നായന്മാരുടെ കഥ - 5 നായന്മാരുടെ ചില ആചാരങ്ങളും വിശ്വാസങ്ങളും

നായന്മാരുടെ ചില ആചാരങ്ങളും വിശ്വാസങ്ങളും


പൊതുവേ നായന്മാരുടെ ഇടയില്‍ ധാരാളം ആചാരങ്ങളും  ന്ധവിശ്വാസങ്ങളും നിലവിലിരുന്നു എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടു ത്തിയിരുന്നു. അതില്‍ ഏറ്റവും പ്രബലമായി തോന്നുന്നത് സര്‍പ്പദൈവങ്ങളില്‍ ഉള്ള വിശ്വാസമാണ്. ഇതിന്റെ ഉല്പ്പത്തിയെപ്പറ്റി ഒരു ഐതിഹ്യം ഉണ്ട്. കേരളം നിര്മ്മിച്ചു എന്ന് കരുതുന്ന പരശുരാമന്റെ കാലത്തെ പ്പറ്റിയുള്ള താണിത്. . 

കേരളം പരശുരാമന്‍ ഗോകര്ണമെന്ന സ്ഥലത്ത് നിന്ന് മഴുവെറിഞ്ഞു സമുദ്രത്തില്‍ നിന്ന് വീണ്ടെടുത്തു എന്നാണല്ലോ ഐതിഹ്യം. സമുദ്രത്തില്‍ നിന്ന് വീണ്ടെടുത്തപ്പോള്‍ ധാരാളം നാഗങ്ങള്‍ (സര്പ്പങ്ങള്‍) ഇവിടെ താമസിച്ചി രുന്നു. പരശുരാമന്‍ തന്റെ അമ്മയെ പിഴപ്പിച്ച കാര്ത്തവീര്യന്റെ കുലത്തിലുള്ള ക്ഷത്രിയരെ തലമുറകളായി നിഷ്കരുണം കൊല ചെയ്തതിനു പരിഹാരമായി ബ്രാഹ്മണര്ക്കു കേരളം ദാനം ചെയ്യുകയായിരുന്നു.. എന്നാല്‍ ബ്രാഹ്മണര്‍ ഇവിടെ താമസം തുടങ്ങിയപ്പോള്‍ പാമ്പുകളുടെ ശല്യം കൊണ്ടു ബുദ്ധിമുട്ടിയിരുന്നു. അതു പോലെ തന്നെ പാമ്പുകളവരുടെ സ്വൈരവാസ ത്തിനു മനുഷ്യരുടെ താമസവും. പരശുരാമന്‍ തന്റെ ഇഷ്ട ദൈവമായ പരമശിവന്റെ ഉപദേശം തേടി. ഭഗവാന്‍ സര്പ്പങ്ങളുടെ രാജാവ് വാസുകി യുമായി സംസാരിച്ചു പ്രശ്ന പരിഹാരം ഉണ്ടാ ക്കാന്‍ നിര്ദ്ദേശിച്ചു. അങ്ങനെ വാസുകിയും പരശുരാമനുമായി ഒരു സന്ധി സംഭാഷണത്തില്‍ ഏര്പ്പെുട്ടു. മഹാവിഷ്ണുവിന്റെ അവതാരം കൂടിയായ പരശുരാമന്‍ വിഷ്ണുവിന്റെ സന്തത സഹചാരിയായ അനന്തന്റെ വര്ഗത്തില്പെട്ട സര്പ്പങ്ങള്ക്ക് ഓരോ വീട്ടിലും ഒരു പ്രത്യേക സ്ഥലം താമസിക്കാന്‍ സൗകര്യം ചെയ്തു കൊടുക്കുവാനും തീരുമാനിച്ചു. സര്പ്പ്ങ്ങളെ ആരാധിക്കാനും മനുഷ്യര്‍ സമ്മതിച്ചു. മറ്റുള്ളവര്‍ കയറി അശുദ്ധമാക്കാനിടയില്ലാത്ത ഒരു മൂല (സാധാരണ തറവാടുകളുടെ തെക്കു പടിഞ്ഞാറെ (കന്യക്കോണ്) മൂലയില്‍ അങ്ങനെ സര്പ്പ്കാ വുകള്‍ നിലവില്‍ വന്നു. ഇവിടെ കാടുകള്‍ വളരാന്‍ അനുവദിച്ചു. സര്പ്പ്ങ്ങള്ക്ക് സര്‍പ്പ ത്തറയും നാഗരാജാവിന്റെയും നാഗറാണി യുടെയും പ്രതിമകളും സ്ഥാപിച്ചു വര്ഷത്തിലൊ രിക്കല്‍ അവിടെ പൂജയും മറ്റും നടത്തി വന്നു. മീനമാസത്തിലെ ആയില്യം നാളില്‍ നൂറും പാലും മറ്റും സര്പ്പങ്ങള്ക്ക് നിവേദ്യമായി അര്പ്പിക്കു കയും മഞ്ഞള്‍ പ്രസാദമായി കൊടുക്കയും ചെയ്തു വന്നു. ഈ സന്ധിയുടെ ഭാഗമായി സര്പ്പങ്ങള്‍ മനുഷ്യരെ ഉപദ്രവിക്കുകയില്ലെന്നും വാക്ക് കൊടുത്തു. ഇങ്ങനെ ആദ്യകാല താമസ ക്കാരും സര്പ്പങ്ങളും പരസ്പരം സമാധാന ത്തോടെ താമസം തുടങ്ങി. ഇങ്ങനെയാണ് കേരളത്തില്‍ സര്പ്പാരാധന തുടങ്ങിയ തെന്നാണ് ഐതിഹ്യം. 


ഞങ്ങളുടെയൊക്കെ തറവാടുകളില്‍ ഇപ്പോഴും സര്‍പ്പ ക്കാവിന്റെ അവശിഷ്ടങ്ങള്‍ നിലനില്ക്കു ന്നു. വീട് ഭാഗം വച്ചപ്പോള്‍ സര്പ്പകാ്വിരുന്ന സ്ഥലം ചുറ്റുമതില്‍ കെട്ടി വേര്തിരിര്ച്ചു സംര ക്ഷിച്ചു വരുന്നു. അവിടെ സന്ധ്യ വിളക്ക് വെക്കു ന്നത് കന്യകമാര്‍ തന്നെ ആയിരുന്നു അടുത്ത കാലം വരെ. എന്നാല്‍ അടുത്ത കാലത്ത് പല തറവാടുകളിലും സര്പ്പക്കാവുകള്‍ ഇല്ലാതായി തുടങ്ങിയിരിക്കുന്നു. സ്ഥലം കുറഞ്ഞു വരുമ്പോള്‍ സര്പ്പ്ക്കാവുകള്‍ വെട്ടിത്തെളിച്ചു കെട്ടിടങ്ങള്‍ നിര്മ്മിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. എന്നാല്‍ പരമ്പരാഗതമായ വിശ്വാസികള്‍ സര്പ്പ ദൈവങ്ങളുടെ കോപം ഭയന്ന് സര്പ്പ്ങ്ങളെ സര്പ്പകാവുകളില്‍ നിന്ന് സര്പ്പക്ഷേത്രങ്ങളായ ഹരിപ്പാടിനടുത്തുള്ള മണ്ണാറശാല യിലെക്കോ ത്രിശ്ശൂരിനടുത്തുള്ള പാമ്പുമ്മെക്കാട്ടെക്കോ (See references) പൂജ നടത്തി ആവാഹിച്ചു മാറ്റി സ്ഥാപിക്കുന്നു എന്ന് പറയുന്നു. സര്പ്പങ്ങളുടെ സംരക്ഷണത്തിന് ഒരു നിശ്ചിത തുകയും ആ ക്ഷേത്ര ങ്ങളില്‍ ഏല്പ്പിച്ചു വന്നു. 


ഭൂത പ്രേത പിശാചുക്കള്‍ 

നായമാര്‍ പൊതുവേ മരണശേഷം ഉള്ള ജീവി തത്തില്‍ വിശ്വസിച്ചിരുന്നു. ആത്മാക്കള്‍ മരണ ശേഷം പ്രേത ഭൂത പിശാചുക്കളായി ജീവിക്കുന്നു എന്ന് പഴയ തറവാട്ടു നായന്മാര്‍ വിശ്വസിച്ചി രുന്നു. അകാലമൃത്യു സംഭവിച്ചവര്‍ പ്രേതമായി മാറുന്നു എന്നാണു വിശ്വാസം. ചതുപ്പ് സ്ഥലങ്ങ ളിലാണ് ഭൂതങ്ങളുടെ വാസം, ഇവ മനുഷ്യരെ ഉപദ്രവിക്കാറില്ല, അവയെ ശല്യപ്പെടുത്താ തിരുന്നാല്‍. പിശാചു എന്നത് ചില പ്രത്യേക രോഗം പകര്ത്തുന്ന ഒരു വായുവായാണ് കണക്കാക്കപ്പെട്ടിരുന്നത്. അകാല മൃത്യു സംഭവിച്ചയാളിന്റെ ശവം മറവു ചെയ്തയിട ങ്ങളില്‍ പ്രേതങ്ങള്‍ വസിക്കുന്നു എന്നും അസമയത് അവിടെ മനുഷ്യര്‍ പോകരുത് എന്നും പറയപ്പെടുന്നു.

കുട്ടിച്ചാത്തന്‍ 

മറ്റൊരു വിശ്വാസം കുട്ടിച്ചാത്തന്‍ എന്ന പ്രതിഭാസ ത്തെയാണ്. കുട്ടിച്ചാത്തന്‍, ചാത്തന്‍ എന്നീ പേരു കളില്‍ അറിയപ്പ്ടുന്നതു ചെകുത്താന്റെ ഒരു വക ഭേദമാണത്രെ , ദൈവം ആയി കണക്കാക്കാറി ല്ലെങ്കിലും ചാത്തന് ചില അമാനുഷിക കഴിവു കളുണ്ട് എന്ന് വിശ്വസിക്കുന്നു. കുള്ളനായ രൂപം ആണ് ചാത്തന്, അത് കൊണ്ടാണ് കുട്ടിച്ചാത്തന്‍ എന്ന് വിളിക്കുന്നത്‌. കുള്ളനാനെങ്കിലും പല രൂപത്തിലും പ്രത്യക്ഷപ്പെടാന്‍ ചാത്തന് കഴിയു മത്രേ.ചാത്തനും ആരെയും സ്വമെധയാ ഉപദ്രവിക്കാറില്ല, എന്നാല്‍ ചാത്തനെ ഉപദ്രവിക്കു ന്നവരെ വെറുതെ വിടുകയുമില്ല. കല്ലെറിയു കയാണ് കുട്ടിച്ചാത്തന്റെ ഉപദ്രവിക്കുന്ന രീതി. വീട്ടിലെ പാത്രങ്ങളില്‍ അമേധ്യം പോലെയുള്ള വൃത്തി കേടുകള്‍ നിക്ഷേപിക്കുക മുതലായ കുരുത്തക്കെടുകളും ചാത്തന്റെ പണിയായി കരുതപ്പെടുന്നു. ചാത്തന് കൈവിരലുകള്‍ ഇല്ല എന്നു വിശ്വസിക്കപ്പെടുന്നു. ഇക്കാര്യം അറിയാ വുന്നവര്ക്ക് ചാത്തനെ പെട്ടെന്നൊഴിവാക്കാന് കഴിയുമത്രേ. ഉദാഹരണത്തിന് ഉയരത്തിന് മുകളില്‍ വച്ച ഒരു സാധനം അവനു എടുക്കാന്‍ കഴിയുകയില്ല.മരത്തില്‍ കയറാനും അത് പോലെ കെട്ടുകള്‍ അഴിക്കാനും ചാത്തന് ബുദ്ധിമുട്ടാണ്. പക്ഷെ ഉറപ്പുള്ള പൂട്ടുകള്‍ പൊട്ടിക്കാന്‍ ചാത്തന് കഴിയും.

കൊതിയും കരിനാക്കും 

മറ്റൊരു വിശാസം ചിലര്ക്ക് കരിനാക്കുണ്ടാവു മെന്നും അങ്ങനെയുള്ളവര്‍ എന്തെങ്കിലും പറ ഞ്ഞാല്‍ , പ്രത്യേകിച്ചും ഒരാളിന് സംഭവിക്കാന്‍ സാദ്ധ്യതയുള്ള ചീത്ത കാര്യങ്ങള്‍, സംഭവിക്കു മെന്നും കരുതുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ ചിലയാള്ക്കാ്ര്‍ ആഗ്രഹത്തോടെ നോക്കിയാല്‍ ഭക്ഷണം കഴിച്ചയാള്ക്ക്ം വയറ്റില്‍ അസുഖം ഉണ്ടാകുമെന്നും ഇതിനു ‘കൊതി കിട്ടിയത്’ കൊണ്ടാണ് എന്നും പറയു ന്നു. ദോഷം മാറ്റാന്‍ ഉപ്പും കുരുമുളകും പ്രായമായ അമ്മുമ്മമാര്‍ ഓതി കൊടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് . ഇങ്ങനെ യുള്ള വിശാസങ്ങള്ക്കു ശാസ്ത്രീയമായ അടിത്തറയില്ല എന്നത് വ്യക്തമാണല്ലോ. അതുകൊണ്ടു ഇന്നത്തെ യുവജനങ്ങള്‍ ഇതിലൊന്നും വിശ്വസിക്കാറില്ല

Acknowedgemnt: Pictures from Google Images & internet 
For more information 
Comments