില്ല്ലെങ്കിലും കഥകളി കാണാന് കഴിഞ്ഞു. അത്യപൂറ്വ ഒരനുഭവവും ആയി, ഗോപി ആശാന്റെ കറ്ണന്. സിംഗപൂറ് നീ ആന് പോളിറ്റെക്നില് നിന്നു ഞങ്ങളുടെ കാമ്പുസ്സില് വന്ന സിംഗപൂറ് വിദ്യാറ്ഥികള്കു ആദ്യമായി ഒരു കഥകളി കാണാനും ഒരവസരം കിട്ടി. അവരുടെ പഠനപദ്ധതിയിലുള്ള കലാമണ്ഡലത്തിലേക്കുള്ള യാത്ര ഇതിനു മുന്പായിരുന്നെങ്കില് അവര്ക്കു കുറച്ചുകൂടി കഥകളി ആസ്വദിക്കാന് കഴിയുമായിരുന്നു എങ്കിലും അവറ്കും കുറെയൊക്കെ ആസ്വദിക്കാന് കഴിഞ്ഞു എന്നു തോന്നുന്നു. അല്ലെങ്കിലും നമ്മളൊക്കെ കഥകളി പൂറ്ണമായും ആസ്വദിക്കുന്നു എന്നു പറയാമോ? ആസ്വദിക്കാന

കടലിന്റെ സംഗീതം – സിംഗപൂറ് സെന്റോസ

Image
ഇന്നു സിംഹപുരത്തെ സെന്റൊസ ദ്വീപിലെ ഏറ്റവും മെച്ചപ്പെട്ട കാഴ്ച ‘കടലിന്റെ സംഗീതം’ എന്നു വിളിക്കുന്ന ശബ്ദ വെളിച്ച ലേസറ് പ്രദറ്ശനമാണു.. വൈകുന്നേരം 7 40 നും 8 40 നും രണ്ടു പ്രദറ്ശനമാണുള്ളതു. ഞങ്ങള് വൈകി എത്തിയതു കൊണ്ടു ആദ്യത്തെ പ്രദറ്ശനത്ത്നുള്ള റ്റിക്കറ്റു കിട്ടിയില്ല. നമ്മുടെ സിനിമാ കൊട്ടകകളിലെ പോലെ എക്ട്രാ കസേരയിട്ടു ആളെ ഇരുത്താനുള്ള സംവിധാനവും ഇല്ല, അതുകൊണ്ടു രണ്ടാമത്തെ പ്രദ്ര്ശനത്തിനു റ്റിക്കറ്റു എടുത്തു. സമയം പോക്കാന് ദ്വീപില് ചുറ്റിക്കറങ്ങാന് ഉള്ള ഒരു മോണോ റെയിലില് ഓടുന്ന റ്റ്രെയിനില് കയറി കറങ്ങി. ട്രെയിനിന്റെ ശബ്ദത്ത്നിടയിലും മൈകില് കൂടി വിശദീകരണം കേള്കുന്നുണ്ടു, തിരിയുന്നില്ലെങ്കിലും. കടല്പുറത്തു കമിതാക്കള്കു ഒത്തുകൂടാനുള്ള ചെറിയ കുടിലുകള് വരെ കാണാം. രണ്ടു ഡോളര് മുടക്കി ഓരോ കാപ്പി കുടിച്ചു വീണ്ടും തിരിച്ചെത്തിയയപ്പോള് ആദ്യത്തെ പ്രദറ്ശനം കഴിഞ്ഞിരുന്നു പണ്ടു ഞങ്ങള് കണ്ടപ്പോള് ഇവിടെ ലേസറ് രശ്മി കളും ജലധാരയും വച്ചു കൊണ്ടുള്ള ഒരു സാധാരണ പ്രകടനം മാത്രം ആയിരുന്നു. നമ്മുടെ നാട്ടില് പലയിടങ്ങളിലും ലേസറ് പ്രദറ്ശനം ആള്കാര് കൂടുന്നിടത്തു കാണിക്കാറുണ്ടല്ലോ. എന്നാല് ഇന്നു ഈ പ്രദര്‍ശനം വളര

സിംഹപുര ത്തിലെ - അന്തര്‍സമുദ്ര അക്ക്വേറിയം

Image
സെന്റോസ ദ്വീപിലെ മറ്റൊരു അപൂറ്വ ദൃശ്യമാണു വെള്ളത്തിനടിയിലെ അക്ക്വ്വേറിയം. കനം കൂടിയ അക്രിലിക് ഗ്ലാസ്സില്‍ ഉണ്ടാക്കിയ ഭിത്തികള്‍കു മുകളിലു വലിയ മത്സ്യങ്ങള്‍ യഥേഷ്ടം വിഹരിക്കുന്നു. കൂറ്റന്‍ സ്രാവുകളും തിരണ്ടിയും മറ്റു വിവിധ മത്സ്യങ്ങളും നമ്മുടെ തലക്കു മുകളില്‍ കൂടി നീങ്ങുന്നു. ഒക്ടൊപസ്സിന്റെ തന്നെ വിവിധതരം. നമ്മുടെ നാട്ടില്‍ ഓന്തിനും രാഷ്ട്രീയക്കാറ്കും മാത്രമേ നിറം മാറാന്‍ കഴിയുള്ളൂ എന്നാണല്ലോ നാം ധരിച്ചു വച്ചിരിക്കുന്നതു. എന്നാല്‍ ഇതാ ഒരു ഒക്റ്റോപസ് സൌകര്യം പോലെ നിറം മാറാന്‍ കഴിയുന്നതു. പെന്‍ ഗുയിനുകള്‍കു അന്റാര്‍ട്ടിക്കില്‍ മാത്രമേ ജീവിക്കാന്‍ കഴിയൂ എന്നാണല്ലൊ പൊതുവെ ധാരണ. എന്നാല്‍ ഇവിടെ ഭൂമദ്ധ്യരേഖക്കു തൊട്ടടുത്തു പെന്‍ ഗുയിനുകള്‍കു വേണ്ട താമസ സൌകര്യം ഒരുക്കിയിരിക്കുന്നു. അവയ്കു ജീവിക്കാനും വളരാനുമുള്ള താപനില നിലനിറ്ത്തി ഒരു ആവാസ കേന്ദ്രം ഉണ്ടാക്കിയിരിക്കുന്നു. വിവിധ തരത്തിലും വലുപ്പത്തിലും ഉള്ള പെന്‍ ഗുയിനുകള്‍. അവയ്കു ഭക്ഷണം കൊടുക്കുന്ന സമയത്തു കാണാന്‍ പ്രത്യേക രസമുണ്ടു. അങ്ങനെ വൈവിധ്യങ്ങളുടെ ഒരു കലവറ തന്നെ ആണു ആ അക്ക്വേറിയം. എല്‍ലാം കുറിച്ചു വ

സിംഹപുരത്തേക്കുള്ള യാത്ര- ഡോള്ഫിന് ലഗൂണ്

Image
സെന്റോസ എന്ന മാന്ത്രിക ദ്വീപു. സിംഗപൂറ് ഷോപ്പിങ് പറുദീസ ആണെങ്കില് സെന്റോസ സഞ്ചാരികള്കു ശരിക്കും ഒരു മാന്ത്രിക ദ്വീപു തന്നെ ആണു. കണ്ണിനും കാതിനും കുള്ഊറ്മ നല്കുന്ന വൈവിധ്യമാറ്ന്ന കാശ്ചകള് അവിടെ ഒരുക്കി വച്ചിരിക്കുന്നു. സ്വാഗതം ചെയ്യുന്നതു സിംഹപുരത്തിന്റെ ചിഹ്നം ആയ പകുതി സിംഹവും പകുതി മത്സ്യകന്യകയുടെയും രൂപത്തില് ഉള്ള മെറ്ലയണിന്റെ ഭീമാകാരമായ രൂപം. ചെറിയ ചാറ്റല് മഴ ഞങ്ങളുടെ ഉത്സാഹത്തെ തീരെ കെടുത്തിയില്ല. ആദ്യം പോയതു ഒരു ഡോള്ഫിന് കുളത്തിലേക്കാണു. സമാന്യം വലിപ്പമുള്ള ഒരു വലിയ കുളം. ഒരു വശത്തു ഒരു സ്റ്റേജും മറ്റേ വശത്തു കാണികള്കു ഇരിക്കാനുള്ല സൌകര്യവും. പ്രവേശന ഫീസ് കൊടുത്തു അകത്തു കടന്നപ്പോള് പ്ര്ദറ്ശനം തുടങ്ങാറായി. ചൈനീസ് ഇംഗ്ലീഷില് വിശദീകരണം ഉണ്ടു. ഡോല്ഫിനുകല് മനുഷ്യനു നല്ലവണ്ണം മെരുങ്ങുമെന്നു കേട്ടിട്ടുണ്ടു. എന്നാല് ഇത്രയധികം അനുസരണയോടെ അവ പരിശീലകയുടെ ഓരോ നിര്ദേശവും അനുസരിക്കുന്നു. കുളത്തിന്റെ ഒരറ്റത്തു നിന്നു മറ്റേ അറ്റം വരെ ശരീരത്തിന്റെ പകുതിയിലധികം ഭാഗം വെള്ളത്തിനു മുകളില് ഉയറ്ത്തി പിടിച്ചു കൊണ്ടുള്ള ഓട്ടം , മൂന്നു ഡോള്ഫിനുകള് ഒന്നിച്ചു ഒരേ സമയം വളയത്തില് കൂടി ചാടുന്നതു, ഇവ മ

സിംഹപുരത്തേക്കുള്ള യാത്ര- മൂന്നാം ദിവസം ( ഒന്നാം ഭാഗം)

ഔദ്യോഗികമായി വന്ന കാര്യം കഴിഞ്ഞു, എന്നാലും ഇത്രയും ദൂരം യാത്ര ചെയ്തു വന്നപ്പോള് സിംഹപുരത്തിന്റെ മറ്റു ഭാഗങ്ങള് കാണാതെ അഥവാ ബോസ്സിനെ കാണിക്കാതെ പോകുന്നതു ശരിയല്ലല്ലോ. “രോഗി ഇച്ഛിച്ചതും വൈദ്യന് വിധിച്ചതും ഒന്നെന്ന“ പോലെ ആതിഥേയറ് തന്നെ മൂന്നാം ദിവസം സിംഗപൂറ് കാണലിനു സംവിധാനം ഒരുക്കിയിരുന്നു. ഒരു ദിവസം കൊണ്ടു കാണാന് കഴിയുന്നതു കാണട്ടേ എന്നു ഞാനും. മുന്പരിചയമുള്ളതു കൊണ്ടു സിംഗപൂറില് വരുന്ന ഒരാളും ഒഴിവാക്കാത്തതു സെന്റോസ ദ്വീപിലെ കാശ്ചകളും മുസ്തഫാ സൂപെര്മാര്കെറ്റിലെ ഷോപ്പിങ്ങുമാണു. അതുകൊണ്ടു ഇതു രണ്ടും ഞങ്ങള് പരിപാടിയില് ചേറ്ത്തു. സമയം കിട്ടിയാല് ഓറ്ചാറ്ഡ് റോഡിലും പോകണം. രാവിലെ എഴുനേറ്റപ്പോള് പ്രാതല് കഴിക്കാന് ഒന്നും ഇല്ല, കുറച്ചു പച്ചവെള്ളം മാത്രം ഉണ്ടു കുടിക്കാന്. ഏതായാലും താമസസ്ഥലത്തു നിന്നു പുറത്തു കടക്കുക തന്നെ. ഫ്ലാറ്റില് നിന്നു പുറത്തേക്കു കടക്കാന് വാതലിന്റെ പുറകിലുള്ള ഒരു ബട്ടണ് അമറ്ത്തിയാല് മതി. പുറത്തിറങ്ങിയാല് അതു താനെ അടഞ്ഞുകൊള്ളും. പുറത്തു നിന്നു തുറക്കണമെങ്കില് വാതിലിന്റെ പാസ്സ്വേറ്ഡു നമ്പര് അറിഞ്ഞിരിക്കണം. പണ്ടു മാന്ത്രികറ് പറയുന്നതു പോലെ “ അബ്രകടബ്ര” പറയുകയല്ല ഒരു കീബോ

സിംഗപൂരിലേക്കു ഒരു യാത്ര – രണ്ടാം ദിവസം.

Image
ഔദ്യോഗിക കാര്യത്തിനു വേണ്ടി മാറ്റിവച്ച ദിവസം. രാവിലെ 930 മണിക്കു നമ്മുടെ സുഹൃത്തുക്കള് രണ്ടു പേരും വന്നു. ആദ്യത്തെ പരിപാടി പ്രാതല് തന്നെ. ഞങ്ങളും സ്ഥാപനത്തിന്റെ ഡയറക്ടറും ആയി പ്രാതല് കഴിക്കാന് നീ ആന് പോളിയില് തന്നെയുള്ള ഒരു കാന്റീനിലേക്കു പോയി. നമ്മുടെ ഒരു സ്റ്റാറ് ഹോട്ടലിന്റത്ര വലിപ്പമുള്ള ഭക്ഷണശാല. ഫുഡ് കോറ്ട്ട് എന്ന ഓമനപേരില് അറിയപ്പെടുന്ന ഇത്തരം കാന്റീനുകളില് അവരവരുടെ താല്പര്യം അനുസരിച്ചു ചൈനീസ്, ഇന്ത്യന്, മലായി തരത്തിലുള്ള ഭക്ഷണം ലഭ്യമാണു. കൂടുതല് പരീക്ഷണത്തിനു തുനിയാതെ നമ്മുടെ ഇമ്ഗ്ലീഷ് പ്രാതല് തന്നെ - ബ്രെഡും ബുട്ടറും ഓമ്ലേറ്റും കഴിച്ചു. പ്രാതലിനു ശേഷം ഡയറക്ടറുടെ ആപ്പീസിലേക്കു നീങ്ങി. പരിചയപ്പെടുത്തലും മറ്റും കഴിഞ്ഞു ഏകദേശം ഒരു മണിക്കൂറ് ആ സ്ഥാപനത്തെ പറ്റിയുള്ള ഒരു പ്രസന്റേഷനും ചറ്ച്ചയും. നമ്മുടെ സ്ഥാപനത്തെപറ്റി അവരെയും ചുരുക്കത്തില് പറഞ്ഞു മനസ്സിലാക്കി. ധാരണാപത്രം ഒപ്പിടുന്നതു വൈകുന്നേരം ആയതുകൊണ്ടു സ്ഥാപനം ചുറ്റിക്കാണാനുള്ള അവസരം ആണു അടുത്തതു. അവരുടെ സ്ഥാപനത്തിലെ പരീക്ഷണ ശാലകളും കുട്ടികള് ചെയ്യുന്ന പ്രൊജെക്ക്റ്റുകളും എല്ലാം വൃത്തി ആയി വച്ചിരിക്കുന്നു. വിശദമായി എല്ലാം പറ

സിംഗപൂരിലേക്കു ഒരു യാത്ര – കുറച്ചു വറ്ഷങള്കു ശേഷം

സിംഹപുരത്തേക്കു പോകാന് പെട്ടെന്നാണു ഒരു അവസരം ഉണ്ടായതു, അതും ഒഊദ്യോഗിക ആവശ്യത്തിനായി. 1999 ഇല് ആറുമാസം അവിടെ താമസിച്ചതിനു ശേഷം ഏകദേശം പത്തു വര്ഷത്തിനു ശേഷം അവിചാരിതമായി വീണു കിട്ടിയ അവസരം. കൂടെയുള്ള മേലധികാരി ആദ്യമായി അങ്ങോട്ടു പോകുക ആയിരുന്നതു കൊണ്ടു അദ്ദേഹത്തിനെ സിംഗപൂര് കാണിക്കേണ്ട ജോലിയും എന്റെ ചുമലില് തന്നെ വന്നു. ഞങ്ങളുടെ സ്ഥാപനവും സിംഗപൂരിലെ നീ ആന് പോളിറ്റെക്നിക്കുമായി ഒരു ധാരണാപത്രം ഒപ്പിടുകയായിരുന്നു യാത്രയുടെ ഉദ്ദേശം. ആവിടെ നിന്നു 30 വിദ്യാറ്ത്ഥികളും രണ്ടു അദ്ധ്യാപകരും ആറാശ്ച ഞ്ങ്ങളുടെ കാമ്പസ്സില് താമസിച്ചു ഇന്ത്യയിലെ കലാ സാസ്കാരിക വ്യാപാര വ്യവസായ മേഖലെകളെപ്പറ്റി പഠിക്കുകയാണു ലക്ഷ്യം. രണ്ടാം വര്ഷം പോളിറ്റെക്നിക് വിദ്യാറ്ഥികള്കു പഠിക്കേണ്ട ഒരു വിഷയത്തിന്റെ ഭാഗമായി. ചാങി വിമാനത്താവളത്തില് ഞങ്ങളെ സ്വീകരിക്കാന് ആ സ്ഥാപനത്തിന്റെ പ്രതിനിധികള് ഉണ്ടായിരുന്നു. എയറ് ഇന്ത്യയുടെ ചെന്നൈ സീംഗപൂര് വിമാനത്തില് നാലു മണിക്കൂറ് പറന്നു രാത്രി 8 മണിക്കു അവിടെ എത്തി. വിമാനത്താവളത്തില് നിന്നു പോകുന്ന വഴി തന്നെ വൈകുന്നേരത്തെ ഭക്ഷണം കഴിച്ചതിനു ശേഷം താമസസ്ഥലത്തേക്കു പോകാമെന്നു അവര് പറഞ്ഞതനുസരിച്ച