Posts

Showing posts from June, 2022

കള്ളന്‍മാരുടെ വഴികളും ചില ഒരനുഭവങ്ങളും

  കഴിഞ്ഞ  ദിവസം  കുന്നംകുളത്ത് ഏതാനും  കടകളില്‍  ഒരു  കള്ളന്‍   കയറി. ആദ്യത്തെ  കടയില്‍  നിന്നു  12000 രൂപ  കിട്ടി , അടുത്ത  കടയില്‍  നിന്നു  500 രൂപയും . മൂന്നാമത്തെ  കട  കണ്ടപ്പോല്‍ തന്നെ  അയാള്‍  സന്തോഷിച്ചു. നല്ല  ആഡംബര  രീതിയില്‍ നിര്‍മ്മിച്ചത്. ഒന്നാം തരം  ഗ്ലാസ്സ്  വാതില്‍  വളരെ  ബുദ്ധിമുട്ടിയാണ്  അയാള്‍   പൊളിച്ചത് . ഏതായാലും  അകത്തു  നിന്നു  കിട്ടാന്‍ പോകുന്ന  നിധി  ഓര്‍ത്ത്  അയാള്‍  ആശയൊടെ   അകത്തു  കയറി ,  പണമായി  ഒരൊറ്റ  പൈസ  കിട്ടിയില്ല , നിരാശനായി  അയാള്‍  ഒരു ഡ്രെസ്സ്  മാത്രം  എടുത്തു. കണ്ണാടി ഭിത്തിയില്‍ എഴുതി വെച്ച്  “  എടാ  നാറീ , നിന്‍റെ  കയ്യില്‍  ഒരു പൈസ  പോലും ഇല്ലെങ്കില്‍  എന്തിനാടാ  ഇത്തരം   ഗ്ലാസ്സ്   വാതില്‍കൊണ്ട്  പൂട്ടി  വെച്ചെക്കുന്നെ ? “   ഇതു  വായിച്ചപ്പൊള്‍   ഞാന്‍  കേട്ടതും  അനുഭവിച്ചതും ആയ  രണ്ട് സംഭവങ്ങള്‍  ഓര്‍മ്മ  വന്നു . അതു  നിങ്ങളുമായി  പങ്കുവെക്കുന്നു. 1.          ഞങ്ങളുടെ   റീജിയണല്‍   എഞ്ചിനീയറിങ്ങ്   കോളെജ്    ഇപ്പോഴത്തെ   ചാത്തമംഗലം    ക്യാമ്പസ്സിലേക്ക്    മാറിയിട്ട്   അധികം ആയില്ല. അദ്ധ്യാപകര്‍ക്കും   മറ്റും താമസിക്കാന്‍   ഇന്നത്തെപ്പോല