തുഞ്ചത്ത് എഴുത്തച്ഛൻ – മലയാളഭാഷയുടെ പിതാവ്

 ആധുനിക മലയാളസാഹിത്യ ചരിത്രത്തിലെ ഏറ്റവും മഹാന്മാരിൽ ഒരാളാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. അദ്ദേഹം "മലയാളഭാഷയുടെ പിതാവ്" എന്ന പേരിലാണ് അറിയപ്പെടുന്നത്. മലയാളഭാഷയ്ക്കും സാഹിത്യത്തിനും പുതിയ ദിശാബോധം നൽകിയ മഹാകവിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കൃതികൾ ഭാഷയുടെ വളർച്ചയ്ക്കും ജനങ്ങളിൽ ധാർമികബോധവും ആത്മീയചിന്തയും വളർത്തുന്നതിനും വലിയ പങ്കുവഹിച്ചു.

തുഞ്ചത്ത് എഴുത്തച്പതിനഞ്ചോ പതിനാറാം നൂറ്റാണ്ടിലോ ആണ് ജീവിച്ചിരുന്നത്. അദ്ദേഹത്തിന്റെ ജന്മസ്ഥലം ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള തൃക്കണ്ടിയൂര് ദേശത്ത് തുഞ്ചൻ പറമ്പാണെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള വ്യക്തമായ ചരിത്ര    രേഖകൾ ലഭ്യമല്ലെങ്കിലും, അദ്ദേഹത്തിന്റെ സാഹിത്യസൃഷ്ടികൾ ഇന്നും മലയാളികളുടെ ഹൃദയത്തിൽ ജീവിക്കുന്നു.

അദ്ദേഹത്തിന്റെ പേര്  രാമാനുജന് എന്നായിരുന്നു. രാമന് എന്ന  ജ്യേഷ്ട സഹോദരൻ  ഗുരു  ആയിരുന്നു  എന്നും അല്ല   അമ്മാവന് ആയിരുന്നു അദ്ദേഹത്തിന്റെ ഗുരു  എന്നും രണ്ട്  പക്ഷമുണ്ട്. സി. രാധകൃഷ്ണൻ എന്ന പ്രസിദ്ധനോവലിസ്റ്റ് എഴുതിയ “തീക്കനല് കടഞ്ഞ തിരുമധുരം”  എന്ന   പുസ്തകത്തില് നിന്നു കിട്ടിയ   ചില  വിവരങ്ങൾ  ഇതാണ്.

എഴുത്തച്എന്നത്   ഒരു ജാതീപ്പേരായിരുന്നുവത്രെ. എന്നും കുട്ടികളെ എഴുത്തു  പഠിപ്പിക്കുന്ന ആശാന്മാരുടെ കുടുംബം ആയിരുന്നു അദ്ദേഹത്തിന്റേത്. വളരെ  പാവപ്പെട്ട   കുടുംബം. എന്നാല്  ചെറുപ്പത്തില്  തന്നെ അസാമാന്യ ബുദ്ധി ശക്തിയും എഴുതാന്  ഉള്ള കഴിവും കണ്ട് സംസ്ക്റുതം പഠിപ്പിച്ചു.താഴ്ന്ന ജാതിക്കാർക്ക് അതിനു അനുവാദം ഇല്ലായിരുന്നു എങ്കിലും  രാമാനുജനെ വേദങ്ങളിലും മറ്റും അറിവുനേടാന് തമിഴ് നാട്ടില് അയച്ചിരുന്നു. ഇത്   അവിടത്തെ   നാട്ടുപ്രമാണിമാർക്ക് തീരെ   രസിച്ചില്ല. രാമാനുജൻ   സംസ്ക്റു കാവ്യങ്ങള് ശുദ്ധ മലയാളത്തില് എഴുതി  പ്രചരിപ്പിക്കുന്നു  എന്നു കേട്ടപ്പോള്  രാമാനുജനെ നാടുകടത്താൻ നാട്ടുസഭ തീരുമാനിക്കാന് തുടങ്ങി. അപ്പോള്  പ്രമാണിമാരില്  ഒന്നു രണ്ട്  പേര് നാട് കടത്തണ്ട് ഇവിടെ ചക്കാട്ടുന്ന ജോലി മാത്രം ചെയത്  അതില് നിന്നു കിട്ടുന്ന  തുച്ഛ വരുമാനം കൊണ്ട് ഉപജീവനം കഴിക്കട്ടെ എന്ന  ശിക്ഷ  ഇളവ് ചെയ്തു  കൊടുത്തു എന്നും അങ്ങനെ വളരെ ബുദ്ധിമുട്ടിയാണ് ജീവിച്ചത് എന്നും സി  രാധാകൃഷ്ണൻ എഴുതിയിട്ടുണ്ട്.

 

 മലയാളലിപിയുടെയും ഭാഷയുടെയും വികസനത്തിലും എഴുത്തച്ന്റെ  കൂടുംബത്തിന്റെ സംഭാവന വളരെ വലുതാണ്. അന്നു   നിലവിലിരുന്ന മലയാള ലിപിയില് 30 അക്ഷരങ്ങള് മാത്രം ഉണ്ടായിരുന്ന  വട്ടെഴുത്ത് തികച്ചും പരിമിതികള് ഉള്ളതായിരുന്നു. സംസ്ക്റുത പദങ്ങള്   ഉൾക്കൊള്ളാന് തികച്ചും  അപര്യാപ്തമായിരുന്നു. അതുകൊണ്ട് 51  അക്ഷരങ്ങൾ  ഉള്ള പുതിയ  ലിപി ആവിഷ്കരിച്ച്  ഓലകളില് പകര്ത്തി വീട്ടിലെ സ്ത്രീകളെ കൊണ്ട് പകർപ്പ് എടുത്തു പല ഇടങ്ങളിലും അയച്ചു കൊടുത്ത് പ്രചരിപ്പിച്ചു. മലയാളഭാഷയെ കൂടുതൽ ലളിതവും സമ്പന്നവുമാക്കാൻ ഈ പുതിയ ലിപിയും  അദ്ദേഹത്തിന്റെ കൃതികളും  ഭാഷയുടെ സൌന്ദര്യവും സഹായിച്ചു.

അദ്ധ്യാത്മ രാമായണ രചനയെപ്പറ്റി   രസകരമായ  മറ്റൊരു കഥയുമുണ്ട്. വാത്മീകി    രാമായണം സംസ്കറുത ഭാഷയില് ആണ്  രചിച്ചത്. അതില് രാമനെ   മാനുഷിക  ദൌർബല്യങ്ങള് ഉള്ള   രാജാവായാണ്  ചിത്രീകരീകരിച്ചിരിക്കുന്നത് . എന്നാൽ  അദ്ധ്യാത്മരാമായണത്തില് രാമനെ  ദിവ്യനായി   ചിത്രീകരിച്ചിരി ക്കുന്നു. വിഷ്ണു ഭക്തനായ ഒരു ബ്രാഹ്മണനാണ് ആദ്യരാമായണം രചിച്ചത് എന്നാല്   ജനങ്ങൾ  അയാളെ  പുച്ഛിച്ചു  തള്ളി. അദ്ദേഹത്തിന്റെ    വിഷമം കണ്ട് ഒരു ഗന്ധർവൻ ബ്രാഹ്മണനോട്   പറഞ്ഞു.  ശിവരാത്രിനാളീല് ഒരു ബ്രാഹ്മണനും   നാലു പട്ടികളും അവിടെ കാണപ്പെടുമെന്നും ആ ബ്രാഹ്മണന്റെ അനുഗ്രഹം വാങ്ങിയാൽ   തന്റെ ഗ്രന്ധം പ്രസിദ്ധമാകുമെന്നും പ്രവചിച്ചു. ആ ബ്രാഹ്മണ്യൻ വേദവ്യാസമഹർഷിയും പട്ടികള് നാലു വേദങ്ങളും ആയിരുന്നത്രേ. ബ്രാഹ്മണന്  ഗന്ധർവൻ  പറഞ്ഞതനുസരിച്ചു. അനുഗ്രഹം വാങ്ങി. അങ്ങനെ   ആദ്യത്തെ രാമായണം പ്രസിദ്ധമായി. എന്നാല് വേദവ്യാസൻ ഗന്ധർവനെ ശപിച്ചു. ആ ഗന്ധർവൻ   കേരളത്തില് ശൂദ്രനായി ജനിച്ചു.  അതായിരുന്നു എഴുത്തച്ഛൻ  എന്നും  അദ്ദേഹമാണ് അദ്ധ്യാത്മരാമായണം എഴുതിയത്  എന്നുമാണ് കഥ.

എഴുത്തച്ഛന്റെ പ്രശസ്തമായ കൃതികളാണ് അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട്, ഹരിനാമകീർത്തനം എന്നിവ. കിളിയെക്കൊണ്ട് കഥ  പറയിപ്പിക്കുന്നരീതി തമിഴിൽ  ഉണ്ടായിരുന്നു എങ്കിലും മലയാളത്തില്  കിളിപ്പാട്ട് എന്ന  സാഹിത്യ രൂപത്തിന്റെ ഉപജ്ഞാതാവ് എഴുത്തച്ഛന് തന്നെ.   സംസ്കൃത ഇതിഹാസങ്ങളെ സാധാരണ ജനങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന മലയാളഭാഷയിൽ അവതരിപ്പിച്ചതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന. കിളിപ്പാട്ട് ശൈലി ഉപയോഗിച്ച് അദ്ദേഹം രചിച്ച കൃതികൾ സാഹിത്യലോകത്ത് പുതിയൊരു പാരമ്പര്യത്തിന് തുടക്കമിട്ടു. സമൂഹത്തിലെ അധാർമ്മിക  വഴിയില് നിന്നു  രക്ഷിക്കാനും സത്യത്തിന്റെയും  ധർമ്മത്തിന്റെയും   പാതയിലേക്ക്   നയിക്കാനും  പുരാണ  കഥകൾ സാധാരണക്കാരിലേക് എത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ   ലക്ഷ്യം . ഹരിനാമകീർത്തനം ഇതിന്  ഏറ്റവും നല്ല   ഉദാഹരണം  തന്നെ .  

തുഞ്ചൻ പറമ്പ് ഇന്ന് മലയാളികളുടെ സാംസ്കാരിക തീർഥാടനകേന്ദ്രമാണ്. എല്ലാ വർഷവും നടക്കുന്ന തുഞ്ചൻ മഹോത്സവവും വിദ്യാരംഭച്ചടങ്ങും ആയിരക്കണക്കിന് ആളുകളെ ആകർഷിക്കുന്നു. വിദ്യാരംഭദിനത്തിൽ കുട്ടികളെ ആദ്യമായി അക്ഷരമെഴുതിക്കുന്ന വിശുദ്ധസ്ഥാനമായും തുഞ്ചൻ പറമ്പ് പ്രശസ്തമാണ്.

ചുരുക്കത്തില് പറയുകയാണെങ്കിൽ, തുഞ്ചത്ത് എഴുത്തച്ചൻ ഒരു മഹാകവി മാത്രമല്ല, മലയാളഭാഷയ്ക്ക് പുതിയ ജീവൻ നൽകിയ നവോത്ഥാന നായകനുമാണ്. അദ്ദേഹത്തിന്റെ കൃതികൾ ഇന്നും മലയാളികളുടെ ജീവിതത്തിൽ ആത്മീയതയും സാംസ്കാരിക മൂല്യങ്ങളും പകർന്നു നൽകുന്നു. മലയാളഭാഷയും സാഹിത്യവും നിലനിൽക്കുന്നിടത്തോളം കാലം തുഞ്ചത്ത് എഴുത്തച്ചന്റെ മഹത്തായ സംഭാവനകൾ എന്നും സ്മരിക്കപ്പെടും.

 

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

മധ്യമ വ്യായോഗം -