കുചേലവൃത്തം കഥകളിയും സഹകരണ ബാങ്കും
സഹകരണബാങ്കും കഥകളിയുമായി എന്താണ് ബന്ധം? പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്താ കാര്യം ? എന്നാല്‍ ഇതാ കോഴിക്കോട്ട് ഒരു സഹകരണ ബാങ്കിന്റെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുന്നതിനോടനുബന്ധിച്ചു ഒരു കഥകളി അവതരിപ്പിക്കുക ഉണ്ടായി. പാവപ്പെട്ടവരുടെ (?) സഹകരണ ബാങ്ക് ആയതുകൊണ്ടാവാം കുചേല വൃത്തം കഥ തന്നെ തിരഞ്ഞെടുത്തത്. തോടയം കഥകളി യോഗത്തിന്റെ സഹകരണത്തോടെ ആയിരുന്നു ഈ പരിപാടി. ജനുവരി ഇരുപതാം തീയതി വൈകുന്നേരം ഏഴു മണിക്ക് ചാലപ്പുറത്തു വച്ചു.
കുചേലവൃത്തം കഥകളിയുടെ പ്രത്യേകതകള്‍ പലതാണ്. ഒന്നാമതായി കഥയുടെ പ്രത്യേകത. സുഹൃത്തുക്കള്‍ തമ്മില്‍ എങ്ങിനെ ആയിരിക്കണം എന്ന് കാണിക്കുന്ന കഥ. പച്ചയായ സ്നേഹത്തിന്റെയും ഭക്തിയുടെയും സഹതാപത്തിന്റെയും കഥ. നടത്തിപ്പുകാരെ സംബന്ധിച്ചു കുറച്ചു കഥാപാത്രങ്ങള്‍ മതി എന്നത് നേട്ടം തന്നെ. ശ്രീകൃഷ്ണനും (മുടി) കുചേലനും(മിനുക്കു), രുഗ്മിണിയും(സ്ത്രീ–മിനുക്കു) കഥാപാത്രങ്ങള്‍ മാത്രം മതിയാവും. കത്തിയില്ല, ചുവന്ന താടിയുടെ ഗോഗ്വാ വിളികള്‍ ഇല്ല. സ്വച്ഛസുന്ദരമായ കഥയും അവതരണ രീതിയും. ലളിതവും സുന്ദരവുമായ സംഗീതവും കൂടി ആയപ്പോള്‍ ഇത് ശരിക്കും നല്ല ഒരു കലാ വിരുന്നു തന്നെ ആയി.മുരിക്കുര്‍ ശങ്കരന്‍ പോറ്റി ആണ് കുചേല വൃത്തം കഥകളി എഴുതിയത്. അധികം സംസ്കൃതബഹുലമല്ലാത്ത സംഗീതം. (അല്പം സ്വകാര്യം: ഈയുള്ളവന്‍ അവിടെ എത്തിയപ്പോള്‍ തട്ടുപൊളി ഗാനമേള നടക്കുകയാണ്. ബോക്സ് സ്പീക്കറിന്റെ മുന്നില്‍ തന്നെ കിട്ടിയ ഇരിപ്പടം ചെവിക്കു പരുക്ക് ഉണ്ടാാക്കുമോ എന്ന് ഭയപ്പെട്ടിരിക്കുംപോള്‍ ഇതോടു കൂടി ഗാനമേള അവസാനിക്കും എന്ന പ്രഖ്യാപനം ശ്രവണസുഖം തന്നെ ആയി.)
കലാകാരന്മാര്‍ :
ശ്രീ കൃഷ്ണന്‍ : കോട്ടക്കല്‍ കേശവന്‍ നമ്പൂതിരി കുചേലന്‍ : നരിപ്പറ്റ നാരായണന്‍ നമ്പൂതിരി രുഗ്മിണി: കലാമണ്ഡലം അരുണ്‍ വാര്യര്‍ സംഗീതം: കോട്ടക്കല്‍ നാരായണന്‍, വേങ്ങേര്രി നാരായണന്‍ മദ്ദളം : കലാമണ്ഡലം ഹരിനാരായണന്‍ ചെണ്ട : കോട്ടക്കല്‍ വിജയ രാഘവന്‍ ചുട്ടി: കലാമണ്ഡലം സുകുമാരന്‍
ആമുഖം:
ശ്രീകൃഷ്ണനും സുദാമാവും (കുചേലന്‍) സാന്ദീപനി മഹര്ഷി യുടെ ആശ്രമത്തില്‍ ഗുരുകുല വാസം ചെയ്യുന്ന കാലം ഉറ്റ സുഹൃത്തുക്കള്‍ ആയിരുന്നു. കളിച്ചും ചിരിച്ചും വഴക്കുണ്ടാക്കിയും കഴിഞ്ഞ നാളുകള്‍ കഴിഞ്ഞു. കൃഷ്ണന്‍ യാദവകുല രാജാവായി പത്നി രുഗ്മിണിയുമായി ദ്വാരകയില്‍ വസിക്കുന്നു. കുചേലന്‍ ആകട്ടെ ദാരിദ്ര്യ ദു:ഖം കൊണ്ടു വലയുന്നു. കുട്ടികള്ക്ക് സമയാസമയം ഭക്ഷണം കൊടുക്കുവാന്‍ പോലും കഴിയുന്നില്ല. കുചേല പത്നി, തന്റെ ഭര്ത്താംവിന്റെ ബാല്യകാല സുഹൃത്തായ കൃഷ്ണനെ കണ്ടു എന്തെങ്കിലും സഹായം അഭ്യരത്‌ഥിക്കാന്‍ ഭര്ത്താവിനോടു അപേക്ഷിക്കുന്നു. ശ്രീകൃഷ്ണനെ കൂട്ടുകാരനെന്നതിലുപരി സാക്ഷാല്‍ ഭഗവാന്‍ തന്നെ ആയി അറിയുന്ന കുചേലന്‍ സഹായം അപേക്ഷിക്കാന്‍ അല്ലെങ്കിലും ഭഗവദ്‌ദര്ശനമെങ്കിലും കിട്ടുമല്ലോ എന്ന് വിചാരിച്ചു പോകാമെന്ന് പറയുന്നു. എന്നാല്‍ ഇത്ര നാളും കാണാതിരുന്ന തന്റെ സുഹൃത്തിനെ വെറും കയ്യോടെ എങ്ങിനെ കാണാന്‍ പോകും എന്ന് ചോദിക്കുന്നു. ആ സാധ്വി രാത്രി തന്നെ അയല്‍ വീടുകളില്‍ നിന്ന് യാചിച്ചു കിട്ടിയ നെല്ല് കല്ലും മണ്ണും നിറഞ്ഞ അവല്‍ ആക്കി ഒരു പഴംതുണിയില്‍ പോതിഞ്ഞു കുചേലനെ ഏല്പിക്കുന്നു. കുചേലന്‍ തന്റെ കീറിപ്പറിഞ്ഞ ഓലക്കുടയും വടിയുമായി പുറപ്പെടുന്നു.
രംഗം ഒന്ന്;കുചേലന്റെര യാത്ര.
കുചേലന്റെ യാത്ര തുടങ്ങുന്നു. വര്ഷറങ്ങള്‍ മുമ്പ് ഒരുമിച്ചു കഴിഞ്ഞ നാളുകള്‍ ഓര്മിച്ചു കൊണ്ടും, അത്യുന്നതങ്ങളില്‍ രാജാവായി വിരാജിക്കുന്ന ഭഗവാന്‍ നിസ്സാരനായ തന്നെ തിരിച്ചറിയുമോ എന്ന് സംശയിച്ചും മെല്ലെ കൃഷ്ണനെ മാത്രം ഓര്മിനച്ചു കൊണ്ടു ദ്വാരകയിലേക്ക് നടക്കുന്നു. സുന്ദരമായ, ലളിതമായ കഥകളി സംഗീതം ശ്രദ്ധിക്കുക. കൂടുതല്‍ മനസിലാക്കാന്‍.
രംഗം രണ്ടു :ദ്വാരകാപുരി കൃഷ്ണനും ഋഗ്മിണിയും സല്ലപിച്ചു കൊണ്ടിരിക്കുന്നു.
ശ്രീകൃഷ്ണനും പത്നി രുഗ്മിണിയും തന്റെ കൊട്ടാരത്തിന്റെ ഏഴാം നിലയില്‍ ലക്ഷ്മീ തല്പത്ത്തില്‍ സല്ലപിച്ചു കൊണ്ടിരിക്കുന്നു. പെട്ടെന്ന് ശ്രീകൃഷ്ണന്‍ ദൂരെ നിന്ന് തന്റെ കൂട്ടുകാരന്‍ വരുന്നത് കാണുന്നു. രുഗ്മിണിയെ വിവരം ധരിപ്പിച്ച ശേഷം ഭഗവാന്‍ അതിവേഗം താഴത്തെ നിലയിലേക്ക് ഇറങ്ങി വന്നു വഴിയില്‍ വച്ചു തന്നെ തന്റെ കൂട്ടുകാരനെ സാഷ്ടാംഗം നമസ്കരിച്ചു കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. രുഗ്മിണിയെയും താഴെ വിളിച്ചു കൊണ്ടു വരുന്നു. അത്യാദരപൂര്വ്വം കൊട്ടാരത്തില്‍ തന്റെ ലക്ഷ്മീതല്പത്ത്തില്‍ ഇരുത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ കുചേലന്‍ വിനയപൂര്വം നിലത്തു ഇരിക്കാനാണ് ശ്രമിക്കുന്നതു. എങ്കില്‍ ഞങ്ങളും അങ്ങനെ തന്നെ എന്നുപറഞ്ഞു കുചേലനോടൊപ്പം രണ്ടു പേരും നിലത്തിരിക്കുന്നു. നിവൃത്തിയില്ലാതെ കുചേലന്‍ സിംഹാസനത്തില്‍ ഇരിക്കുന്നു. കൃഷ്ണനും രുഗ്മിണിയും കുചേലന്റെ പാദം കഴുകി തീര്ത്ഥം കുടിക്കുന്നു, എല്ലാവരെയും തളിച്ചു ശുദ്ധം വരുത്തി തീര്ത്ഥം വിതരണം ചെയ്യുന്നു. നടന്നു വന്ന ക്ഷീണിച്ച കാല്‍ ചന്ദനലേപനം ചെയ്യുന്നു.ബാക്കി വന്ന ചന്ദനം പ്രസാദം ആയി പത്നിയെക്കൊന്ടു നെറ്റിയില്‍ തൊടുവിക്കുന്നു, രുഗ്മിണിയും നെറ്റിയില്‍ അണിയുന്നു. പാദപൂജയ്ക്ക് ശേഷം പഴയ കാര്യങ്ങള്‍ ഓരോന്ന് ഓര്മ്മിുക്കുന്നു.
വര്ത്ത്മാനം പറഞ്ഞിരുന്നു സമയം പോകുന്നതറിയുന്നില്ല, തനിക്ക് വിശക്കുന്നു, സുഹൃത്ത് എനിക്കെന്താണ് കൊണ്ടുവന്നത് എന്ന് ചോദിക്കുന്നു. കല്ലും മണ്ണും നിറഞ്ഞ അവില്‍ പൊതി കുചേലന്‍ ലജ്ജിച്ചു ഒളിച്ചു വയ്ക്കുന്നു, എന്നാല്‍ ശ്രീകൃഷ്ണന്‍ അത് ബലം പ്രയോഗിച്ചു എടുക്കുന്നു. പൊതിയില്‍ നിന്നും ഒരു പിടി അവല്‍ എടുത്തു സ്വാദോടെ ഭുജിക്കുന്നു. രണ്ടാമതും അവല്‍ വാരി കഴിക്കാന്‍ തുടങ്ങുമ്പോള്‍ രുഗ്മിണി ഭഗവാന്റെ കയ്യില്‍ പിടിക്കുന്നു. അങ്ങ് എന്താണ് കാണിക്കുന്നത്, അങ്ങ് ഇതും കൂടി ഭക്ഷിച്ചാല്‍ ഞാന്‍ ശേഷകാലം കുചേലപത്നിയുടെ ദാസ്യവൃത്തി ചെയ്യേണ്ടി വരുമെന്ന് തീര്ച്ച യാണ്. അതുകൊണ്ടു അങ്ങ് എന്നെ താങ്കളുടെ സവിധത്തില്‍ നിന്ന് പറഞ്ഞയക്കരുതേ എന്ന് കേണപേക്ഷിക്കുന്നു. കാര്യം മനസ്സിലായ ശ്രീകൃഷ്ണന്‍ രുഗ്മിണിയെ അഭിനന്ദിക്കുന്നു. എന്റെ ഭക്തരെ കാണുമ്പോള്‍ ഞാന്‍ എന്നെത്തന്നെ മറക്കുന്നു, തക്ക സമയത്ത് ഭര്ത്താ വിനു ബുദ്ധി ഉപദേശിക്കുന്നവള്‍ ആണ് ഉത്തമ ഭാര്യ എന്ന് പുകഴ്ത്തുന്നു
സമയം വളരെ വൈകി, തന്റെ ഭാര്യയേയും കുഞ്ഞുങ്ങളെയും കാണാന്‍ തിരിച്ചു പോകാന്‍ അനുവദിക്കണമെന്ന് കുചേലന്‍ അപേക്ഷിക്കുന്നു. ഇത്ര പെട്ടെന്ന് പോകാനോ? കുറച്ചു ദിവസം താമസിച്ചു പോയാല്‍ പോരെ എന്ന് കൃഷ്ണന്‍ ചോദിക്കുന്നു. സ്നേഹപൂര്വ്വം കുചേലന്‍ ക്ഷണം നിരസിക്കുന്നു, മടിച്ച് മടിച്ചാണെങ്കിലും ശ്രീകൃഷ്ണന്‍ കുചേലനെ വീണ്ടും വീണ്ടും ആലിംഗനം ചെയ്തു യാത്രയാക്കുന്നു. പൊട്ടിപ്പൊളിഞ്ഞ കുടയും വടിയും രുഗ്മിണി എടുത്തു കൊണ്ടു വന്നു കൊടുക്കുന്നു. ഭഗവാനെ പിരിയാന്‍ മനസില്ലെന്കിലും തന്റെ പത്നിയുടെയും പുത്രന്മാരുടെയും ഓര്മ കുചേലനെ ദ്വാരകയില്‍ നിന്ന് തിരിച്ചു വീട്ടിലേക്കു പുറപ്പെടാന്‍ നിര്ബനന്ധിതനാക്കുന്നു.വഴിയില്‍ തന്റെ പത്നി പറഞ്ഞ കാര്യം ശ്രീകൃഷ്ണനോട് ചോദിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന് ഓര്ത്തു വിഷമിക്കുന്നു.
വാല്ക്ക്ഷ്ണം: തിരിച്ചെത്തിയ കുചേലന്‍ തന്റെ കുടില്‍ ഇരുന്ന സ്ഥലം കാണാതെ വിഷമിക്കുന്നു, അവിടെ ദ്വാരകയിലെപ്പോലെ ഒരു മണി സൌധം ഉയര്ന്നി രിക്കുന്നു. സുന്ദരമായ വസ്ത്രവും ആഭരണങ്ങളും അണിഞ്ഞ തന്റെ പത്നിയേയും കുട്ടികളെയും കണ്ടു കുചേലന്‍ അത്ഭുതപ്പെടുന്നു. ഒന്നും ചോദിക്കാതെ തന്നെ തന്റെ കുടുംബത്തിനു വേണ്ടതെല്ലാം ചെയ്ത ഭാഗവാനെ വീണ്ടും സ്തുതിച്ചു ബാക്കി കാലം ഭഗവല്‍ സ്മരണയില്‍ കഴിയുന്നു. ഭൌതിക സുഖത്തില്‍ എന്തിരിക്കുന്നു, എല്ലാം ഭഗവാന്റെ ലീലാവിലാസം എന്ന് സമാധാനിച്ചു കൊണ്ടു.
ബാങ്ക് അദ്ധ്യക്ഷന്റെ കലാബോധം: കലാകാരന്മാരെ ആദരിക്കുന്ന ചടങ്ങില്‍ ബാങ്കിന്റെ അദ്ധ്യക്ഷന്‍ കഥകളി കണ്ടു കൊണ്ടിരുന്നവര്ക്ക്ര ഒരു ഉറപ്പു നല്കിവ, അദ്ദേഹം ഈ ബാങ്കിന്റെ അദ്ധ്യക്ഷനായിരിക്കുനിടത്ത്തോളം ബാങ്കിന്റെ വാര്ഷിരക പരിപാടിയില്‍ ഇത്തരം ഒരു കഥകളി ഉണ്ടായിരിക്കും എന്ന്. കലയുമായി ഒരു ബന്ധവും ഇല്ലെന്നു പറഞ്ഞ അദ്ദേഹം കാഴ്ചക്കാരുടെ മുഖത്ത് കണ്ട സന്തോഷം കൊണ്ടുമാത്രം ഒരു വാഗ്ദാനം ഈയുള്ളവനെപ്പോലുള്ള കഥകളി ആസ്വാദകര്ക്ക് നല്കിയെന്നതില്‍ കോഴിക്കോട്ടെ സഹൃദയര്ക്ക്പ അഭിമാനിക്കാം. കരിങ്കല്ലില്‍ ജലം ഊറിക്കാന്‍ ഇത്തരം പരിപാടിക്ക് കഴിയുമെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. ഇതിനവസരം ഒരുക്കിയ തോടയം കഥകളിയോഗത്തിനും അഭിമാനിക്കാം.
വിഡിയോ കാണുക :ഇവിടെ :
http://www.youtube.com/watch?v=UWRyxwfjRME
http://www.youtube.com/watch?v=OKDjlbyh4D4
http://www.youtube.com/watch?v=ht0sWo5MYvQ
http://www.youtube.com/watch?v=FIYVM65M-Ho

Comments