Posts

Showing posts from July, 2026

ടുട്ടു എന്ന ഈജിപ്ഷ്യന് രാജാവിന്റെ കഥ

Image
നമ്മുടെ പുരാതന സിന്ധുനദീതട സംസ്കാ രം പോലെതന്നെ പ്രാചീന സംസ്കാരം ആയിരുന്നു ഈജിപ്റ്റിലെ നൈല് നദീതട സംസ്കാരവും. ക്രിസ്തുവിന് മുമ്പ് 2000 ആണ്ടിനോടടുത്ത് ജീവിച്ചിരുന്ന ഈജിപ് ഷ്യൻ രാജാക്കളുടെ ശവശരീരം മമ്മിക ളായി സൂക്ഷിച്ച് കല്ലറകളില് അടക്കം ചെയ്തിരുന്നു. ശരീരം നശിക്കാതിരിക്കാന് സുഗന്ധവസ്തുക്കള് ലേപനം ചെയ്തത് ശരീരം മുഴുവന് സ്വർണ കവചത്തില് മൂടി ഒരു മനുഷ്യന് ജീവിക്കാൻ ആവശ്യമായ എല്ലാ വസ്തുക്കളോടും കൂടി ആയിരുന്നു ഈ മമ്മി കൾ അടക്കം ചെയ്തിരുന്നത്. ഭക്ഷണം കിടക്കാനും മറ്റു ദൈനംദിന ജീവിതത്തിന് വേണ്ടത് എല്ലാം വീഞ്ഞ് ഉൾപ്പെടെ അവിടെ വെച്ചിരുന്നു. ക്രിസ്തുവിന് മുമ്പ് 1332 നും 1313 നും ഇടയ്ക്ക് ജീവിച്ചിരുന്ന ടുട്ടൻഖാമൻ എന്ന യുവരാജാവിന്റെ ശവകുടീരവും മമ്മിയും വളരെയധികം ലോകശ്രദ്ധ നേടിയിട്ടുള്ള താണ്. പലപ്പോഴും കിംഗ് ടുട്ട് എന്ന് വിളിക്കപ്പെട്ട ഈജിപ്റ്റിലെ 18 ആം രാജവംശ ത്തിന്റെ കാലത്ത് ഭരിച്ചിരുന്ന ഒരു പുരാതന ഈജി പ്ഷ്യൻ ഫറവോൻ ആയിരുന്നു ടുത്തൻ ഖാമൻ എന്ന ഈ യുവരാജാവ്. ബിസി 1332-ൽ ഏകദേശം 8 അല്ലെങ്കിൽ 9 വയസ്സുള്ളപ്പോൾ അദ്ദേഹം രാജാവായി, ബിസി 1313-ൽ മരിക്കുന്നതുവരെ ഭരിച്ചു ടുട്ടൻഖാമൻ പ്രശസ...