Saturday, May 5, 2012

കടലാസില്ലാത്ത ആപ്പീസ് – അടുത്ത തലമുറക്കു വേണ്ടി.

കടലാസില്ലാത്ത ആപ്പീസ് – ഭൂമിക്കൊരു ആശ്വാസം
കടലാസിന്റെ അമിതമായ ഉപയോഗം ഒരിക്കലും മാറ്റാനാവാത്ത നാശമാണ് പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും ഉണ്ടാക്കുന്നത്. നാരുകൾ ഉണ്ടാക്കുവാൻ മരങ്ങൾ വെട്ടുന്നതു മുതൽ , മരത്തിൽ നിന്ന് നാരുകൾ ഉണ്ടാക്കി അവസാനം ഉപയോഗിച്ച കടലാസ്‌ നശിപ്പിക്കുന്നത് വരെ പല ഘട്ടങ്ങളിൽ ആണ് ഈ വിഷമസ്ഥിതി ഉണ്ടാകുന്നതു.  പേപ്പറ്  വ്യവസായത്തിൽ  ഉപയോഗിക്കുന്ന മാരകമായ പല ലായിനികളും ജല ജന്തുക്കള്‍ക്കു ജീവഹാനി ഉണ്ടാക്കുന്നു. പുഴകളെ മലീമസമാക്കുന്നു. ഈ വ്യവസായങ്ങളിൽ  നിന്ന് പുറത്തേക്കു വമിക്കുന്ന പുകയിൽ കാര്‍ബണ്‍ ഡയോക്സൈഡ്  കാര്‍ബണ്‍ മോനോക്സൈഡ്  , സള്‍ഫറ് ഡയോക്സൈഡ് , നൈട്രസ് ഓക്സൈഡ് എന്നിവ ഉൾപ്പെടുന്നു. വളരെ അധികം ഊര്‍ജം ഉപയോഗിക്കുന്ന ഒരു വ്യവസായമാണ് പേപ്പര്‍ വ്യവസായം. വളരെ അധികം ജലവും ആവശ്യമാണ്. വന്‍തോതിൽ  വൃക്ഷങ്ങള്‍ നശിപ്പിക്കുന്നതിൽ  നിന്ന് ഉണ്ടാവുന്ന മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും ഉപയോഗമുള്ള ജന്തുക്കളുടെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നതും പ്രശ്നമാണ്.     
1.ആഫീസുകളില്‍ കടലാസ്‌ ഉപയോഗം എങ്ങിനെ കുറയ്കാം
1.പ്രിന്റു ചെയ്യുന്ന കടലാസ്‌ രണ്ടു വശവും ഉപയോഗിക്കാം.
2. ഫാക്സ് യന്ത്രത്തിലും ഡ്രാഫ്റ്റ് (നക്കല്‍) ഉണ്ടാക്കുന്നതിലുംഒരു വശം പ്രിന്റു ചെയ്ത കടലാസ്‌ ഉപയോഗിക്കാം. 
3. പ്രിന്റു ചെയ്യുന്നതിന് മുമ്പായി തെറ്റുകൾ തിരുത്തിയതിനു ശേഷം  മാത്രം പ്രിന്റു ചെയ്യുക.
4. സ്പെല്ലിങ്ങും വ്യാകരണവും ശരിക്ക് പരിശോധിച്ചു തെറ്റ് തിരുത്തിയ ശേഷം മാത്രം പ്രിന്റു ചെയ്യുക.  
5. ആവശ്യമുള്ളത്ര പേജുകൾ  മാത്രം പ്രിന്റു ചെയ്യുക.
6. ആശ്യമുള്ളത്ര കോപ്പികൾ  മാത്രം പ്രിന്റു ചെയ്യുക. 
7. എപ്പോഴും പ്രിന്റു ചെയ്യുന്നത് ആലോചിച്ചു മാത്രം ചെയ്യുക എന്ന സ്വഭാവം വളര്‍ത്തുക.
2.കമ്പ്യുട്ടറിനെ കഴിവതും ആശ്രയിക്കുക.
1. ആഫീസിനകത്തു അയക്കുന്ന കുറിപ്പുകളും വാര്‍ത്താവിവരങ്ങളും കമ്പ്യുട്ടറ്ര്‍ വഴി അയക്കുക.  
2. ഫാക്സിന് പകരം ഇമെയില്‍ ഉപയോഗിക്കുക.
3. ശരിയായ രീതിയിൽ ഫോര്‍മാറ്റ് ചെയ്തു കൂടുതൽ  വാക്കുകൾ ഒരു പേജിൽ  ഉള്‍പെടുത്തുക.
4. ഇലക്ട്രോണിക് ഫയൽ വ്യൂഹം ഉണ്ടാക്കുവാൻ  ശ്രമിക്കുക.      
5. കോപ്പിയറും പ്രിന്ററും കാര്യക്ഷമമായ രീതിയില്‍ ആവശ്യമായ അറ്റകുറ്റ പണികൾ  ചെയ്തു സൂക്ഷിക്കുക.   
6. കവറുകൾ വീണ്ടും വീണ്ടും ഉപയോഗിക്കുക.
3.പേപ്പറ്  വീണ്ടും ഉപയോഗിക്കുന്നതില്‍ ഉള്ള ഗുണങ്ങള്‍
1. പേപ്പര്‍ ദുരുപയോഗം കുറയ്ക്കാം.  
2. 60-70% ഊര്‍ജ ഉപയോഗം കുറയ്ക്കം.   
3. ജലത്തിന്റെ ഉപഭോഗം  55% കുറയ്ക്കാം.
4. ജല മലിനീകരണം 35% കുറയ്ക്കാം. 
5. കൂടുതൽ  തൊഴിലവസരങ്ങൾ  ഉണ്ടാക്കാം.
4.എങ്ങിനെ നടപ്പാക്കാം?
1. ആഫീസിലെ പേപ്പര്‍ ഉപയോഗം എത്ര എന്ന് ആഡിറ്റ് ചെയ്തു മനസിലാക്കുക. 
2. പേപ്പര്‍ പുനരുപയോഗത്തിന് പേപ്പര്‍ ബാങ്കുകൾ  ഉണ്ടാക്കുക. 
3. ഒരു വശം പ്രിന്റു ചെയ്ത പേപ്പര്‍  ജോലിക്കാര്‍ക്ക് പാഡ്  ഉണ്ടാക്കാന്‍ ഉപയോഗിക്കുക.
4. ആഫീസിനകത്തെ മെയിലിനു പഴയ കവറുകൾ  മാത്രം ഉപയോഗിക്കുക. 
5. ഉപയോഗ ശൂന്യമായ പേപ്പര്‍ വീണ്ടും ഉപയോഗിക്കുക.  
6. ഉപയോഗിക്കാന്‍ കഴിയുന്ന കടലാസ്‌ നല്ല രീതിയില്‍ പുനരുപയോഗിക്കുന്ന കേന്ദ്രത്തിലേക്ക് അയക്കുക.    
7. മറ്റു സാധനങ്ങളുമായി കലരാതെ ഉപയോഗ ശൂന്യമായ കടലാസ്‌ വേറെ സൂക്ഷിക്കുക.
5.അല്പം സ്ഥിതി വിവര കണക്കുകള്‍
ഭാരതത്തിൽ 20% മാത്രമാണ് പേപ്പര്‍ മാത്രമാണു വീണ്ടും ഉപയോഗിക്കുന്നത്. ഇതിനു പ്രധാന കാരണം ഉത്ഭവസ്ഥാനത്ത് തന്നെ ഇവ വേര്‍തിരിക്കാൻ കഴിയാത്തതാണ്. വികസിതരാജ്യങ്ങളിൽ പേപ്പറിന്റെ പുനരുപയോഗം ജെര്‍മനിയില്‍ 73%, സ്വീഡനില്‍ 69%, ജപ്പാനില്‍ 6൦% യൂറോപ്പില്‍ 56% യു എസ് എ യില്‍ 56% , ഇറ്റലിയിൽ  45% എന്നിങ്ങനെയാണു.  6൦% ലധികം ഊര്‍ജം കുറയുന്നു ഇത് വഴി. ഒരു ടൺ കടലാസ്‌ പുനരുപയോഗിക്കുന്നതു വഴി 2500 ലിറ്ററ് എണ്ണയും 26000 ലിറ്റര്‍ വെള്ളവും ലാഭിക്കാം. 5.3 ഘനമീറ്ററ് ഭൂമി നികത്താനും കഴിയും.
ഈ മെയിൽ പ്രിന്റു  ചെയ്യാതെ വായിക്കുക, സുഹ്രുത്തുക്കൾക്കു ഈമെയിൽ ആയി അയക്കുക. നന്ദി, ഭൂമിക്കുവേണ്ടി, ഭാവിയിലെ കുഞ്ഞുങ്ങൾക്കു വേണ്ടി.

Friday, May 4, 2012

ബലിദാനം എന്ന കഥകളി


രബീന്ദ്രനാഥ ടാഗോറിന്റെ നൂറ്റംപതാം ജന്മദിനം കോഴിക്കോടു തോടയം കഥകളി യോഗം സമുചിതമായി ആഘോഷിച്ചു. ഗുരുദേവന്റെ പ്രസിദ്ധമായ ‘ബിസറ്ജൻ’ എന്ന നാടകത്തിന്റെ കഥകളി രൂപത്തില്‍ ഉള്ള പുനരാഖ്യാനം ആയിരുന്നു അതില്‍ മുഖ്യം. കലാമണ്ഡലം ചെയര്മാന്‍ ആയിരുന്ന പി എം ബി നെടുങ്ങാടി എഴുതിയ കഥകളി, സദനം നാരായണന്‍ നമ്പൂതിരി (നരിപ്പറ്റ  )  ചിട്ടപ്പെടുത്തി ശാന്തിനികേതനത്തില്‍ ഇരുപതു വര്ഷത്തിലധികം പ്രവര്ത്തിച്ച കലാമണ്ഡലം മോഹനകൃഷ്ണന്‍ സംഗീതം നല്കി ആദ്യമായി ഏപ്രില്‍ 29 നു ചൊല്ലിയാട്ടത്തോടെ അവതരിപ്പിച്ചു . കഴിഞ്ഞ വര്ഷ്ങ്ങളില്‍ നടത്തിയ ആട്ടമഹോത്സവം 2010, ആട്ടക്കളരി 2011, ആട്ടസപ്തകം 2012 എന്നിവയ്ക്ക് മകുടം ചാര്ത്തുകന്ന പരിപാടി ആയിരുന്നു ഇത്. കാളിദാസന്റെയും ഷെയ്ക്ക്‌സ്പീയരിന്റെയും സമശീര്ഷ നായ ഗുരുദേവന്‍ ഒരു സ്വാതന്ത്ര്യസമര സേനാനിയും സാമൂഹ്യ പരിഷ്കര്ത്താനവും കൂടി ആയിരുന്നു. ബിസര്ജുന്‍ എന്ന നാടകം അന്ന് ബംഗാളില്‍ നിലനിന്നിരുന്ന ജന്തുബലിയോടുള്ള തുറന്ന ആക്രമണം ആയിരുന്നു. ത്രിപുരയിലെ രാജാവായിരുന്ന ഗോവിന്ദസിംഹനും രാജ്ഞി ഗുണവതിയും ഒരു കുട്ടിയുടെ കുഞ്ഞിക്കാല് കാണാന്‍ കാത്തിരിക്കുകയായിരുന്നു. അവര്‍ ഒരു കുട്ടിയെ ദത്തെടുത്തു വളര്ത്തി യിരുന്നു. ഒരു ആട്ടിടയസ്ത്രീ തന്റെ ആട്ടിന്കുട്ടിയെ ബലി കൊടുത്തതില്‍ തന്റെ ദു:ഖം അറിയിക്കാന്‍ രാജാവിന്റെ അടുത്തെത്തുന്നു. അവളുടെ വേദനയില്‍ മനം നൊന്തു ഇനി മേല്‍ തന്റെ രാജ്യത്തില്‍ ജന്തുബലി പാടില്ല എന്ന് വിളംബരം ചെയ്യുന്നു. ചെമ്പരുത്തിപ്പൂമാത്രം പൂജക്കെടുത്താല്‍ മതി എന്ന് നിര്ദേശിക്കുന്നു. ഇതില്‍ പൂജാരിയായ രഘുപതി തന്റെ അമര്ഷം പ്രകടിപ്പിക്കുന്നു. താന്‍ ഒരു ദിവസത്തിനകം രാജ്യം വിട്ടുപോകാം എന്നുറപ്പുകൊടുക്കുന്നു. രാജ്ഞിയുടെ വിഷമം ചൂഷണം ചെയ്യുവാന്‍ പുരോഹിതനായ രഘുപതി തയാറായി. രാജ്ഞിയുമായി ആലോചിച്ചു രാജ്ഞിക്ക് ഒരു കുട്ടിയുണ്ടാവാന്‍ വളര്ത്തു പുത്രനെ ബലി അറ്പ്പിക്കാൻ ഒരു പദ്ധതി ഉണ്ടാക്കി. രാജാവിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ടു ആ കുട്ടി രക്ഷപെടുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ പുരോഹിതന്റെ ശിഷ്യനായി തീര്ന്ന ജയസിംഹന്‍ രാജാവിനോടുള്ള ഭക്തിയുടെയും ഗുരുവിനോടുള്ള കടപ്പാടിന്റെയും തന്റെ കാമുകിയുടോടുള്ള പ്രേമത്തിന്റെയും ഇടയില്‍ മാനസിക സമ്മര്ദ്ത്തില്‍ പെട്ട് ജയസിംഹന്‍ സ്വന്തം ജീവന്‍ ദേവിയ്ക്ക് ബലി അര്പിച്ചു . ഇതില്‍ വേദനിച്ച പുരോഹിതന്‍ താന്‍ അന്നുവരെ പൂജിച്ച ദേവീ വിഗ്രഹം ഇളക്കി പുഴയില്‍ എറിയാന്‍ തുടങ്ങുന്നു . എന്നാല്‍ രാജാവ് അയാളെ ബന്ധനസ്ഥനാക്കി നേര്വുഴിക് നയിക്കുന്നു. വിവേകം ഉദിച്ച പുരോഹിതന്‍ വഴങ്ങുന്നു. അങ്ങനെ അന്ധകാരം വെളിച്ചത്തിനു വഴിമാറുന്നു.

                                                         കഥകളി രൂപം


രംഗം ഒന്ന് 
രാജാവും രാജ്ഞിയും സന്ധ്യാസമയത്ത് ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു. സന്ധ്യാസൂര്യപ്രകാശം വീണ ഹിമവാന്റെ സൌന്ദര്യം വര്ണി്ക്കുന്നു. ദീപാരാധനയുടെ സമയം ആയപ്പോള്‍ തിരക്കിട്ടു നീങ്ങുന്ന രാജാവിന്റെ മുമ്പില്‍ അപര്ണ്ണേ എന്ന ആട്ടിടയ സ്ത്രീ തന്റെ കുഞ്ഞാടിനെ ബലി നല്കിുയ സന്കടവുമായി വരുന്നു. രാജാവ് അവളെ സമാധാനിപ്പിക്കുന്നു. അതെ സമയത്ത് ഒരു അശരീരി കേള്ക്കുന്നു. “ഇനിമേല്‍ ക്ഷേത്രത്തില്‍ ജന്തുബലി പാടില്ല” എന്ന് , ഇത് കേട്ട് രാജാവ് മേലില്‍ ക്ഷേത്രത്തില്‍ ജന്തുബലി പാടില്ല , ചെമ്പരുത്തി പൂക്കള്‍ കൊണ്ടു പൂജ ചെയ്‌താല്‍ മതി എന്നും.വിളംബരം ചെയ്യുവാന്‍ ആജ്ഞാപിക്കുന്നു. ബലിനടത്തി ദേവപ്രീതി ഉണ്ടാവില്ല എന്നും ഈ ഉത്തരവിന് വഴങ്ങാത്തവര്‍ തന്റെ രാജ്യം വിട്ടുപോകാന്‍ തയ്യാറാവണമെന്നും ആവശ്യപ്പെടുന്നു. രാജ്ഞി ഈ വിളംബരത്തില്‍ കോപിച്ചു പോകുന്നു.
                                                             രാജാവും രാജ്നിയും
                                            അപർണ രാജാവിന്റെ അടുത്തു സങ്കടം പറയുന്നു

  രംഗം രണ്ടു 
പെരുംപറയും ശംഖനാദവും മുഴങ്ങുന്നു. രാജാവിന്റെ വിളംബരം കേള്‍ക്കുന്ന പുരോഹിതന്‍ ക്രുദ്ധനാകുന്നു. രാജശാസനത്തെ ചോദ്യം ചെയ്യുന്നു. രാജാവ് സ്വന്തം തീരുമാനത്തില്‍ ഉറച്ച്നില്കുന്നു. തന്റെ തീരുമാനത്തില്‍ എതിര്പ്പു ള്ളവര്‍ രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെടുന്നു.
                                                                    പുരോഹിതൻ
                                                    പുരോഹിതനും രാജാവും
  രംഗം മൂന്നു
ശിഷ്യന്‍ പുരോഹിതന് വേണ്ടി സന്ധ്യാവന്ദനത്തിനുള്ള വസ്തുക്കളുമായി എത്തുന്നു. പുരോഹിതന്‍ അവനെ ശാസിക്കുന്നു. ക്ഷത്രിയനായി ജനിച്ച തന്റെ ശിഷ്യന്‍ രാജഹിതതിനനുസരിച്ചു പ്രവര്ത്തി ക്കുമോ എന്ന് സംശയിക്കുന്നു. എന്നാല്‍ ഒരു കാലത്തും താന്‍ തന്റെ ഗുരുവിന്റെ ഹിതത്തിന് ഒരിക്കലും എതിര്ക്കു കയില്ല എന്നും നിരാലംബനായ തന്നെ എടുത്തു വളര്ത്തി യ ഗുരുവിനെ താന്‍ ഒരിക്കലും അനുസരിക്കാതിരിക്കുകയില്ല എന്നും ഉറപ്പു കൊടുക്കുന്നു. പുരോഹിതന്‍ സന്തോഷവാനായി പോകുന്നു. ജയസിംഹന്‍ തന്റെ രക്ഷിതാവായ ഗുരുനാഥന്‍, ഗുണവാനായ രാജാവ് , രക്തദാഹിയായ ദേവി ഇവ മൂന്നിനെയും ഓര്ത്തു വിഷമിക്കുന്നു.

  രംഗം നാല്
 ബലി മുടങ്ങിയതില്‍ രാജ്ഞി വിഷമിക്കുന്നു. രാജാവിന്റെ അരുമയായ പുത്രനെ അന്ന് രാത്രി തന്നെ വകവരുത്തണമെന്ന് തീരുമാനിക്കുന്നു. തന്റെ വിശ്വസ്തയായ തോഴിയെ വിളിച്ചു ഉറങ്ങിക്കിടക്കുന്ന രാജകുമാരനെ അമാവാസിയായ ഇന്ന് തന്നെ ക്ഷേത്രത്തില്‍ പുരോഹിതന്റെ മുന്നില്‍ എത്തിക്കാന്‍ ആജ്ഞാപിക്കുന്നു. എന്നാല്‍ തോഴി ഇതില്‍ എന്തോ അപകടം സംശയിക്കുന്നു. രാജാവിനെ വിവരം അറിയിക്കുന്നു.
രംഗം അഞ്ചു 
നാട്ടിന്പുറത്തെ സ്ത്രീകള്‍ ചെമ്പരത്തി പൂക്കളുമായി സ്തുതി പാടി നൃത്തം ചെയ്തു കൊണ്ടു ക്ഷേത്രത്തിലേക്ക് വരുന്നു. പുരോഹിതന്‍ ക്രുദ്ധനായി അവരെ ആട്ടി ഓടിക്കുന്നു. ബലിക്കുള്ള ബാലനെ കാണാത്തതില്‍ കോപിക്കുന്നു. വഞ്ചന അറിഞ്ഞ രാജാവ് പുരോഹിതനെ കൊല്ലുവാന്‍ ഭടന്മാരോടു ആജ്ഞാപിക്കുന്നു. ബന്ധനസ്ഥനായ പുരോഹിതന്‍ തനിക്ക് ഒരു ദിവസം സമയം തരണമെന്ന് അപേക്ഷിക്കുന്നു. പുരോഹിതനെ തല്കാ ലം വിട്ടയക്കുന്നു. രക്ഷപ്പെട്ട പുരോഹിതന്‍ പുലര്ച്ചക്ക് മുമ്പ് ക്ഷത്രിയരക്തം കൊണ്ടു വരാന്‍ ശിഷ്യനോടു ആജ്ഞാപിക്കുന്നു.

  രംഗം ആറു
 വിഷമിച്ചിരിക്കുന്ന ജയസിംഹന്റെ മുന്പി ല്‍ അപര്ണ്ണ എത്തുന്നു. തന്റെ കാമുകനോട് ഈ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും ലോകത്തില്‍ നിന്ന് നമുക്ക് വേറെ എവിടെയെങ്കിലും പോകാം എന്ന് അപേക്ഷിക്കുന്നു. അവളുടെ വാക്കുകള്‍ അയാള്‍ സ്വീകരിക്കുന്നു. അത്യാവശ്യ സാധനങ്ങളും എടുത്തു നീ ക്ഷേത്രത്തിലേക്ക് വരുക ഞാന്‍ അവിടെ ഉണ്ടാവും എന്ന് പറഞ്ഞു ക്ഷേത്രത്തിലേക്ക് നീങ്ങുന്നു. അയാള്‍ ക്ഷേത്രനടയില്‍ പോയി ഗുരു, ബലിക്ക് വേണ്ടി തന്ന വാള്‍ കൊണ്ടു സ്വയം ബലി അര്പ്പിക്കുന്നു.


രംഗം ഏഴു 
ക്ഷേത്രത്തിനു മുന്നില്‍ ബലി ചെയ്യപ്പെട്ട രക്തം കണ്ടു സന്തുഷ്ടനായ പുരോഹിതന്‍ ആഹ്ലാദ ഭരിതനാകുന്നു. എന്നാല്‍ അടുത്ത് ചെന്ന് നോക്കുമ്പോള്‍ തന്റെ വത്സല ശിഷ്യന്‍ ആണ് മരിച്ചി കിടക്കുന്നത് എന്ന വസ്തുത മനസിലാക്കുന്നു. ദു:ഖവും കോപവും കൊണ്ടു മനോനില നഷ്ടപ്പെട്ട പുരോഹിതന്‍ ദേവിയെ ഭത്സിക്കുന്നു. തന്റെ ജീവിതം മുഴുവന്‍ പൂജിച്ച ദേവി തന്റെ ശിഷ്യന്റെ ജീവന്‍ അപഹരിച്ചുവല്ലോ എന്ന് പറഞ്ഞു ദേവീ വിഗ്രഹം ഇളക്കി എടുത്ത് പുഴയിലേക്ക് എറിയാന്‍ തുടങ്ങുന്നു. തക്ക സമയത്ത് അവിടെ എത്തിയ രാജാവ് വിഗ്രഹം അതിന്റെ സ്ഥാനത്ത് വക്കാന്‍ ആജ്ഞാപിക്കുന്നു. ബലം പ്രയോഗിച്ചു താഴെ വയ്പിക്കുന്നു. വൈകി എങ്കിലും വിവേകം ഉദിച്ച പുരോഹിതന്‍ വഴങ്ങുന്നു. അജ്ഞാനത്തിന്റെ അന്ധകാരം അകന്നു, ഞാനതിന്റെ സൂര്യന്‍ ഉദിച്ചു എന്നാ തിരിച്ചറിവോടെ.
അരങ്ങത്ത് 
രാജാവ് ഗോവിന്ദ സിംഹന്‍ സദനം കൃഷ്ണ ദാസന്‍
 രാജ്ഞി ഗുണവതി വെള്ളിനേഴി ഹരിദാസന്‍
യുവതി അപര്ണ്ണ സദനം സുരേഷ്
 പുരോഹിതന്‍ രഘുപതി സദനം നാരായണന്‍ നമ്പൂതിരി നരിപ്പറ്റ
 ശിഷ്യന്‍ ജയസിംഹന്‍ സദനം ഭാസി
തോഴി നീലി ആസ്തികാലയം സുനില്‍
സംഗീതം കലാമണ്ഡലം മോഹന കൃഷ്ണന്‍,  അത്തിപ്പറ്റ രവി
 മദ്ദളം സദനം ദേവദാസ്
ചെണ്ട കലാമണ്ഡലം നന്ദകുമാര്‍
 ഇടയ്ക്ക സദനം ജിതന്‍ അണിയറ അപ്പുണ്ണി തരകന്‍ , നര്രായണന്‍ നായര്‍ , മോഹനനന്‍കോപ്പ് മഞ്ജുതര മാങ്ങോട് 
തോടയം ഭാരവാഹികള്‍ : അഡ്വ.മോഹൻ ദാസ് , മദന്‍ കെ മേനോന്‍

Tuesday, March 20, 2012

കൊക്കോകൊളായ്ക്ക് പുതിയ ഉപയോഗം !!!!

1. ഒരു ക്യാന്‍ കോക്ക് നിങ്ങളുടെ ക്ലോസെറ്റില്‍ ഒഴിക്കു, ഒരു മണിക്കൂര്‍ കഴിഞ്ഞു ഫ്ലഷ് ചെയ്യുക, ഹാര്പിക്കിനെക്കാള്‍ നന്നായി കക്കൂസ്‌ വൃത്തിയാകും. 2.കാറിന്റെ ബംപറിലെ തുരുമ്പു മാറ്റാന്‍ കോക്കില്‍ മുക്കിയ ടിന്‍ ഫോയില്‍ കൊണ്ടു തുടക്കുക. 3. അമേരിക്കയില്‍ പോലിസ്‌ ഹൈവേ പെട്രോള്‍ ഇപ്പോഴും രണ്ടു ഗാലന്‍ കോക്ക് സൂക്ഷിക്കുന്നു., റോഡിലെ രക്തക്കറ മായ്ക്കാന്‍! 4. കാര്‍ ബാറ്റെറി ടെര്മികനലിലെ അഴുക്ക് കളയാന്‍ കുറച്ചു കോക്ക് ടെര്മിടനലിന്റെ മുകളില്‍ ഒഴിക്കുക, 5.തുരുമ്പിച്ച ഒരു ബോള്ട്ട് ഇളക്കാന്‍ അല്പം കോക്ക് അതിന്റെ മുകളില്‍ ഒഴിച്ചാല്‍ മതി. 6.വസ്ത്രങ്ങ്ങ്ങളിലെ കറ കളയാന്‍, ഒരു ക്യാന്‍ കോക്ക് ഒഴിച്ചു നനച്ച വസ്ത്രം സാധാരണ സോപ്പുപൊടി ഉപയോഗിച്ചു വാഷിംഗ് മെഷിനില്‍ ഇട്ടു കഴുകുക. 7. ഒരു എല്ലിന്‍ കഷണം കോക്കില്‍ മുക്കി വച്ചാല്‍ രണ്ടു ദിവസം കൊണ്ട് അത് അലിഞ്ഞ് ഇല്ലാതെയാവും. 8. നിങ്ങളുടെ കാറിന്റെ ഗ്ലാസ്‌ വൃത്തിയാക്കാന്‍ വളരെ നല്ലതാണ് കോക്ക്. മറ്റു ചില വിവരങ്ങള്‍ 1.കോക്കില്‍ അടങ്ങിയിരിക്കുന്ന പ്രധാന ഘടകം ഫോസ്ഫോറിക് അമ്ലം ആണ്. ഒരു ആണിയെ രണ്ടു ദിവസം കൊണ്ട് ലയിപ്പിക്കാന്‍ അതിനു കഴിയും. 2.കൊക്കൊകൊളാ( കൊണ്സേന്റ്രെട്റ്റ്) സിറപ് കൊണ്ട് വരുന്ന ട്രക്കുകള്‍ അപകടകാരിയായ ദ്രവങ്ങള്‍ കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട ട്രാഫിക്‌ നിയമങ്ങള്‍ പാലിക്കണം. 3.ട്രക്കുകള്‍ വൃത്തിയാക്കാന്‍ കഴിഞ്ഞ ഇരുപതു കൊല്ലമായി കോക്ക് ഉപയോഗിച്ചു വരുന്നു. ഇനി വെള്ളത്ത്തിനെപറ്റി അല്പം 1.എട്ടു മുതല്‍ പത്ത് ഗ്ലാസ്‌ വെള്ളം ദിവസേന ഉപയോഗിച്ചവരില്‍ സന്ധി വേദനയും പുറം വേദനയും എന്പതു ശതമാനത്തിലധികം കുറഞ്ഞു. 2. ശരീരത്ത്തിലെ ജലാംശം രണ്ടു ശതമാനം കുറഞ്ഞാല്‍, ഓര്മയക്കുറവ്, എകാഗ്രതക്കുറവു , കണക്ക് കൂട്ടാന്‍ ബുദ്ധിമുട്ട് ഇവ അനുഭവപ്പെടാം. 3. ഒരു ദിവസം അഞ്ചു ഗ്ലാസ്‌ വെള്ളം കുടിച്ചാല്‍ കുടലിലെ ക്യാന്സരിന്റെ സാദ്ധ്യത നാല്പത്തഞ്ചു, , സ്തനാര്ബുിദത്തിന്റെ സാദ്ധ്യത എഴുപത്തി ഒന്പിതും, മൂത്രാശയ അര്ബു്ദത്തിന്റെ സാധ്യത അന്പതും ശതമാനവും കുറയുന്നു. 4. ശരീരത്ത്തിലെ ജലാംശം അല്പം കുറഞ്ഞാല്‍ പോലും ശരീരത്ത്തിന്റെ അപചയ പ്രക്രിയകള്‍ ( മേറ്റബോളിക് പ്രവര്ത്തശനം ) മൂന്നു ശതമാനം വരെ കുറയാം.

Saturday, March 17, 2012

കർണ ശപഥം കഥകളി

രംഗം ഒന്നു; ദുര്യോധനൻ, ഭാനുമതി, കർണൻ മഹാഭാരത്തിലെ അത്ത്യുജ്വല നായകന്മാരിൽ ഒരാളാണല്ലൊ കറ്ണൻ. മഹാഭാരത യുദ്ധം അതിന്റെ തീവ്രതയിൽ എത്തി നിൽക്കുമ്പോൾ ദുര്യോധനന്റെ ഭാര്യ ഭാനുമതി ദു:ഖിതയാകുന്നു. അസംഖ്യം യോദ്ധാക്കൾ മരിച്ചു വീണു കഴിഞ്ഞു, ഇനിയും എത്ര മരിക്കാൻ തയാറായി നിൽകുന്നു. ശൃംഗാര ചേഷ്ടകൾ കാണിച്ചു അടുത്തു നിൽകുന്ന തന്റെ കാന്തന്റെ ജീവൻ തന്നെ എത്ര നാൾ ഉണ്ടാവും എന്നോറ്ത്തു ഭാനുമതി വിലപിക്കുന്നു. എല്ലാം പുച്ഛിച്ചു തള്ളി തന്റെ പത്നിയെ സമാധാനിപ്പിക്കാൻ ദുര്യോധനൻ ശ്രമിക്കുന്നു, എന്നാൽ തന്റെ നല്ല വാക്കുകൾ പത്നിയെ സമാധാനിപ്പിക്കാൻ പര്യാപ്തമാകുന്നില്ലല്ലൊ എന്നു വിഷമിച്ചിരിക്കുമ്പോൾ തന്റെ പ്രിയ സുഹൃത്തും അംഗരാജാവുമായ കറ്ണൻ അവിടേക്കു വരുന്നു. സ്വാഗതവാക്കുകളോടെ തന്റെ പത്നിയുടെ ബാലിശമായ ചിന്തകൾക്കു സുഹൃത്തു തന്നെ മറുപടി പറയൂ, അവളെ സമാധാനിപ്പിക്കൂ എന്നു പറഞ്ഞു ദുര്യോധനൻ പിൻ വാങ്ങുന്നു. സ്നേഹിതന്റെ പത്നിയുടെ ദു:ഖ കാരണം മനസിലാക്കിയ കർണൻ, താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം തന്നെ താനാക്കിയ, പൊതുസഭയിൽ തന്നെ അംഗരാജാവാക്കി വാഴിച്ചു മാനം രക്ഷിച്ച തന്റെ ആത്മാറ്ത്ഥ സുഹൃത്തിനു ഒന്നും സംഭവിക്കുകയില്ല എന്നുറപ്പുകൊടുക്കുന്നു. കറ്ണന്റെ വാക്കുകൾ ഭാനുമതിക്കു ആശ്വാസവചനങ്ങൾ ആയി അവർ സന്തോഷ പൂറ്വം അന്ത:പുരത്തിലേക്കു പോകുന്നു. കർണന്റെ പൂർവ വൃത്താന്തം (കഥകളിയിലില്ലാത്തതു) കറ്ണൻ, രാധേയൻ, അംഗരാജാവു എന്നിങ്ങനെ അറിയപ്പെട്ട കറ്ണൻ സത്യത്തിൽ കുന്തിയുടേ ആദ്യത്തെ പുത്രൻ ആണു. കുന്തീദേവി തന്റെ ചെറുപ്പകാലത്തു ഏതാണ്ടു ഒരു വറ്ഷകാലം ക്ഷിപ്രകോപിയായ ദുറ്വാസാവ് മഹറ്ഷിയെ ശുഷ്രൂഷിച്ചു. സന്തുഷ്ടനായ മഹർഷി ഭാവിയിൽ കുന്തി വിവാഹം കഴിക്കുന്ന ആളിനു (പാണ്ഡുവിനു) അവൾക്കു സന്താന ഭാഗ്യം കൊടുക്കാൻ കഴിയുകയില്ല എന്നു മനസിലാക്കി ഒരു മന്ത്രം ഉപദേശിക്കുന്നു. ഈ മന്ത്രം ഉരുവിട്ടു ഏതു ദേവനെ ഭജിച്ചാലും ആ ദേവനിൽ നിനക്കൊരു പുത്രൻ ഉണ്ടാകും എന്നു അനുഗ്രഹിക്കുന്നു. വിവാഹത്തിനു മുൻപു തന്നെ ഒരു കൌതുകത്തിനു കുന്തി സൂര്യഭഗവാനെ മന്ത്രോച്ചാരണത്തോടെ പ്രാറ്ത്ഥിക്കുന്നു. സൂര്യ ഭഗവാൻ കവച കുണ്ഡലങ്ങളോടെ ജനിച്ച ഒരു പുത്രനെ കുന്തിക്കു സമ്മാനിക്കുന്നു. എന്നാൽ അവിവാഹിതയയ അവൾ ദുഷ്കീറ്ത്തി ഭയന്നു തന്റെ ദാസിയുടെ സഹായത്തൊടെ ആ കുട്ടിയെ ഒരു കുട്ടയിലാക്കി സുരക്ഷിതമായി ഗംഗയിൽ ഒഴുക്കുന്നു, ആരെങ്കിലും ആ കുട്ടിയെ എടുത്തു വളറ്ത്തും എന്ന പ്രതീക്ഷയിൽ. ഒരു മുക്കുവനായ അഥിരഥൻ ആ കുട്ടിയെ രക്ഷിച്ചു തന്റെ ഭാര്യ രാധയ്ക്കു സമ്മാനിക്കുന്നു. അങ്ങനെ അഥിരഥന്റെയും രാധയുടെയും മകനായി , രാധേയനായി, സൂര്യപുത്രൻ വളറ്ന്നു. എന്നാൽ തന്നെ സ്നേഹം കൊണ്ടു വീറ്പ്പു മുട്ടിക്കുന്ന വളറ്ത്തച്ഛനെയും വളറ്ത്തമ്മയെയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുമ്പോൾ തന്നെ തന്റെ യഥാറ്ത്ഥ പിതാവും മാതാവും ആരെന്നു കറ്ണൻ ഓറ്ത്തു ദു:ഖിച്ചു കൊണ്ടിരുന്നു.ചെറുപ്പ കാലത്തു അച്ഛന്റെ കൂടെ കൊട്ടാരത്തിൽ പോകുമ്പൊൾ തന്റെ സമപ്രായക്കാരായ ദുര്യോധനനും സഹോദരന്മാരും പാണ്ഡവരും ദ്രോണാചാര്യരിൽ നിന്നും ആയോധന കല പഠിക്കുന്നതു കാണുന്നു. തനിക്കും പഠിക്കാൻ താല്പര്യം ഉണ്ടെന്നു പറഞ്ഞെങ്കിലും, സൂതപുത്രനെ പഠിപ്പിക്കാൻ ആചാര്യൻ തയാറാകുന്നില്ല. ദു:ഖിതനായ കറ്ണൻ ഒരു ബ്രാഹ്മണയുവാവിന്റെ വേഷത്തിൽ ആയോധനകല അഭ്യസിക്കുവാൻ പരശുരാമന്റ് സവിധത്തിൽ എത്തുന്നു. ക്ഷത്രിയരുടെ ആജന്മ ശത്രൂവാണെന്നറിഞ്ഞുകൊണ്ടാണു ബ്രാഹ്മണ വേഷം എടുത്തതു. ആയോധനവിദ്യ മിക്കവാറും സ്വായത്തമായി കഴിഞ്ഞു വരവേ, ഒരു ദിവസം ക്ഷീണിതനായ ഗുരു കറ്ണന്റെ മടിയിൽ തലവച്ചു ഉറങ്ങുകയായിരുന്നു. ആ സമയത്തു ഭീകരനായ ഒരു വണ്ട് കറ്ണന്റെ തുടയിൽ ഇരുന്നു കറ്ണന്റെ രക്തം ഊറ്റിക്കുടിച്ചു കൊണ്ടിരുന്നു. ഗുരുവിന്റെ നിദ്രാഭംഗം ഉണ്ടാവാതിരിക്കാൻ കറ്ണൻ വേദന കടിച്ചമറ്ത്തി. എന്നാൽ പെട്ടെന്നുണറ്ന്ന ഗുരു രക്തത്തിൽ ഇരിക്കുന്ന കറ്ണനെ കാണുന്നു. ഇതു കണ്ടു സംശയം തോന്നി, “നീ ആരാണു, ഒരു ബ്രാഹ്മണ കുമാരനു ഇത്രമാത്രം സഹിക്കാൻ കഴിയുകയില്ല, നീ ക്ഷത്രിയൻ തന്നെ സംശയം ഇല്ല, സത്യം പറയൂ“ എന്നു ആജ്ഞാപിക്കുന്നു. ഭയചകിതനായ കറ്ണൻ സത്യം പറയുന്നു. എന്നാൽ “അസത്യ മാറ്ഗത്തിലൂടെ പഠിച്ച വിദ്യകൾ നിനക്കു വേണ്ട സമയത്തു ഉപകാരപ്പെടാതെ പോകട്ടെ“ എന്നു ശപിക്കുന്നു. വേദനയോടേ കറ്ണൻ ഗുരു സവിധത്തിൽ നിന്നു തിരിച്ചു പോകുന്നു. മറ്റൊരിക്കൽ കുട്ടികൾ ഭക്ഷിക്കാൻ വച്ചിരുന്ന നെയ്യ് ഭൂമിയിൽ യാദൃശ്ചികമായി കറ്ണന്റെ അശ്രദ്ധയാൽ ഭൂമിയിൽ വീഴുന്നു. കുട്ടികൾക്കു വേറേ നെയ്യ് കൊണ്ടു കൊടുക്കാൻ തയാറായെങ്കിലും നഷ്ടപ്പെട്ട നെയ്യ് തന്നെ വേണമെന്നു അവറ് വാശിപിടിച്ചപ്പോൾ നെയ് വീണ മണ്ണൂ സ്വന്തം കയ് കൊണ്ടു പിഴിഞ്ഞു മണ്ണിൽ നിന്നു നെയ് വേറ്പെടുത്തി കൊടുക്കുന്നു. എന്നാൽ കറ്ണന്റെ ശക്തമായ പിഴിച്ചിലിൽ വേദന കൊണ്ടു പുളഞ്ഞ ഭൂമീദേവി കറ്ണനെ ശപിക്കുന്നു, നിനക്കു ഏറ്റവും ആവശ്യമാകുന്ന അവസരത്തിൽ നിന്റെ രഥം ഭൂമിയിൽ താഴ്ന്നു പോകും എന്നു. ദ്രോണാചാര്യൻ തന്റെ ശിഷ്യരുടെ ആയോധനവൈഭവം പ്രദർശിപ്പിക്കാൻ ഒരു മത്സരം വിളംബരം ചെയ്യുന്നു. ഓരോ ആയോധന വിഷയത്തിലും പ്രഗത്ഭരെ മത്സരത്തിനു ക്ഷണിക്കുന്നു. ആ മത്സരത്തിൽ അറ്ജുനനെ കറ്ണൻ വെല്ലു വിളിക്കുന്നു. എന്നാൽ കറ്ണന്റെ പിതാവിന്റെ പേരും കുലവും ചോദ്യം ചെയ്യപ്പെടുന്നു. ലജ്ജിതനായ കറ്ണനെ അംഗരാജാവായി അഭിഷേകം ചെയ്തു കൊണ്ടു ദുര്യോധനൻ കറ്ണന്റെ മാനം കാക്കുന്നു. ഇതിനു പ്രത്യുപകാരമായി എന്താണു ചെയ്യേണ്ടതു എന്നു ചോദിക്കുന്ന കർണനോടു ആയുഷ്കാല സൌഹൃദം മാത്രം ദുർയ്യോധനൻ ആവശ്യപ്പെടു മറ്റൊരിക്കൽ ദ്രുപദ രാജാവിന്റെ കൊട്ടാരത്തിൽ ദ്രൌപദിയുടെ സ്വയം വരത്തിനു മുന്നോടിയായ അസ്ത്രവിദ്യ മത്സരത്തിൽ പങ്കെടുക്കാൻ തയാറായ കറ്ണനെ ശ്രീകൃഷ്ണന്റെ നിറ്ദേശപ്രകാരം സൂത പുത്രനായ കറ്ണനെ താൻ വരിക്കില്ല എന്നു പറഞ്ഞു ദ്രൌപദി അപമാനിക്കുന്നു. അജ്ഞാതവാസത്തിൽ ആയിരുന്ന പാൺഡവരിൽ അറ്ജുനൻ മത്സരം ജയിച്ചു ദ്രൌപദിയെ വേൾക്കുന്നു. രാത്രി വൈകി തിരിച്ചു വീട്ടിൽ വന്നപ്പോൾ, നിങ്ങൾക്കു ഇന്നു കിട്ടിയതെന്തും ആകട്ടെ അതു നിങ്ങൾ തുല്യമായി വീതിച്ചനുഭവിച്ചു കൊൾക എന്ന മാതാവിന്റെ നിറ്ദേശം പാലിക്കാൻ ദ്രൌപദിയെ അഞ്ച്പേരുടെയും ഭാര്യയായി സ്വീകരിക്കുന്നു. ദാനശീലനായ കറ്ണന്റെ ആ ദൌറ്ബല്യം ചൂഷണം ചെയ്യാൻ ദേവേന്ദ്രൻ ഭാരത യുദ്ധം തുടങ്ങുന്നതിനു മുമ്പു ഒരു ദിവസം ബ്രാഹ്മണ വേഷത്തിൽ ചെന്നു ദാനം ചോദിക്കുന്നു. എന്തും കൊടുക്കാൻ തയാറായ കറ്ണന്റെ കവചകുണ്ഡലങ്ങൾ ആണു ദാനമായി വാങ്ങുന്നതു. തന്റെ ശരീരത്തിന്റെ ഭാഗമായ ഇവ അറുത്തു മുറിച്ചാണു കറ്ണൻ ബ്രാഹ്മണനു കൊടുക്കുന്നതു. കവച കുണ്ഡലങ്ങളോടെ ആരാലും തോല്പിക്കപ്പെടാൻ സാധ്യതയില്ലാത്ത കറ്ണനിൽ നിന്നു സ്വന്തം മകനായ ആർജുനനെ രക്ഷിക്കാൻ ആണു ഇന്ദ്രൻ ഇതു ചെയ്തതു. കറ്ണൻ ദാനം ചെയ്യുന്ന സമയത്തു സൂര്യദേവൻ കണ്ണിറുക്കി കാണിച്ചിട്ടു പോലും താൻ കൊടുത്ത വാഗ്ദാനം കറ്ണൻ പാലിക്കുന്നു..
രംഗം രണ്ടു;കറ്ണനും കുന്തിയും ഭാനുമതിയെ സമാധാനിപ്പിച്ചു കറ്ണൻ സന്ധ്യാ വന്ദനത്തിനു ഗംഗാതീരത്തെത്തുന്നു. സ്നാനശേഷം പ്രാറ്ത്ഥിക്കാൻ തുടങ്ങുന്ന കറ്ണനു തന്റെ ജീവിതത്തിലെ കഷടങ്ങൾ ഒന്നൊന്നായി ഓറ്മ്മ വരുന്നു. ഏകാഗ്രത നഷ്ടപ്പെട്ട തന്റെ ദുരവസ്ഥ ഓർക്കുന്നു. തന്റെ മാതാപിതാക്കൾ ആരെന്നു മരിക്കുന്നതിനു മുൻപെങ്കിലും അറിയാൻ കഴിയുമോ അവരെ ഒരു നോക്കു കാണാൻ സാധിക്കുമോ എന്റെ ദൈവമേ എന്നു വിലപിക്കുന്നു. തന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഓറോന്നായി ഓറ്മ്മിച്ചു വിഷമിക്കുന്നു. കലാമണ്ഡലം ഗോപി ആശാന്റെ മനോധറ്മ അഭിനയവും ശുദ്ധ മലയാളത്തിലുള്ള മാലിയുടെ കഥകളിപ്പദങ്ങളും ശ്രദ്ധിക്കുക ഇതോടൊപ്പം കൊടുത്തിട്ടുള്ള വിഡിയോയിൽ. കണ്ടനുഭവിക്കേണ്ടതു വിശ്ദീകരിച്ചു ഞാൻ ബോറടിക്കുന്നില്ല. കുന്തീദേവി കറ്ണനെ അവസാനമായി പാണ്ഡവ പക്ഷത്തേക്കു ക്ഷണിക്കാൻ വരുന്നു. ഗംഗാതീരത്തു തന്റെ മനോവ്യധയുടെ ചുരുലുകളഴിച്ചു വേദനിച്ചു കൊണ്ടിരുന്ന കറ്ണന്റെ മുന്നിലേക്കു വരുന്നു. ആരാണീ അപരിചിതയായ സ്ത്രീ സന്ധ്യാസമയത്തു തന്റെ അടുത്തേക്കു വരുന്നതു എന്നു ശ്രദ്ധിച്ച കറ്ണൻ പാണ്ഡവമാതാവായ കുന്തി ആണെന്നു കണ്ടു ആശ്ചര്യപ്പെടുന്നു. താൻ സന്ധ്യാവന്ദനത്തിനു തുടങ്ങുകയാണെന്നും എന്താണു താങ്കൾ എന്നെ കാണാൻ വരാൻ കാരണമെന്നും ആരായുന്നു. കറ്ണനെ മകനേ എന്നു സംബോധന ചെയ്തു കൊണ്ടു താനാണു നിന്റെ നിറ്ഭാഗ്യവതിയായ മാതാവെന്നും സൂര്യഭഗവാനാണു നിന്റെ പിതാവെന്നും വെളിപ്പെടുത്തുന്നു. കറ്ണൻ ഇതു കേട്ടു മോഹാലസ്യപ്പെടുന്നു, പെട്ടെന്നു തന്റെ മനോനില വീണ്ടെടുത്ത കറ്ണൻ തന്നെ ഈ വിവരം ഇത്രയും കാലം അറിയിക്കാഞ്ഞതെന്തേ? തന്നെ ഒരു അനാഥനാക്കാൻ താൻ എന്തു പാപം ചെയ്തു എന്നൊക്കെ ചോദിക്കുന്നു. അവിവാഹിതയായിരുന്ന താൻ ചെയ്ത അവിവേകത്തിന്റെ ഫലം ആണു നിന്റെ ജനനമെന്നും, അവിവാഹിതയായ രാജകുമാരിക്കു കുട്ടിയുണ്ടായി എന്ന മാനക്കേടൊഴിവാക്കാൻ പാപിയായ ഞാൻ കുട്ടിയെ ഗംഗയിലൊഴുക്കിയ്താണെന്നും പറയുന്നു. എന്റെ കനിഷ്ഠപുത്രനായ നീ സ്വന്തം സഹോദരങ്ങളായ പഞ്ചപാണ്ഡവരുമായി യുദ്ധം ചെയ്യരുതെന്നും അവരെ നയിക്കണമെന്നും അപേക്ഷിക്കുന്നു. യുദ്ധശേഷം നീ തന്നെയായിരിക്കും രാജാവെന്നും മറ്റും പറയുന്നു. എന്നാൽ തന്റെ എല്ലാ വിഷമങ്ങളിലും കൂടെ നിന്ന ദുര്യോധനനെ ഞാൻ ഒരിക്കലും പിരിയുകയില്ലെന്നും, തന്നെ കാണാൻ വന്നവരെ വെറുതെ അയക്കുന്ന ശീലമില്ലാത്തതു കൊണ്ടു അമ്മയ്ക്കു ഒരു വാക്കു മാത്രം തരാം എന്നു പറയുന്നു. അറ്ജുനൻ ഒഴികെ മറ്റൊരു പാണ്ഡവനെയും താൻ വധിക്കുന്നതല്ല എന്നും യുദ്ധത്തിനു ശേഷവും അമ്മയ്ക്കു അഞ്ചു പാണ്ഡവർ മക്കളായി ശേഷിക്കുമെന്നും ഉറപ്പുകൊടുക്കുന്നു. സത്യം ചെയ്യുന്നു. അമ്മയെ യാത്രയാകുന്നു. മാറ്ഗി വിജയകുമാർ ആയിരുന്നു, കുന്തി. കുന്തിയുടെയും കറ്ണന്റെയും അപേക്ഷയും മറുപടിയും മറ്റും നേരിട്ടു കാണുക, വിഡിയോയിൽ. പറഞ്ഞു രസം കൊല്ലുന്നില്ല.

Sunday, March 11, 2012

രാജസൂയം കഥകളി കോഴിക്കോട്ടു

ധർമ്മപുത്രർ ശ്രീകൃഷ്ണന്റെ നിറ്ദേശപ്രകാരം അശ്വമേധത്തിനു മുന്നോടിയായി രാജസൂയം യാഗം ചെയ്യാൻ തീരുമാനിക്കുന്നു. എന്നാൽ ഇതിനു തടസ്സം ഉണ്ടാക്കാൻ സാധ്യതയുള്ള രണ്ടു പേരെ ഉള്ളൂ. ഒന്നു മഗധ രാജാവായ ജരാസന്ധൻ, മറ്റൊരാൾ സ്വന്തം ബന്ധുവെങ്കിലും കൃഷ്ണനെ ബദ്ധശത്രുവായി കരുതുന്ന ചേദി രാജാവായ ശിശുപാലനും. രണ്ടു പേരെയും സാധാരണ യോദ്ധാക്കൾക്കു വധിക്കാൻ കഴിയാത്ത വിധം വരങ്ങളും ലഭിച്ചിട്ടുണ്ടു. രാജസൂയം കഥകളിയിൽ പ്രധാനമായും ജരാസന്ധന്റെയും ശിശുപാലന്റെയും വധമാണു ചിത്രീകരിച്ചിരിക്കുന്നതു. കഴിഞ്ഞ മാസം കോഴിക്കോട് തോടയം കഥകളിയോഗത്തിന്റെയും ചിന്മയാ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ആട്ടസപ്തകത്തിലെ ഒരു ദിവസം കഥകളി രാജസൂയം ആയിരുന്നു. നെല്ലിയോടു വാസുദേവൻ നമ്പൂതിരിയുടെ ജരാസന്ധനും കലാമണ്ഡലം ബാലസുബ്രമണ്യന്റെ ശിശുപാലനും പ്രധാന വേഷങ്ങൾ. ജരാസന്ധന്റെ പൂറ്വകഥ: മഗധ രാജ്യത്തിലെ അജയ്യനായ രാജാവായിരുന്നു ജരാസന്ധൻ. ശക്തിയിലും യുദ്ധവ്വെര്യത്തിലും അതുല്യനായ ജരാസന്ധനെ ചക്രവർത്തിയായി വാഴിക്കപ്പെട്ടു. സ്വന്തം കീർത്തി വറ്ദ്ധിക്കുണ്ടെങ്കിലും തനിക്കു അനന്തരാവകാശി ആയി ഒരു പുത്രനോ പൌത്രനോ ഇല്ലാത്തതു വിഷമമായി. സുഹ്രുത്തു ബാണാസുരന്റെ ഉപദേശം അനുസരിച്ചു തന്റെ രണ്ടു പുത്രിമാരെ മഥുര രാജാവു കംസനു വിവാഹം കഴിച്ചു കൊടുക്കുന്നു. മഥുരാപുരിയുടെ സംരക്ഷണത്തിനും തന്റെ സേനയെയും ജരാസന്ധൻ കംസനു വിട്ടുകൊടുത്തു. ശ്രീകൃഷ്ണൻ കംസനെ വധിച്ചതിൽ ജരാസന്ധനുണ്ടായ പക സ്വാഭാവികമാണല്ലോ. തന്റെ രണ്ടു പുത്രിമാരെയും വിധവകളാക്കിയ ശ്രീകൃഷ്ണനെ മഥുരയിൽ വാഴിക്കുകയില്ല എന്നു തീരുമാനിച്ചു നിരന്തരമായി മഥുരാ രാജ്യവുമായി ജരാസന്ധൻ യുദ്ധം ചെയ്തു, ഒന്നല്ല, പതിനേഴു തവണ. ജരാസന്ധന്റെ ആക്രമണം തുടറ്ന്നു കൊണ്ടിരുന്നപ്പോൾ ശ്രീകൃഷ്ണൻ ഒരു ദ്വീപായ ദ്വാരകയിലേക്കു യാദവരാജ്യത്തിന്റെ തലസ്ഥാനം മാറ്റി. അതുകൊണ്ടു തൽക്കാലം ജരാസന്ധന്റെ ആക്രമണത്തിനു വിരാമം ആയി. ജനനാൽ തന്നെ രണ്ടു ശരീര ഭാഗങ്ങളെ യോജിപ്പിച്ചു ഒന്നാക്കിയ ജരാസന്ധനെ എത്രമാത്രം കഷണങ്ങളായി മുറിച്ചാലും ആ ഭാഗങ്ങൾ നിമിഷങ്ങൾക്കകം കൂട്ടി ചേർന്നു പൂറ്വസ്ഥിതിയിലാകും മരണം സംഭവിക്കുകയില്ല എന്ന വരാനുഗ്രഹവും ജരാസന്ധന്റെ അഹംകാരത്തിനു പിന്നിൽ ഉണ്ടായിരുന്നു. ദ്വന്ദ്വ യുദ്ധത്തിൽ മാത്രമേ താൻ വധിക്കപ്പെടുകയുള്ളൂ എന്നും വരം വാങ്ങിയിരുന്നു.
രാജസൂയം കഥകളി : ഭാഗം ഒന്നു. അറ്ജുനനും ഭീമനും ശ്രീകൃഷ്ണനും മൂന്നു ബ്രാഹ്മണരുടെ വേഷത്തിൽ ജരാസന്ധന്റെ രാജസഭയിൽ എത്തുന്നു. കറ്ണനെപ്പൊലെ ധർമിഷ്ടനായ ജരാസന്ധൻ സഹായം തേടി വന്ന ബ്രാഹ്മണരെ യഥാവിധി സ്വീകരിച്ചു സൽകരിച്ചിരുത്തി എന്താണു ആഗമനോദ്ദേശം എന്നു ആരായുന്നു. എന്തു വേണമെങ്കിലും ചോദിച്ചു കൊള്ളൂ എന്നു പറയുന്നു. എന്നാൽ തങ്ങൾ ആവശ്യപ്പെടുന്നതു തരുമെന്നു ഉറപ്പുണ്ടെങ്കിൽ മാത്രമേ പറയൂ എന്നു ബ്രാഹ്മണർ. അങ്ങിനെ തന്നെ എന്നു സത്യം ചെയ്ത ജരാസന്ധനോടു ‘ദ്വന്ദ്വയുദ്ധം’ ആണു ബ്രാഹ്മണർ ആവശ്യപ്പെടുന്നതു. പ്രായാധിക്യം ഉണ്ടെങ്കിലും ബ്രാഹ്മണരോടു ദ്വന്ദയുദ്ധമോ എന്നു ചിരിച്ചു തള്ളുന്ന ജരാസന്ധന്റെ മുന്നിൽ, ഭീമനും അറ്ജുനനും ശ്രീകൃഷ്ണനും ശരിയായ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. ഭീമനുമായി ദ്വന്ദയുദ്ധം തുടങ്ങി, ദിവസങ്ങൾ ആഴ്ചകളായി, 27 ദിവസം കഴിഞ്ഞിട്ടും ആരും ജയിക്കുന്നില്ല. ജരാസന്ധന്റെ ശരീരം രണ്ടായി പലപ്രാവശ്യം കീറിയിട്ടിട്ടും അവ കൂട്ടിച്ചേറ്ന്നു പൂറ്വരൂപത്തിൽ ആകുന്നു. ക്ഷീണിതനായ ഭീമൻ ഭഗവാന്റെ സഹായം തേടുന്നു. വറ്ധിത വീര്യത്തോടേ പോരാടുന്ന ജരാസന്ധന്റെ ശരീരഭാഗങ്ങൾ രണ്ടൂ കഷണമാക്കി ഇടതു ഭാഗം വലതുവശത്തേക്കും വലതുഭാഗം ഇടതു വശത്തേക്കും മാറ്റിയിടാൻ ഒരു ചുള്ളിക്കമ്പു രണ്ടാക്കി ഒടിച്ചു വിപരീത ദിശയിൽ മാറ്റിയിട്ടു കാണിച്ചു കൊടുക്കുന്നു ശ്രീകൃഷ്ണൻ കാണിച്ചു കൊടുക്കുന്നു.വിപരീത ദിശയിൽ മുറിച്ചു മാറ്റിയിട്ട ശരീര ഭാഗങ്ങൾ കൂട്ടിച്ചേരാഞ്ഞതു മൂലം ജരാസന്ധൻ വധിക്കപ്പെടുന്നു
നെല്ലിയോടന്റെ ചുവന്ന താടിയുടെ പുറപ്പാടോടെ തുടങ്ങുന്നു കഥകളി. ബ്രാഹ്മണരുടേ ആഗമനവും ജരാസന്ധന്റെ കുശലാന്വേഷണങ്ങളും ആയി തുടങ്ങുന്ന ആദ്യ രംഗത്തിന്റെ അവസാനം ദ്വന്ദ്വ യുദ്ധ വാഗ്ദാനം കിട്ടിയപ്പോൾ ബ്രാഹ്മണർ സ്വന്തം രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. രണ്ടാം രംഗത്തിൽ ജരാസന്ധൻ ദ്വന്ദ്വയുദ്ധത്തിനു കൂട്ടത്തിൽ ബലവാനെന്നു തോന്നുന്ന ഭീമനെ തന്നെ തെരഞ്ഞെടുക്കുന്നു. ദ്വന്ദയുദ്ധം തുടരുന്നു, അവസാനം ശ്രീകൃഷ്ണന്റെ അവസരോചിതമായ ഉപദേശത്തോടെ ഭീമൻ ജരാസന്ധനെ വധിക്കുന്നു
രാജസൂയം കഥകളി : ഭാഗം രണ്ടു. രണ്ടാമത്തെ ഭാഗം അവതരിപ്പിച്ചതു ശിശുപാലവധം ആണു. സാക്ഷാൽ ശ്രീകൃഷ്ണന്റെ പിതാവായ വസുദേവന്റെ സഹോദരീപുത്രനായിരുന്നു ശിശുപാലൻ. എന്നാൽ ഭഗവാന്റെ സ്വന്തം കൈ കൊണ്ടു മഹാഭാരത യുദ്ധത്തിൽ വധിക്കപ്പെടുന്ന ഒരേ ഒരാൾ എന്ന പ്രത്യേകതയും ശിശുപാലനുള്ളതാണല്ലൊ. ശിശുപാലന്റെ പൂറ്വകഥ. മഹാഭാരത കഥയിൽ ശിശുപാലൻ ജനിക്കുന്നതു മൂന്നു കണ്ണും നാലു കയ്യും ആയിട്ടാണു. മാതാപിതാക്കൾ ഈ വികൃതരൂപത്തെ ഉപേക്ഷിക്കാൻ തുടങ്ങിയപ്പോൾ ഒരു അശരീരി ഉണ്ടായി, അതിനു സമയം ആയില്ല എന്നും അടുത്തു തന്നെ ഒരാൾ ഈ കുഞ്ഞിനെ മടിയിൽ ഇരുത്തുമ്പോൾ അവന്റെ അധിക അവയവ ഭാഗങ്ങൾ ഇല്ലാതാകുമെന്നും എന്നാൽ ഈ ആളാൽ തന്നെ ഇവൻ കൊല്ലപ്പെടുമെന്നും ആയിരുന്നു അശരീരി.കൃഷ്ണൻ ഈ കുട്ടിയെ സ്വന്തം മടിയിൽ ഇരുത്തിയപ്പോൾ കുട്ടിയുടെ മൂന്നം കണ്ണും രണ്ടു കയ്യും ഇല്ലാതായി ഒരു സാധാരണ ബാലനായി മാറി. എന്നാൽ അശരീരി വചനം ഓറ്മ വന്ന അമ്മ, കൃഷ്ണന്റെ അച്ഛന്റെ സഹോദരി ദയക്കഭ്യർത്ഥിക്കുന്നു. താൻ അവനു സ്വയം നന്നാകാൻ നൂടു പ്രാവശ്യം മാപ്പു നൽകുമെന്നും, നൂറ്റൊന്നാമത്തെ തവണ ഉണ്ടായാൽ അവന്റെ മരണം നിശ്ചയമാണെന്നും അവറ്ക്കു ഉറപ്പു കൊടുക്കുന്നു, ഭഗവാൻ. കംസനെ ഗുരുവായി കണ്ട ശിശുപാലൻ കംസനെ വധിച്ച കൃഷ്ണനു മാപ്പു കൊടുത്തില്ല. പോരാഞ്ഞു താൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന രുഗ്മിണിയെ അവളുടെ പ്രാറ്ത്ഥന കേട്ടു ശ്രീകൃഷ്ണൻ തേരിലേറ്റി കൊണ്ടു പോയി വിവാഹം കഴിച്ചതും വൈരാഗ്യം വർദ്ധിപ്പിച്ചു. രുഗ്മിണീയുടെ സഹോദരൻ രുഗ്മി ശിശുപാലനു സുഹൃത്തായും ഭവിച്ചു. നേരിൽ കണ്ട അവസരങ്ങളിൽ എല്ലാം ശിശുപാലൻ ശ്രീകൃഷ്ണനേ പരസ്യ്മായി നിന്ദിച്ചു കൊണ്ടേയിരുന്നു. ശിശുപാലൻ ( നരസിംഹ്ഹാവതാരത്താൽ കൊല്ലപ്പെട്ട ഹിരണ്യ കശിപുവിന്റെയും, രാവണന്റെയും മറ്റും പുനർജന്മം ആണെന്നും വിഷ്ണു പുരാണത്തിൽ ഉണ്ടത്രേ. റെഫ്: വിക്കിപ്പീഡിയ)
ശിശുപാല വധം കലാമണ്ഡലം ബാലസുബ്രമണ്യന്റെ ശിശുപാലൻ (കത്തി വേഷം) പുറപ്പാടോടെ ആണു കഥകളി തുടങ്ങുന്നതു. തുടറ്ന്നുള്ള രംഗത്തിൽ ധറ്മപുത്രർ രാജസൂയയാഗത്തിൽ പ്രധാന പുരുഷനായി ശ്രീകൃഷ്ണനെ അവരോധിക്കുന്നു. സാധാരണ ദേവന്മാറ്ക്കു മാത്രം കൊടുക്കുന്ന ഈ സ്ഥാനം സാക്ഷാൽ അവതാരമായ ഭഗവാനു തന്നെ ധർമപുത്രർ നൽകിയതു സ്വാഭാവികം തന്നെ. എന്നാൽ യാഗത്തിനു ക്ഷണിക്കപ്പെട്ട ശിശുപാലൻ ഈ കാഴ്ച കണ്ടു പാണ്ഡവരോടു കയർക്കുന്നു. കൃഷ്ണനെ നിന്ദിക്കുന്ന കാര്യങ്ങൾ ഒന്നൊന്നായി വിവരിക്കുന്നൂ, കാലികളെ മേയ്ച്ചു നടന്ന ഇവനോ യജ്ഞ്ഞ വീതം, ഇവനല്ലേ സ്വന്തം മുലപ്പാലു നൽകാൻ വന്ന പൂതനയെ കൊന്നതു, രുഗ്മിണിയെ മോഷ്ടിച്ചു കൊണ്ടു പോയതു, സ്വന്തം സഹോദരി സുഭദ്രയെ മോഷ്ടിക്കാൻ അർജുനനു കൂട്ടു നിന്നതു എന്നിങ്ങനെ ഓരോന്നായി വിവരിക്കുന്നു നിന്ദിക്കുന്നു. താൻ തന്റെ പിതൃസഹോദരിയ്ക്കു കൊടുത്ത വാക്കു പാലിക്കാൻ സമയമായി എന്നു കണ്ട ഭഗവാൻ, നൂറാമത്തെ നിന്ദ വരെ ക്ഷമയോടെ കേട്ടു. നൂറ്റൊന്നാമത്തേതു കേട്ടതോടെ തന്റെ സുദറ്ശനചക്രം ഉപയോഗിച്ചു ശിശുപാലനെ വധിക്കുന്നു.
ഈ വിഡിയോകളും കാണുക : http://www.youtube.com/watch?v=6E4hUYvwN5g http://www.youtube.com/watch?v=GKqze9dVc88 http://www.youtube.com/watch?v=BzdW4Te6z2w

Saturday, February 25, 2012

പുറപ്പാട് – കഥകളി

കഥകളി പൂറ്ണ രൂപത്തിൽ അവതരിപ്പിക്കുമ്പോൾ എട്ടു ഘടകങ്ങൾ ഉണ്ടത്രെ. അതിൽ ആദ്യ ഘട്ടത്തിൽ ഉള്ള കേളികൊട്ട് , പുറപ്പാടു, തോടയം, മേളപ്പദം എന്നിവ ഇന്നത്തെ ക്യാപ്സ്യൂൾ കഥകളിയിൽ നിന്നു തികച്ചും അപ്രത്യക്ഷമായിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് തോടയം കഥകളിയോഗത്തിന്റെയും ചിന്മയാ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ആട്ടസപ്തകത്തിന്റെ ഭാഗമായി ദുര്യോധന വധം കഥകളി പൂറ്ണ രൂപത്തിൽ അവതരിപ്പിക്കുകയുണ്ടായി. അതിന്റെ പ്രാരംഭത്തിൽ നാലു മുടി വേഷങ്ങൾ ചേറ്ന്നു പുറപ്പാട് അവതരിപ്പിച്ചു.ഇരട്ട ചെണ്ടയും മദ്ദളവും പാട്ടും എല്ലാം കൂടി ഒരു പുതിയ അനുഭവമായി. പുറപ്പാട് കഥയുടെ ഭാഗമല്ല. ദൈവാനുഗ്രഹത്തിനു വേണ്ടിയുള്ള പ്രാറ്ത്ഥനയാണു. കഥാപാത്രങ്ങളുടെ വേഷം തന്നെ ആവണമെന്നില്ല. സാധാരണ മുടി (ശ്രീകൃഷ്ണൻ , ശ്രീരാമൻ എന്നിവരുടെ വേഷം) വേഷമാണു പുറപ്പാട് അവതരിപ്പിക്കുക. ഇവിടെ നാലു മുടി വേഷം ഒന്നിച്ചാണു പുറപ്പാടു അവതരിപ്പിച്ചതു. സദനം ഹരികുമാറിന്റെ സംഗീതവും ഇരട്ട മദ്ദള ചെണ്ട ഇവയും കൂടിയപ്പൊൾ ഗംഭീരമായി.വിഡിയോ കാണുക :

Friday, February 24, 2012

മധ്യമ വ്യായോഗം -

മധ്യമ വ്യായോഗം എന്നതു ഭാസൻ ഏകദേശം രണ്ടായിരം വർഷങ്ങൾക്കു മുമ്പു രചിച്ച ഒരു സംസ്കൃത നാടകമാണു. അതിന്റെ പുനരാഖ്യാനം കാവാലം നാരായണ പണിക്കരുടെ നിറ്ദേശത്തിൽ ചിന്മയാഞ്ജലി ആഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. തോടയം കഥകളി യോഗത്തിന്റെയും ചിന്മയാ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ആട്ടസപ്തകത്തിന്റെ ഭാഗമായി ആയിരുന്നു ഈ പരിപാടി. ഒരാഴ്ച നീണ്ടു നിന്ന കഥകളി, മോഹിനിയാട്ടം, നൃത്തങ്ങൾ, സെമിനാറുകൾ, പ്രഭാഷണങ്ങൾ എന്നിവയായിരുന്നു ആട്ട സപ്തകത്തിൽ നടന്നതു. മാധ്യമവ്യായോഗത്തിൽ ഒരു മാധ്യമ പുത്രനു വരുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയാണു പ്രതിപാദിക്കുന്നതു. പാണ്ഡവരിൽ മധ്യമനായ ഭീമസേനൻ വനവാസ കാലത്തു ഹിഡുംബി എന്ന കാട്ടാള സ്ത്രീയുമായി പ്രേമത്തിൽ ആകുന്നു. അവർക്കു ഘടോട്കചൻ എന്ന പേരിൽ ഒരു പുത്രനുണ്ടായി. കഥ തുടങ്ങുന്നതിങ്ങനെ. ഹിഡുംബി അവളുടെ വൃതത്തിനു പാരണ വീടുന്നതിനായി ഒരു മനുഷ്യനെ കൊണ്ടുവരാൻ മകനോടു ആവശ്യപ്പെടുന്നു. മകൻ കാട്ടിൽ അന്വേഷിച്ചു നടക്കുമ്പോൾ ഒരു ബ്രാഹ്മണ കുടുംബം അതിലേ പോകുന്നു. അച്ഛനും അമ്മയും മൂന്നു പുത്രന്മാരും. ശരി നിങ്ങളിൽ ആരാണു ഒരാൾ എന്റെ അമ്മക്കു ഭക്ഷണം ആവുക എന്നു ഘടോട്കചൻ ചോദിക്കുന്നു. ആദ്യം അച്ഛൻ പറയുന്നു ഞാനാകാം , എനിക്കു വയസ്സായി, ഇനി ഞാൻ എന്തിനു ജീവിക്കണം? പക്ഷെ മാംസമില്ലാത്ത എല്ലും തോലും ആയ വയസ്സനെ വേണ്ട എന്നു കാട്ടാളൻ. അടുത്തതു അമ്മയുടെ ഊഴം. ‘ ഹൊ സ്ത്രീകളൊ , ഒരിക്കലും പറ്റില്ല“. ആദ്യ പുത്രൻ തയ്യാറാവുന്നു, പക്ഷെ മാതാ പിതാക്കളുടെ മരണശേഷം ക്റ്മങ്ങൾ ചെയ്യാൻ സീമന്ത പുത്രൻ വേണം എന്നു മാതാ പിതാക്കൾ. എന്നാൽ ഏറ്റവും ഇളയവനാകട്ടെ എന്നായി. എന്നാൽ എല്ലാവരുടെയും ഓമനയായ , അവനും ഒഴിവാക്കപ്പെടുന്നു. സ്വാഭാവികമായും മധ്യമനായ പുത്രൻ തയാറായി. നദിയിൽ പോയി കുളിച്ചു പ്രാറ്ത്ഥിച്ചു വരാം എന്നു പറഞ്ഞു അയാൾ പോകുന്നു. അയാൾ വരാൻ താമസിക്കുന്നതു കണ്ടു ഘടോട്കചൻ അക്ഷമനായി “ മധ്യമാ മധ്യമാ“ എന്നു വിളിക്കുന്നു. കാട്ടിൽ വ്യായാമം ചെയ്തു ചുറ്റി നടക്കുകയായിരുന്ന ഭീമൻ ഇതു കേൾക്കുന്നു. ആരാണാവോ എന്നെ വിളിക്കുന്നതു എന്നന്വേഷിച്ച ഭീമൻ കാണുന്നതു ഒരു കാട്ടാളൻ തന്നെ വിളിക്കുന്നതാണു. ഇതെന്താണു എന്നു ചോദിച്ച ഭീമനൊടു തന്റെ അമ്മയ്ക്കു ഭക്ഷണം ആയി മധ്യമ ബ്രാഹ്മണനെ കൊണ്ടു പോകുകയാണു അയാളെയാണു വിളിച്ചതു, നിങ്ങളെ അല്ല എന്നു എന്നു പറയുന്നു. തിരിച്ചെത്തിയ മധ്യമ ബ്രാഹ്മണനെ ഒഴിവാക്കി പകരം തന്നെത്തന്നെ കൊണ്ടു പോകാൻ ഭീമൻ പറയുന്നു. പക്ഷെ ഘടോട്കചൻ അനുസരിക്കുന്നില്ല. അവർ തമ്മിൽ തറ്ക്കമായി യുദ്ധമായി. ഘടോട്കചൻ തോറ്റു , അവർ എല്ലാവരും കൂടി ഹിഡുംബയുടെ അടുത്തേക്കു പോകുന്നു. അമ്മക്കു നല്ല ഭക്ഷണം കൊണ്ടു വന്നിട്ടുണ്ടു , ഇതാ ഇഷ്ടം പോലെ കഴിച്ചുകൊള്ളൂ എന്നു പറഞ്ഞു ഭീമനെ കാണിച്ചു കൊടുക്കുന്നു. തന്റെ പ്രിയതമനെ വളരെ നാളുകൾക്കു ശേഷം കണ്ട ഹിഡുംബ വ്രീളാ വിവശയാകുന്നു. “ഇതാണു നിന്റെ ദൈവം , നിന്റെ പിതാവ് “ എന്നു മകനു കാണിച്ചു കൊടുക്കുന്നു. ഘടോട്കചൻ അച്ചന്റെ കാൽക്കൽ വീണു മാപ്പപേക്ഷിക്കുന്നു. പത്നിയേയും മകനേയും പുണറ്ന്ന ഭീമൻ മകനോടു ബ്രാഹ്മണരോടു മാപ്പു പറയാൻ പറയുന്നു., അവർ മാപ്പു നൽകി ഘടോട്കചനെ അനുഗ്രഹിക്കുന്നു.

Followers

Blog Archive

About Me

Basically a teacher in Engineering for the last 43 years , teaching B Tech , M Tech classes and guiding research on Electrical Engineering with specialty Control and Systems Theory. Interested in travelling  and sharing experience and knowledge (whatever little I know) with others.