കേരള സദ്യ വിളമ്പാനും ഉണ്ണാനും

കേരള സദ്യ വിളമ്പാനും ഉണ്ണാനും 

നമ്മുടെ കേരളത്തിൽ സദ്യയിൽ 20 - 22 വിഭവങ്ങൾ ആണല്ലോ ഉണ്ടാവുക. അച്ചാർ, പപ്പടം പഴം തുടങ്ങി അവിയൽ തോരൻ കിച്ചടി പച്ചടി കാളൻ ഓലൻ കൂട്ടുകറി എന്നിങ്ങനെ വിഭവങ്ങൾ വാഴ ഇലയിൽ ഭംഗിയായി വിളമ്പിയാൽ കാണാനും കഴിക്കാനും ഭംഗി ആവും. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയുന്നു.
1. ഇല ഇടുന്നത് തൂശനിലയുടെ വീതി കൂടുതൽ ഉള്ള ഭാഗം വലതു വശത്തു വരണം. കൂർത്ത അറ്റം ഇടതു വശത്തും.
2. കറികൾ എല്ലാം വിളമ്പി കഴിഞ്ഞേ ചോറ് വിളമ്പാവൂ.
3. ഇലയുടെ ഇടതു ഭാഗത്തു വിവിധ തരം അച്ചാറുകൾ, നാരങ്ങ മാങ്ങ ഇഞ്ചിക്കറി തുടങ്ങിയവ വിളമ്പുക 
4. പഴം പപ്പടം ഉപ്പേരി ഇവയും ഇലയുടെ ഇടതു ഭാഗത്ത് ആണു വെക്കേണ്ടത്. ഇതിനു കാരണം ഇവയൊക്കെ കുറച്ച് മാത്രമേ വിളമ്പൂ എന്നതും താരതമ്യേന തൊട്ടു കൂട്ടുന്നവ ആണെന്നതും തന്നെ.
5. വലതു ഭാഗത്തു അവിയൽ തോരൻ കിച്ചടി പച്ചടി കൂട്ടുകറി ഇവയും വിളമ്പുന്നു. ഇവ കൂടുതൽ വിളമ്പുന്നു.
6. അവസാനം ആണ് ചോറ് വിളമ്പുന്നതു.
7. അതിന് ശേഷം പരിപ്പ്, നെയ്യ് ഇവ വിളമ്പുന്നു. 
8. പരിപ്പ് പപ്പടം പൊട്ടിച്ചിട്ട് ചിലർ കഴിക്കുന്നു.
9. അത് കഴിച്ചതിനു ശേഷം സാമ്പാർ, കാളൻ രസം എന്നിവ ഒഴിക്കുന്നു. ഒഴിച്ചു കറികൾ ഇലയിൽ നോക്കി ഒരൊന്നൊരുന്നായി ആണ് വിളമ്പെണ്ടത്. മലബാറിലെ ഹോട്ടലിലെപ്പോലെ എല്ലാം കൂടി ഒരുമിച്ച് ഒഴിക്കരുത്. 
10. കാളൻ രസം ഇവ വിളമ്പി കഴിഞ്ഞാൽ പായസം വിളമ്പുന്നു. ചൂട് ഉള്ള പായസം ഇലയിൽ വിളമ്പി കൈകൊണ്ട് കുടിക്കുന്നതാണ് നല്ലത്. ചിലർ കപ്പിൽ വാങ്ങുന്നു. 
11. പായസം രണ്ടോ മൂന്നോ കഴിഞ്ഞാണ് മോര് വിളമ്പുന്നത്. സദ്യ ഉണ്ണാൻ അറിയുന്നവർ അല്പം ചോറ് ബാക്കി വെച്ചിട്ടിട്ടുണ്ടാവും അല്ലെങ്കിൽ അല്പം ചോറ് വിളമ്പുന്നത് നല്ലത് തന്നെ.
12. ചിലർ പായസത്തിന്റെ കൂടെ പപ്പടവും പഴവും കഴിക്കുന്നു. 
13.എല്ലാം കഴിച്ചു, കഴിഞ്ഞു ഇലയിൽ ബാക്കി വരുന്നവ ഇലയുടെ മധ്യത്തിൽ ആക്കി ഇല പുറത്തെക്ക് മടക്കി വെക്കുന്നു.
14.സദ്യ ഉണ്ണുന്നവർ നേരത്തെ കഴിഞ്ഞാലും കൂടെ ഉള്ളവർ കഴിച്ചു തീരുന്നത് വരെ കാത്തിരിക്കുകയാണ് മര്യാദ. എല്ലാവരും ഒരുമിച്ച് എഴുനേൽക്കുന്നു. 
 
ഇതൊക്കെ ആണ് മര്യാദ

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

സാഹിത്യനായകന്മാര്‍-4: വയലാര്‍ രാമവര്മ്മ

ചലച്ചിത്രകാരന്മാര്‍ -3: പത്മരാജന്‍