ചിക്കാഗോ - അമേരിക്കയിലെ മൂന്നാമത്തെ വലിയ നഗരം
അമേരിക്കയിലെ മഹാനഗരങ്ങളീല് ഏറ്റവും വലുത് ജനസംഖ്യയില് ന്യൂയോർക്കും ലോസ് ആഞ്ചിലസും കഴിഞ്ഞാല് മൂന്നാം സ്ഥാനത്ത് ആണ് ചിക്കാഗോ. ബോസ്റ്റണില് കുട്ടികളുടെ കൂടെ താമസിക്കുമ്പോള് കഴിഞ്ഞ വരാന്ത്യത്തില് ഞങ്ങള് ചിക്കാഗോയില് ആയിരുന്നു. ന്യൂയോർക്ക് നഗരം അംബരചുംബികളുടെ നഗരം ആയാണറിയപ്പെടുന്നത്.എന്നാല് ഒറ്റനോട്ടത്തില് ചിക്കാഗോ ന്യൂയോർക്കിനെക്കാളും കൂടുതല് ഉയര്ന്ന കെട്ടിടങ്ങള് ഉള്ള നഗരമായി തോന്നുന്നു. അമേരിക്കയിലെ ഇല്ലിനോയി സംസ്ഥാന ത്തിലെ പ്രധാന നഗരം ആണിത്. ഏക ദേശം 27. ലക്ഷം ജനങ്ങള് താമസിക്കുന്ന നഗരം , മിച്ചിഗൻ തടാകത്തിന്റെ. തീരത്തുള്ള നഗരം. ചിക്കാഗോ നദി നഗരഹൃദയത്തിലൂടെ ഒഴുകുന്നു.
ചിക്കാഗോ നഗരം (ഗൂഗിള്)
ചിക്കാഗോയുടെ പ്രധാന പ്രത്യേകതകൾ:
- ഏകദേശം 27 ലക്ഷത്തിലധികം ആളുകൾ നഗരത്തിൽ താമസിക്കുന്നു.
- ലോകപ്രശസ്തമായ സാമ്പത്തിക, വ്യാപാര, വിദ്യാഭ്യാസ, സാംസ്കാരിക കേന്ദ്രമാണ്.
- ഉയരമേറിയ കെട്ടിടങ്ങൾക്കായി (Skyscrapers) പ്രശസ്തമാണ്. ഇവിടെ ഉള്ള വില്ലിസ് ടവര് (Willis Tower) ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായിരുന്നു.
- ഇവിടത്തെ ഏറ്റവും വലിയ പാര്ക്ക് ആയ മില്ലെനിയാം പാർക്കിലെ (Millennium Park) പ്രശസ്തമായ മേഘത്തിലേക്കുള്ള വാതിൽ അഥവാ ബീൻ ( "Cloud Gate" (The Bean) ശിൽപം വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമാണ്.
- ബീൻ ശിൽപ്പം
- ചിക്കാഗോനദി (Chicago River )നഗരത്തിന്റെ മധ്യഭാഗത്തിലൂടെ ഒഴുകുന്നു. നദിയിലൂടെ നടത്തുന്ന ബോട്ട് ടൂറുകൾ വളരെ പ്രശസ്തമാണ്.
- സംഗീതരംഗത്ത് ജാസ് (Jazz), ബ്ലൂസ് (Blues) എന്നീ സംഗീതശാഖ കളുടെ വളർച്ചയിൽ ചിക്കാഗോയ്ക്ക് വലിയ പങ്കുണ്ട്.
- ചിക്കാഗോ സർവകലാശാല ,നോർത്ത് വെസ്റ്റേൺ സർവകലാശാല (Universiy Chicago, Northwestern University) തുടങ്ങിയ ലോകപ്രശസ്ത സർവകലാശാലകൾ ഇവിടെ ഉണ്ട്.
നദിയിലൂടെ യാത്ര
ചിക്കാഗോയെ കാറ്റിന്റെ നഗരം ("Windy City" ) എന്ന പേരിലും അറിയപ്പെടുന്നു. ഇത് ചിലപ്പോള് ഉണ്ടാവുന്ന ശക്തമായ കാറ്റിനും നഗരത്തിന്റെ ചരിത്രപരമായ രാഷ്ട്രീയ സംസ്കാരത്തിനും ബന്ധപ്പെട്ട് പ്രചാര ത്തിലായ ഒരു വിളിപ്പേരാണ്. ചിക്കാഗോ എന്ന പേരുതന്നെ മിയാമി ഇല്ലിനോയി ഭാഷയിലെ ശിക്കാവാ എന്ന കാട്ടില് വളരുന്ന ഒരു തരം ഉള്ളിയൂടെ പേരില് നിന്നുണ്ടായതാണ്. മലീമസമായി കിടന്ന ചിക്കാഗോ നദിയില് നിന്നുണ്ടായ ദുർഗന്ധവുമായി ഈ ഷിക്കവാ പേരിനു ബന്ധം ഉണ്ട്. ഫ്രെഞ്ച് പര്യവേക്ഷകരായിരു ന്ന റോബെർട്ട് ലാ സാലേയും ഹെന്രി ജൌടീലു ആണ് ഈ പേര് ചിക്കയാഗൂ എന്ന പേരാക്കി ആദ്യമായി രേഖപ്പെടുത്തി യത്, ഇതില് നിന്നാണ് ചിക്കാഗോ എന്ന പേര് വന്നത്.
ഞങ്ങള് ഇവിടെ പ്രധാനായും കണ്ടത് പ്രധാനപ്പെട്ട രണ്ട് മ്യൂസിയങ്ങളായിരുന്നു. ഒരു സായാഹ്നത്തില് ചിക്കാഗോ നദിയിൽ കൂടി ബോട്ട് യാത്രയും ഉണ്ടായിരുന്നു. ഇവയെപ്പറ്റി വഴിയേ ചിത്രങ്ങളോടൊപ്പം എഴുതാം .



Comments