Posts

Showing posts from 2013

ചാണക്യ സൂത്രങ്ങള്‍

പതിനഞ്ചു ചാണക്യ സൂത്രങ്ങള്‍  1).മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പഠിക്കുക, കാരണം നിങ്ങള്ക്ക് നിങ്ങളുടെ ജീവിതത്തില്‍ അവയെല്ലാം സ്വയം ചെയ്തു തീര്‍ക്കാന്‍  കഴിയുകയില്ല. 2).ഒരാള്‍ അധികം സത്യവാന്‍ ആവാന്‍ പാടില്ല, കാരണം വളവില്ലാത്ത മരമാണ് ആദ്യം മുറിക്കപ്പെടുന്നത്‌.  3).ഒരു പാമ്പിനു വിഷമില്ലെന്കിലും അതിനു വിഷമുണ്ട് എന്നു നടിക്കുകയാണ് നല്ലത്.  4.)എല്ലാ സൌഹൃദത്തിനു പിന്നിലും ചെറിയ സ്വാര്ത്ഥതാല്പര്യമെന്കിലും ഉണ്ടാ ലവും. സ്വാര്ത്ഥതാല്പര്യം ഇല്ലാത്ത സൗഹൃദം ഇല്ല എന്നത് കയ്പ്പുള്ള സത്യമാണ്. 5) ഒരു കാര്യം ചെയ്യുന്നതിന് മുമ്പ് മൂന്നു ചോദ്യങ്ങള്‍ സ്വയം ചോദിക്കുക: ഞാന്‍ എന്തിനു വേണ്ടി ഇത് ചെയ്യുന്നു , ഇതിന്റെ ഫലം എന്തായിരിക്കും, ഞാന്‍ ഇതില്‍ വിജയി ആകുമോ . ഈ മൂന്നു ചോദ്യങ്ങള്ക്ക്ു തൃപ്തികരമായ ഉത്തരം കിട്ടിയാല്‍ മാത്രമേ നിങ്ങള്‍ മുന്നോട്ടു പോകാവൂ. 6) ഭയത്തിനെ അടുത്തെത്തുമ്പോള്‍ തന്നെ ആക്രമിച്ചു നശിപ്പിക്കുക. 7) ലോകത്തിലെ ഏറ്റവും വലിയ ശക്തികള്‍ യുവത്വവും സ്ത്രീകളുടെ സൗന്ദര്യവുമാണ് 8).നിങ്ങള്‍ ഒരു കാര്യം ചെയ്യാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ തോറ്റുപോകുമെന്ന ഭയം ഒഴിവാക്കുക, അതുപേക്ഷിക്കാതിരിക്കുക, ആത്മാര്ത്ഥ്തയോ

സെഡോണാ കുന്നുകള്‍ - അരിസോണായിലെ മറ്റൊരു പ്രകൃതി ദൃശ്യം

Image
അമേരിക്കയിലെ അരിസോണാ സംസ്ഥാനത്തിന്റെ വടക്ക് ഭാഗത്തുള്ള പ്രത്യേകമായ രൂപവും വര്‍ണ വൈവിധ്യവുമുള്ള കുന്നുകളുടെ  സമൂഹമാണ് വെര്‍ദെ താഴ്വരയുള്‍പെട്ട ഈ  കുന്നുകള്‍. ഫ്ലാഗ് സ്ടാഫില്‍ നിന്ന് ഫിനിക്സിലേക്ക് പോകുന്ന വഴിയില്‍ ആണ് ഈ കുന്നുകള്‍. ചുവപ്പ് നിറത്തില്‍ ശില്പങ്ങള്‍ പോലെ കാണപ്പെടുന്ന ഈ പാറകള്‍ സൂര്യ പ്രകാശത്തില്‍ ജ്വലിച്ചു നില്കുന്നത് നല്ലൊരു കാഴ്ചയാണ്. മല കയറ്റക്കാര്‍ക്കും ആത്മീയ കാര്യങ്ങള്‍ക്കും നല്ലൊരു കേന്ദ്രവും ആണ് ഈ ചെറിയ പട്ടണം.     ഈ കുന്നുകളുടെ പേര്‍ തിയോഡോര്‍ കാള്‍ട്ടന്‍ ശ്നെബ്ലി എന്നയാളുടെ ഭാര്യ സെഡോണ അറബേല്‍ ശ്നെബ്ലി യില്‍ നിന്നാണ് കിട്ടിയത് . 1877 മുതല്‍ 1 950 വരെ ജീവിച്ചിരുന്ന ഇവര്‍ ഈ നഗരത്തിലെ ആദ്യത്തെ പോസ്റ്റ്‌ മാസ്റര്‍ ആയിരുന്നു, ആതിഥ്യമര്യാദയിലും സഹജീവി സ്നേഹത്തിലും മാതൃക ആയി ജീവിച്ച ഒരു സ്ത്രീ.     ചരിത്രത്തില്‍ ഈ ഭൂവിഭാഗം അറിയപ്പെടുന്നത് ക്രി മു 11500 മുതല്‍ 9000  വരെയുള്ള കാലത്താണ്. നല്ല നായാട്ടുകാരായിരുന്ന പാളിയോ ഇന്ത്യന്‍ വംശജര്‍ ക്രി. മു.   9000 നടുത്തു  ഇവിടെ ജീവിച്ചിരുന്നു. അമേരിക്കയുടെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ മറ്റു നാട്ടുകാരെക്കാള്‍ കൂട

ശിശിരം : പ്രകൃതിയിലെ വര്ണ വൈവിദ്ധ്യങ്ങളുടെ പ്രപഞ്ചം വടക്കെ അമേരിക്കയില്‍

Image
നമ്മുടെ നാട്ടില്‍ കാണാന്‍ ഇല്ലാത്ത, തണുപ്പ് രാജ്യങ്ങളില്‍ മാത്രമുള്ള ഒരു കാലാവസ്ഥാ പ്രതിഭാസം ആണ് ശിശിരം അഥവാ ഫാള്‍. വസന്തത്തിന്റെ പിന്നാലെ വരുന്ന ശിശിരവും സുന്ദരം തന്നെ. സൂര്യന്‍ ഭൂമധ്യരേഖയില്‍ എത്തുമ്പോള്‍ ഭൂമിയില്‍ മുഴുവന്‍ രാത്രിയും പകലും തുല്യമായിരിക്കുമല്ലോ. ഇക്വിനോക്സ് എന്നറിയപ്പെടുന്ന ഇത് സംഭവിക്കുന്നത്‌ സെപ്റ് 22  നും മാര്ച് 20 നും അടുത്താണ്. ഇക്വിനോക്സ് കഴിഞ്ഞു, തണുപ്പ് കാലത്തിന്റെ വരവായി. അമേരിക്കയില്‍ കൂടുതല്‍ തണുപ്പുള്ള മസാച്ചുസെറ്റ്സ്, വേര്മോന്റ്റ്, ന്യു ഹാമ്പ്ഷയര്‍, മെയിന്‍ എന്നീ സംസ്ഥാനങ്ങളില്‍ ( ന്യൂ ഇന്ഗ്ലണ്ട്) ഇത് വളരെ ഭംഗിയുള്ളതായി കാണപ്പെടുന്നു. ഈ സമയത്ത് മിക്കവാറും എല്ലാ മരങ്ങളിലും ഇലകളുടെ പച്ച നിറം മാറി, മഞ്ഞയായി ഓറഞ്ചു നിറമായി, ചുവപ്പ് നിറമായി ഇലകള്‍ എല്ലാം ക്രമേണ കൊഴിഞ്ഞു വീഴുന്നു.  (ഫാള്‍ എന്ന പേര്‍ ഇതുകൊണ്ട് തന്നെ ).     പല സ്ഥലങ്ങളിലും ഇത് തുടങ്ങുന്നതിനു സമയ വ്യത്യാസമുണ്ട് എങ്കിലും  പൊതുവേ ഒക്ടോബര്‍ മദ്ധ്യം ആകുമ്പോള്‍ ഇലകളെല്ലാം മഞ്ഞ ഓറഞ്ചു, ചുവപ്പ് നിറങ്ങളിലായി അത്യപൂര്‍വമായ വര്‍ണവൈവിധ്യത്തോടെ നില്കുന്നത് കാണാം. രണ്ടാഴ്ച കഴിഞ്ഞാല്‍ ഈ മരങ്ങളിലെ ഇലകളെല്ലാ

സമുദ്ര ജന്തുക്കളുടെ ലോകം – സാന്‍ ഡീഗോ

Image
സാന്‍ ദീഗോയിലെ രണ്ടാം ദിവസം.  ഹോട്ടല്‍ റൂമിലെ അടുക്കളയില്‍ വച്ച പാല്‍പൊടിയും പഞ്ചസാരയും കാപ്പിപ്പൊടിയും ഉപയോഗിച്ച് രാവിലത്തെ ചായ കാപ്പിയോടെ തുടങ്ങി. ആദ്യത്തെ ദിവസം കരയിലെ ജന്തുക്കളെയാണ് കണ്ടതെങ്കില്‍ ഇന്ന് കടല്‍ ജീവികളുടെ പാര്‍ക്കായ സീ വേള്‍ഡ് കാണാമെന്നു എല്ലാവരും കൂടി തീരുമാനിച്ചു. കിടക്കയും പ്രാതലും നല്‍കുന്ന ഹോട്ടെല്‍ ( Bed and breakfast) ആയതു കൊണ്ടു സമൃദ്ധമായി പ്രാതല്‍ കഴിച്ചു പുറപ്പെട്ടു. ഉച്ചക്ക് എവിടെ നിന്നാണോ എപ്പോഴാണോ ഭക്ഷണം വാങ്ങാന്‍ കഴിയുന്നതെന്ന് ഉറപ്പില്ലാത്ത്തത് കൊണ്ടു പ്രാതല്‍ ഒട്ടും കുറച്ചില്ല. സാന്‍ ഡീഗോ പട്ടണത്തില്‍ നിന്ന് കുറച്ചു ദൂരം യാത്ര ഉണ്ടെങ്കിലും നമ്മുടെ തിരുവനന്തപുരം പോലെയുള്ള നഗരം താണ്ടി  സീ വേള്‍ഡ് എന്ന കടല്ജീവികളുടെ പാര്‍ക്കില്‍ എത്തി. കാറുകളുടെ ഒരു സമുദ്രം തന്നെ ഉണ്ടവിടെ. ഒരു വിധം കാര്‍ പാര്‍ക്ക് ചെയ്തു ടിക്കറ്റ്  പരിശോധിക്കുന്ന ക്യുവില്‍ എത്തി. സാന്‍ ഡീഗോ നഗരത്തിലെ മിക്കവാറും എല്ലാ മ്യൂസിയങ്ങളും  മറ്റു കാഴ്ചകളും കാണാന്‍ ഒരുമിച്ചു ഓണ്‍ ലൈനില്‍ ടിക്കറ്റ് വാങ്ങിയിരുന്നത് കൊണ്ടു അധികം താമസിക്കാതെ അകത്തു കടന്നു. കാലിഫോര്‍ണിയ യൂനീവെര്സിറ്റിയില്‍ നിന്

സ്നേഹം നന്മയാണ് -

Image
ഒരു കുട്ടനാടന്റെ കഥ സ്നേഹം നന്മയാണ് - September 23, 2013 മാരകമായ രോഗം ബാധിച്ച രണ്ടു പേര്‍ ആശുപത്രിയിലെ ഒരേ മുറിയില്‍ അടുത്തടുത്ത കിടക്കയില്‍ കിടക്കുന്നു. മുറിയ്ക്ക് ഒരു ജനാല മാത്രമേ ഉള്ളൂ. രോഗികളില്‍ ഒരാള്‍ ജനാലക്കടുത്തു കിടന്നു. അയാള്‍ക്ക്‌ കഷ്ടിച്ച് കൈയില്‍ കുത്തി  ഉയര്‍ന്നു  പുറത്തെ കാഴ്ചകള്‍ കാണാം, മറ്റെയാള്‍ക്ക് തല ഉയര്‍ത്താന്‍ പോലും,തീരെ വയ്യ, നീണ്ട കാലത്തെ സുഹൃത്തുക്കളെ പോലെ അവര്‍ എന്നും അവരവരുടെ കുടുംബ കാര്യങ്ങളും ജോലിയില്‍ ഇരുന്ന കാലത്തെ കഥകളും മറ്റും പരസ്പരം പറഞ്ഞു സമയം പോക്കി. പുറത്തുള്ള കാഴ്ചകള്‍ ജനാലക്കടുത്ത് കിടന്ന രോഗി വിശദമായ തന്നെ മറ്റെയാള്‍ക്ക് വര്‍ണിച്ചു കൊടുക്കുമായിരുന്നു,. അയാളുടെ വിശദീകരണത്തില്‍നിന്നും:ജനാലക്കു തൊട്ടുപുറത്തു ഒരു വലിയ തടാകവും തടാകത്തില്‍ അരയന്നവും കൊക്കുകളും നീന്തി നടക്കുന്നു തൊട്ടടുത്ത്‌  ഒരു പാര്‍ക്കും കുട്ടികളുടെ കളിസ്ഥലവും,കമിതാക്കള്‍ പാര്‍ക്കിലെ പൂന്തോട്ടത്തില്‍ കൈ കോര്‍ത്ത്‌ പിടിച്ചു നടന്നുല്ലസിക്കുന്നു എന്നിങ്ങനെ എല്ലാ ദിവസവും അയാളുടെ ഈ ചിത്രീകരണം കേള്‍ക്കുവാന്‍ മറ്റെയാള്‍ കാത്തിരിക്കുമായിരുന്നു. അയാളുടെ വിശദീകരണത്തില്‍ നിന്ന് ആ പരിസരത്തിന്