നായന്മാരുടെ കഥ – 6 നായന്മാരുടെ ചരിത്രം അന്നും ഇന്നും


നായന്മാരുടെ ചരിത്രം അന്നും ഇന്നും


നായന്മാര്‍ എന്നറിയപ്പെടുന്നത് കുറെയധികം വിഭാഗ ങ്ങളും ഉപവിഭാഗങ്ങളും കൂടിയതാണ്. 1891ലെ ഇന്ത്യാ സെന്സസ് പ്രകാരം നായര്‍ എന്ന ഗണത്തില്‍ 128 ഉപവിഭാഗങ്ങള്‍ ഉള്ളതായി രേഖപ്പെടുത്തിയിരുന്നു എന്ന് പറയുന്നു. പൊതുവേ നായന്മാര്‍ കൂട്ടുകുടുംബമായാണ് താമസിച്ചിരുന്നത്, തറവാട് എന്നാണു നായര്‍ കുടുംബങ്ങള്‍ താമസിച്ചിരുന്നയിടങ്ങള്‍ അറിയപ്പെട്ടിരുന്നതു, അവരുടേതായ വിവാഹ വ്യവസ്ഥകളും വിശ്വാസങ്ങളും ആചാരങ്ങളുമായി. 

പുരാതന കാലം

നായന്മാരുടെ ഉത്ഭവത്തെപ്പറ്റിയുള്ള കഥകളില്‍ നായര്‍ ‘നായകന്‍’ എന്നതില്‍ നിന്നും നാഗന്മാര്‍ ഇനത്തില്‍ നിന്നും ആണെന്ന് രണ്ടു പക്ഷമുണ്ട്എന്ന്മുമ്പ് സൂചിപ്പിച്ചിരുന്നു. നായന്മാരെപറ്റി ചരിത്രത്തില്‍ ആദ്യത്തെ സൂചന എ ഡി 77 ലായിരുന്നുവത്രേ. ചരിത്രത്തില്‍ മലബാര്‍ തീര ത്തുള്ള ഒരുനായര്‍ വിഭാഗത്തെ പ്പറ്റിയാണ് പറയുന്നത്. ഇത് കഴിഞ്ഞുനായന്മാരുടെ ചരിത്രത്തില്‍ പലയിടങ്ങളിലും തുടര്‍ച്ചയില്ല. കേരളം എ ഡി ഒന്നാം നൂറ്റാണ്ടില്‍ ചേരന്മാര്‍ ഭരിച്ചിരുന്നു എന്ന് പറയുന്നു , എനാല്‍ മൂന്നാം നൂറ്റാണ്ടില്‍ ചേരന്മാരുടെ ഭരണം റോമാക്കാരുമായുള്ള വ്യാപാരം ക്ഷയിച്ചതോടു കൂടി അവസാനിച്ചു എന്നും പറയുന്നു. തുടര്ന്നു ജൂതന്മാര്ക്കും കൃസ്ത്യാനികള്ക്കും സ്ഥലം കൊടുത്തതായി രേഖപ്പെടുത്തിയ ചെമ്പു ഫലകങ്ങളില്‍ ഒന്നും നായന്മാരെപ്പറ്റി പറയുന്നില്ല. പിന്നീട് 7-8 നൂറ്റാണ്ടുകളിലെ ചില ലിഖിതങ്ങളില്‍ ഏറനാടു, വള്ളുവനാട് , വേണാട് ( പിന്നീട് തിരുവിതാംകൂറായി), പാലക്കാട് എന്നീ സ്ഥലങ്ങളിലെ നായര്‍ മുഖ്യന്മാരെപ്പറ്റി പറയുന്നുണ്ട്. വസ്തു സംബന്ധ മായ ഫലകങ്ങളില്‍ നായന്മാര്‍ സാക്ഷികളായി കാണുന്നു. ചേരന്മാരു ടെയും പെരുമാള്‍ക്കന്മാരുടെയും പിന്തുടര്‍ച്ചക്കാരായി നായന്മാര്‍ വളര്ന്നു. എന്ന് പറയാം. 13 ആം നൂറ്റാണ്ടില്‍ നായന്മാര്‍ കോലത്തു നാട് , വേര്നാട എന്നീ ചെറു രാജ്യങ്ങളുടെ ഭരണാധികാരികള്‍ ആയിരുന്നു എന്ന് രേഖകള്‍ ഉണ്ട്. ഇവര്ക്കു ചൈനയുമായി വ്യാപാര ബന്ധങ്ങള്‍ ഉണ്ടായിരുന്നുവത്രേ. 14ആം നൂറ്റാണ്ടില്‍ ചൈനയു മായുള്ള വ്യാപാര ബന്ധം കുറഞ്ഞുവെങ്കിലും അറബികളുമായുള്ള വ്യാപാരം പുരോഗമിച്ചു. ഇതോടൊപ്പം മൂന്നാമത് ഒരു നായര്‍ ഭരണ മേഖല കോഴിക്കോട്ടും നാലാമതൊന്നു പാലക്കാട്ട് വള്ളുവനാട്ടിലും ഉണ്ടായി.

യൂറോപ്യന്‍ കാലഘട്ടം 

1498 ലാണല്ലോ കോഴിക്കോട്ട് വാസ്കോഡ ഗാമ വന്നിറങ്ങിയത്. സാമൂതിരി അന്ന് കോഴിക്കോട്ടെ പ്രബലനായ രാജാവായിരുന്നു. അറബികളുമായുള്ള വ്യാപാരം കോഴിക്കോട്ടു തുറമുഖത്തില്‍ കൂടി വളരെ നന്നായി നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ കോലത്തു നാട് പോലെയുള്ള മറ്റു ചെറിയ നാട്ടുരാജ്യങ്ങളില്‍ നിന്നുള്ള വ്യാപാരം വളരെ കുറവായിരുന്നു. പ്രത്യേകിച്ച് ഇവ ചെറു രാജ്യങ്ങളായി വേര്പിരിഞ്ഞതിനു ശേഷം. പോര്‍ടുഗലില്‍ നിന്ന് വന്നവര്‍ അറബികളുടെ രീതിയില്‍ തുടങ്ങിയെങ്കിലും ക്രമേണ അവര്‍ തന്നെ വ്യാപാരം കയ്യടക്കി. തുടര്ന്നു 1683 ല്‍ ഡച്ചുകാരും 1615 മുതല്‍ ബ്രിട്ടീഷുകാരും 1725 മുതല്‍ ഫ്രെഞ്ചുകാരും വ്യാപാരം തുടങ്ങി. നായര്‍ രാജാക്കന്മാരില്‍ ഏതെങ്കിലും ഒന്നിനോട് കൂട്ടു കൂടി ഇവര്‍ മത്സരിച്ചു കച്ചവടം തുടങ്ങി. കൊച്ചി രാജവംശവുമായി പോര്ടടുഗീ സു കാരുടെ വ്യാപാരം വികസിച്ചു, സാമൂതിരിയുമായി മത്സരം ഉണ്ടവുകയും ചെയ്തു. 1730 വരെ കോഴിക്കോട് സാമൂതിരി തന്നെയായിരുന്നു കൂടുതല്‍ ശക്തര്‍. ക്രമേണ സാമൂതിരിയുടെയും ശക്തി ക്ഷയിച്ചു.

ഏകദേശം ഇതേ കാലത്ത് മൈസൂരില്‍ നിന്ന് മുസ്ലിം സുല്ത്താന്മാര്‍ വടക്കന്‍ കേരളത്തില്‍ ആക്രമണം നടത്തി ആധിപത്യം സ്ഥാപിച്ചു. 1792, വരെ ഇവര്‍ ഭരണത്തില്‍ ഇരുന്നു. തുടര്ന്നു ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി കേരളത്തില്‍ മുഴുവന്‍ ആധിപത്യം സ്ഥാപിച്ചു. അവരുടെ ആധിപത്യത്തില്‍ കോഴിക്കോട്, കടത്തനാട് , കോല ത്തുനാട്, കോട്ടയം , കുരുംബ്രനാടു പാലക്കാട് വള്ളുവനാട് എന്നിവ തമ്മില്‍ യോജിപ്പിച്ചു. ഇവിടെയെല്ലാം ബ്രിട്ടീഷ്കാര്ക്ക് സ്വീകാര്യ മായവരെ അധികാരത്തില്‍ ഇരുത്തി. ഇക്കാലം വരെ നായന്മാര്‍ പടയാളികളും നമ്പൂതിരിമാര്‍ ഭൂസ്വത്തിന്റെ ഉടമകള്മായിരുന്നു. 

സ്വാതന്ത്ര്യം കിട്ടിയ ശേഷം 

തിരുവിതാം കൂറില്‍ നായര്‍ ബ്രിഗേഡ് എന്നറി യപ്പെട്ട നായര്‍ പട്ടാളം ഇല്ലാതെയായി. തിരുവിതാംകൂരിലും കോഴിക്കോട്ടും കൂടുതലും നായന്മാരെയായിരുന്നു പട്ടാളത്തില്‍ എടുത്തിരുന്നത്. നായന്മാരില്‍ നല്ലൊരു ഭാഗം പട്ടാളത്തിലും ബാക്കി കുറെയാള്ക്കാര്‍ കൃഷിയിലും മറ്റും വ്യാപൃതരായിരുന്നു. പട്ടാളം ഇല്ലാതായപ്പോള്‍ ഇതില്‍ കുറെ പേര്ക്ക് ഉപജീവനമാര്ഗം ഇല്ലാതായി. തുടര്ന്നു തിരുവിതാംകൂര്‍ കൊച്ചി മലബാര്‍ ഇവ ചേര്ത്ത് കേരള സംസ്ഥാനം ഉണ്ടാക്കിയപ്പോള്‍ ആദ്യത്തെ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന കമ്മ്യുണിസ്റ്റ് മന്ത്രിസഭ കൊണ്ടുവന്ന ഭൂനയ ബില്ലിന്റെ ഫലമായി കുറെ കര്ഷകര്ക്ക് കൃഷി ഭൂമിയും നഷ്ടമായി. കൂടുതലും ക്രുസ്ത്യാ നികളുടെ കയ്യില്‍ ആയി രുന്ന സുഗന്ധ ദ്രവ്യങ്ങളുടെ റബ്ബര്‍ മുതലാ യവയുടെയും തോട്ടങ്ങള്‍ ഭൂനിയമത്തില്‍ നിന്നൊഴിവാ ക്കപ്പെട്ടിരുന്നു. 

സര്ക്കാ്ര്‍ ജോലികളില്‍ സംവരണം വഴി 50% നായന്മാര്ക്ക് അപ്രാപ്യം ആയി. സര്ക്കാരിന്റെ ക്ഷേമ പ്രവര്ത്തനങ്ങള്‍ മുന്നോക്ക ജാതി യായി കണക്കാക്കപ്പെട്ട നായന്മാര്ക്ക് കിട്ടുകയില്ലായിരുന്നു. ഏതെങ്കിലും ജോലി ചെയ്യാന്‍ അഭിമാനികളായ നായന്മാര്‍ തയാറായിരുന്നില്ല. കുറേപ്പേര്‍ ബാക്കി വന്ന നെല്പ്പാടങ്ങള്‍ കിട്ടിയ വിലയ്ക്ക് വിറ്റു കേരളത്തിന്‌ പുറത്തു ജോലി അന്വേഷിച്ചു മദിരാ ശിയിലും ബോംബെയിലും ബാമ്ഗളൂര്രിലും പോയി. ഈഴവര്‍ക്കു മദ്യം ഉത്പാദിപ്പിക്കുന്നതിലും വില്ക്കുന്നതിലും കിട്ടിയ കുത്തക പരമാവധി ഉപയോഗിച്ചു. പോരാതെ മുസ്ലിം, ഈഴവ, കൃസ്ത്യന്‍ സമുദായങ്ങളില്‍ നല്ലൊരുവിഭാഗത്തിനു സംവരണത്തിന്റെ ആനുകൂല്യവും കിട്ടി. നായന്മാര്ക് മാത്രം ഇതൊന്നും വിധിച്ചിട്ടി ല്ലായിരുന്നു. എന്നാലും അവര്‍ ഇതെല്ലാം പ്രതിഷേധം കൂടാതെ സഹിച്ചു ജീവിച്ചു. .

ഞങ്ങളുടെ മങ്കൊമ്പിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. കുട്ടനാട് ഭാഗത്ത്‌ കൂടുതല്‍ കൃഷി നിലങ്ങള്‍ മിക്കതും ബ്രാഹ്മണരുടെ അധീനത്തിലായിരുന്നു. അവരില്‍ മിക്കവരും കൃഷിസ്ഥലം മറ്റുള്ളവര്ക്ക് പാട്ടത്തിനു കൊടുത്തു പാട്ടം കിട്ടുന്നത് കൊണ്ടു ചെലവ് കഴിയുന്നവരായിരുന്നു. ഭൂനയബില്ലിലെ വ്യവസ്തയുസരിച്ചു "കൃഷി ഭൂമി കര്ഷരകന്" എന്ന നില വന്നപ്പോള്‍ പല ഭൂവുടമ കള്ക്കും അവരുടെ ഭൂമി നഷ്ടപ്പെട്ടു. മങ്കൊമ്പിലെ മിക്ക ബ്രാഹ്മണരും അവരുടെ വീടുകള്‍ വിറ്റുകിട്ടിയ പണവും കൊണ്ടു സ്ഥലം വിട്ടു. ക്ഷേത്രങ്ങള്‍ എല്ലാം ദേവസ്വം ബോര്ഡിന്റെ കീഴിലാക്കിയപ്പോള്‍ അമ്പലവാസികളായ പലര്ക്കും ജോലി നഷ്ടപ്പെട്ടു. 

എന്‍ എസ എസ സംഘടനയുടെ തുടക്കം

നായര്‍ സര്‍വീസ് സൊസൈറ്റി നായര്‍ സമുദായത്തിലെ ആള്ക്കാരുടെ സാമൂഹ്യ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി 1914 ഒക്ടോബര്‍ 31 നു മന്നത്തു പദ്മനാഭന്‍ സ്ഥാപിച്ചതാണ്. മൂന്നു നിലയില്‍ പ്രവര്ത്തിക്കുന്ന ഈ സംഘടനയില്‍ താഴത്തെ നിലയില്‍ കരയോഗങ്ങളും അടുത്ത നിലയില്‍ താലൂക്ക് യൂണിയനുകളും ഏറ്റവും മുകളില്‍ ചങ്ങനാശ്ശേരി പെരുന്നയില്‍ എന്‍ എസ എസ കേന്ദ്ര സംഘടനയും പ്രവര്ത്തിക്കുന്നു. 2010 ലെ കണക്കനുസരിച്ച് എന്‍ എസ എസിന്റെ കീഴില്‍ 5300 കരയോഗങ്ങളും 58 താലൂക്കു യുനിയനുകളും 4232 വനിതാ സമാജങ്ങളും 2466 ബാല സമാജങ്ങളും ഉണ്ട്. 

വളരെയധികം ത്യാഗം സഹിച്ചാണ് മന്നത്തു പദ്മനാഭന്‍ ഈ സംഘടനയും അതിന്റെ കീഴില്‍ കുറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണ്ടാക്കിയത്. . എന്‍ എസ എസ ഉണ്ടാക്കിയ കാലത്ത് ഒരൊറ്റ സമുദായം എന്നനിലയില്‍ ഏറ്റവും കൂടുതല്‍ ഉള്ളത് നായര്‍ സമുദായമായിരുന്നു. .ഇതിനു മുമ്പ് ശ്രീനാരായണ ധര്മ്മ പരിപാലന സംഘം (എസ എന്‍ ഡി പി ) എന്ന സംഘടന ഈഴവരുടെ ഉന്നമനത്തിനു വേണ്ടി 1903 ല്‍ പ്രവര്ത്തനം തുടങ്ങിയിരുന്നു. 15 ആര്ട്സ് സയന്സ് കോളെജുകളും 3 ട്രെയിനിങ്ങ്സ്കൂള്കളും ഒരു എഞ്ചിനീയരിംഗ് കോളേജും ഒരു ഹോമിയോ മെഡിക്കല്‍ കോളേജും , ഏതാനും നര്സിംഗ് കോളെജുകളും ഒരു പോളിടെക്നിക് കോളേജും ടീച്ചര്‍ ട്രെയിനിംഗ് സ്കൂളുകളും എന്‍ എസ എസിന്റെ കീഴില്‍ ഇപ്പോള്‍ പ്രവര്ത്തിക്കുന്നു. 

എന്നാല്‍ എന്‍ എസ എസ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ വേണ്ടി ഒരു പാര്ട്ടിയുണ്ടാക്കിയത് പരാജയത്തില്‍ കലാശിച്ചു. സേവന മനോ ഭാവവും സമുദായ നന്മനോക്കിയുള്ള പ്രവര്ത്ത്നവും ആദ്യകാല ത്തെപ്പോലെ പിന്നീട് ഉണ്ടായിരുന്നില്ല. സമുദായത്തിനെക്കാള്‍ തലപ്പത്തിരിക്കുന്ന ഏതാനും വ്യക്ത്കളുടെ താല്പര്യം ആണ് ഇന്ന് എന്‍ എസ എസ്സിനെ നയിക്കുന്നത് എന്നത് ഖേദപൂര്വ്വം പറയേണ്ടി യിരിക്കുന്നു. 


ഞങ്ങള്‍ കുട്ടനാട്ടിലെ അറിയ പ്പെടുന്ന ഒരു നായര്‍ കുടുംബ ത്തിലെ അംഗങ്ങള്‍ ആണെ ങ്കിലും എന്‍ എസ എസുമായുള്ള ഞങ്ങളുടെ അനുഭവവും അത്ര നല്ലതല്ല. എന്റെ സഹോദരന്‍ ബി എ ഹോനെര്സ് ഒന്നാം റാങ്ക് വാങ്ങി പാസായി സാക്ഷാല്‍ മന്നത്ത് പത്മനാഭന്റെ സമക്ഷം ജോലിക്ക് അപേക്ഷി ച്ചപ്പോള്‍ ജ്യേഷ്ടന് ഉയരം കുറവാണല്ലോ എന്ന് കാരണം പറഞ്ഞു ജോലി നിഷെധിക്കപ്പെട്ടു. എന്റെ സഹോദരന്റെ ഭാര്യ ഭീമമായ ഒരു തുക പഗിടിയായി കൊടുത്താണ് എന്‍ എസ എസ്സില്‍ ജോലിയില്‍ കയറിയത്. എന്റെ മകള്‍ എന്‍ എസ എസ എഞ്ചിനീയറിംഗ് കോളേജിലെ അദ്ധ്യാപികയാകാനുള്ള റാങ്ക് ലിസ്റ്റില്‍ രണ്ടാമത് കയറിയെങ്കിലും പണം കൊടുത്താല്‍ മാത്രമേ നിയമനം കിട്ടൂ എന്നുറപ്പായപ്പോള്‍ വേണ്ട എന്നു എഴുതി പിന്നോക്കം പോകുകയായിരുന്നു. ചുരുക്കത്തില്‍ ഞങ്ങളുടെ അനുഭവത്തില്‍ മറ്റു സ്വകാര്യ സ്ഥാപനങ്ങളെപ്പോലെ പണം ഉണ്ടാക്കുക എന്നലക്ഷ്യം സമുദായനന്മയെക്കാള്‍ എന്‍ എസ എസ അധികാരികള്‍ ഇന്ന് നടപ്പിലാക്കുന്നു എന്നത് തികച്ചും വേദനാജനകമാണ്. സമുദായത്തില്‍ ഇന്ന് നടക്കുന്ന പല അനാചാരങ്ങള്‍ക്കും വിവാഹ ധൂര്തുകളും മറ്റും നിയന്ത്രിക്കാന്‍ യാതൊന്നും ചെയ്യാന്‍ കരയോഗങ്ങളോ യുണിയനുകളോ ഒന്നും ചെയ്യുന്നില്ല എന്നതും ഖേദകരം തന്നെ.

References 

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി