Posts

Showing posts from 2010

യന്തിരന് - യന്ത്രത്തിനു മനുഷ്യനാവാമോ?

Image
കോടികള് മുടക്കി സ്റ്റൈല്മന്നന് രജനികാന്തും ഐശ്വര്യ റോയ്ഉം അഭിനയിച്ച കലാനിധി മാരന് നിറ്മിച്ച ചിത്രം കഴിഞ്ഞ ദിവസം ഞങ്ങള് കണ്ടു. ചിത്രം രണ്ടു പേര്ക്കും ഇഷ്ടപ്പെട്ടു. പതിവു തമിഴ് പടത്തിന്റെ രീതിയേ അല്ല, കുറച്ചു നാള് മുമ്പു കമലഹാസന്റെ ദശാവതാരവും സായിപ്പിന്റെ അവതാറും (http://profkuttanadan.blogspot.com/2010_01_01_archive.html) കണ്ട ശേഷം തിയേറ്ററില് പോയി കണ്ട പടം. ശാസ്ത്രകഥയെന്നൊക്കെ പറയാമെന്നുണ്ടെങ്കിലും മനുഷ്യനും യന്ത്രവും ഒരിക്കലും ഒന്നാവാന് കഴിയില്ല എന്നതാണെന്നു തോന്നുന്നു ശങ്കറ് എന്ന സംവിധായകന് പറയാനുദ്ദേശിക്കുന്നതു. രജനി (വാസീകരന്- വാസി) എന്ന ശാസ്ത്രകാരന് ഗവേഷണഫലമായി തന്റെ തന്നെ രൂപത്തില് ഒരു യന്ത്രമനുഷ്യനെ ഉണ്ടാക്കുന്നു. മനുഷ്യനെ പോലെ എല്ലാം ചെയ്യാന് , നടക്കാനും ഇരിക്കാനും നൃത്തം ചെയ്യാനും ഒക്കെ കഴിയുന്ന യന്ത്ര മനുഷ്യന്. തന്റെ അമ്മയുടെ നിറ്ദേശപ്രകാരം ചിട്ടിബാബു എന്നു ഇതിനു പേരിടുന്നു . തന്റെ ഗവേഷണഫലം വിശദീകരിക്കുന്ന ശാസ്ത്ര സമ്മേളനത്തില് മിക്കവാറും എല്ലാ ചോദ്യങ്ങള്ക്കും യന്ത്രമനുഷ്യനു ഉത്തരം കണ്ടെത്താന് കഴിയുന്നു. എന്നാല് വാസിയുടെ ഗൈഡിനു മാത്രം അതു പൂറ്ണമാണെന്നു തോന്നിയില്ല. എല്ലാ ക

രാവണ വിജയം കഥകളി കോഴിക്കോട്ട്

രാജരാജവറ്മ കോയിതമ്പുരാന് രചിച്ച രാവണ വിജയം കഥകളി കഴിഞ്ഞ ദിവസം തോടയം കഥകളി യോഗത്തിന്റെ ആഭിമുഖ്യത്തില് തളി ഗായത്രികല്യാണമണ്ഡപത്തില് അവതരിപ്പിച്ചു. കലാമണ്ഡലം വാസു പിഷാരടി രാവണനായും കലാമണ്ഡലം രാജശേഖരന് രംഭയായും കലാമണ്ഡലം ഹരിനാരായണന് ദൂതനായും വേഷമിട്ടു. കോട്ടക്കല് മധുവിന്റെയും സന്തോഷിന്റെയും സംഗീതവും കലാമണ്ഡലം ബലരാമന്റെ ചെണ്ടയും കോട്ടക്കല് രവിയുടെ മദ്ദളവും അകമ്പടിയായി ഉണ്ടായിരുന്നു. ആറരക്കു തുടങ്ങിയ കളി എട്ടരക്കു കഴിഞ്ഞപ്പോള് അല്പ്പം അത്ഭുതം തോന്നി എങ്കിലും ഇന്നത്തെ തിരക്കിട്ട ജീവിതത്തില് ചില അപ്രധാന രംഗങ്ങള് ഒഴിവാക്കിയതു ശരിയോ തെറ്റോ? ചെറുപ്പത്തില് രാത്രി മുഴുവന് ഉറക്കം ഒഴിച്ചു കണ്ടതു കൊണ്ടോ എന്തോ എനിക്കത്ര സുഖമായി തോന്നിയില്ല. ഏതായാലും പിഷരടിയുടെ രാവണനും രാജശേഖരന്റെ രംഭയും ഗംഭീരമായി. ഉള്ള സമയത്തിനിടയില് അവരവരുടെ മനോധര്മ്മവും അഭിനയ ശേഷിയും അവറ്ക്കു പ്രകടിപ്പിക്കാന് അവസരം കിട്ടി. അതിലെ ചില രംഗങ്ങള് വിഡിയോയില് പകറ്ത്തിയതു കാണുക. രംഗം ഒന്നു മൂന്നു ലോകങ്ങളെയും കീഴടക്കി വിജയ ശ്രീലാളിതനായി ലങ്കയില് ഭാര്യ മണ്ഡോദരിയു യുമായി രമിച്ചിരിക്കുന്ന രാവണനെ കാണാന് സഹോദരന് വൈശ്രവണന് അയച്ച ഒരു ദൂതന് സന്ദേ

കല്യാണ സൌഗന്ധികം കഥകളി – കോഴിക്കോട്ടു

കഥകളി പ്രിയന്മാരെ എന്നും ഹരം പിടിപ്പിക്കുന്ന കഥയാണു കല്യാണ സൌഗന്ധികം . വെറും മൂന്നു കഥപാത്രങ്ങള് മാത്രം. എന്നാല് അഭിനയ സാദ്ധ്യത ധാരാളം. ആഗസ്റ്റ് ഏഴാം തീയതി കോഴിക്കോട്ടു തോടയം ക്ഥകളി യോഗത്തിന്റെ ആഭിമുഖ്യത്തില് തളി ഗായത്രി കല്യാണ മണ്ഡപത്തില് ഈ കളി അവതരിപ്പിച്ചപ്പോഴും പ്രേക്ഷകരുടെ അനുഭവം മറ്റൊന്നായിരുന്നില്ല. കലാമണ്ഡലം മനോജ്കുകുമാറിന്റെ ഭീമനും സദനം കൃഷ്ണന് കുട്ടി ആശാന്റെ ഹനുമാനും അരങ്ങു തകറ്ത്തു. ചെറുതെങ്കിലും പാഞ്ചാലിയുടെ വേഷം കലാമണ്ഡലം സാജനും നന്നാക്കി. കോട്ടക്കല് നാരായണന്റെയും വേങ്ങേരി നരായണന്റെയും സംഗീതവും പൊടിപൊടിച്ചു. ചെണ്ട കോട്ടക്കല് നരായണനും കലാമണ്ഡലം അനീഷും ചുട്ടി കലാമണ്ഡലം ബാലന്റെയും ആയിരുന്നു. ഇതിന്റെ ചില രംഗങ്ങള് കൊടുക്കുന്നു. ഈ അവതരണത്തോടൊപ്പം മനോധറ്മ് അഭിനയിക്കുമ്പൊള് മുദ്രകള് കാണിച്ചുള്ള അഭിനയം എന്താണു എന്നു വിശദീകരിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടു കഥകളി മുദ്രകള് അറിയാന് വയ്യാത്തവറ്ക്കു പോലും എന്താണു അഭിനയിക്കുന്നതു എന്നു മനസിലാക്കാന് കഴിഞ്ഞു. ഇതൊരു പ്രശംസനീയമായ കാര്യം ആയി തോന്നി. കഥകളി പോലുള്ള ഇത്ര ഉദാത്തമായ കലയെ പൊതുജനങ്ങള്ക്കു കുറെകൂടി ആസ്വാദ്യകരമാക്കാന് ഇത്തരം പ

സന്താന ഗോപാലം

മഹാഭാരതത്തിലെ ഒരു കഥയെ അടിസ്ഥാനമാക്കി അവതരിപ്പിച്ചു വരുന്ന കഥകളി ആണു സന്താനഗോപാലം. ഭാരത യുദ്ധം കഴിഞ്ഞു കുറച്ചു നാള് ആയി. അറ്ജുനന് തന്റെ ഗുരുവും സ്നേഹിതനും എല്ലാം എല്ലാം ആയ ശ്രീകൃഷ്ണനെ കാണാന് ദ്വാരകയിലേക്കു പുറപെടുന്നു. ഭഗവാനെ കാണുന്നതില് നിന്നുള്ള സന്തോഷം അനുഭവിച്ചുകൊണ്ടു കൊച്ചു വറ്തമാനം പറഞ്ഞിരിക്കുന്നതിനിടയില് ദ്വാരകയിലെ പ്രജ ആയ ഒരു ബ്രാഹ്മണന് അവിടെ എത്തുന്നു. രംഗം ഒന്നു :കൃഷ്ണനും അറ്ജുനനും വളരെ നാള്‍ക്കു ശേഷം കാണുന്നു . തന്റെ ഒന്പതു കുട്ടികളും പ്രസവിച്ചു കഴിഞ്ഞാലുടന് മരിച്ചുപോയി എന്ന സംകടം ഭഗവാനെ അറിയിക്കുന്നു. തന്റെ ശേഷക്രിയ ചെയ്യാന് വേണ്ടി തന്റെ പത്താമത്തെ കുട്ടിയെ എങ്കിലും തനിക്കു തരണേ എന്നു ഭഗവാനോടു അപേക്ഷിക്കുന്നു. എന്നാല് കറ്മഫലം മാറ്റാന് ആറ്ക്കും കഴിയുകയില്ല എന്നു പറഞ്ഞു കൃഷ്ണന് കൈമലറ്ത്തുന്നു. ദു:ഖിതനായ ബ്രാഹ്മണന് ഇതിനൊക്കെ കാരണം രാജാവായ കൃഷ്ണന്റെ തോന്നിയവാസം ആണെന്നു പറഞ്ഞു കൃഷ്ണനെ കുറ്റപ്പെടുത്തുന്നു. കൃഷ്ണന് മെല്ലെ രംഗത്തു നിന്നു മാറുന്നു. രംഗം രണ്ടു: ബ്രാഹ്മണനെ അറ്ജുനന്‍ സമാധാനിപ്പിക്കുന്നു ബ്രാഹ്മണന്റെ അപേക്ഷയില് കൃഷ്ണന് ഉദാസീനന് ആയിരിക്കുന്നതു അറ്ജുനനു പിടിച്ചില്ല.

കുട്ടനാട്ടിലും വിഷ പാമ്പുകള് !!!!

ഒരു കാലത്തു കേരളത്തിലെ നെല്ലറ ആയി അറിയപ്പെട്ട കുട്ടനാട്ടില് ഇന്നു കര്ഷകര്‍ നെല്കൃഷി ചെയ്യുന്നതു പലപ്പൊഴും നഷ്ടത്തില് ആണു. പലരും മറ്റു തൊഴില് ഒന്നും ചെയ്യാന് അറിയാത്തതുകൊണ്ടും നിലം വെറുതെ ഇടുന്നതില് ഉള്ള വൈമനസ്യം കൊണ്ടും ആണു ഇന്നു കൃഷി ചെയ്യുന്നതു. ഞങ്ങളുടെ കുട്ടിക്കാലത്തെ കുട്ടനാടും ഇന്നത്തെ കുട്ടനാടും വളരെ വ്യ്ത്യസ്ഥമാണു. പലപ്പോഴും സ്കൂളില് പോകാന് ചെറിയ വള്ളം സ്വയം തുഴഞ്ഞു ഏതെങ്കിലും ബന്ധു വീട്ടില് കെട്ടിയിട്ട ശേഷം ആണു ഞങ്ങള് സ്കൂളില് പോയിരുന്നതു. ഇന്നു കുട്ടനാട്ടില് ചെറുവള്ളങ്ങള് കാണാനേ ഇല്ല. ഉള്ളതു തന്നെ വലിയ വള്ളങ്ങള് മാത്രം. തുഴയും കഴുക്കോലിനും പകരം എഞ്ചിന് വച്ച വള്ളങ്ങള്. വേഗം കൂടിയ വള്ളങ്ങള്. കയ്യ് കെട്ടി വെറുതെ ഇരുന്നാല് മതി.വള്ളം വേണ്ടിടത്തു എത്തിക്കൊള്ളും. പണ്ടു സാധനങ്ങള് കൊച്ചിയിലേക്കും മറ്റും കൊണ്ടു പോയിരുന്ന വലിയ കെട്ടുവള്ളങ്ങള് മോട്ടോറ് വച്ച ‘ഹൌസ് ബോട്ടുകള്‘ ആയി രൂപാന്തരം ചെയ്തു. മിക്കവാറും സ്ഥലങ്ങളില് റോഡു വഴി എത്താം എന്നു വന്നു, പണ്ടു ചമ്പക്കുളം കൈനകരി തലവടി ഇടത്വാ കണ്ടങ്കരി എന്നിവിടങ്ങളില് പോകാന് ബോട്ടുമാറ്ഗം മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഇന്നു സ്കൂളില് പോകാന് സൈക

നമ്മുടെ ക്ഷേത്രങ്ങള് എവിടെ ? സുവറ്ണ ക്ഷേത്രം എവിടെ?

ഞാന് ഒരു ദൈവ വിശ്വാസി ആണു. ജനിച്ചതു ഹിന്ദു മതത്തില് ആണെങ്കിലും എല്ലാ മതത്തിലെയും നന്മയില് വിശ്വസിക്കുന്നു, അതു കൊണ്ടു ഒരു പ്രത്യേക ക്ഷേത്രത്തിനൊടോ ദൈവത്തിനൊടോ മമതയില്ല. ശീലങ്ങള് കൊണ്ടു കുടുംബത്തിലെ മറ്റംഗങ്ങളോടൊപ്പം കൂടുതലും ഹിന്ദു ക്ഷേത്രങ്ങളില് പോകുന്നു എന്നു മാത്രം. പലപ്പോഴും നമ്മുടെ നാട്ടിലെ തിരക്കുള്ള ക്ഷേത്രങ്ങളില് തനിക്കു വിശ്വാസം ഉള്ള ഭഗവാനെ കാണാന് ദൂരസ്ഥലങ്ങളില് നിന്നും എത്തുന്ന ഭക്തന്മാരോടു ക്ഷേത്രത്തിലെ ജോലിക്കാരുടെ മര്യാദകെട്ട പെരുമാറ്റത്തില് വേദനയും തികചും വ്യാപാര മനസ്ഥിതിയോടുകൂടിയുള്ള ക്ഷേത്രങ്ങളുടെ നടത്തിപ്പിലും പ്രതിഷേധവും തോന്നിയിട്ടുണ്ടൂ. തമിഴ് നാട്ടിലെയും ഒറീസ്സയിലെയും പോലെയുള്ള പ്രസിദ്ധ ക്ഷേത്രങ്ങളുടെ പരിസരത്തെ ദുറ്ഗന്ധ മലീമസമായ സാഹചര്യവും കണ്ടു സംകടപ്പെട്ടിട്ടും ഉണ്ടൂ. എന്നാല് അടുത്തു ഞാനും ശ്രീമതിയും കൂടി അമ്രിത്സറിലെ സുവറ്ണ ക്ഷേത്രത്തില് ദറ്ശനത്തിനു പോയിരുന്നു. അവിടെ ഞങ്ങള് കണ്ട അടുക്കും ചിട്ടയും സേവന മനോഭാവവും ഞങ്ങളെ ചിന്തിപ്പിച്ചു. തിരക്കു നമ്മുടെ ഗുരുവായൂര് ക്ഷേത്രത്തില് ഉള്ളതിനെക്കാള് കുറവൊന്നും ഇല്ല. എന്നാല് ചെരിപ്പു സൂക്ഷിക്കാനും ഭക്തരെ സഹായിക്കാനു

അല്പം സ്ത്രീകളുടെ ‘താഴത്തെ’ ( അന്തര്‍ കാ ) കാര്യം

കേന്ദ്ര സര്‍ക്കാര്‍ നമ്മുടെ നാട്ടിന്പുറത്ത് താമസിക്കുന്ന സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനു വേണ്ടി പുതിയ ഒരു പദ്ധതി ആവിഷകരിക്കുന്നു. പ്രായപൂരത്തി ആയ എല്ലാ സ്ത്രീകള്ക്കും ഒരു വര്ഷടത്തില്‍ വേണ്ടി വരുന്ന ഏകദേശം നൂറു സാനിട്ടറി നാപ്കിനുകള്‍ ഫ്രീ ആയി വിതരണം ചെയ്യാന്‍ വേണ്ടി. നിസ്സാരമായ വിലയ്ക്ക് (നാട്ടിന്പുറങ്ങളില്‍ ഒരു രൂപയ്ക്കും നഗരങ്ങളില്‍ രണ്ടോ മൂന്നോ രൂപയ്ക്കും) വിതരണം ചെയ്യാനാണ് പരിപാടി. ഇന്ന് ഇന്ത്യയിലെ ഇത്തരം നാപ്കിനുകളുടെ വിലപന ഒന്നോ രണ്ടോ വിദേശകമ്പനികളുടെ കയ്യില്‍ ആണ്. ഒരു മാസം ഉപയോഗിക്കുന്ന നാപ്കിന് 24 രൂപ മുതല്‍ 34 രൂപ വരെ വിലയും ഉണ്ട്. അപ്പോള്‍ മുന്പ് പറഞ്ഞ ഒരു രൂപ മൂന്നു രൂപാ വിലക്ക് തന്നെ ഇരുപതു കോടി വനിതകള്ക്ക്ന വിതരണം ചെയ്യാന്‍ രണ്ടായിരം കോടി രൂപാ ചെലവ് വരും പ്രതിവര്ഷം . സ്ത്രീകളുടെ ആരോഗ്യം സമൂഹത്തിന്റെ ഉത്തരവാദിത്വം ആയി ഏറ്റെടുക്കുന്നത് നല്ലത് തന്നെ. എന്നാല്‍ ഇത് മറ്റൊരു സ്കാം (കുമ്ഭകോണം) ആയി മാറുമോ എന്നാണു സംശയം. പോരാഞ്ഞു ഉപയോഗശേഷം ഇത് നശിപ്പിക്കാന്‍ ഉള്ള സംവിധാനം ഉണ്ടാവേണ്ടതും ഉണ്ട്. നമ്മുടെ നാട്ടിന്പുറങ്ങളില്‍ ഉള്ള സ്ത്രീകള്‍ പഴംതുണി ആണ് ഇന്നും ഉപയോഗിക്കുന്നത്. മുപ്പതു

സാന്ത്വനം അന്തര്‍ദേശീതലത്തില്‍ !!!!!!

നഗര മദ്ധ്യത്തില് തന്നെയാണു ഞങ്ങളുടെ ഹൌസിങ് കോളനി. മാവൂറ് റോഡില് നിന്നു കഷ്ടിച്ചു ഒരു കിലോമീറ്ററ് ദൂരം മാത്രം. പണ്ടുണ്ടായിരുന്ന ചെളി വയല് നികത്തി ഉണ്ടാക്കിയതാണു രാജീവ് നഗര് കോളനി. ഇന്നും ഇരുപതു വീടുകളെ ഉള്ളൂ. ലയണ്സ് ക്ലബ്ബിന്റെ ഒരു ഹാളും ഒരു ദിവസം ഒരു വീട്ടില് പെട്ടെന്നു ഒരു ആറടി നീളവും നാലടിയിലധികം വീതിയുമുള്ള വിവിധ വറ്ണത്തില് ഉള്ള ഒരു ബോറ്ഡു പ്രത്യക്ഷപ്പെട്ടു. പേരു “സാന്ത്വനം ഇന്റെര്നാഷണല് ചാരിടെബിള് ട്രസ്റ്റ് (അന്തറ്ദ്ദേശീയ സാന്ത്വന അനുകമ്പ സംഘടന). ഒന്നു രണ്ടു ദിവസം കഴിഞ്ഞു . അവിടെ ആട്ടോയിലും കാറിലും ധാരാളം ആള്ക്കാര് വന്നും പോയും ഇരിക്കുന്നതായി തൊട്ടടുത്തു താമസിക്കുന്നവരുടെ ശ്രദ്ധയില് പെട്ടു. ഓരോ ദിവസവും കഴിയുമ്പോള് ആള്ക്കാര് കൂടി കൂടി വരുന്നു. അയല്പക്കത്തുള്ള ഞങ്ങളുടേയും സമാധാനം തകരുന്നുവോ എന്നു തോന്നിതുടങ്ങി. ഞങ്ങള് അന്വേഷണം തുടങ്ങി. കിട്ടിയ വിവരം ഇതാണു . സാന്ത്വനം വെറുതെ അല്ല കൊടുക്കുന്നതു. അവിടെ സാന്ത്വനം തേടി എത്തുന്നവര് രെജിസ്റ്റ്രേഷന് ഫീസ് ആയി കുറഞ്ഞതു അഞ്ഞൂറു രൂപാ കെട്ടണം. എന്നാല് മാത്രമേ സാന്ത്വനം കൊടുക്കുന്ന ‘ഗുരുക്കന്മാരെ’ കാണാന് കഴിയൂ. അകത്തു കയറിയാല് അവരവരുടേ ആവശ്യങ്ങള്

നാരാണത്ത് ഭ്രാന്തന്മാര്‍ .... സുസ്ഥിര നഗര (നരക) വികസനം .. കേന്ദ്രീകൃത മലിനീകരണം

കോഴിക്കൊടു നഗരവാസികള്‍ അടുത്ത കാലത്ത് ചില നല്ല കാര്യങ്ങള്‍ കണ്ടു. ഒന്നാമതായി വര്ഷകങ്ങളായി കണ്ടല്‍ കാടുകളുടെ സംരക്ഷണത്തിന് വേണ്ടി മുറവിളി കൂട്ടിക്കൊന്ടിരുന്നവരെ സന്തോഷിപിച്ചു കൊണ്ടും മിനിബൈപസിനടുത്ത് താമസിക്കുന്നവര്ക്കുട ശുദ്ധ വായു ശ്വസിക്കുന്നതിനു സഹായിക്കുകയും ചെയ്യുന്ന ഒരു ബയോപാര്ക്ക് സരോവരം എന്ന പേരില്‍ സ്ഥാപിച്ചു , പഴയകാലത്ത് അഴുക്ക് വെള്ളം മാത്രം നിറഞ്ഞിരുന്ന കളിപ്പോയ്ക ആഴം കൂട്ടി നാലുവശവും കല്ല്‌ കെട്ടി ബോട്ടിങ്ങിന് സൌകര്യം ഉണ്ടാക്കി, വൈകി ആണെങ്കിലും അരയിടത്ത് പാലം ഓവര്ബ്രി ഡ്ജ് തുറന്നു കൊടുത്തു അങ്ങനെ അങ്ങനെ. പലതും. പക്ഷെ ഇതാ അടുത്ത പരിഷ്കരണം ഇടിത്തീ പോലെ നഗര നിവാസികള്ക്ക് വരുന്നു. സരോവരം ബയോപാര്ക്കിപനു തൊട്ടു കിഴക്ക് ഒരു മലിനജല ശുദ്ധീകരണ പ്ലാന്റു സ്ഥാപിക്കാന്‍ തുടങ്ങുന്നു. നഗരത്തിലെ അഴുക്കുവെള്ളം ( സ്യൂവേജ്‌) മൂന്നൂ നാലോ കേന്ദ്രങ്ങളില്‍ ശേഖരിച്ചു പമ്പ് ചെയ്തു സരോവരത്തിന് കിഴക്ക് ഭാഗത്ത് ശേഖരിച്ചു ശുദ്ധീകരിച്ചു വെള്ളം മാത്രം ഒരു ദിവസം സുമാര്‍ രണ്ടു കോടി ലീടര്‍ വെള്ളം കനോലിക്കനാലിലേക്ക് ഒഴുക്കാന്‍ പദ്ധതി തയ്യാറാക്കി ടെന്ദര്‍ ക്ഷണിച്ചിരിക്കുന്നു. വെള്ളം മാറ്റിക്കഴിഞ്ഞു ബാക്കി

ദയാവധം വേണൊ വേണ്ടയൊ?

ദയാവധം എന്നാല് എന്തു? മാരകമായ രോഗം മൂലം മരണം ഏതാനും ദിവസങള്ക്കകമോ ഏതാനും മാസങള്ക്കകമോ ഉറപ്പായ ചില രോഗികള് ഉണ്ടാവാം. അവരില് ചിലര് അസഹ്യ്മായ വേദനമൂലം എങ്ങിനെയെങ്കിലും ഒന്നു മരിചാല് മതി എന്നു ആലോചിക്കുന്നവരാവാം. ഇങ്ങനെയുള്ളവരെ മെല്ലെ മെല്ലെ അവരുടെ ആവശ്യപ്രകാരം മരുന്നുകള് കഴിചു മരിക്കാന് സഹായിക്കുന്ന രീതിയാണു ദയാവധം. പാശ്ചാത്യ രാജ്യങ്ങളില് ഇതിനു ദയാവധം ( Mercy killing) അഥവാ ഡോക്ടരുടെ സഹായത്തോടെ ചെയ്യുന്ന ആത്മഹത്യ ( Physician Assisted Suicide - PAS) എന്നും പറയാറുണ്ടു. ചികിത്സിചു ഭേദമാക്കാന് സാധ്യമല്ല്ല എന്നുറപ്പായ ക്രോണിക് രോഗാവസ്ഥ പലപ്പോഴും അവസാനകാലത്തു അസഹനീയമായ വേദനയില് ആണു അവസാനികുന്നതു. ചില തരം കാന്സറ് ഇതില് പെടുന്നു. ചില വേദനാസംഹാരികള് തല്കാലത്തേക്ക് വേദന കുറക്കുമെങ്കിലും ക്രമേണ പുതിയ മരുന്നുകള് കൂടിയ അളവില് കഴിക്കേണ്ടി വരും. ഒരു ഘട്ടതില് ഒരു മരുന്നിനും വേദന കുറയ്ക്കാന് വയ്യാത്ത അവസ്ഥയിലേക്കു നീങ്ങുന്നു. പണ്ടൊക്കെ കറുപ്പ് (opium) പോലെയുള്ള ലഹരി മരുന്നുകലായിരുന്നു ഉപയോഗിച്ചിരുന്നത്. നെതെര്ലാണ്ടില് ആണു ദയാവധം ആദ്യമായി നിയമാനുസ്രുതം ആക്കിയതു. ക്യാനഡായും അമെരിക്കയില

അവതാര്‍ - അത്യപൂര്‍വമായ ഒരു ചലച്ചിത്രം

Image
ടൈടാനിക് എന്ന ചലച്ചിത്രം നിര്മി്ച്ച ജെയിംസ് കാമറുണിന്റെ പുതിയ ചലച്ചിത്രമാണ് അവതാര്‍. ഒരു സാധാരണ ബോളിവുഡ്‌ ചിത്രമാണെന്നു പേരുകൊണ്ട് തെറ്റിദ്ധരിക്കാന്‍ സാധ്യതയുള്ള ഈ ചിത്രം അത്യപൂര്‍വമായ ഒരു ദൃശ്യ വിസമയമായി അനുഭവപ്പെട്ടു. ശാസ്ത്രകഥകള്‍ ചലച്ചിത്രം ആക്കുന്നത് ഇന്ന് സാധാരണമാണ്. ജുറാസിക്‌ പാര്ക്കും മറ്റും നല്ല ഉദാഹരണങ്ങള്‍. എന്നാല്‍ ഈ ചിത്രം അത്തരം ചിത്രങ്ങളില്‍ നിന്ന് വേറിട്ട്‌ തന്നെ നില്കുന്നു, 2009 ഡിസംബര്‍ മാസം പുറത്തിറങ്ങിയ ഈ ചിത്രം 2154 ഇല നടക്കുന്നതായിട്ടാണ് സംകല്പിചിരിക്കുന്നത്. ആല്ഫാ സെന്ചാരി എന്ന നക്ഷത്ര വ്യുഹത്തിലെ നാവി എന്നൊരു ഉപഗ്രഹം. അതില്‍ പാണ്ടോര എന്നാ സ്ഥലത്ത് ഉബെര്ത്ടോനിയം എന്ന അമൂല്യമായ ധാതുവസ്തു ഭുമിയിലെ മനുഷ്യര്‍ ഖനനം ചെയ്യാന്‍ തുടങ്ങുന്നു. പാണ്ടോരായില്‍ മനുഷ്യസമാനരായ ചില ജീവികള്‍ വസിക്കുന്നു. ഭുമിയിലെ മനുഷ്യര്ക്ക് ‌ അവിടത്തെ അന്തരീക്ഷം തീരെ അനുകുലമല്ല. വന്യജീവികളുടെ ആക്രമണവും അതിജീവിക്കുക അസാദ്ധ്യം. അവിടത്തെ താമസക്കാരായ നാവികള്‍ ഒരു ഭീമാകാരമായ വൃക്ഷഗൃഹത്തില്‍ ആണ് വസിക്കുന്നത്. മനുഷ്യരുടെ ഈ കടന്നാക്രമണം പാണ്ടോരായിലെ നാവി വര്ഗവത്തിന്റെ നിലനില്പിനെതന്നെ ചോദ്യം ചെയ

സൈബര്‍ സുരക്ഷിതത്വത്തിനു നമുക്ക് ചെയ്യാവുന്നത്

കുട്ടികള്‍ക്ക് വേണ്ടി ൧.അപരിചിതരുമായി ചാറ്റ് ചെയ്യുമ്പോള്‍സ്വന്തം മേല്‍വിലാസം, വിദ്യാലയത്തിന്റെ പേര് , ഫോണ നമ്പര്‍ എന്നിവ കൊടുക്കരുത്. ൨.സ്വന്തം ഫോട്ടോ രക്ഷകര്താക്കളുടെ അറിവില്ലാതെ അപരിചിതര്‍ക്ക് അയക്കരുത്. ൩.ഭീഷണി സ്വരത്തിലോ അശ്ലീലമായതോ മറ്റു രീതിയില്‍ സംശയം ഉണ്ടാക്കുന്നതോ ആയ സന്ദേശങ്ങള്‍ക്ക് മറുപടി അയക്കരുത്. ൪.ഈമെയില്‍ വഴിയോ ചാറ്റിങ്ങു മുഖാന്തിരമോ പരിചയപ്പെട്ട ഒരാളെ രക്ഷകര്താക്കള്‍ അറിയാതെ നേരിടു കാണാന്‍ പോകരുത്. ൫. ഒരു കാര്യം ശ്രദ്ധിക്കുക, ഒരാളിന്റെ ഇന്റെര്‍നെറ്റിലെ പേര്‍ ഒരിക്കലും അയാളുടെ ശരിയായ പെരാകാന്‍ സാധ്യതയില്ല. രക്ഷാകര്താക്കള്‍ക്ക് ൧. നിങ്ങള്‍ വീട്ടില്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടരില്‍ ഫില്‍ട്ടറുകള്‍ ഉപയോഗിച്ചു ആനാവശ്യമായ (അശ്ലീലമായ ) വെബ്‌ സൈറ്റുകള്‍ ഒഴിവാക്കുക. ൨.കപ്യൂട്ടര ഉപയോഗികുന്നതിനു ചില നിയന്ത്രണങ്ങള്‍ ഉണ്ടാക്കുക, ഉദാഹരണത്തിന് രാത്രിയില്‍ ഒരു നിശ്ചിത സമയം കഴിഞ്ഞു വേണ്ടെന്നു വയ്ക്കുക. ൩.കുട്ടികള്‍ സാധാരണ ഏതൊക്കെ സൈറ്റുകള്‍ ആണ് സന്ദര്‍ശിക്കുന്നത് എന്നത് വെബ്‌ ചരിത്രം നോക്കി മനസ്സിലാക്കുക. ൪.കമ്പ്യൂട്ടര ടി വി പോലെ എല്ലാവര്കും കാണാവുന്ന സ്ഥലത്ത് സ്ഥാപിക്കുക. കഴിവ

സൈബര് കുറ്റകൃത്യങ്ങള് എന്നാല് എന്തൊക്കെ ആണു ?

കമ്പ്യൂടറോ ഇന്റെറ്നെറ്റോ ഉപയോഗിച്ചു മറ്റൊറാളിന്റെ സ്വത്തിനോ മാനത്തിനോ നഷ്ടം വരുത്തുന്നതും മാനസികമായൊ ശാരീരികമായോ ഉപദ്രവിക്കുന്നതും ആണു സൈബറ് കുറ്റകൃത്യങ്ങള് എന്നു സാധാരണ പറയുന്നതു. ഏതൊക്കെയാണു ഇന്നു ഏറ്റവും കൂടുതല് ചെയ്യപ്പ്പെടുന്ന സൈബറ് കുറ്റകൃതങ്ങള്? 1. സാമ്പത്തികമായ കുറ്റകൃത്യ്ങ്ങള് ; ഒരാളിന്റെ അനുവാദം കൂടാതെ അയാളിന്റെ ബാങ്ക് അക്കോഊണ്ടീല് നിന്നു പണം പിന് വലിക്കുകയോ അയാളുടെ ക്രെഡിറ്റ് കാറ്ഡ് ഉപയോഗിച്ചു സാധനങ്ങള് വാങ്ങുകയോ ചെയ്യുക. 2. അശ്ലീല ചിത്രങ്ങളുടെ വിതരണം : കമ്പ്യൂറ്ററ് ഉപയോഗിച്ചു അശ്ലീല ചിത്രങ്ങള് ഉണ്ടാക്കുകയും വിതരണം ചെയ്യുകയും. 3. ലഹരി മരുന്നുകളുടെ വില്പനയും വിതരണവും : കമ്പ്യൂട്ടറൊ ഇന്റെര്ണെറ്റോ ഉപയോഗിചു ലഹരി മരുന്നുകളുടെ വില്പനയോ വിതരണമോ. 4. ‘ഓണ് ലൈന് ചൂതുകളി’ : കപ്യൂട്ടറ് ഉപയോഗിചു “ഓണ് ലൈന്’ ചൂതു കളി. 5, ബൌദ്ധിക വിവരാവകാശ സംബന്ധമായവ : കമ്പ്യൂട്ടറ് ഉപയൊഗ്ഗിചു ഒരാള് ഉണ്ടാക്കിയ പ്രൊഗ്രാമുകളോ മറ്റു വിവരങ്ങളോ ചോര്ത്തി എടുത്തു സ്വന്തമായി ഉപയോഗികുകയോ മറിച്ചു വില്കു കയോ ചെയ്യുക. 5. പീഡിപ്പിക്കുക, കമ്പ്യൂട്ടറ് ഉപയൊഗിച്ചു ഒരാളിനെ ഭീഷണി പെടുത്തുക, പീഡിപ്പിക്കുക, അപകീറ്ത്തിപ

കീചക വധം കഥകളി

Image
രാവണോത്ഭവം അപൂര്‍വ്വം ആണെങ്കിലും വളരെ സാധാരണമായി കളിക്കുന്ന ഒരു കഥയാണ് കീചകവധം. പി എസ വി നാട്യസംഘം തോടയം കഥകളി യോഗത്തിന്റെ വാര്‍ഷികം പ്രമാണിച്ച് ചിന്മയാന്ജലി ആഡിടോരിയത്തില്‍ അവതരിപ്പിച്ച കഥകളിയിലെ ചില ഭാഗങ്ങള്‍, കഥാസാരവും. പാണ്ഡവര്‍ വനവാസം പന്ത്രണ്ടു വര്ഷം കഴിഞ്ഞു ഒരു വര്ഷം നീണ്ടു നില്‍കേന്ട അജ്ഞാതവാസത്തിനു തിരഞ്ഞെടുത്തത് വിരാട രാജാവിന്റെ തലസ്ഥാനം ആണ്. ധര്‍മപുത്രര്‍ രാജാവിന്റെ സഹായി ആയി ചതുരംഗം കളിക്കാനും, പാഞ്ചാലി രാജ്ഞി സുദേഷ്ണയുടെ ദാസി ആയും അര്‍ജുനന്‍ നപുംസകമായി ബ്രുഹന്ന്ല എന്നപേരില്‍ നൃത്തം പഠിപ്പിക്കുന്നത്തിനും ഭീമന്‍ പാചകവിഗ്ദ്ധനായി വലലന്‍ എന്നപേരില്‍ അടുക്കളയിലും നകുലനും സഹദേവനും കുതിരലായം സുഉക്ഷിപ്പുകാരായും പ്രച്ഛന്നവേഷധാരികള്‍ ആയി ചേരാന്‍ തീരുമാനിച്ചു. രംഗം ഒന്ന്: പാഞ്ചാലി രാജ്ഞി ആയ സുദേഷ്ണയുടെ അടുത്ത് എത്തി തനിക്കു എന്തെങ്കിലും ജോലി തരണമെന്നപെക്ഷിക്കുന്നു. ഇന്ദ്രപ്രസ്ഥത്തില്‍ പാഞ്ചാലിയുടെ ദാസി ആയി ജോലി ചെയ്തു പരിചയം ഉണ്ടെന്നും പറയുന്നു. സുന്ദരിയായ പാഞ്ചാലിയെ തന്റെ സ്വന്തം ദാസിയാക്കാന്‍ രാജ്ഞി തീരുമാനിക്കുന്നു . പാഞ്ചാലിയും സുദേഷ്ണയും രംഗം രണ്ടു പാഞ്ചാലി ഉദ്യാനത്തില്‍ പുഷ്പങ്ങ

രാവണോത്ഭവം കഥകളി

Image
കോഴിക്കോട് തോടയം കഥകളിയോഗത്തിന്റെ ഇരുപതാം വാറ്ഷികം പ്രമാണിചു തൊണ്ടയാട് ചിന്മയാഞ്ജലി ആഡിറ്റോറിയതില് നാലു ദിവസം നീണ്ടു നിന്ന “ആട്ടമഹോത്സവം“ എന്ന പേരില് കഥകളിയെപറ്റിയുള്ള സെമിനാറും വൈകുന്നേരം കഥകളിയും ഉണ്ടായിരുന്നു. ഡിസംബര് 31, ജനുവരി 1,2, 3 തീയതികളില് ആയിരുന്നു ഇതു. ആദ്യത്തെ രണ്ടു ദിവസം കലാമണ്ഡലത്തില് നിന്നും അടുത്ത രണ്ടു ദിവസം കോട്ടക്കല് പി എസ് വി നാട്യസംഘത്തില് നിന്നും ഉള്ള കലാകാരന്മാര് ആണു കഥകളി അവതരിപ്പിച്ചതു. ഇതില് മൂന്നാം ദിവസം അവതരിപ്പിച്ച രാവണോത്സവം കഥകളി പലതുകൊണ്ടും അത്യപൂറ്വമയ ഒരനുഭവം ആയിരുന്നു. മൂന്നു ചുവന്ന താടികള്‍ ഒരുമിച്ചു തിരനോട്ടം : മാല്യവാന്‍, സുമാലി, മാലി ഒന്നാമതു അപൂര്വ്വമായി മാത്രം അവതരിപ്പികുന്ന ഒരു കഥയാണു രാവണോത്ഭവം. ഈയുള്ളവന് ചെറുപ്പകാലം മുതല് കുറെയധികം കഥകളി കണ്ടിട്ടുന്റെങ്കിലും ആദ്യമായാണു ഈ കഥ കാണാന് അവസരം കിട്ടിയതു. മൂന്നു ചുവന്ന താടിക്കാര് വെവ്വേറെയും ഒരുമിചുമുള്ള തിരനോട്ടവും അവര് ഒരുമിച്ചു ഇന്ദ്രനോടൂള്ള യുദ്ധവും എല്ലാം അക്ഷരാറ്ത്ഥത്തില് തന്നെ അരങ്ങു നിറഞ്ഞു. ഇതിനെല്ലാം ഉപരി അവസാന ഭാഗത്തു രാവണന്റെ ഇളകിയാട്ടം എന്ന ഏകാഭിനയത്തിന്റെ മാഹാത്മ്യവും ഹ്രുദ്യമായ അനുഭവം