Posts

Showing posts from January, 2011

കുചേലവൃത്തം കഥകളിയും സഹകരണ ബാങ്കും

Image
സഹകരണബാങ്കും കഥകളിയുമായി എന്താണ് ബന്ധം? പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്താ കാര്യം ? എന്നാല്‍ ഇതാ കോഴിക്കോട്ട് ഒരു സഹകരണ ബാങ്കിന്റെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുന്നതിനോടനുബന്ധിച്ചു ഒരു കഥകളി അവതരിപ്പിക്കുക ഉണ്ടായി. പാവപ്പെട്ടവരുടെ (?) സഹകരണ ബാങ്ക് ആയതുകൊണ്ടാവാം കുചേല വൃത്തം കഥ തന്നെ തിരഞ്ഞെടുത്തത്. തോടയം കഥകളി യോഗത്തിന്റെ സഹകരണത്തോടെ ആയിരുന്നു ഈ പരിപാടി. ജനുവരി ഇരുപതാം തീയതി വൈകുന്നേരം ഏഴു മണിക്ക് ചാലപ്പുറത്തു വച്ചു. കുചേലവൃത്തം കഥകളിയുടെ പ്രത്യേകതകള്‍ പലതാണ്. ഒന്നാമതായി കഥയുടെ പ്രത്യേകത. സുഹൃത്തുക്കള്‍ തമ്മില്‍ എങ്ങിനെ ആയിരിക്കണം എന്ന് കാണിക്കുന്ന കഥ. പച്ചയായ സ്നേഹത്തിന്റെയും ഭക്തിയുടെയും സഹതാപത്തിന്റെയും കഥ. നടത്തിപ്പുകാരെ സംബന്ധിച്ചു കുറച്ചു കഥാപാത്രങ്ങള്‍ മതി എന്നത് നേട്ടം തന്നെ. ശ്രീകൃഷ്ണനും (മുടി) കുചേലനും(മിനുക്കു), രുഗ്മിണിയും(സ്ത്രീ–മിനുക്കു) കഥാപാത്രങ്ങള്‍ മാത്രം മതിയാവും. കത്തിയില്ല, ചുവന്ന താടിയുടെ ഗോഗ്വാ വിളികള്‍ ഇല്ല. സ്വച്ഛസുന്ദരമായ കഥയും അവതരണ രീതിയും. ലളിതവും സുന്ദരവുമായ സംഗീതവും കൂടി ആയപ്പോള്‍ ഇത് ശരിക്കും നല്ല ഒരു കലാ വിരുന്നു തന്നെ ആയി.മുരിക്കുര്‍ ശങ