സെഡോണാ കുന്നുകള്‍ - അരിസോണായിലെ മറ്റൊരു പ്രകൃതി ദൃശ്യം
അമേരിക്കയിലെ
അരിസോണാ സംസ്ഥാനത്തിന്റെ വടക്ക് ഭാഗത്തുള്ള പ്രത്യേകമായ രൂപവും വര്‍ണ വൈവിധ്യവുമുള്ള കുന്നുകളുടെ
സമൂഹമാണ് വെര്‍ദെ താഴ്വരയുള്‍പെട്ട ഈ കുന്നുകള്‍. ഫ്ലാഗ് സ്ടാഫില്‍ നിന്ന്
ഫിനിക്സിലേക്ക് പോകുന്ന വഴിയില്‍ ആണ് ഈ കുന്നുകള്‍. ചുവപ്പ് നിറത്തില്‍ ശില്പങ്ങള്‍
പോലെ കാണപ്പെടുന്ന ഈ പാറകള്‍ സൂര്യ പ്രകാശത്തില്‍ ജ്വലിച്ചു നില്കുന്നത് നല്ലൊരു
കാഴ്ചയാണ്. മല കയറ്റക്കാര്‍ക്കും ആത്മീയ കാര്യങ്ങള്‍ക്കും നല്ലൊരു കേന്ദ്രവും ആണ്
ഈ ചെറിയ പട്ടണം.
ഈ കുന്നുകളുടെ പേര്‍ തിയോഡോര്‍ കാള്‍ട്ടന്‍ ശ്നെബ്ലി എന്നയാളുടെ ഭാര്യ സെഡോണ അറബേല്‍ ശ്നെബ്ലി യില്‍ നിന്നാണ് കിട്ടിയത് . 1877മുതല്‍ 1950 വരെ ജീവിച്ചിരുന്ന ഇവര്‍ ഈ നഗരത്തിലെ ആദ്യത്തെ പോസ്റ്റ് മാസ്റര്‍ ആയിരുന്നു, ആതിഥ്യമര്യാദയിലും സഹജീവി സ്നേഹത്തിലും മാതൃക ആയി ജീവിച്ച ഒരു സ്ത്രീ.
ചരിത്രത്തില്‍
ഈ ഭൂവിഭാഗം അറിയപ്പെടുന്നത് ക്രി മു 11500 മുതല്‍ 9000 വരെയുള്ള കാലത്താണ്. നല്ല നായാട്ടുകാരായിരുന്ന
പാളിയോ ഇന്ത്യന്‍ വംശജര്‍ ക്രി. മു. 9000 നടുത്തു
ഇവിടെ ജീവിച്ചിരുന്നു. അമേരിക്കയുടെ
തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ മറ്റു നാട്ടുകാരെക്കാള്‍ കൂടുതല്‍ കാലം, അതായത് എ ഡി 300 വരെ ഇവര്‍ ഇവിടെ താമസിചിരുന്നുവത്രേ. ഇവര്‍
വരച്ച ചുവര്‍ ചിത്രങ്ങള്‍ പലാട്ട്കി, ഹോനങ്കി എന്നെ സ്ഥലങ്ങളില്‍ കാണാനുണ്ട്. എ ഡി
650 നടുത് സിനാഗുവ എന്ന മറ്റൊരു
വര്‍ഗക്കാര്‍ ഇവിടെ താമസം ആയി. കൊട്ടനെയ്യലും മണ്ണു കുഴച്ചു പാത്രങ്ങള്‍
ഉണ്ടാക്കുക, കല്ലാശാരി പണികള്‍ എന്നിവയായിരുന്നു ഇവരുടെ പ്രധാന ജോലികള്‍. 1400 ഓടു കൂടി ഇവരും ഈ സ്ഥലം ഉപേക്ഷിച്ചു പോയി. ഗ്രാന്‍ഡ്
കാനിയന്‍ ഭാഗത്ത് നിന്ന് വന്ന യവപായ് വംശക്കാര്‍ 1300 എ ഡി
യില്‍ ഇവിടെ വന്നു താമസം തുടങ്ങി, അപാഷെ വര്‍ഗത്തില്‍ പെട്ടവരും അന്ന് ഇവിടെ
ഉണ്ടായിരുന്നു, 1876ല്‍ നല്ല
തണുപ്പുകാലത്തിന്റെ ഇടയ്ക്ക്, 2000 lലധികം ഉണ്ടായിരുന്ന ഇവരെ 300 കി മീ ദൂരത്തുള്ള സാന്‍ കാര്‍ലോസ് വനമേഖലയിലേക്കു
ഓടിച്ചു. വഴിയില്‍ കുറെയേറെപ്പേര്‍ തണുത്തുവിറച്ചു മരിച്ചുവീണു..ബാക്കിയുള്ളവര്‍ 25 വര്‍ഷത്തോളം
അവിടെ തടവുകാരാക്കപ്പെട്ടു. 1900ല്‍ ഇവരില്‍ 200 ഓളം പേര്‍ തിരിച്ചു ഇവിടെത്തന്നെ എത്തി. മറ്റുള്ളവരുമായി
ഇടപഴകി ജീവിക്കുന്നു.
Children's art work in restaurant
ഇക്കാലം മുതല്‍ ഇങ്ങ്ലീഷ് അമേരിക്കന്‍ കുടിയേറ്റക്കാര്‍ ഇവിടെ താമസം തുടങ്ങി.
ജോണ് ജെ തോംസണ്‍ എന്നയാളായിരുന്നു
ആദ്യത്തെ കുടിയേറ്റക്കാരന്‍ എന്ന് പറയുന്നു. ആപ്പിള്‍ പീച് എന്നീ പഴങ്ങള്‍ക്ക്
പ്രസിദ്ധമായ ഓക് ക്രീക്ക് കാനിയന്‍ കൃഷി
സ്ഥലം ഇദ്ദേഹമാണ് സ്ഥാപിച്ചത്. 1902,ല്‍ സെഡോണാ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. അന്ന് ഇവിടെ വെറും 55 പേര്‍ മാത്രമായിരുന്നു താമസക്കാര്‍. അന്‍പതുകളില്‍
ടെലിഫോണ്‍ സൌകര്യവും ഉണ്ടാക്കി, 1960 കഴിഞ്ഞാണ് പല ഭാഗങ്ങളിലും വൈദ്യുതി എത്തിയത്. ഇന്ന് കാണുന്ന ടൂരിസ്റ്റ്റ്
സൌകര്യങ്ങള്‍ എല്ലാം 1980 നും 1990നും ഇടയില്‍ ഉണ്ടാക്കിയതാണ്. 2007, ആയപ്പോള്‍ മിക്കവാറും എല്ലാ ഭാഗവും വികസിപ്പിച്ചു ജനവാസ
യോഗ്യമാക്കി കഴിഞ്ഞിരുന്നു. സൌകര്യങ്ങള്‍ വര്‍ദ്ധിച്ചതോടു കൂടി സെഡോണ കുന്നുകള്‍
സഞ്ചാരികളെ ആകര്‍ഷിച്ചു തുടങ്ങി. 1956,ല്‍ ഈ കുന്നുകള്‍ക്കിടയ്ക്ക് ഒരു കുരിശു പള്ളി 300 മീറ്റര്‍ ഉയരം ഉള്ള ഒരു ചുവന്ന കല്ലിന്റെ
മുകളില്‍ ആണ് സ്ഥാപിച്ചു.
1970കള്‍ മുതല്‍ ഇവിടെ
ചലച്ചിത്രങ്ങള്‍ നിര്‍മിച്ചു തുടങ്ങി, ഫീനിക്സ് നഗരത്തില്‍ നിന്നും 200 കി മീ ല്‍ കുറച്ചു ദൂരം ഉള്ള ഈ ചെറുപട്ടണം ഹോളിവുഡ്
ചിത്രങ്ങള്‍ക്ക് വേദിയായി. ജോണി ഗിറ്റാര്‍,(Johny Guitar) ഏന്ചല്‍ & ബാഡമാന്‍, (Angel and Bad
man) ബ്ലഡ് ഓണ്‍ ദി മൂണ്‍ (Blood on the
Moon) ,3:10 യുമാ (3:10 Yuma) എന്നീ ചിത്രങ്ങളുടെ ഭാഗങ്ങള്‍ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്.
Cactus in Arisona Desert
Cactus in Arisona Desert
ഞങ്ങള്‍
കുട്ടികളുമായി രാവിലെ ഫ്ലാഗ് സ്ടാഫില്‍ നിന്ന് പുറപ്പെട്ടു, മലയോരത്തിലെ റോഡില്‍
കൂടി പതിനോന്നര മണിയോടു കൂടി ഇതിനടത ഒരു ആപ്പിള്‍ തോട്ടത്തില്‍ എത്തി. ഇവിടെ സീസന്‍
ആയാല്‍ തോട്ടങ്ങളില്‍ പഴങ്ങള്‍ പറിക്കാന്‍ പൊതുജനങ്ങളെ അനുവദിക്കുന്നു. നിശ്ചിതമായ
ഒരു പ്രവേശന ഫീസ് വാങ്ങി ഫാര്മില്‍ നിന്ന് തന്നെ തരുന്ന ചെറിയ കൊട്ടയിലോ
സഞ്ചിയിലോ നിറച്ചു പഴങ്ങള്‍ പറിക്കാം, ആവശ്യമുള്ളവര്‍ക്ക് അവിടെ വച്ച് തന്നെ
കഴിക്കാം സഞ്ചി നിറച്ചു വീട്ടില്‍ കൊണ്ടു
പോകാം. കൃഷിക്കും മറ്റും ആവശ്യത്തിനു ആള്‍ക്കാരില്ലാത്ത ഇവിടെ പഴങ്ങള്‍ പറിക്കാന്‍
ആളെ വയ്ക്കാതെ തന്നെ ഇങ്ങനെ പഴങ്ങള്‍ പറിപ്പിക്കുന്നു. ആള്‍ക്കാര്‍ക്ക് ഒരു
രസകരമായ വിനോദവും. ഞങ്ങള്‍ ഫാമില്‍ നിന്ന് ആപ്പിള്‍ പറിക്കാന്‍ ഒരു ശ്രമം
നടത്തിയെങ്കിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ മൂന്നു മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടി
വരും എന്നു കേട്ട് ആ ശ്രമം ഉപേക്ഷിച്ചു.
സെഡോണായില്‍ ഒരു റെസ്റ്റൊരന്റില്‍ കയറി ഭക്ഷണം കഴിക്കാന്‍ കയറി.
ഭക്ഷണത്തിന് വേണ്ടി ഓര്‍ഡര്‍ ചെയ്തു കാത്തിരിക്കുമ്പോള്‍ മേശവിരിയായി നല്‍കിയ ന്യുസ്
പ്രിന്റില്‍ കുട്ടികള്‍ക്ക് വരക്കാന്‍ കളര്‍ പെന്‍സിലും ക്രെയോനും നല്‍കിയത് ഒരു പുതുമയായി
തോന്നി, കുട്ടികള്‍ രണ്ടു പേരും ഭക്ഷണം കാത്തിരുന്ന അര മണിക്കൂര്‍ ചിത്രം വരച്ചു
കൊണ്ടിരുന്നു.
ഫീനിക്സിലെക്കുള്ള
യാത്രയില്‍ നിരത്തിന്റെ രണ്ടു ഭാഗത്തും
വളരുന്ന ഭീമാകാരമായ കള്ളിമുള്‍ ചെടികള്‍ കണ്ടു, അരിസോണാ, മെക്സിക്കോ , കാലിഫോര്‍ണിയാ
ഭാഗത്ത് മാത്രം കാണുന്ന ഇത്തരം കാക്ടസ് ഇരുപതു മീറ്ററിലധികം ഉയരത്തില്‍ വളരുമത്രേ. അത്ര ഉയരമില്ലാത്ത മറ്റു
ചില ഭംഗിയുള്ള കള്ളിമുള്ളുകളും വഴിയില്‍ കണ്ടു.
രാത്രി പത്തു
മണിക്ക് ഫീനിക്സില്‍ നിന്നുള്ള പ്ലെയിനില്‍ കയറി ബോസ്ട്ടനിലേക്ക്
പോകേണ്ടിയിരുന്നത് കൊണ്ടു, വണ്ടിയില്‍ ഇരുന്നുകൊണ്ടു തന്നെ ചില ഫോട്ടോ എടുത്തു ഫീനിക്സില്‍ എത്തി,
കുട്ടികളെ ഫ്രഷ് ആക്കാന്‍ ബുക്ക് ച്യ്തിരുന്ന ഹോട്ടലില്‍ കയറി. ഒരു മണിക്കൂര്‍
മാത്രം കഴിഞ്ഞ ഹോട്ടല്‍ മുറിയുടെ വാടക നൂറു ഡോളറില്‍ അധികം ,ഒരു ദിവസത്തെ ചാര്‍ജ്.
അതും കൊടുത്തു വിമാന താവളത്തില്‍ എത്തി കാര്‍ വാടക കേന്ദ്രത്തിലേക്ക്. കാര്‍
ഏറ്റെടുത്തപ്പോള്‍ അതില്‍ ടാങ്ക് നിറയെ പെട്രോള്‍ അടിച്ചിരുന്നു, അതുപോലെ ടാങ്ക്
നിറയെ പെട്രോള്‍ അടിച്ചു അവിടെ എത്തി അഞ്ചു
മിനുട്ട് കൊണ്ടു അവര്‍ വണ്ടി പരിശോധിച്ച് തകരാര്‍ ഒന്നും ഇല്ല എന്ന് ഉറപ്പാക്കി അഞ്ചു
ദിവസത്തേക്ക് വാടക 175 ഡോളര്‍ മാത്രം, നമ്മുടെ
നാട്ടിലെപോലെ ടാക്സി (കിട്ടിയാല്‍ തന്നെ ) പിടിച്ചാല്‍ എത്ര പണം കൊടുക്കേണ്ടി വരും
എന്ന് മനസ്സില്‍ വിചാരിച്ചു.
ഞാന്‍ എടുത്ത ചിത്രങ്ങളും വിഡിയോയും കാണുക.
Reference: Wikipedia (http://en.wikipedia.org/wiki/Sedona,_Arizona)
ഞാന്‍ എടുത്ത ചിത്രങ്ങളും വിഡിയോയും കാണുക.
Reference: Wikipedia (http://en.wikipedia.org/wiki/Sedona,_Arizona)
Comments