കീചക വധം കഥകളി

രാവണോത്ഭവം അപൂര്‍വ്വം ആണെങ്കിലും വളരെ സാധാരണമായി കളിക്കുന്ന ഒരു കഥയാണ് കീചകവധം. പി എസ വി നാട്യസംഘം തോടയം കഥകളി യോഗത്തിന്റെ വാര്‍ഷികം പ്രമാണിച്ച് ചിന്മയാന്ജലി ആഡിടോരിയത്തില്‍ അവതരിപ്പിച്ച കഥകളിയിലെ ചില ഭാഗങ്ങള്‍, കഥാസാരവും.

പാണ്ഡവര്‍ വനവാസം പന്ത്രണ്ടു വര്ഷം കഴിഞ്ഞു ഒരു വര്ഷം നീണ്ടു നില്‍കേന്ട അജ്ഞാതവാസത്തിനു തിരഞ്ഞെടുത്തത് വിരാട രാജാവിന്റെ തലസ്ഥാനം ആണ്. ധര്‍മപുത്രര്‍ രാജാവിന്റെ സഹായി ആയി ചതുരംഗം കളിക്കാനും, പാഞ്ചാലി രാജ്ഞി സുദേഷ്ണയുടെ ദാസി ആയും അര്‍ജുനന്‍ നപുംസകമായി ബ്രുഹന്ന്ല എന്നപേരില്‍ നൃത്തം പഠിപ്പിക്കുന്നത്തിനും ഭീമന്‍ പാചകവിഗ്ദ്ധനായി വലലന്‍ എന്നപേരില്‍ അടുക്കളയിലും നകുലനും സഹദേവനും കുതിരലായം സുഉക്ഷിപ്പുകാരായും പ്രച്ഛന്നവേഷധാരികള്‍ ആയി ചേരാന്‍ തീരുമാനിച്ചു.

രംഗം ഒന്ന്:
പാഞ്ചാലി രാജ്ഞി ആയ സുദേഷ്ണയുടെ അടുത്ത് എത്തി തനിക്കു എന്തെങ്കിലും ജോലി തരണമെന്നപെക്ഷിക്കുന്നു. ഇന്ദ്രപ്രസ്ഥത്തില്‍ പാഞ്ചാലിയുടെ ദാസി ആയി ജോലി ചെയ്തു പരിചയം ഉണ്ടെന്നും പറയുന്നു. സുന്ദരിയായ പാഞ്ചാലിയെ തന്റെ സ്വന്തം ദാസിയാക്കാന്‍ രാജ്ഞി തീരുമാനിക്കുന്നു


. പാഞ്ചാലിയും സുദേഷ്ണയും
രംഗം രണ്ടു
പാഞ്ചാലി ഉദ്യാനത്തില്‍ പുഷ്പങ്ങള്‍ പറിച്ചു നടക്കുന്നു.യാദൃശ്ചികമായി അതിലെ വന്ന കീചകന്‍ പുതിയ സുന്ദരിയെ ശ്രദ്ധിക്കുന്നു. ഒറ്റ നോടത്തില്‍ തന്നെ പാഞ്ചാലിയെ പ്രാപിക്കണമെന്നു സ്ത്രീലമ്പടനായ അയാള്‍ക്ക്‌ തോന്നി. മെല്ലെ പാഞ്ചാലിയെ സമീപിക്കുന്നു,നല്ല വാക്കുകള്‍ പറഞ്ഞു. പാഞ്ചാലി ആദ്യം എനിക്ക് ഭര്‍ത്താവ് ഉണ്ട് എന്നെ ഒഴിവാകണം എന്ന് അപേക്ഷിക്കുന്നു. എന്നാല്‍ കീചകന്‍ പിന്നോട്ട് പോകുന്നില്ല. എനിക്ക് അഞ്ചു ഗന്ധര്‍വന്മാര്‍ ആണ് ഭര്‍ത്താക്കന്മാര്‍, അവര്‍ ഇതറിഞ്ഞാല്‍ നിന്നെ കൊന്നുകളയും എന്ന് അവസാനം ഭീഷണി പ്പെടുത്തുന്നു. അയ്യാള്‍ക്ക് ഭയമില്ല. കയരിപിടിക്കാന്‍ ശ്രമിച്ച പാഞ്ചാലി ഒരു വിധം രക്ഷപെട്ടു ഓടുന്നു.
കീചകന്റെ തിരനോട്ടം


പാഞ്ചാലിയും കീചകനും ഉദ്യാനത്തില്‍


നിരാശനായ കീചകന്‍ എങ്ങിനെയും പാഞ്ചാലിയെ പ്രാപിക്കുമെന്ന് തീരുമാനിക്കുന്നു.
രംഗം മൂന്നു
കീചകന്‍ പാഞ്ചാലിയെ അനുനയിപ്പിക്കാന്‍ സ്വന്തം സഹോദരി ആയ രാജ്ഞിയെ സമീപിക്കുന്നു. അവള്‍ക്ക് ഭര്‍ത്താക്കന്മാര് അഞ്ചു പേര്‍ ഉണ്ട് . ഇത് അപകടം ആണ് എന്ന് രാജ്ഞി പറയുന്നു. നിര്‍ബന്ധം സഹിക്കാതെ അവസാനം ഭക്ഷണവും ആയി പാഞ്ചാലിയെ കീചകന്റെ കൊട്ടാരത്തില്‍ അയക്കാന്മെന്നു രാജ്ഞി വാക്ക് കൊടുക്കുന്നു.
നിരാശനും ക്രുദ്ധനും ആയ കീചകന്‍.


സിംഹത്തിന്റെ കൂട്ടിലേക്കു പോകുന്ന മാന്‍ പെടയെപ്പോലെ പാഞ്ചാലി പാത്രവുമായി


പാഞ്ചാലിയെ വിളിച്ചു സഹോദരനായ കീചകന് മാoസവും മദ്യവും കൊണ്ടെ കൊടുക്കുവാന്‍ ആജ്ഞാപിക്കുന്നു. കീചകന്ടടുത്താണ് പോകേണ്ടതെന്നരിഞ്ഞ പാഞ്ചാലി വിസമ്മതിക്കുന്നു. എന്നാല്‍ രാജ്ഞിയുടെ നിര്‍ബന്ധത്താല്‍ പാത്രവുമായി പുറപ്പെടുന്നു. പേടിച്ചരണ്ട മാന്‍ സിംഹ ത്തിന്റെ കൂട്ടിലേക്കു പോകുന്നത് പോലെ കീചകസവിധത്തിലേക്കു പുറപ്പെടുന്നു.
രംഗം നാല്
പാഞ്ചാലി പേടിച്ചരണ്ടു കീചക സവിധത്തില്‍ എത്തുന്നു. കാര്യം പറഞ്ഞു പെട്ടെന്ന് ഭക്ഷണം കഴിച്ചു പാത്രം മടക്കി തരുവാന്‍ അപേക്ഷിക്കുന്നു. കീചകന്‍ ആദ്യം അനുനയത്തിലും പറ്റുന്നില്ല എന്ന് കണ്ടു കോപത്തിലും അവസാനം ബലം പ്രയോഗിച്ചും പാഞ്ചാലിയെ പ്രാപിക്കാന്‍ ശ്രമിക്കുന്നു. തന്നെ സ്വീകരിക്കാന്‍ കൂട്ടാക്കാത്ത പാഞ്ചാലിയെ കീചകന്‍ നിര്‍ദയം മര്‍ദിക്കുന്നു. മര്‍ദ്ദനം ഏറ്റു അവശയായ പാഞ്ചാലി ഒരു വിധം അവിടെ നിന്ന് രക്ഷപ്പെടുന്നു.
രംഗം അഞ്ചു
രാത്രി എല്ലാവരും ഉറങ്ങിക്കഴിഞ്ഞു അടുക്കളയില്‍ നിലത്തു കിടന്നുറങ്ങുന്ന ഭീമസേനനെ കണ്ടു പാഞ്ചാലി തന്റെ സംകടം പറയുന്നു. കീചകന്‍ മര്‍ദ്ദിച്ചതും മറ്റും കരഞ്ഞുകൊണ്ട്‌ പറയുന്നു. ഭീമസേനന്‍ ഭാര്യയെ സമാധാനിപ്പിച്ചു കീചകനോടു അടുത്ത ദിവസം നൃത്തശാലയില്‍ രാത്രി വച്ച കണ്ടുമുട്ടാമെന്നും അവിടെ രാത്രി വരാന്‍ ആവശ്യപ്പെടാനും പറയുന്നു.


പാഞ്ചാലി ഭീമന്റെ അടുത്ത് സംകടം പറയുന്നു.


പാഞ്ചാലിയെ ആശ്വസിപ്പിക്കുന്ന ഭീമന്‍
രംഗം ആറു
നൃത്ത ശാലയില്‍ ഉറക്കം ആയി പുതച്ചു മൂടി കിടക്കുന്ന ഭീമസേനനെ പാഞ്ചാലി ആണെന്ന് തെറ്റിദ്ധരിച്ചു കീചകന്‍ കെട്ടിപ്പിടിക്കുന്നു. ഉരുക്കുപോലെയുള്ള ശരീരം ആദ്യം സംശയം ഉണ്ടാക്കി എങ്കിലും കാമത്വരയാല്‍ കെട്ടിപ്പിടിക്കുന്നു. ഭീമന്‍ തിരിച്ചും ആലിംഗനം ചെയ്തു കീചകനെ ശ്വാസം മുട്ടിച്ചു കൊല്ലുന്നു.
ഇതാണ് കീചകവധം കഥ.

Comments

വീകെ said…
സത്യം പറയാല്ലൊ...
ഞാൻ ഇന്നേവരെ കഥകളി നേരിൽ കണ്ടിട്ടില്ല്ല..
കഥ പറഞ്ഞപ്പോൾ അതു കാണാനൊരു കൊതി..
ഇനിയൊരവസരം കിട്ടിയാൽ തീർച്ചയായും കാണണം...
ചിത്രങ്ങൾ നന്നായിരിക്കുന്നു....

ആശംസകൾ...

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

നളചരിതം മൂന്നാം ദിവസം കഥകളി