നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കേരളത്തിലെ  നായന്മാരിലെ   വിഭാഗങ്ങള്‍

ജാതി വര്‍ണവ്യവസ്ഥ  ഒരു പക്ഷെ  കേരളത്തില്‍ ഉണ്ടായിരുന്നപോലെ   ഇന്ത്യയിലെ മറ്റൊരു ഭാഗത്തും ഉണ്ടായിരുന്നില്ല എന്ന് തോന്നുന്നു. വിവിധ വിഭാഗങ്ങള്‍ തമ്മില്‍ തൊട്ടു കൂടായ്മ്മയും അയിത്തവും  മറ്റും നിലവിലിരുന്ന  കേരളത്തിന്റെ  ശോച്യാവസ്ഥ  കണ്ടായിരിക്കണം സ്വാമി വിവേകാനന്ദന്‍   കേരളത്തെ  ഒരു ഭ്രാന്താലയം ആയി ചിത്രീകരിച്ചത്. ഇന്നും  അതില്‍ നിന്ന് വലിയവ്യത്യാസം  ഇല്ല എന്ന് മാത്രം അയിത്തം പോയി വോട്ടു ബാങ്ക്  രാഷ്ട്രീയം  നിലവില്‍ വന്നു എന്ന് മാത്രം.

നായന്മാരില്‍  അവര്‍ ചെയ്യുന്ന  ജോലികള്‍ നോക്കി 18 തരം നായന്മാര്‍  ഉള്ളതായി  രേഖകള്‍ ഉണ്ട് . താല്പര്യം ഉള്ളവര്‍ക്ക് വേണ്ടി അവ താഴെ കൊടുക്കുന്നു. ( ഇത്തരം വിവരങ്ങള്‍  ഒരു നായരായി  ജനിച്ച  എനിക്കുപോലും  പുതിയതായി തോന്നിയത് കൊണ്ടു   പങ്കുവെക്കുന്നു. നായന്മാരെപോതുവെയോ  ഏതെങ്കിലും വിഭാഗത്തെയോ    മോശമായി ചിത്രീകരിക്കാനോ പുകഴ്താനോ  എനിക്ക് ഉദ്ദേശമില്ല  എന്നോര്‍മ്മിപ്പിച്ചു കൊള്ളട്ടെ)

1)കിരിയത്ത്നായര്‍ : കിരിയത്തിലെ(വീട്ടിലെ) കാര്യങ്ങള്‍ നോക്കുന്നയാള്‍, കുടുംബക്കാരന്‍ നായര്‍ .
2) ഇല്ലത്തു നായര്‍: ബ്രാഹ്മണരെ ആശ്രയിച്ചു കഴിയുന്ന  നായര്‍.
3) സ്വരൂപതി നായര്‍: ക്ഷത്രിയ ഗൃഹത്തെ ( സ്വരൂപം) ആശ്രയിച്ചു കഴിയുന്ന നായര്‍.
4) മേനോക്കി നായര്‍ : മേല്‍നോട്ടം വഹിക്കുന്ന നായര്‍.
5) പട്ടോള നായര്‍ :  കണക്കു സൂക്ഷിക്കുന്ന നായര്‍, അക്കൌണ്ടന്റ് .
6) പടമംഗലം നായര്‍: ക്ഷേത്രത്തിലെ  സഹായികള്‍.
7) മാരാര്‍ :ക്ഷേത്രത്തില്‍ ചെണ്ട കൊട്ടുന്നയാള്‍
8) ചെമ്പോട്ടി നായര്‍ :  ചെമ്പു ലോഹത്തില്‍ പണിയെടുക്കുന്നവര്‍.
9) പള്ളിച്ചന്‍ നായര്‍ : പള്ളിച്ചുമട് (പല്ലക്ക്) എടുക്കുന്നയാല്‍
10) ഇടശ്ശേരി നായര്‍: ഇടയന്മാരായി നടക്കുന്ന  നായര്‍
11) ഓടത്തു നായര്‍ :മേച്ചിലോടുണ്ടാക്കുന്നവര്‍.
12) ചക്കാലത്ത് നായര്‍ :  ചക്കാട്ടി എണ്ണഎടുക്കുന്ന  നായര്‍
13) കലം കൊട്ടി നായര്‍:   മണ്ണ്  കൊണ്ടു  കലം ഉണ്ടാക്കുന്ന നായര്‍
14) അസ്ഥിക്കുരിശി നായര്‍: ശവസംസ്കാര ചടങ്ങു ചെയ്യുന്ന  നായര്‍.
15) വ്യാപാരി നായര്‍ :  കച്ചവടം നടത്തുന്ന നായര്‍.
16) ചാലിയത്തു  നായര്‍ :  വസ്ത്രം നെയ്തുണ്ടാക്കുന്നവര്‍
17) വെളുത്തേടത്ത് നായര്‍ : തുണി അലക്കുന്ന നായര്‍
18) വിളക്കിത്തല  നായര്‍ : ക്ഷൌരം  ചെയ്യുന്നവര്‍(ബാര്‍ബര്‍)
രാജാക്കന്മാര്‍  നായന്മാര്‍ക്ക് ചില സ്ഥാനപ്പേരുകള്‍  നല്‍കിയിരുന്നു.  അവയില്‍  പ്രധാനപ്പെട്ടവര് ഇവയൊക്കെ ആയിരുന്നു.
1)    പിള്ള : മഹാരാജാവ്  കൊടുത്ത    സ്ഥാനപ്പേര്‍
2)    ചെമ്പകരാമന്‍ :  അനിഴം തിരുനാള്‍ മാര്‍ത്താണ്ടവര്‍മ്മ മഹാരാജാവ് ആദ്യമായി നല്‍കിയ സ്ഥാനപ്പേര്.
3)    തമ്പി : തിരുവിതാംകൂര്‍ മഹാരാജാവിനു നായര്‍ സ്ത്രീകളില്‍ ഉണ്ടായ  മക്കള്‍ക് കൊടുത്ത പേര്‍. രാജാവിന്റെ മുമ്പില്‍ നേരെ നില്‍ക്കാനും പല്ലക്കില്‍ യാത്ര ചെയ്യാനും  അധികാരം ഉള്ളയാള്‍.
4)    കര്‍ത്താ: തിരുവിതാംകൂര്‍ രാജാക്കന്മാര്‍ കൊടുത്ത  ഒരു സ്ഥാനപ്പേര്‍.
5)    കുറുപ്പ് : കളരിയില്‍ ആയോധനമുറ  പഠിക്കുന്നയാള്‍ക്ക്  കൊടുത്ത  സ്ഥാനം.
6)    പണിക്കര്‍ : രാജകുടുംബത്തിലെ  ആള്‍ക്കാര്‍ക്ക്  ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പഠിപ്പിക്കുന്നയാള്‍ക്ക് കൊടുത്ത സ്ഥാനപ്പേര്
7)    കൈമള്‍ : യുദ്ധത്തിലും   സാമ്പത്തിക കാര്യങ്ങളിലും വിദഗ്ദ്ധര്‍
8)    ഉണ്ണിത്താന്‍: വലിയത്താന്‍, മേനോന്‍,  മേനോക്കി : പ്രഗത്ഭരായ   ചില ജോലിക്കാര്‍ക്ക്  കൊടുത്തിരുന്ന  സ്ഥാനപ്പേര്‍.
9)    മൂപ്പില്‍ നായര്‍, നായനാര്‍, അടിയോടി, കുറുപ്പ്(മലബാര്‍), മേനോന്‍ : രാജാക്കന്മാര്‍ കൊടുത്ത  സ്ഥാനപ്പേര്‍.
10) കാര്‍ന്നവര്‍ ( അകത്തും, പുറത്തും), നമ്പ്യാര്‍,   പടയാളികള്‍
11) കുരുക്കള്‍, അടികള്‍ : കളരിയില്‍  പ്രത്യേക ചടങ്ങുകള്‍ ചെയ്യുന്ന    പൂജാരികള്‍
അങ്ങനെ എത്രയെത്ര  നായന്മാര്‍ ?
References


 ഗൂഗിലില്‍ നിന്ന്  ചില ചിത്രങ്ങള്‍ 




Comments

വിപിൻ said…
സ്ത്രീകൾ നമ്പൂതിരി മാരുടെ വെപ്പാട്ടികൾപുരുഷന്മാർക്ക് യുദ്ധംചെയ്യൽ ഇവർ എങ്ങനെ ക്ഷത്രിയർ ആയി എന്താണ് ക്ഷത്രിയ ധർമ്മം
Colony killer said…
Da colony vipine ninank nalle kurupottal und alle ha ha,athe da njagal kshathriyar thanne aaan
Unknown said…
നിന്റെ thalle cheenja naattam ആയിരുന്നു
Nilesh Kulkarni said…
ഇടതു നവോഞ്ഞാണം കൊണ്ടുണ്ടാക്കിയ ഗുണം.

Popular posts from this blog

മധ്യമ വ്യായോഗം -

കീചക വധം കഥകളി