Posts

Showing posts from May, 2012

കടലാസില്ലാത്ത ആപ്പീസ് – അടുത്ത തലമുറക്കു വേണ്ടി.

കടലാസില്ലാത്ത ആപ്പീസ് – ഭൂമിക്കൊരു ആശ്വാസം കടലാസിന്റെ അമിതമായ ഉപയോഗം ഒരിക്കലും മാറ്റാനാവാത്ത നാശമാണ് പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും ഉണ്ടാക്കുന്നത്. നാരുകൾ ഉണ്ടാക്കുവാൻ മരങ്ങൾ വെട്ടുന്നതു മുതൽ , മരത്തിൽ നിന്ന് നാരുകൾ ഉണ്ടാക്കി അവസാനം ഉപയോഗിച്ച കടലാസ്‌ നശിപ്പിക്കുന്നത് വരെ പല ഘട്ടങ്ങളിൽ ആണ് ഈ വിഷമസ്ഥിതി ഉണ്ടാകുന്നതു.  പേപ്പറ്  വ്യവസായത്തിൽ  ഉപയോഗിക്കുന്ന മാരകമായ പല ലായിനികളും ജല ജന്തുക്കള്‍ക്കു ജീവഹാനി ഉണ്ടാക്കുന്നു. പുഴകളെ മലീമസമാക്കുന്നു. ഈ വ്യവസായങ്ങളിൽ  നിന്ന് പുറത്തേക്കു വമിക്കുന്ന പുകയിൽ കാര്‍ബണ്‍ ഡയോക്സൈഡ്  കാര്‍ബണ്‍ മോനോക്സൈഡ്  , സള്‍ഫറ് ഡയോക്സൈഡ് , നൈട്രസ് ഓക്സൈഡ് എന്നിവ ഉൾപ്പെടുന്നു. വളരെ അധികം ഊര്‍ജം ഉപയോഗിക്കുന്ന ഒരു വ്യവസായമാണ് പേപ്പര്‍ വ്യവസായം. വളരെ അധികം ജലവും ആവശ്യമാണ്. വന്‍തോതിൽ  വൃക്ഷങ്ങള്‍ നശിപ്പിക്കുന്നതിൽ  നിന്ന് ഉണ്ടാവുന്ന മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും ഉപയോഗമുള്ള ജന്തുക്കളുടെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നതും പ്രശ്നമാണ്.      1. ആഫീസുകളില്‍ കടലാസ്‌ ഉപയോഗം എങ്ങിനെ കുറയ്കാം 1. പ്രിന്റു ചെയ്യുന്ന കടലാസ്‌ രണ്ടു വശവും ഉപയോഗിക്കാം. 2 . ഫാക്സ് യന്ത്രത

ബലിദാനം എന്ന കഥകളി

Image
രബീന്ദ്രനാഥ ടാഗോറിന്റെ നൂറ്റംപതാം ജന്മദിനം കോഴിക്കോടു തോടയം കഥകളി യോഗം സമുചിതമായി ആഘോഷിച്ചു. ഗുരുദേവന്റെ പ്രസിദ്ധമായ ‘ബിസറ്ജൻ’ എന്ന നാടകത്തിന്റെ കഥകളി രൂപത്തില്‍ ഉള്ള പുനരാഖ്യാനം ആയിരുന്നു അതില്‍ മുഖ്യം. കലാമണ്ഡലം ചെയര്മാന്‍ ആയിരുന്ന പി എം ബി നെടുങ്ങാടി എഴുതിയ കഥകളി, സദനം നാരായണന്‍ നമ്പൂതിരി (നരിപ്പറ്റ  )  ചിട്ടപ്പെടുത്തി ശാന്തിനികേതനത്തില്‍ ഇരുപതു വര്ഷത്തിലധികം പ്രവര്ത്തിച്ച കലാമണ്ഡലം മോഹനകൃഷ്ണന്‍ സംഗീതം നല്കി ആദ്യമായി ഏപ്രില്‍ 29 നു ചൊല്ലിയാട്ടത്തോടെ അവതരിപ്പിച്ചു . കഴിഞ്ഞ വര്ഷ്ങ്ങളില്‍ നടത്തിയ ആട്ടമഹോത്സവം 2010, ആട്ടക്കളരി 2011, ആട്ടസപ്തകം 2012 എന്നിവയ്ക്ക് മകുടം ചാര്ത്തുകന്ന പരിപാടി ആയിരുന്നു ഇത്. കാളിദാസന്റെയും ഷെയ്ക്ക്‌സ്പീയരിന്റെയും സമശീര്ഷ നായ ഗുരുദേവന്‍ ഒരു സ്വാതന്ത്ര്യസമര സേനാനിയും സാമൂഹ്യ പരിഷ്കര്ത്താനവും കൂടി ആയിരുന്നു. ബിസര്ജുന്‍ എന്ന നാടകം അന്ന് ബംഗാളില്‍ നിലനിന്നിരുന്ന ജന്തുബലിയോടുള്ള തുറന്ന ആക്രമണം ആയിരുന്നു. ത്രിപുരയിലെ രാജാവായിരുന്ന ഗോവിന്ദസിംഹനും രാജ്ഞി ഗുണവതിയും ഒരു കുട്ടിയുടെ കുഞ്ഞിക്കാല് കാണാന്‍ കാത്തിരിക്കുകയായിരുന്നു. അവര്‍ ഒരു കുട്ടിയെ ദത്തെടുത്തു വളര്ത്തി യി