Posts

Showing posts from 2014

ഒരു വലിയ പെരുനാളിന്റെ ഓര്മകള്‍ - നാട്ടിലും തുര്ക്കിയിലും

Image
ഞങ്ങളുടെ എല്ലാ സുഹൃത്തുക്കള്ക്കും ഹൃദയം നിറഞ്ഞ  ഈദ്  ദിനാശംസകള്‍.                                                    (ചിത്രം ഗൂഗിളില്‍ നിന്നും ) ഞങ്ങള്‍ ആര്‍ ഈ സി കാമ്പസില്‍ താമസിക്കുമ്പോള്‍ എല്ലാ കാര്യത്തിനും സഹായി ആയി ഒരു കോയാ ഉണ്ടായിരുന്നു. റേഷന്‍ കാര്ഡ് ഉണ്ടാക്കുന്നതും മണ്ണെണ്ണ പെര്മിട്റ്റ് ശരിയാക്കുന്നത് മുതല്‍ ഞായറാഴ്ച ദിവസം എല്ലാവര്ക്കും വേണ്ട മാംസം വാങ്ങുന്നത് വരെ അയാള്‍ ചെയ്തിരുന്നു. ആള്ക്കാരുടെ ആവശ്യം അനുസരിച്ച് കാല്‍ കിലോ മുതല്‍ ഒരു കിലോ വരെ ലിസ്ടാക്കി മുക്കത്ത് പോയി പൊതികളുമായി കോയ പത്തു മണിക്ക് മുമ്പ് എല്ലാ വീട്ടിലും എത്തിക്കും. ന്യായമായ കമ്മീഷന്‍ മാത്രം, തൂക്കത്തില്‍ യാതൊരു വ്യത്യാസവുമില്ല. (ആട്ടിറച്ചിയൊ മാട്ടിറചിയോ ആയിരിക്കും, കാരണം അന്ന് അണ്ണാച്ചി കോഴി ഇത്ര സുലഭമല്ല നാടന്‍ കോഴി വിരളവും.). കോയായ്ക്ക് പ്രത്യേക മമതയുള്ളവര്ക്ക്ു പെരുന്നാള്‍ ദിവസം ഒരു സമ്മാനം ഉണ്ടായിരുന്നു. നല്ല ഇളത്ത മൂരിക്കുട്ടന്റെ ഇറച്ചി. പ്രായമാകാത്ത മാടായാതുകൊണ്ടു ആട്ടുമാംസം തോല്ക്കുറന്ന ഇറച്ചി. സമ്മാനം ആയി കൊടുക്കുന്നതാനെങ്കിലും പലിശ കൂട്ടി പണം തിരിച്ചു കിട്ടുമെന്നയാള്ക്ക്റിയാമായിരുന്നു. ഞങ്ങ

ഭീകരരുടെ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം

Image
അമേരിക്കയിലെ ഇരട്ട ഗോപുരം ഭീകര വാദികള്‍ തകര്‍ത്തിട്ടു ഇന്നലെ   14  വര്ഷം തികഞ്ഞു. 110 നിലകള് ഉണ്ടായിരുന്ന അംബര ചുംബികളായ ഈ ഗോപുരങ്ങള്‍  നശിപ്പിച്ചപ്പോള്‍  മരിച്ചത് വിവിധ രാജ്യങ്ങളില്‍ നിന്ന് അവിടെ ജോലി ചെയ്തിരുന്ന മൂവായിരത്തിലധികം മനുഷ്യ ജീവികള്‍. ഇത്ര ഭീകരമായ മനുഷ്യത്വ ഹീനമായ പ്രവര്‍ത്തിയെ അപലപിക്കുംപോള്‍ തന്നെ ഈ ഭീകരാക്രമണം ആസൂത്രണം ചെയ്തവരുടെ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം അഭിനന്ദിക്കാത വയ്യ.                                                           ഇരട്ട  ടവര്‍ ആക്രമണത്തിന് മുമ്പ്   ഇത്തരം ഉയര്‍ന്ന കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍, പ്രത്യേകിച്ചും ന്യൂ യോര്‍ക്ക് പോലെ വലിയ നഗരത്തില്‍, ലോകത്തിലെ ഏറ്റവും വലിയ വിമാന താവളങ്ങളില്‍ ഒന്നായ ജോണ് എഫ് കെന്നഡി (JFK) വിമാനത്താവളത്തിന് അധികം ദൂരത്തല്ലാതെയുള്ള ഈ കെട്ടിടം ഒരു വിമാനം അതില്‍ ഇടിച്ചാല്‍ നിലം പൊത്തും എന്ന് ആരും പ്രതീക്ഷിക്കുകയില്ല. ഈ ആക്രമണത്തിന് മുമ്പും പലപ്പോഴും ചെറുവിമാനങ്ങള്‍ അതില്‍ ഇടിച്ചിട്ടുണ്ട്. ഒന്നും സംഭവിക്കാതെ. ഇരട്ട ഗോപുരത്തിന് മുമ്പ് അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന കെട്ടിടമായിരുന്ന എമ്പയര്‍ സ്റ്റെയിട്റ്റ് കെട്ടിടത്

ഒരു മഹാനായ കലാകാരന്‍ കോഴിക്കോട്ട് - കോട്ടക്കല്‍ ശശിധരന്‍

Image
കോട്ടക്കല്‍ ശശിധരന്‍ എന്ന കഥകളി നടന്‍ ഇന്ന് ( മെയ്‌ 12 ) കോഴിക്കോട് കേശവ മേനോന്‍ ഹാളില്‍ ഏതാണ്ട് 32 മിനിട്ട് കൊണ്ടു ശ്രീകൃഷ്ണ ചരിതം മറ്റാരുടെയും സഹായമില്ലാതെ (നേരത്തെ റെക്കോര്‍ഡ്‌ ച്യ്ത സംഗീതവും മേളവും ഒഴികെ) അവതരിപ്പിച്ചു. ശ്രീകൃഷ്ണന്റെ അവതാരം മുതല്‍ , ബാല്യകാലം , പൂതനയുമായുള്ള കൂടിക്കാഴ്ച , കാളിയ മര്‍ദ്ദനം , ഗോപസ്ത്രീകളുടെ വസ്ത്രാക്ഷേപം , ദ്രൌപദിയ്ക്ക്  വസ്ത്രം നല്‍കുന്ന അവസരം , കുരുക്ഷേത്ര യുദ്ധത്തില്‍ അര്‍ജുനന് ഗീത ഉപദേശിക്കുന്നത് , അവസാനം ഭീമസേനന്റെ കയ്യാല്‍  ദുശാസനന്റെ മാറ് പിളര്‍ന്നു രക്തം കുടിച്ചു ദ്രൌപദിയുടെ പ്രതിജ്ഞാ പാലനവും വരെയുള്ള രംഗങ്ങള്‍ തനിച്ചു തന്നെ  അദ്ദേഹം അയത്ന ലളിതമായി അവതരിപ്പിച്ചു. അതിനു ശേഷം മറ്റൊരു ഇരുപതു മിനുട്ടില്‍ ഗംഭീരമായി നവരസങ്ങള്‍ ശ്രീരാമന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളില്‍ കൂടിയും അവതരിപ്പിച്ചു. സീതയുമായി ഇരിക്കുമ്പോള്‍  ശ്രുംഗാരം, ഇന്ദ്രപുത്രന്‍ ജയന്തന്‍ സീതയെ കാക്കയുടെ രൂപത്തില്‍ വന്നു ശല്യപ്പെടുത്ത്തിയപ്പോള്‍ തൃണം അമ്പായി അയച്ചു അയാള്‍ രക്ഷ തേടി മൂന്നു ലോകവും അലഞ്ഞു നടന്നു അവസാനം സ്വന്തം കാല്‍ക്കല്‍ വന്നു വീണപ്പോള്‍ ഹാസ്യം, ശൂര്പണഖയെ കാണുമ

കുട്ടനാട്ടിലെ വള്ളംകളി - ജലോത്സവങ്ങൾ

Image
വള്ളം കളി കുട്ടനാടിന്റെ അനുപേക്ഷണീയമായ ഭാഗം ആണു . പലപ്പോഴും അതു ‘ വെള്ളം ‘ കളി ആയി മാറാറുണ്ടെങ്കിലും . മഴക്കാലത്തു പ്രത്യേകിച്ചു കൃഷിയും മറ്റും ചെയ്യാനില്ലാത്ത കാലത്താണു പ ണ്ടു വള്ളം കളി നടന്നിരുന്നതു . കുട്ട നാട്ടു നടക്കാറുള്ള ആദ്യത്തെ വള്ളം കളി   ചമ്പക്കുളം മൂ ലം വള്ളം കളിയാണു . പിന്നീട് പ്രസിദ്ധമായ   ആലപ്പുഴ പുന്നമടക്കായലിലെ നെഹ്രു ട്രോഫി , പായിപ്പാടു വള്ളം കളി , ആറന്മുള ഉത്രട്ടാതി ജലോത്സവം , കൊച്ചിയിലെ ഇന്ദിരാ ഗാന്ധി വള്ളം കളി   ഇവയൊക്കെ ഉണ്ടായി .                                                              പ്രധാനമായും നാലു തരം വള്ളങ്ങൾ ആണു മത്സരത്തിൽ പങ്കെടുക്കുന്നത് . ഏറ്റവും വലുതും കാണാൻ ഭംഗിയും ഉള്ളതും ആയ ചുണ്ടൻ വള്ളം , അതിൽ അ ല്പം ചെറുതു വെപ്പു വള്ളം ,   കോടിവ ള്ളം , ഏറ്റവും ചെറി യ ചുരുളൻ വള്ളം എന്നിങ്ങനെ പോ കുന്നു ഇവയുടെ പേർ .                      ചുണ്ടൻ വള്ളം :                                                                                 കുട്ടനാട്ടിലെ ഓരോ കരക്കാരുടെയും അഭിമാനമാണു അവരുടെ നാട്ടില