Posts

Showing posts from September, 2014

ഭീകരരുടെ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം

Image
അമേരിക്കയിലെ ഇരട്ട ഗോപുരം ഭീകര വാദികള്‍ തകര്‍ത്തിട്ടു ഇന്നലെ   14  വര്ഷം തികഞ്ഞു. 110 നിലകള് ഉണ്ടായിരുന്ന അംബര ചുംബികളായ ഈ ഗോപുരങ്ങള്‍  നശിപ്പിച്ചപ്പോള്‍  മരിച്ചത് വിവിധ രാജ്യങ്ങളില്‍ നിന്ന് അവിടെ ജോലി ചെയ്തിരുന്ന മൂവായിരത്തിലധികം മനുഷ്യ ജീവികള്‍. ഇത്ര ഭീകരമായ മനുഷ്യത്വ ഹീനമായ പ്രവര്‍ത്തിയെ അപലപിക്കുംപോള്‍ തന്നെ ഈ ഭീകരാക്രമണം ആസൂത്രണം ചെയ്തവരുടെ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം അഭിനന്ദിക്കാത വയ്യ.                                                           ഇരട്ട  ടവര്‍ ആക്രമണത്തിന് മുമ്പ്   ഇത്തരം ഉയര്‍ന്ന കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍, പ്രത്യേകിച്ചും ന്യൂ യോര്‍ക്ക് പോലെ വലിയ നഗരത്തില്‍, ലോകത്തിലെ ഏറ്റവും വലിയ വിമാന താവളങ്ങളില്‍ ഒന്നായ ജോണ് എഫ് കെന്നഡി (JFK) വിമാനത്താവളത്തിന് അധികം ദൂരത്തല്ലാതെയുള്ള ഈ കെട്ടിടം ഒരു വിമാനം അതില്‍ ഇടിച്ചാല്‍ നിലം പൊത്തും എന്ന് ആരും പ്രതീക്ഷിക്കുകയില്ല. ഈ ആക്രമണത്തിന് മുമ്പും പലപ്പോഴും ചെറുവിമാനങ്ങള്‍ അതില്‍ ഇടിച്ചിട്ടുണ്ട്. ഒന്നും സംഭവിക്കാതെ. ഇരട്ട ഗോപുരത്തിന് മുമ്പ് അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന കെട്ടിടമായിരുന്ന എമ്പയര്‍ സ്റ്റെയിട്റ്റ് കെട്ടിടത്