Posts

Showing posts from September, 2013

ശിശിരം : പ്രകൃതിയിലെ വര്ണ വൈവിദ്ധ്യങ്ങളുടെ പ്രപഞ്ചം വടക്കെ അമേരിക്കയില്‍

Image
നമ്മുടെ നാട്ടില്‍ കാണാന്‍ ഇല്ലാത്ത, തണുപ്പ് രാജ്യങ്ങളില്‍ മാത്രമുള്ള ഒരു കാലാവസ്ഥാ പ്രതിഭാസം ആണ് ശിശിരം അഥവാ ഫാള്‍. വസന്തത്തിന്റെ പിന്നാലെ വരുന്ന ശിശിരവും സുന്ദരം തന്നെ. സൂര്യന്‍ ഭൂമധ്യരേഖയില്‍ എത്തുമ്പോള്‍ ഭൂമിയില്‍ മുഴുവന്‍ രാത്രിയും പകലും തുല്യമായിരിക്കുമല്ലോ. ഇക്വിനോക്സ് എന്നറിയപ്പെടുന്ന ഇത് സംഭവിക്കുന്നത്‌ സെപ്റ് 22  നും മാര്ച് 20 നും അടുത്താണ്. ഇക്വിനോക്സ് കഴിഞ്ഞു, തണുപ്പ് കാലത്തിന്റെ വരവായി. അമേരിക്കയില്‍ കൂടുതല്‍ തണുപ്പുള്ള മസാച്ചുസെറ്റ്സ്, വേര്മോന്റ്റ്, ന്യു ഹാമ്പ്ഷയര്‍, മെയിന്‍ എന്നീ സംസ്ഥാനങ്ങളില്‍ ( ന്യൂ ഇന്ഗ്ലണ്ട്) ഇത് വളരെ ഭംഗിയുള്ളതായി കാണപ്പെടുന്നു. ഈ സമയത്ത് മിക്കവാറും എല്ലാ മരങ്ങളിലും ഇലകളുടെ പച്ച നിറം മാറി, മഞ്ഞയായി ഓറഞ്ചു നിറമായി, ചുവപ്പ് നിറമായി ഇലകള്‍ എല്ലാം ക്രമേണ കൊഴിഞ്ഞു വീഴുന്നു.  (ഫാള്‍ എന്ന പേര്‍ ഇതുകൊണ്ട് തന്നെ ).     പല സ്ഥലങ്ങളിലും ഇത് തുടങ്ങുന്നതിനു സമയ വ്യത്യാസമുണ്ട് എങ്കിലും  പൊതുവേ ഒക്ടോബര്‍ മദ്ധ്യം ആകുമ്പോള്‍ ഇലകളെല്ലാം മഞ്ഞ ഓറഞ്ചു, ചുവപ്പ് നിറങ്ങളിലായി അത്യപൂര്‍വമായ വര്‍ണവൈവിധ്യത്തോടെ നില്കുന്നത് കാണാം. രണ്ടാഴ്ച കഴിഞ്ഞാല്‍ ഈ മരങ്ങളിലെ ഇലകളെല്ലാ

സമുദ്ര ജന്തുക്കളുടെ ലോകം – സാന്‍ ഡീഗോ

Image
സാന്‍ ദീഗോയിലെ രണ്ടാം ദിവസം.  ഹോട്ടല്‍ റൂമിലെ അടുക്കളയില്‍ വച്ച പാല്‍പൊടിയും പഞ്ചസാരയും കാപ്പിപ്പൊടിയും ഉപയോഗിച്ച് രാവിലത്തെ ചായ കാപ്പിയോടെ തുടങ്ങി. ആദ്യത്തെ ദിവസം കരയിലെ ജന്തുക്കളെയാണ് കണ്ടതെങ്കില്‍ ഇന്ന് കടല്‍ ജീവികളുടെ പാര്‍ക്കായ സീ വേള്‍ഡ് കാണാമെന്നു എല്ലാവരും കൂടി തീരുമാനിച്ചു. കിടക്കയും പ്രാതലും നല്‍കുന്ന ഹോട്ടെല്‍ ( Bed and breakfast) ആയതു കൊണ്ടു സമൃദ്ധമായി പ്രാതല്‍ കഴിച്ചു പുറപ്പെട്ടു. ഉച്ചക്ക് എവിടെ നിന്നാണോ എപ്പോഴാണോ ഭക്ഷണം വാങ്ങാന്‍ കഴിയുന്നതെന്ന് ഉറപ്പില്ലാത്ത്തത് കൊണ്ടു പ്രാതല്‍ ഒട്ടും കുറച്ചില്ല. സാന്‍ ഡീഗോ പട്ടണത്തില്‍ നിന്ന് കുറച്ചു ദൂരം യാത്ര ഉണ്ടെങ്കിലും നമ്മുടെ തിരുവനന്തപുരം പോലെയുള്ള നഗരം താണ്ടി  സീ വേള്‍ഡ് എന്ന കടല്ജീവികളുടെ പാര്‍ക്കില്‍ എത്തി. കാറുകളുടെ ഒരു സമുദ്രം തന്നെ ഉണ്ടവിടെ. ഒരു വിധം കാര്‍ പാര്‍ക്ക് ചെയ്തു ടിക്കറ്റ്  പരിശോധിക്കുന്ന ക്യുവില്‍ എത്തി. സാന്‍ ഡീഗോ നഗരത്തിലെ മിക്കവാറും എല്ലാ മ്യൂസിയങ്ങളും  മറ്റു കാഴ്ചകളും കാണാന്‍ ഒരുമിച്ചു ഓണ്‍ ലൈനില്‍ ടിക്കറ്റ് വാങ്ങിയിരുന്നത് കൊണ്ടു അധികം താമസിക്കാതെ അകത്തു കടന്നു. കാലിഫോര്‍ണിയ യൂനീവെര്സിറ്റിയില്‍ നിന്

സ്നേഹം നന്മയാണ് -

Image
ഒരു കുട്ടനാടന്റെ കഥ സ്നേഹം നന്മയാണ് - September 23, 2013 മാരകമായ രോഗം ബാധിച്ച രണ്ടു പേര്‍ ആശുപത്രിയിലെ ഒരേ മുറിയില്‍ അടുത്തടുത്ത കിടക്കയില്‍ കിടക്കുന്നു. മുറിയ്ക്ക് ഒരു ജനാല മാത്രമേ ഉള്ളൂ. രോഗികളില്‍ ഒരാള്‍ ജനാലക്കടുത്തു കിടന്നു. അയാള്‍ക്ക്‌ കഷ്ടിച്ച് കൈയില്‍ കുത്തി  ഉയര്‍ന്നു  പുറത്തെ കാഴ്ചകള്‍ കാണാം, മറ്റെയാള്‍ക്ക് തല ഉയര്‍ത്താന്‍ പോലും,തീരെ വയ്യ, നീണ്ട കാലത്തെ സുഹൃത്തുക്കളെ പോലെ അവര്‍ എന്നും അവരവരുടെ കുടുംബ കാര്യങ്ങളും ജോലിയില്‍ ഇരുന്ന കാലത്തെ കഥകളും മറ്റും പരസ്പരം പറഞ്ഞു സമയം പോക്കി. പുറത്തുള്ള കാഴ്ചകള്‍ ജനാലക്കടുത്ത് കിടന്ന രോഗി വിശദമായ തന്നെ മറ്റെയാള്‍ക്ക് വര്‍ണിച്ചു കൊടുക്കുമായിരുന്നു,. അയാളുടെ വിശദീകരണത്തില്‍നിന്നും:ജനാലക്കു തൊട്ടുപുറത്തു ഒരു വലിയ തടാകവും തടാകത്തില്‍ അരയന്നവും കൊക്കുകളും നീന്തി നടക്കുന്നു തൊട്ടടുത്ത്‌  ഒരു പാര്‍ക്കും കുട്ടികളുടെ കളിസ്ഥലവും,കമിതാക്കള്‍ പാര്‍ക്കിലെ പൂന്തോട്ടത്തില്‍ കൈ കോര്‍ത്ത്‌ പിടിച്ചു നടന്നുല്ലസിക്കുന്നു എന്നിങ്ങനെ എല്ലാ ദിവസവും അയാളുടെ ഈ ചിത്രീകരണം കേള്‍ക്കുവാന്‍ മറ്റെയാള്‍ കാത്തിരിക്കുമായിരുന്നു. അയാളുടെ വിശദീകരണത്തില്‍ നിന്ന് ആ പരിസരത്തിന്

എനിക്ക് വയസ്സായി

എനിക്ക് വയസായി , എനിക്ക് എന്നോടു തന്നെ കൂടുതല്‍ ദയയും സ്നേഹവും തോന്നുന്നു , പണ്ടത്തെപ്പോലെ ഞാന്‍ ഇപ്പോള്‍ സ്വയം വിമര്‍ശിക്കുന്നതു വളരെ കുറച്ചിരിക്കുന്നു. ഞാന്‍ എന്റെ തന്നെ നല്ല സുഹൃത്തായി മാറിയിരിക്കുന്നു. എന്റെ ഒരുപാടു സുഹൃത്തുക്കള്‍ ഈ ലോകത്തില്‍ നിന്ന് വിട പറഞ്ഞുപോയി. എന്നെപ്പോലെ പ്രായം ആകുന്നതിന്റെ സ്വാതന്ത്ര്യം അനുഭവിക്കാതെ തന്നെ. പുലര്‍ച്ചെ നാല് മണിവരെ കമ്പൂട്ടരില്‍ കളിച്ചതിനു ശേഷം ഉച്ച വരെ കിടന്നുറങ്ങുന്നതില്‍ നിന്ന് ആരാണ് എന്നോട് ചോദിക്കാന്‍ ? അറുപതുകളിലെയും എഴുപതുകളിലെയും പഴയ പാട്ടുകള്‍ കേട്ടു തുള്ളിച്ചാടാനും     അതേ സമയം പണ്ടത്തെ നഷ്ടപ്പെട്ട പ്രണയത്തെപ്പറ്റി കരയാനും തോന്നിയാല്‍ ഞാന്‍ മടികൂടാതെ ചെയ്യും. ആരുണ്ട് എന്നെ ഇതില്‍ നിന്ന് എന്നെ തടസ്സപ്പെടുത്താന്‍ ?.  എന്റെ മോശമല്ലാത്ത കുടവയറിന്റെ മുകളില്‍ ഒരു സ്വിമ്മിംഗ് സൂട്ടും ഇട്ടു ഞാന്‍ കടപ്പുറത്തൊക്കെ കറങ്ങി നടക്കും , തോന്നിയാല്‍ പൊങ്ങിവരുന്ന തിരകളിലേക്ക് ചാടും ഒന്നും നോക്കാതെ , കാറ്റ് കൊള്ളാനും സൊറ പറയാനും മാത്രം വരുന്ന ചെക്കന്മാരും ( മൊഞ്ചത്തികളും ) എന്നെ നോക്കി ചിരിക്കും , കമന്റടിക്കും. ഞാന്‍ ഇതൊന്നും ശ്രദ്ധി