ചേരയെ തിന്നുന്ന നാട്ടില് ചെന്നാല്

 ..“ ചേരയെ  തിന്നുന്ന  നാട്ടില്  ചെന്നാല് നടുത്തുണ്ടം തന്നെ തിന്നണം “ എന്നൊരു   പഴഞ്ചൊല്ലുണ്ടല്ലോ.  ഞാന്  ഇപ്പോള് വിദേശത്ത്  കുട്ടികളുടെ കൂടെ  ആയത് കൊണ്ട് ഇവിടെ  കാണുന്നതെല്ലാം ഗംഭീരം ആണെന്ന് എഴുതുകയല്ല. കഴിഞ്ഞ  ദിവസം  ഇവിടത്തെ മാലിന്യ  നിർമ്മാർജനത്തെ   ശ്ലാഘിച്ച് എഴുതിയിരുന്നു , ഇന്നിതാ   മറ്റൊരു   കാര്യം കൂടി.  നിരത്തിന്റെ വശങ്ങളിലെ പരസ്യ ബോർഡുകളെ  കുറിച്ച് ആവട്ടെ ഇന്നത്തെ കുറിപ്പ്

നമ്മുടെ   നാട്ടില് നഗരങ്ങളിലും നാട്ടിൻപുറങ്ങളില് പോലും   നിരത്തുകളില്  പരസ്യങ്ങളുടെ  പ്രളയം ആണല്ലോ , ഓരോ രാഷ്ട്രീയ  പാരട്ടിയുടെയും വക സമരകോലാഹലങ്ങളും പ്രതിഷേധങ്ങളും ഫ്ലക്സ് ബോർഡായും ചുമരെഴുത്തായാലും സന്ദേശം ഒരു പോലെ  തന്നെ. മനുഷ്യർക്ക് പ്രയോജനം ഉള്ളതൊന്നും ഇതില്   കാണാന് കഴിയില്ല. എന്നാല്  ഇവിടെ കാണുന്ന അപൂർവം പരസ്യ ബോർഡുകള് മനുഷ്യരുടെ പൌരബോധം വളർത്താന് ഉതകുന്നതായി  തോന്നി.

1.  വളർത്ത് മൃഗങ്ങളെ സംബൻധിച്ച്

വളർത്ത് മൃഗങ്ങളെ  പുറത്തു  കൊണ്ട് പോകുന്നവര് അവ   വഴിയില് വിസർജ്ജനം  നടത്തിയാൽ  വിസർജ്ജ്യം ടിഷ്യൂ പേപ്പറിൽ  എടുത്തു കുപ്പ പാത്രത്തില്   നിക്ഷേപിക്കണം എന്നുണ്ട്. അത് ഓർമ്മിപ്പിക്കാന്  ഒരു ബോർഡ് Please  Clean Up  After Your Pet” . ഫൈനടിക്കുമെന്ന് ഭീഷണി ഇല്ല, ഒരു   മര്യാദ ആയിടുഉള  അപേക്ഷ   മാത്രം.



2.  പുല്ലിൽ  വിഷം  അടിച്ചിട്ടുണ്ട്  എന്ന സൂചന.

ഇവിടെ  വീടുകള്ക്ക്  ചുറ്റും നിരത്തിന്റെ  രണ്ട് വശത്തും നല്ലത്   പോലെ  പുല്ല്  വെച്ചുപിടിപ്പിക്കുന്നുണ്ട്. ഇടയ്ക്ക് നഗരസഭയുടെ ജോലിക്കാര് ഈ പുല്ലിൽ അണുനാശിനി  ദ്രവ്യങ്ങള് അടിക്കുന്നുണ്ട്. പുല്ലിൽ ചവിട്ടി നടക്കുന്നവര്ക്ക് ഇതില് നിന്നും ബുദ്ധിമുട്ട് ഒഴിവാക്കാന് മരുന്നടിച്ചിട്ടുണ്ട് കൊതുകിനെയും മറ്റ് കീടങ്ങളെയും നശിപ്പിക്കാന്  എന്ന സൂചന “Mosquito Squad  Control Ticks Too” എന്നാണ്  ബോർഡില എഴുതിയിരിക്കുന്നത്. ചിലയിടങ്ങളില് മരുന്നടിച്ചു എന്നു മാത്രം .



3.  കുട്ടികള്ക്ക് അഭിനന്ദനങ്ങൾ

അടുത്ത വീടുകളുടെ   മുന്നില് ഒരു   കുട്ടിയുടെ   പേരും അഭിനന്ദനങ്ങളും  സ്കൂളിന്റെ  പേരും  എഴുതി   വെച്ചരിക്കുന്നു. അവിടത്തെ   കുട്ടികള് സ്കൂള് വിദ്യാഭ്യാസം  പൂർത്തിയാക്കി( graduation[Ma1] ) ചെയതു  എന്ന വിവരം  മറ്റുള്ളവരെ സന്തോഷപൂർവം അറിയിക്കാനായി.  ഇവരുടെ  സ്കൂളില് ഏതെങ്കിലും ഗ്രൂപ്പില് ( SFI, KSU,VHP അല്ല ) ഉണ്ടായിരുന്നു എങ്കില് അതും എഴുതിയിരിക്കും. ആര്യൻ ഷാ  എന്ന  കുട്ടിയുടെ വീട്ടിന്റെ മുമ്പില് വെച്ചിരിക്കുന്ന ബോർഡ്ശ്രദ്ധിക്കുക. “CONGRATULATIONS  ARYAN SHA HOPKINTON HILLERS 2026”




4.  വീടുകള്   വാടകയ്ക്ക്  / വിൽക്കാന്

ഇത്   നമ്മുടെ  നാട്ടിലും ഉള്ളത് തന്നെ. എന്നാല് താല്പര്യം  ഉള്ളവര് ആരുമായി   സമ്പർക്കപ്പെടണം  എന്ന ഏജെൻസി അറിയിപ്പ് അവരുടെ  ഫോട്ടോ   സഹിതം ബോർഡില്   കാണാം



5.  പൂക്കള്   പറിക്കാതിരിക്കാന്

ഇതും  നമ്മുടെ  നാട്ടില്  സാധാരണം ആണ് . വീടുകളൾക്ക് ഉള്ളില്   ആയിരിക്കും എന്നു മാത്രം. ഇവിടെ  നിരത്തിന്റെ  അരികില്  വെച്ചുപിടപ്പിച്ച പൂച്ചെടികളില്   നിന്നു പൂ  പറിക്കരുത് എന്നാണ്  എഴുതിവെച്ചിരിക്കുന്നു.

 “DO NOT PLUCK FLOWERS   



വേറേയും  ഉണ്ടാവാം എങ്കിലും പൊതുജനങ്ങളുടെ  പൌരബോധം  ഉണർത്താൻ  പര്യാപ്തം ആയവ അല്ലേ ഇതൊക്കെ  മുദ്രാവാക്യമില്ല പ്രതിഷേധം ഇല്ല. പ്ലാസ്റ്റിക് ഫ്ളക്സില്ല. വീണ്ടും  ഉപയോഗിക്കാവുന്ന ലോഹബോർഡുകൾ   മാത്രം.  

            .


 [Ma1]

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

മധ്യമ വ്യായോഗം -