Posts

Showing posts from 2026

മിസ്റ്റിക് തുറമുഖ മ്യൂസിയം (Mystic Seaport Museum)

Image
അമേരിക്കയിലെ ന്യൂ ഇങ്ളണ്ട് മേഖലയില് ഉള്ള  മസ്സാചുസെറ്റ്സ് സംസ്ഥാനത്തിലാണല്ലോ ഞങ്ങളുടെ കുട്ടികൾ താമസിക്കുന്ന ബോസ്റ്റണ് നഗരം.  വാരാന്ത്യം ആയപ്പോള് ഇവിടെ  എവിടെയെങ്കിലും   പോകാം എന്നു കുട്ടികള്  പറഞ്ഞതനുസരിച്ച് ഇന്നലെ  അടുത്ത സംസ്ഥാനമായ കണക്റ്റിക്കറ്റ്   സംസ്ഥാനത്തിലെ മിസ്റ്റിക് നഗരത്തിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ സമുദ്രപൈതൃക മ്യൂസിയ ത്തില്    പോകാം എന്ന പരിപാടി ഇട്ടു. ഞങ്ങള് താമസിക്കുന്ന ഹോപ്കിൻടണ് ടൌണില് നിന്ന് ഒന്നര മണിക്കൂര് കാറില് യാത്രയുണ്ട് എന്നു  പറഞ്ഞു. ഒരു മണിക്ക്  യാത്ര  പുറപ്പെടാന് തയാറായി വന്നപ്പോള് മണി 2 കഴിഞ്ഞു. മരുമകനും മകളും കൊച്ചുമകളുമായി പുറപ്പെട്ടു. ശനിയാഴ്ച ആയതുകൊണ്ട് ട്രാഫിക് മോശമായിരുന്നില്ല എങ്കിലും 345  ആയപ്പോള് അവിടെ എത്തി. ഇങ്ങനെയുള്ള  അവസരത്തില് തിരക്കുള്ള   നഗരത്തില് വാഹനം പാര്ക്ക്  ചെയ്യുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ളത് 20 മിനിറ്റോളം കറങ്ങി നടന്ന് വണ്ടി  പാര്ക്ക് ചെയത് 4 മണിയോടെ മ്യൂസിയത്തില് എത്തി. സ് പേം തിമിംഗലം   1929- ൽ സ്ഥാപിതമായ ഈ മ്യൂസിയം അമേരിക്കയ...

ഒരു വാഹനഅപകടവും കുറ്റ വിചാരണയും

Image
  കോടതി   കയറിയ  കഥ – 2 ഒരു   വാഹന അപകടവും കുറ്റ വിചാരണയും ക്ഷമിക്കണം , ഇതും   ആത്മകഥയുടെ   ഒരു ഭാഗം ആണ്. ഞങ്ങളുടെ   കുട്ടനാട്ടില്‍ ഞങ്ങളെല്ലാം   നിശ്ചയമായും ഉപയോഗിക്കാന്‍ അറിയേണ്ട   ഒരു വാഹനമാണ് , വള്ളം. ഒരാള്‍ക്കു   മാത്രം    ഇരിക്കാന്‍   കഴിയുന്ന    കൊതുമ്പു   വള്ളം    മുതല്‍ ടണ്ണുകള്‍   ഭാരം    കയറ്റിക്കൊണ്ടുപോകുന്ന   കേവു വള്ളം (പത്തേമാരി) വരെ കുട്ടനാട്ടില്‍ ഉണ്ടായിരുന്നു.   പണ്ടത്തെ   കുട്ടനാട്ടില്‍ ഒരു കൃഷി മാത്രം   ആയിരുന്നു. പുഞ്ച   കൃഷി കഴിഞ്ഞ് വയലില്‍   വെള്ളം    നിറച്ചിട്ടിരിക്കും. അടുത്ത കൃഷിക്കു    ഈ വെള്ളം    എഞ്ചിനോ മോട്ടോറോ   ഉപയോഗിച്ചു   പമ്പു   ചെയ്തു    പുറത്തേക്ക്    കളഞ്ഞിട്ടാണ്   കൃഷി   ഇറക്കിക്കൊണ്ടിരുന്നത്. എന്‍റെ   വീടിനു   ചുറ്റും വയല്‍ ആയിരുന്നതു കൊണ്ട് പാടത്തു   വെള്ളം   കയറ്റിക്കഴിഞ്ഞാല്‍   വീട്ടില്‍   നിന്നു സ്...

ഏറ്റവും ധനിക രാഷ്ട്രം ആയത് - അനുഭവം

Image
  അമേരിക്ക ലോകത്തിലെ ഏറ്റവും ധനിക രാജ്യം ആണെന്ന് പൊതുവെ ഒരു ധാരണ യുണ്ട്. അതിന് പ്രധാന കാരണം ഇവിടെ ആർക്കും ഒന്നും വെറുതെ കിട്ടില്ല എന്നത് തന്നെ. Nothing is FREE in America ഇന്നത്തെ എന്റെ അനുഭവം തന്നെ ഉദാഹരണം ഞാൻ ആദ്യമായി അമേരിക്കയിൽ വന്നത് 1998ൽ ആയിരുന്നു. ഹവായിയിലെ . ഹോണോലുലുവിൽ ഒരു പ്രബന്ധം അവതരിപ്പിക്കാൻ. അന്ന് തന്നെ ആദ്യമായി ഞാൻ മനസ്സിലാക്കി ഈ വസ്തുത. ഇവിടെ ഒന്നും ഫ്രീ കിട്ടില്ല എന്ന്. എന്റെ ബാഗേജ്‌ വെച്ച്‌ വലിച്ചു കൊണ്ട് പോകാൻ ഒരു ട്രോളി അന്വേഷിച്ചു. ഒരു ഡോളർ നാണയം ഇട്ടാൽ മാത്രമേ ട്രോളി കിട്ടൂ അന്ന്. എന്റെ കയ്യിൽ ഒരു ഡോളറിന്റെ നോട്ട് ഇല്ലാതിരുന്നത് നല്ല മനുഷ്യനായ ഒരു സഹായാത്രികൻ സായിപ്പ് സഹായിച്ചു ട്രോളി എടുത്തു. എന്നാൽ ഇന്ന ലെ ബോസ്റ്റണ് വിമാനത്താവളത്തിൽ ട്രോളി എടുക്കാൻ 7 ഡോളർ കൊടുക്കേണ്ടി വന്നു. സുമാർ 680 രൂപ. ലോകത്തിൽ മറ്റ് എല്ലായിടത്തും free ആയ സാധനം ഇവിടെ വെറും 7 ഡോളർ. എങ്ങനെയുണ്ട് ധനിക രാജ്യം? മിനിസം. വേജസ് മണിക്കൂറിനു 12 ഡോളർ കിട്ടുന്ന ഇവിടെ ഇതാണ് സ്ഥിതി. ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം. ചുമ്മാതല്ല...