ബോസ്റ്റണിലെ ട്രിനിറ്റി പള്ളി – ചരിത്രവും ശില്പസൗന്ദര്യവും

 അമേരിക്കയിലെ Boston നഗരത്തിന്റെ ഹൃദയഭാഗമായ Copley Square-ലാണ് പ്രശസ്തമായ Trinity Church സ്ഥിതി ചെയ്യുന്നത്. അമേരിക്കൻ വാസ്തുവിദ്യ യുടെ ഏറ്റവും മനോഹരമായ ഉദാഹരണ ങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ പള്ളി, മതപരമായ പ്രാധാന്യത്തിനൊപ്പം കലാസാംസ്കാരിക പൈതൃകത്തി ന്റെ പ്രതീകവുമാണ്.

     പള്ളി  വെളിയില് നിന്ന് നോക്കുമ്പോള് 

.ചരിത്രം

ട്രിനിറ്റി പള്ളിയുടെ ആദ്യ കെട്ടിടം 1733-ൽ ബോസ്റ്റണിലെ മറ്റൊരു സ്ഥലത്തായിരുന്നു. എന്നാൽ 1872-ലെ മഹാ അഗ്നിബാധയായ Great Boston Fire of 1872 പഴയ പള്ളിയെ നശിപ്പിച്ചു. തുടർന്ന് പുതിയ പള്ളി നിർമ്മിക്കാൻ തീരുമാനിക്കുകയും, പ്രശസ്ത അമേരിക്കൻ ശില്പിയായ Henry Hobson Richardson-നെ രൂപകൽപ്പന യ്ക്കായി തിരഞ്ഞെടുക്കുകയും ചെയ്തു.

                                                                     അൾത്താര 

പുതിയ ട്രിനിറ്റി പള്ളിയുടെ നിർമ്മാണം 1877-ൽ പൂർത്തിയായി. ഈ കെട്ടിടം പിന്നീട് “റിച്ചാർഡ്സണിയൻ റോമനസ്ക്” (Richardsonian Romanesque) എന്ന വാസ്തുശൈലിയുടെ മികച്ച മാതൃകയായി പ്രശസ്തമായി. ലോകത്തില് എല്ലായിടത്തും ഉള്ള ആംഗ്ളിക്കാന് കമ്മ്യൂണിയൻ എന്ന സംഘത്തിന്റെ എപ്പിസ്കോപ്പല് പള്ളിയാകുന്നു ഇത്. ഏകദേശം  2000  കുടുംബങ്ങള് ഈ ഇടവകയില് ഉണ്ട്. ആരാധനയ്ക്കും വികാരിയുടെ  ഉപദേശത്തിനും സംഗീത   സാഹിത്യ മത  വിദ്യാഭ്യാസത്തിനും വേണ്ടി 70,000 ഓളാം ആൾക്കാർ   ഒരു വര്ഷം ഇവിടെ വരുന്നുണ്ട്.  

                     തൂണിലെ  ശിൽപ്പങ്ങള് 

വാസ്തുവിദ്യയും കലാസൗന്ദര്യവും

ട്രിനിറ്റി പള്ളിയുടെ കെട്ടിടം വലിയ കല്ലുകൊണ്ടുള്ള മതിലുകൾ, ഭീമാകാരമായ വളവുകൾ, ഉയർന്ന ഗോപുരം എന്നിവ കൊണ്ട് ശ്രദ്ധേയമാണ്. പുറംഭാഗത്തിന്റെ ഭംഗിയേക്കാൾ അതിന്റെ ഉൾഭാഗം അതിശയകരമാണ്.ഒരു ദേശീയ  ചരിത്ര സ്മാരകം എന്നതിലുപരി അമേരിക്ക യിലേയും  ബോസ്റ്റൺ നഗരത്തിലെയും ഈ  പള്ളി  ശീലപ്പചാതുര്യത്തില് അമേരിക്കന് ശില്പചാതുര്യ  ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യത്തെ പത്ത് സ്ഥാപനങ്ങളില് ഒന്നായി കാണാക്കാക്കപ്പെടുന്നു.

                       ഗ്ലാസ്സ് പെയിന്റിങ് 

മുപ്പതു  വയസ്സു മാത്രം പ്രായം ഉണ്ടായിരുന്ന മൂന്നു വ്യക്തികള് ഇതിന്റെ നിർമ്മാണത്തിന് നേതൃത്വം കൊടുത്തു. അത്യപൂർവമായ ശിൽപ്പരീതിക്ക്  ഫിലിപ്സ് ബ്രൂക്സ് ( 1835 1891),  പള്ളിയിലെ റെക്ടറായിരുന്ന ഹെന്റി ഹോബ്സൺ റിചാർഡ്സൺ (1838-1886)    ഗ്ലാസ് ചിത്രകലാചിത്രകാരനായ ജോണ് ല ഫയരെ (1835-1900 എന്നിവര് ആയിരുന്നു ഈ മൂന്നു പേര്. പുറത്തുനിന്നുള്ള ഭംഗി കൂടാതെ അകത്തളങ്ങളിൽ മനോഹരമായ ചുമർചിത്രങ്ങളും വർണ്ണാഭമായ സ്റ്റെയിൻഡ് ഗ്ലാസ് ജനലുകളും കാണാം. പ്രശസ്ത അമേരിക്കൻ ചിത്രകാരനായ John LaFarge രൂപകൽപ്പന ചെയ്ത ചില്ലുചിത്രങ്ങൾ പള്ളിയുടെ ഏറ്റവും വലിയ കലാസമ്പത്തുകളിലൊന്നാണ്. ഇവിടത്തെ  ശിൽപ്പരീതി തന്നെ Richardsoniyan Roamanisque രീതി എന്നറിയപ്പെടുന്നു. ഈ രീതിയുടെ പ്രത്യേകതകള് മണ്ണില് നിർമ്മിച്ച ഓടുകളുടെ   മേൽക്കൂര, പരുക്കന് മുഖം ഉള്ള കല്ലുകളില്  നിമ്മിച്ച  ഭിത്തി, വലിയ വൃത്താകാര ആർച്ചുകള്,നല്ല ഉയരം  ഉള്ള ഒരു ഗോപുരം   ഇവയാണ് .




        ഗ്ലാസ് പെയിനറ്റ്  ചെയ്ത  ജനാലകള് 

പള്ളിയുടെ പ്ലാൻ ഗ്രീക്ക് കുരീസിന്റെ ആകൃതിയില് ആണ്. തുല്യ നീളമുള്ള  നാലു കാലുകള്  കേന്ദ്രത്തില് ഉള്ള ഒരു ചതുരത്തില്   നിന്നു പുറത്തേക്ക് നിലക്കുന്നു. പുരാതന ക്രിസ്ത്യൻ രീതി അനുകരിച്ചതാവാം. നിർമ്മാണത്തില്  നേതൃത്വം കൊടുത്ത ബ്‌റൂക്സിന് ഇവിടെ പഠിപ്പിക്കാനും   പ്രസംഗിക്കാനും പള്ളീയില് വരുന്നവരുമായി നേരിട്ട്   സംവദിക്കാനും  കഴിയുന്ന  രീതിയിലാണ്.

ഏകദേശം 21,500 ച. അടി   മ്യൂറൽ ചിത്രങ്ങള് പെയിന്റ് ചെയ്തത് വെറും അഞ്ചു മാസം കൊണ്ടാണ്. പുരാതന ക്രിസ്തീയ രീതികളും   ബൈസന്റൈന് രീതികളും   ഇവിടെ ഉപയോഗിച്ചിരിക്കുന്നു. ഈ  പള്ളിയിലെ  വിവിധ വർണത്തില്  പെയിന്റ് ചെയ്ത      ഗ്ലാസ്ജനാലകള് അസാധാരണ   ഭംഗിയുള്ളതാണ് . ഈ പള്ളിയുടെ   പവിത്രത  നിലനിർത്താന് പ്രാർഥിക്കാന്   വരുന്നവര്ക്കും  ഞങ്ങളെ പ്പോലെയുള്ള   കാഴ്ചക്കാർക്കും ഉത്തര വാദിത്വം  ഉണ്ട്.





                             ജനാലകള് 

സാംസ്കാരിക പ്രാധാന്യം

ട്രിനിറ്റി പള്ളി ഒരു ആരാധനാലയം മാത്രമല്ല; ബോസ്റ്റണിന്റെ ചരിത്രപരവും സാംസ്കാരി കവുമായ ജീവിതത്തിന്റെ പ്രധാന ഭാഗവുമാണ്. ഓരോ വർഷവും ആയിരക്കണക്കിന് വിനോദസഞ്ചാരികളും ചരിത്രഗവേഷകരും ഇവിടെ സന്ദർശിക്കു ന്നു. 1970-ൽ ഈ പള്ളി അമേരിക്കയുടെ ദേശീയ ചരിത്രപൈതൃകമായി അംഗീകരി ക്കപ്പെട്ടു. ഇന്ന് ഇത് ബോസ്റ്റണിലെ ഏറ്റവും കൂടുതൽ ചിത്രീകരിക്കപ്പെടുന്ന കെട്ടിടങ്ങളിലൊന്നായി കണക്കാക്ക പ്പെടുന്നു.

ചുരുക്കത്തില് ബോസ്റ്റണിലെ ട്രിനിറ്റി പള്ളി അമേരിക്കൻ വാസ്തുവിദ്യയുടെ മഹത്തായ സൃഷ്ടികളിലൊന്നാണ്. ചരിത്രം, കല, മതം, സംസ്കാരം എന്നിവയെ ഒരുമിച്ച് ഉൾക്കൊള്ളുന്ന ഈ പള്ളി, ബോസ്റ്റൺ നഗരത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പി ക്കുന്ന ഒരു സ്മാരകമാണ്. അമേരിക്ക സന്ദർശിക്കുന്നവർ നിർബന്ധമായും കാണേണ്ട ചരിത്രസമ്പന്നമായ ഒരു സ്ഥലമായി ട്രിനിറ്റി പള്ളി ഇന്നും നിലകൊള്ളുന്നു.



Bottom of Form

 

Bottom of Form

 

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

മധ്യമ വ്യായോഗം -