Posts

Showing posts from April, 2022

രണ്ട് നഷ്ട പ്രണയത്തിന്‍റെയും ഒരു ദീര്‍ഘകാല പ്രണയത്തിന്‍റെയും ഓര്‍മ്മകള്‍

Image
 മെസ്സിലെ മസാല ദോശയും വിവാഹ നിശ്ചയവും) കഴിഞ്ഞ  ദിവസം ഞങ്ങളുടെ  എറ്ണാകുളം  “സായന്തനം”  എന്ന   വയോജന  വെള്ളിയാഴ്ച  കൂട്ടായ്മ്മയില്‍   ഞങ്ങളുടെ  ഒരംഗവും എന്‍റെ  സുഹ്റുത്തുമായ  ശ്റീമതി   ധീരാത്മജ പ്രണയ  ഹാര്‍മ്മോണുകള്‍ എന്ന  വിഷയത്തെ  കുറിച്ച്   പ്രൌഢ ഗംഭീരമായ  ഒരു   ലഘുപ്രഭാഷണം  അവതരിപ്പിച്ചു. അതു കേട്ടപ്പോള്‍   എന്‍റെ  ജീവിതത്തിലെ  ചില  പ്രണയങ്ങളെ  കുറിച്ച്   ഓര്‍മ്മ  വന്നു.അത്  ഇവിടെ  കുറിക്കുന്നു. എന്‍റെ  ജീവിതത്തില്‍  മൂന്നു  പ്രണയങ്ങള്‍   ആണ്  ഓര്‍മ്മ  വരുന്നത്. ആദ്യത്തെ  രണ്ടും  കൌമാരകൌതുകം  എന്നു  പറയാവുന്ന   അനുരാഗം (infatuation)  എന്നു പറയാം എങ്കിലും  ഇന്നും  തുടര്‍ന്നു വരുന്ന  മൂന്നാമത്തെ  പ്രണയവും ഉണ്ട്. ആദ്യത്തെ  പ്രണയം  പതിവുപോലെ  സ്കൂളില്‍  വെച്ചു തന്നെ. ഞങ്ങള്‍  ആണ്കുട്ടികള്‍   മാത്രമുള്ള  ഏ  ഡിവിഷനിലും  പെണ്കുട്ടികള്‍   ബി  ഡിവിഷനിലും  ആയിരുന്നു. ആ പെണ്‍കുട്ടികളില്‍  ഒരാള്‍ എന്‍റെ  ശ്രദ്ധയില്‍  പെട്ടു. കാണാന്‍ അത്ര മോശമല്ലാത്ത  കിട്ടി , പഠിക്കാനും  മിടുക്കി , എസ്.എസ്.എല്‍.സി.ക്കു  ഞങ്ങളുടെ  സ്കൂളില്‍ നിന്നു   കിട്ടിയ  ഏഴു  ഫസ്റ്റ്  ക്ലാസ്സില്‍  ഏറ്റവും  മാര്‍ക്കു  കുറഞ്ഞ അ