Posts

Showing posts from February, 2017
Image
ഡിസ്നി  ലാന്ഡ്   പാരീസ് കുട്ടികള്‍ക്കും   വലിയവര്‍ക്കും   ഒരു പോലെ  ആസ്വദിക്കാനും    ആനന്ദിക്കാനും   ഉള്ള   ഒരു മാന്ത്രിക  അത്ഭുത ലോകമാണ്    ഡിസ്നി ലാന്ഡ്.  അമേരിക്കയിലെ  ഫ്ലോരിഡായില്‍ ആണ് ആദ്യത്തെ ഡിസ്നി ലാന്ഡ്  1955  ജൂലൈ  17  നു സ്ഥാപിച്ചു എങ്കിലും  ഇത്  ലോകത്തില്‍ പലയിടത്തുമായി  6  ഡിസ്നി ലാണ്ടുകളും  12  തീം  പാര്‍ക്കുകളും അമ്പതോളം    റിസോര്‍ട്ടുകളും  ഇന്ന് നിലവില്‍ ഉണ്ട്. പ്രധാനപ്പെതടവ  ഫ്ലോരിഡാ കൂടാതെ കാലിഫോര്നിയ  ഹവായി, പാരീസ്,  ടോകിയോ, ഹോങ്ങ്കൊന്ഗ്,എന്നിവിടങ്ങളില്‍   ഡിസ്നിലാന്‍ഡ   സ്ഥാപിച്ചിട്ടുണ്ട്.  ഡിസ്നിയുടെ സാഹസിക സഞ്ചാരത്തിനും കടല്‍ സഞ്ചാരത്തിനും മറ്റും  വലിയ കപ്പലുകള്‍ തന്നെ  ചിലയിടങ്ങളില്‍ ഉണ്ട്.  കാര്‍ട്ടൂണ്‍ എന്ന  കലാരൂപത്തെ   സന്ചാരണ (Animation)   ചിത്രങ്ങളുമായി   ബന്ധിപ്പിച്ച   വാള്‍ട്ടര്‍   ഡിസ്നി അഥവാ  വാള്‍ട്ട് ഡിസ്നി  ആരെന്നു ആദ്യമായി നോക്കാം. വാള്‍ട്ട് ഡിസ്നി 1901  ഡിസംബര്‍  മാസം അഞ്ചാം തീയതി ചിക്കാഗോയില്‍ മാതാ പിതാക്കളുടെ ( അച്ഛന്‍ ഏലിയാസ് ഡിസ്നി, അമ്മ ഫ്ലോറ  കാല്‍ ഡിസ്നി )  നാലാമത്തെ കുട്ടിയായി ജനിച്ചു. അമേരിക്കന്‍  വ്യവസായിയും   സംരംഭകനും    കാര