ബലിദാനം എന്ന കഥകളി
രബീന്ദ്രനാഥ ടാഗോറിന്റെ നൂറ്റംപതാം ജന്മദിനം കോഴിക്കോടു തോടയം കഥകളി യോഗം സമുചിതമായി ആഘോഷിച്ചു. ഗുരുദേവന്റെ പ്രസിദ്ധമായ ‘ബിസറ്ജൻ’ എന്ന നാടകത്തിന്റെ കഥകളി രൂപത്തില്‍ ഉള്ള പുനരാഖ്യാനം ആയിരുന്നു അതില്‍ മുഖ്യം. കലാമണ്ഡലം ചെയര്മാന്‍ ആയിരുന്ന പി എം ബി നെടുങ്ങാടി എഴുതിയ കഥകളി, സദനം നാരായണന്‍ നമ്പൂതിരി (നരിപ്പറ്റ ) ചിട്ടപ്പെടുത്തി ശാന്തിനികേതനത്തില്‍ ഇരുപതു വര്ഷത്തിലധികം പ്രവര്ത്തിച്ച കലാമണ്ഡലം മോഹനകൃഷ്ണന്‍ സംഗീതം നല്കി ആദ്യമായി ഏപ്രില്‍ 29 നു ചൊല്ലിയാട്ടത്തോടെ അവതരിപ്പിച്ചു . കഴിഞ്ഞ വര്ഷ്ങ്ങളില്‍ നടത്തിയ ആട്ടമഹോത്സവം 2010, ആട്ടക്കളരി 2011, ആട്ടസപ്തകം 2012 എന്നിവയ്ക്ക് മകുടം ചാര്ത്തുകന്ന പരിപാടി ആയിരുന്നു ഇത്. കാളിദാസന്റെയും ഷെയ്ക്ക്‌സ്പീയരിന്റെയും സമശീര്ഷ നായ ഗുരുദേവന്‍ ഒരു സ്വാതന്ത്ര്യസമര സേനാനിയും സാമൂഹ്യ പരിഷ്കര്ത്താനവും കൂടി ആയിരുന്നു. ബിസര്ജുന്‍ എന്ന നാടകം അന്ന് ബംഗാളില്‍ നിലനിന്നിരുന്ന ജന്തുബലിയോടുള്ള തുറന്ന ആക്രമണം ആയിരുന്നു. ത്രിപുരയിലെ രാജാവായിരുന്ന ഗോവിന്ദസിംഹനും രാജ്ഞി ഗുണവതിയും ഒരു കുട്ടിയുടെ കുഞ്ഞിക്കാല് കാണാന്‍ കാത്തിരിക്കുകയായിരുന്നു. അവര്‍ ഒരു കുട്ടിയെ ദത്തെടുത്തു വളര്ത്തി യിരുന്നു. ഒരു ആട്ടിടയസ്ത്രീ തന്റെ ആട്ടിന്കുട്ടിയെ ബലി കൊടുത്തതില്‍ തന്റെ ദു:ഖം അറിയിക്കാന്‍ രാജാവിന്റെ അടുത്തെത്തുന്നു. അവളുടെ വേദനയില്‍ മനം നൊന്തു ഇനി മേല്‍ തന്റെ രാജ്യത്തില്‍ ജന്തുബലി പാടില്ല എന്ന് വിളംബരം ചെയ്യുന്നു. ചെമ്പരുത്തിപ്പൂമാത്രം പൂജക്കെടുത്താല്‍ മതി എന്ന് നിര്ദേശിക്കുന്നു. ഇതില്‍ പൂജാരിയായ രഘുപതി തന്റെ അമര്ഷം പ്രകടിപ്പിക്കുന്നു. താന്‍ ഒരു ദിവസത്തിനകം രാജ്യം വിട്ടുപോകാം എന്നുറപ്പുകൊടുക്കുന്നു. രാജ്ഞിയുടെ വിഷമം ചൂഷണം ചെയ്യുവാന്‍ പുരോഹിതനായ രഘുപതി തയാറായി. രാജ്ഞിയുമായി ആലോചിച്ചു രാജ്ഞിക്ക് ഒരു കുട്ടിയുണ്ടാവാന്‍ വളര്ത്തു പുത്രനെ ബലി അറ്പ്പിക്കാൻ ഒരു പദ്ധതി ഉണ്ടാക്കി. രാജാവിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ടു ആ കുട്ടി രക്ഷപെടുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ പുരോഹിതന്റെ ശിഷ്യനായി തീര്ന്ന ജയസിംഹന്‍ രാജാവിനോടുള്ള ഭക്തിയുടെയും ഗുരുവിനോടുള്ള കടപ്പാടിന്റെയും തന്റെ കാമുകിയുടോടുള്ള പ്രേമത്തിന്റെയും ഇടയില്‍ മാനസിക സമ്മര്ദ്ത്തില്‍ പെട്ട് ജയസിംഹന്‍ സ്വന്തം ജീവന്‍ ദേവിയ്ക്ക് ബലി അര്പിച്ചു . ഇതില്‍ വേദനിച്ച പുരോഹിതന്‍ താന്‍ അന്നുവരെ പൂജിച്ച ദേവീ വിഗ്രഹം ഇളക്കി പുഴയില്‍ എറിയാന്‍ തുടങ്ങുന്നു . എന്നാല്‍ രാജാവ് അയാളെ ബന്ധനസ്ഥനാക്കി നേര്വുഴിക് നയിക്കുന്നു. വിവേകം ഉദിച്ച പുരോഹിതന്‍ വഴങ്ങുന്നു. അങ്ങനെ അന്ധകാരം വെളിച്ചത്തിനു വഴിമാറുന്നു.
കഥകളി രൂപം
രംഗം ഒന്ന്
രാജാവും രാജ്ഞിയും സന്ധ്യാസമയത്ത് ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു. സന്ധ്യാസൂര്യപ്രകാശം വീണ ഹിമവാന്റെ സൌന്ദര്യം വര്ണി്ക്കുന്നു. ദീപാരാധനയുടെ സമയം ആയപ്പോള്‍ തിരക്കിട്ടു നീങ്ങുന്ന രാജാവിന്റെ മുമ്പില്‍ അപര്ണ്ണേ എന്ന ആട്ടിടയ സ്ത്രീ തന്റെ കുഞ്ഞാടിനെ ബലി നല്കിുയ സന്കടവുമായി വരുന്നു. രാജാവ് അവളെ സമാധാനിപ്പിക്കുന്നു. അതെ സമയത്ത് ഒരു അശരീരി കേള്ക്കുന്നു. “ഇനിമേല്‍ ക്ഷേത്രത്തില്‍ ജന്തുബലി പാടില്ല” എന്ന് , ഇത് കേട്ട് രാജാവ് മേലില്‍ ക്ഷേത്രത്തില്‍ ജന്തുബലി പാടില്ല , ചെമ്പരുത്തി പൂക്കള്‍ കൊണ്ടു പൂജ ചെയ്‌താല്‍ മതി എന്നും.വിളംബരം ചെയ്യുവാന്‍ ആജ്ഞാപിക്കുന്നു. ബലിനടത്തി ദേവപ്രീതി ഉണ്ടാവില്ല എന്നും ഈ ഉത്തരവിന് വഴങ്ങാത്തവര്‍ തന്റെ രാജ്യം വിട്ടുപോകാന്‍ തയ്യാറാവണമെന്നും ആവശ്യപ്പെടുന്നു. രാജ്ഞി ഈ വിളംബരത്തില്‍ കോപിച്ചു പോകുന്നു.
രാജാവും രാജ്നിയും
അപർണ രാജാവിന്റെ അടുത്തു സങ്കടം പറയുന്നു
രംഗം രണ്ടു
പെരുംപറയും ശംഖനാദവും മുഴങ്ങുന്നു. രാജാവിന്റെ വിളംബരം കേള്‍ക്കുന്ന പുരോഹിതന്‍ ക്രുദ്ധനാകുന്നു. രാജശാസനത്തെ ചോദ്യം ചെയ്യുന്നു. രാജാവ് സ്വന്തം തീരുമാനത്തില്‍ ഉറച്ച്നില്കുന്നു. തന്റെ തീരുമാനത്തില്‍ എതിര്പ്പു ള്ളവര്‍ രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെടുന്നു.
പുരോഹിതൻ
പുരോഹിതനും രാജാവും
രംഗം മൂന്നു
ശിഷ്യന്‍ പുരോഹിതന് വേണ്ടി സന്ധ്യാവന്ദനത്തിനുള്ള വസ്തുക്കളുമായി എത്തുന്നു. പുരോഹിതന്‍ അവനെ ശാസിക്കുന്നു. ക്ഷത്രിയനായി ജനിച്ച തന്റെ ശിഷ്യന്‍ രാജഹിതതിനനുസരിച്ചു പ്രവര്ത്തി ക്കുമോ എന്ന് സംശയിക്കുന്നു. എന്നാല്‍ ഒരു കാലത്തും താന്‍ തന്റെ ഗുരുവിന്റെ ഹിതത്തിന് ഒരിക്കലും എതിര്ക്കു കയില്ല എന്നും നിരാലംബനായ തന്നെ എടുത്തു വളര്ത്തി യ ഗുരുവിനെ താന്‍ ഒരിക്കലും അനുസരിക്കാതിരിക്കുകയില്ല എന്നും ഉറപ്പു കൊടുക്കുന്നു. പുരോഹിതന്‍ സന്തോഷവാനായി പോകുന്നു. ജയസിംഹന്‍ തന്റെ രക്ഷിതാവായ ഗുരുനാഥന്‍, ഗുണവാനായ രാജാവ് , രക്തദാഹിയായ ദേവി ഇവ മൂന്നിനെയും ഓര്ത്തു വിഷമിക്കുന്നു.
രംഗം നാല്
ബലി മുടങ്ങിയതില്‍ രാജ്ഞി വിഷമിക്കുന്നു. രാജാവിന്റെ അരുമയായ പുത്രനെ അന്ന് രാത്രി തന്നെ വകവരുത്തണമെന്ന് തീരുമാനിക്കുന്നു. തന്റെ വിശ്വസ്തയായ തോഴിയെ വിളിച്ചു ഉറങ്ങിക്കിടക്കുന്ന രാജകുമാരനെ അമാവാസിയായ ഇന്ന് തന്നെ ക്ഷേത്രത്തില്‍ പുരോഹിതന്റെ മുന്നില്‍ എത്തിക്കാന്‍ ആജ്ഞാപിക്കുന്നു. എന്നാല്‍ തോഴി ഇതില്‍ എന്തോ അപകടം സംശയിക്കുന്നു. രാജാവിനെ വിവരം അറിയിക്കുന്നു.
രംഗം അഞ്ചു
നാട്ടിന്പുറത്തെ സ്ത്രീകള്‍ ചെമ്പരത്തി പൂക്കളുമായി സ്തുതി പാടി നൃത്തം ചെയ്തു കൊണ്ടു ക്ഷേത്രത്തിലേക്ക് വരുന്നു. പുരോഹിതന്‍ ക്രുദ്ധനായി അവരെ ആട്ടി ഓടിക്കുന്നു. ബലിക്കുള്ള ബാലനെ കാണാത്തതില്‍ കോപിക്കുന്നു. വഞ്ചന അറിഞ്ഞ രാജാവ് പുരോഹിതനെ കൊല്ലുവാന്‍ ഭടന്മാരോടു ആജ്ഞാപിക്കുന്നു. ബന്ധനസ്ഥനായ പുരോഹിതന്‍ തനിക്ക് ഒരു ദിവസം സമയം തരണമെന്ന് അപേക്ഷിക്കുന്നു. പുരോഹിതനെ തല്കാ ലം വിട്ടയക്കുന്നു. രക്ഷപ്പെട്ട പുരോഹിതന്‍ പുലര്ച്ചക്ക് മുമ്പ് ക്ഷത്രിയരക്തം കൊണ്ടു വരാന്‍ ശിഷ്യനോടു ആജ്ഞാപിക്കുന്നു.
രംഗം ആറു
വിഷമിച്ചിരിക്കുന്ന ജയസിംഹന്റെ മുന്പി ല്‍ അപര്ണ്ണ എത്തുന്നു. തന്റെ കാമുകനോട് ഈ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും ലോകത്തില്‍ നിന്ന് നമുക്ക് വേറെ എവിടെയെങ്കിലും പോകാം എന്ന് അപേക്ഷിക്കുന്നു. അവളുടെ വാക്കുകള്‍ അയാള്‍ സ്വീകരിക്കുന്നു. അത്യാവശ്യ സാധനങ്ങളും എടുത്തു നീ ക്ഷേത്രത്തിലേക്ക് വരുക ഞാന്‍ അവിടെ ഉണ്ടാവും എന്ന് പറഞ്ഞു ക്ഷേത്രത്തിലേക്ക് നീങ്ങുന്നു. അയാള്‍ ക്ഷേത്രനടയില്‍ പോയി ഗുരു, ബലിക്ക് വേണ്ടി തന്ന വാള്‍ കൊണ്ടു സ്വയം ബലി അര്പ്പിക്കുന്നു.
രംഗം ഏഴു
ക്ഷേത്രത്തിനു മുന്നില്‍ ബലി ചെയ്യപ്പെട്ട രക്തം കണ്ടു സന്തുഷ്ടനായ പുരോഹിതന്‍ ആഹ്ലാദ ഭരിതനാകുന്നു. എന്നാല്‍ അടുത്ത് ചെന്ന് നോക്കുമ്പോള്‍ തന്റെ വത്സല ശിഷ്യന്‍ ആണ് മരിച്ചി കിടക്കുന്നത് എന്ന വസ്തുത മനസിലാക്കുന്നു. ദു:ഖവും കോപവും കൊണ്ടു മനോനില നഷ്ടപ്പെട്ട പുരോഹിതന്‍ ദേവിയെ ഭത്സിക്കുന്നു. തന്റെ ജീവിതം മുഴുവന്‍ പൂജിച്ച ദേവി തന്റെ ശിഷ്യന്റെ ജീവന്‍ അപഹരിച്ചുവല്ലോ എന്ന് പറഞ്ഞു ദേവീ വിഗ്രഹം ഇളക്കി എടുത്ത് പുഴയിലേക്ക് എറിയാന്‍ തുടങ്ങുന്നു. തക്ക സമയത്ത് അവിടെ എത്തിയ രാജാവ് വിഗ്രഹം അതിന്റെ സ്ഥാനത്ത് വക്കാന്‍ ആജ്ഞാപിക്കുന്നു. ബലം പ്രയോഗിച്ചു താഴെ വയ്പിക്കുന്നു. വൈകി എങ്കിലും വിവേകം ഉദിച്ച പുരോഹിതന്‍ വഴങ്ങുന്നു. അജ്ഞാനത്തിന്റെ അന്ധകാരം അകന്നു, ഞാനതിന്റെ സൂര്യന്‍ ഉദിച്ചു എന്നാ തിരിച്ചറിവോടെ.
അരങ്ങത്ത്
രാജാവ് ഗോവിന്ദ സിംഹന്‍ സദനം കൃഷ്ണ ദാസന്‍
രാജ്ഞി ഗുണവതി വെള്ളിനേഴി ഹരിദാസന്‍
യുവതി അപര്ണ്ണ സദനം സുരേഷ്
പുരോഹിതന്‍ രഘുപതി സദനം നാരായണന്‍ നമ്പൂതിരി നരിപ്പറ്റ
ശിഷ്യന്‍ ജയസിംഹന്‍ സദനം ഭാസി
തോഴി നീലി ആസ്തികാലയം സുനില്‍
സംഗീതം കലാമണ്ഡലം മോഹന കൃഷ്ണന്‍, അത്തിപ്പറ്റ രവി
മദ്ദളം സദനം ദേവദാസ്
ചെണ്ട കലാമണ്ഡലം നന്ദകുമാര്‍
ഇടയ്ക്ക സദനം ജിതന്‍ അണിയറ അപ്പുണ്ണി തരകന്‍ , നര്രായണന്‍ നായര്‍ , മോഹനനന്‍കോപ്പ് മഞ്ജുതര മാങ്ങോട്
തോടയം ഭാരവാഹികള്‍ : അഡ്വ.മോഹൻ ദാസ് , മദന്‍ കെ മേനോന്‍
Comments