ദയാവധം വേണൊ വേണ്ടയൊ?
ദയാവധം എന്നാല് എന്തു? മാരകമായ രോഗം മൂലം മരണം ഏതാനും ദിവസങള്ക്കകമോ ഏതാനും മാസങള്ക്കകമോ ഉറപ്പായ ചില രോഗികള് ഉണ്ടാവാം. അവരില് ചിലര് അസഹ്യ്മായ വേദനമൂലം എങ്ങിനെയെങ്കിലും ഒന്നു മരിചാല് മതി എന്നു ആലോചിക്കുന്നവരാവാം. ഇങ്ങനെയുള്ളവരെ മെല്ലെ മെല്ലെ അവരുടെ ആവശ്യപ്രകാരം മരുന്നുകള് കഴിചു മരിക്കാന് സഹായിക്കുന്ന രീതിയാണു ദയാവധം. പാശ്ചാത്യ രാജ്യങ്ങളില് ഇതിനു ദയാവധം ( Mercy killing) അഥവാ ഡോക്ടരുടെ സഹായത്തോടെ ചെയ്യുന്ന ആത്മഹത്യ ( Physician Assisted Suicide - PAS) എന്നും പറയാറുണ്ടു. ചികിത്സിചു ഭേദമാക്കാന് സാധ്യമല്ല്ല എന്നുറപ്പായ ക്രോണിക് രോഗാവസ്ഥ പലപ്പോഴും അവസാനകാലത്തു അസഹനീയമായ വേദനയില് ആണു അവസാനികുന്നതു. ചില തരം കാന്സറ് ഇതില് പെടുന്നു. ചില വേദനാസംഹാരികള് തല്കാലത്തേക്ക് വേദന കുറക്കുമെങ്കിലും ക്രമേണ പുതിയ മരുന്നുകള് കൂടിയ അളവില് കഴിക്കേണ്ടി വരും. ഒരു ഘട്ടതില് ഒരു മരുന്നിനും വേദന കുറയ്ക്കാന് വയ്യാത്ത അവസ്ഥയിലേക്കു നീങ്ങുന്നു. പണ്ടൊക്കെ കറുപ്പ് (opium) പോലെയുള്ള ലഹരി മരുന്നുകലായിരുന്നു ഉപയോഗിച്ചിരുന്നത്. നെതെര്ലാണ്ടില് ആണു ദയാവധം ആദ്യമായി നിയമാനുസ്രുതം ആക്കിയതു. ക്യാനഡായും അമെരിക്കയില...