ആന്കോര്‍ വാട്ട് ക്ഷേത്രം


എ ഡി 802 മുതല്‍ 1200 വരെയുള്ള കാലഘട്ടത്തിലാണ് ആന്ഗ് കോര്‍ വാട്ടിലെയും പരിസരങ്ങളിലും ഉള്ള ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചത്. കംബോഡിയായുടെ സുവര്‍ണ കാലമായിരുന്ന ആന്ഗ് കോര്‍ യുഗത്തിന്റെ ഏതാണ്ട് അവസാനത്തിനു കഷ്ടിച്ച് 200 വര്ഷം മുമ്പാണ് ഈ പ്രധാന ക്ഷേത്രസമുച്ചയത്തിന്റെ പണി തുടങ്ങിയത്. സൂര്യവര്‍മന്‍ രണ്ടാമന്‍ എന്ന ചക്രവര്‍ത്തിയാണ് ആന്ഗ് കോര്‍ വാറ്റ്‌ എന്ന ക്ഷേത്രം നിര്‍മിക്കാന്‍ ആരംഭിക്കുന്നതു. . എല്ലാ ക്ഷേത്രങ്ങളുടെയും മാതാവായി, വിഷ്ണുവിനെയും ശിവനെയും പ്രധാന ദൈവങ്ങളായി പ്രതിഷ്ഠിക്കുകയായിരുന്നു ലക്‌ഷ്യം . തന്റെ ശവകുടീരം അവിടെ തന്നെ സ്ഥാപിക്കണമെന്നും നിര്‍ദേശിക്കുന്നു. ഇക്കാരണത്താല്‍ ഈ ക്ഷേത്രം മാത്രം പടിഞ്ഞാറോട്ട് ദര്‍ശനമായി സ്ഥാപിച്ചിരിക്കുന്നത്.

1152 ല്‍ വിയറ്റ്നാം എന്ന അയല്‍ രാജ്യവുമായുള്ള യുദ്ധത്തില്‍ സൂര്യവര്മന് 2 കൊല്ലപ്പെടുന്നു. ശക്തരായ ഈ ഉത്തര ദേശഅയല്‍ക്കാരുമായുണ്ടായ യുദ്ധം നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന ശത്രുതയ്ക്കും രക്തചൊരിച്ചിലിനും കാരണമാവുന്നു. 1177 ല്‍ തായലണ്ടുകാര്‍ ടോണ്‍ലെ സാപ് തടാകത്തില്‍ കൂടി വലിയ തോണികളില്‍ വന്നു അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഖമര്‍ രാജ്യത്തെ കീഴടക്കുന്നു. തലസ്ഥാന നഗരം നാല് വര്ഷം അങ്ങനെ തായ്‌ അധീനത്തിലാകുന്നു. 1181 ല്‍ ഭരണമേറ്റ ജയവര്മന്‍ 7 എന്ന അതിശക്തനും തന്ത്രശാലിയുമായ രാജാവ് ശത്രുക്കളെ തുരത്തി രാജ്യം വീണ്ടെടുക്കുന്നു. ആന്ഗ്കോര്‍ തോം എന്ന ക്ഷേത്രം പൂര്‍ത്തിയാക്കുന്നു. രാജ്യത്തെ മതം മഹായാനബുദ്ധമതമായി അംഗീകരിക്കപ്പെടുന്നു. മുന്‍കാലത്ത് ഹിന്ദു ക്ഷേത്രമായി നിര്‍മ്മിക്കപ്പെട്ട പലവയും ബുദ്ധ ക്ഷേത്രമായി മാറി. വിഷ്ണുവിന്റെയും ശിവന്റെയും പ്രതിമകള്‍ ഇളക്കി ഒരു മൂലയില്‍ നിക്ഷേപിക്കപ്പെട്ടു.

ആണ്ഗ് കോര്‍ ക്ഷേത്രത്തിന്റെ പ്ലാന്‍
 
<------general p="" plan="">

                            Detailed plan   ------>

ആന്ഗ് കോര്‍ വാട്ട് ക്ഷേത്രം അതിന്റെ പേര്‍ കാണിക്കുന്നത് പോലെ ഒരു നഗര പഗോഡ ആയിട്ടാണ്. ഹിന്ദു സങ്കല്‍പത്തിലുള്ള പ്രപഞ്ചത്തിന്റെ ഒരു ലഘു മാതൃകയായിട്ടാണ്. ചുറ്റും സമുദ്ര സങ്കല്പത്തില്‍ ഒരു വലിയ തോട്. അതിന്റെ ഉള്ളില്‍ മൂന്നു തട്ടുകളായി ദൈവങ്ങളുടെ വാസ സ്ഥാനമായി കരുതുന്ന അഞ്ചു ഗോപുരങ്ങലുള്ള മഹാ മേരുവിന്റെ രൂപങ്ങള്‍. 200 ഹെക്ടാര്‍ വിസ്തൃതിയുള്ള ഈ ക്ഷേത്രം കിഴക്ക് പടിഞ്ഞാറായി 1.5 കിലോ മീറ്റര്‍ നീളത്തിലും തെക്ക് വടക്കായി 1.3 കിലോ മീറ്റര്‍ വീതിയിലും ആണ്. 190 മീറ്റര്‍ വീതിയുള്ള തോട്ടിന് കുറുകെ നിര്‍മിച്ച പാലത്തില്‍ കൂടിയാണ് കിഴക്ക് നിന്നും പടിഞ്ഞാറു നിന്നും ഈ ക്ഷേത്രത്തിലേക്കുള്ള പ്രവേശനം. 1025 X 802 മീറ്റര്‍ അളവുള്ള ഒരു മതില് കൊണ്ടു ചുറ്റപ്പെട്ടിരിക്കുന്നു. അതിന്റെ പ്രത്യേക നിര്‍മ്മാണ രീതി കൊണ്ടു ഗോപുരങ്ങളില്‍ പടിഞാറെതു ഏറ്റവും അപൂര്‍വമായ രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പുറം മതിലിന്റെ ഉള്ളില്‍ 82 ഹെക്ടര്‍ വിസ്തൃതിയില്‍ ഉണ്ടാക്കിയ ക്ഷേത്രം കേന്ദ്രത്തിലുള്ള 332 X 258 മീറ്ററില്‍ നിലകൊള്ളുന്ന കേന്ദ്ര തട്ടിലാണ്. ബാക്കിയുള്ള 9/10 ഭാഗം നഗരമായി മാറിയിരിക്കുന്നു. ഇതിനുള്ളില്‍ ആണ് ക്ഷേത്രതിനകത്തെ രാജാവിന്റെ കൊട്ടാരം നില നിന്നിരുന്നത്. ഇപ്പോള്‍ ഈ കൊട്ടാരത്തിന്റെ ഭാഗങ്ങള്‍ ഒന്നും കാണുന്നില്ല എങ്കിലും. ഈ കൊട്ടാരം താരതമ്യേന കനം കുറഞ്ഞ ചുണ്ണാമ്പു കല്ലില്‍ നിര്‍മ്മിച്ചിരുന്നത് കൊണ്ടാവാം ഇത് നശിച്ചു പോയത്. അന്നത്തെ ശില്പ രീതി അനുസരിച്ച് ഈ കൊട്ടാരം ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തായിരുന്നു സ്ഥാപിച്ചിരുന്നത്.

ക്ഷേത്രം അന്നത്തെ ഖമര്‍ ശില്പ രീതി അനുസരിച്ച് ഒരു ഗോപുരവും അതിനു ചുറ്റും ഒന്നിന് ചുറ്റും മറ്റൊന്നായി തട്ടുകളായി ആണ് നിര്‍മ്മിച്ചിരുന്നത്. ഗോപുരം കല്ലുകള്‍ അടുക്കി തട്ട് തട്ടുകളായി ആണ് ഉണ്ടാക്കിയത്. ഹിന്ദു സങ്കല്‍പത്തിലുള്ള ശ്രീ കോവില്‍ പ്രപഞ്ചത്തിന്റെ കേന്ദ്ര ബിന്ദുവില്‍ വരത്തക്ക വിധം ആണ് രൂപ കല്‍പ്പന ചെയ്തത്. ഒരു പര്‍വതത്തിന്റെ രൂപത്തില്‍ മഹാമേരുവും ചുറ്റും തട്ടുകളും. ചുരുക്കത്തില്‍ ക്ഷേത്ര സമുച്ചയം ആകെക്കൂടി മൂന്നു തട്ടുകളായി ഉണ്ടാക്കിയ ഒരു പിരമിഡിന്റെ ആകൃതിയില്‍ ആണ് . അഞ്ചു ഗോപുരങ്ങളുടെയും കേന്ദ്രത്തില്‍ ആണ് ദേവ പ്രതിമകള്‍ സ്ഥാപിച്ചിരുന്ന ശ്രീ കോവില്‍.
Comments

വീകെ said…
ഇപ്പോൾ നോക്കുമ്പോൾ പോലും അതിശയിപ്പിക്കുന്ന രൂപകൽ‌പ്പനയും നിർമ്മിതിയും.
ഈ വിവരങ്ങൾ പങ്കു വച്ചതിനു നന്ദി.