തുഞ്ചത്ത് എഴുത്തച്ഛൻ – മലയാളഭാഷയുടെ പിതാവ്
ആധുനിക മലയാളസാഹിത്യ ചരിത്രത്തിലെ ഏറ്റവും മഹാന്മാരിൽ ഒരാളാണ് തുഞ്ചത്ത് രാമാനുജൻ എഴുത്ത ച്ഛ ൻ. അദ്ദേഹം "മലയാളഭാഷയുടെ പിതാവ്" എന്ന പേരിലാണ് അറിയപ്പെടുന്നത്. മലയാളഭാഷയ്ക്കും സാഹിത്യത്തിനും പുതിയ ദിശാബോധം നൽകിയ മഹാകവിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കൃതികൾ ഭാഷയുടെ വളർച്ചയ്ക്കും ജനങ്ങളിൽ ധാർമികബോധവും ആത്മീയചിന്തയും വളർത്തുന്നതിനും വലിയ പങ്കുവഹിച്ചു. തുഞ്ചത്ത് എഴുത്തച് ഛ ൻ പതിനഞ്ചോ പതിനാറാം നൂറ്റാണ്ടി ലോ ആ ണ് ജീവിച്ചിരുന്നത്. അദ്ദേഹത്തിന്റെ ജന്മസ്ഥലം ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള തൃക്കണ്ടിയൂര് ദേശത്ത് തുഞ്ചൻ പറമ്പാണെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള വ്യക്തമായ ചരിത്ര രേഖകൾ ലഭ്യമല്ലെങ്കിലും , അദ്ദേഹത്തിന്റെ സാഹിത്യസൃഷ്ടികൾ ഇന്നും മലയാളികളുടെ ഹൃദയത്തിൽ ജീവിക്കുന്നു. അദ്ദേഹത്തിന്റെ പേര് രാമാനുജന് എന്നായിരുന്നു. രാമന് എന്ന ജ്യേഷ്ട സഹോദരൻ ഗുരു ആയിരുന്നു എന്നും അല്ല അമ്മാവന് ആയിരുന്നു അദ്ദേഹത്തിന്റെ ഗുരു എന്നും രണ്ട് പക്ഷമുണ്ട്. സി. രാധകൃഷ്ണൻ എന്ന പ്രസിദ്ധനോവലിസ്റ...