Posts

Showing posts from March, 2022
Image
  കോടതി   കയറിയ  കഥ – 2 ഒരു   വാഹന അപകടവും കുറ്റ വിചാരണയും ക്ഷമിക്കണം , ഇതും   ആത്മകഥയുടെ   ഒരു ഭാഗം ആണ്. ഞങ്ങളുടെ   കുട്ടനാട്ടില്‍ ഞങ്ങളെല്ലാം   നിശ്ചയമായും ഉപയോഗിക്കാന്‍ അറിയേണ്ട   ഒരു വാഹനമാണ് , വള്ളം. ഒരാള്‍ക്കു   മാത്രം    ഇരിക്കാന്‍   കഴിയുന്ന    കൊതുമ്പു   വള്ളം    മുതല്‍ ടണ്ണുകള്‍   ഭാരം    കയറ്റിക്കൊണ്ടുപോകുന്ന   കേവു വള്ളം (പത്തേമാരി) വരെ കുട്ടനാട്ടില്‍ ഉണ്ടായിരുന്നു.   പണ്ടത്തെ   കുട്ടനാട്ടില്‍ ഒരു കൃഷി മാത്രം   ആയിരുന്നു. പുഞ്ച   കൃഷി കഴിഞ്ഞ് വയലില്‍   വെള്ളം    നിറച്ചിട്ടിരിക്കും. അടുത്ത കൃഷിക്കു    ഈ വെള്ളം    എഞ്ചിനോ മോട്ടോറോ   ഉപയോഗിച്ചു   പമ്പു   ചെയ്തു    പുറത്തേക്ക്    കളഞ്ഞിട്ടാണ്   കൃഷി   ഇറക്കിക്കൊണ്ടിരുന്നത്. എന്‍റെ   വീടിനു   ചുറ്റും വയല്‍ ആയിരുന്നതു കൊണ്ട് പാടത്തു   വെള്ളം   കയറ്റിക്കഴിഞ്ഞാല്‍   വീട്ടില്‍   നിന്നു സ്കൂളിലേക്കോ   കടയില്‍   സാധനം   വാങ്ങാനോ    വള്ളത്തില്‍   പോയാല്‍   മാത്രമേ   കഴിയൂ.   അതുകൊണ്ട്   ഞങ്ങള്‍ക്ക് സ്വന്തമായി ഒരു വള്ളവും വള്ളം   തുഴയാനും അറിയാമായിരുന്നു. വള്ളം   മുങ്ങിയാല്‍   നീന്തി കരയില്‍   എത്താനും   അറിയാത്തവര്‍    കുട്ടനാട്ടി
Image
    കോടതി  കയറിയ  കഥകള്‍  - 1 ഒരു പഴയ വാച്ചിന്‍റെ കഥ   എന്റെ അച്ഛന്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ ചില പഴയ സാധനങ്ങള്‍ ചുരുങ്ങിയ വിലയ്ക്ക് വാങ്ങിക്കൊണ്ടു വരുമായിരുന്നു. നല്ലയിനം നായക്കുട്ടികളെ , പഴയ വാച്ച് , പേന  തുടങ്ങിയവ. നായക്കുട്ടികളെ ചങ്ങലയ്ക്കിടാതെ വളര്‍ത്തും , പലപ്പോഴും  അവന്റെ കുര കൊണ്ടു തന്നെ ആള്‍ക്കാര്‍  ഭയന്നു പോകും. ഞങ്ങള്‍ സ്കൂളില്‍ പോകുമ്പോള്‍ മങ്കൊമ്പ് തെക്കേക്കര  കടത്തുകടവ് വരെ  ഞങ്ങളെ ബോഡി ഗാര്‍ഡായി അനുഗമിക്കും. അതുകഴിഞ്ഞ് തിരിച്ചു വീട്ടിലെത്തും. കുറച്ചു വലുതായി കഴിയുമ്പോള്‍ കോഴിയെ ഓടിക്കലും മറ്റുള്ളവരെ  ഉപദ്രവിക്കാനും മറ്റും തുടങ്ങുമ്പോള്‍  ഞങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കും. വള്ളത്തില്‍ കയറ്റി മൂന്നു നാലു മൈല്‍  അകലെ കൊണ്ടു പോയി വിടും. ഞങ്ങള്‍ തിരിച്ചെത്തുന്നതിനു മുമ്പ് തന്നെ  അവന്‍ തിരിച്ചു വീട്ടിലെത്തിയിട്ടുണ്ടാവും . അവസാനം ശല്യം  സഹിക്കാതെ നാട്ടുകാര്‍  വിഷം കൊടുത്തു കൊല്ലുകയോ മറ്റോ ചെയ്യും. ഏതായാലും ഞങ്ങളുടെ നാട്ടില്‍ പേപ്പട്ടി ശല്യം ഉണ്ടായിട്ടില്ല.  ചിലപ്പോള്‍ പ്രായാധിക്യം മൂലം മരിക്കുന്നതുവരെ  വീട്ടില്‍ കാണും , ഞങ്ങളുടെ  വിശ്വസ്തനായ കൂട്ടുകാരനായി. വാച്ച് , പേന ഇവ ഞങ