Posts

Showing posts from 2017

5. ഇഷ ആശ്രമത്തിലെ നന്ദികേശ്വരന്‍

Image
ധ്യാനലിംഗ ക്ഷേത്രത്തിന്റെ മുമ്പില്‍ നന്ദികേശ്വരന്‍ എന്ന കാളയുടെ ഒരു വലിയ പ്രതിമയുണ്ട്.. പൊതുവേ ആശ്രമത്തിന കത്തു ഫോട്ടോ ഗ്രാഫി അനുവദിച്ചിട്ടില്ല. എന്നാല്‍ നന്ദിയുടെ ഫോട്ടോ എടുക്കുന്ന തിനു അനുവാദം ഉണ്ടോ എന്നന്വേഷിച്ച പ്പോള്‍ ഉണ്ടെന്നു കണ്ടു. ശിവ ക്ഷേത്രങ്ങള ിലെ ഒരു പതിവായ അംഗം തന്നെയാണല്ലോ ഭഗവാന്റെ സന്തത സഹചാരിയായ നന്ദി കെശ്വരന്‍. ഇഷ ആശ്രമത്തിലെ നന്ദി പ്രതിമക്കും ചില പ്രത്യേകതകള്‍ ഉണ്ട്. നന്ദികേശ്വരന്‍ ശിവഭഗവാന്റെ വാഹനവും ശിവഗണത്തിലെ മുഖ്യനും ഭഗവാന്റെ വിശ്ര മസങ്കേതമായ കൈലാസത്തിലെ പ്രവേശന ദ്വാര പാലകനുമാണ്. നന്ദിയുടെ അനുവാദം ഇല്ലാതെ കൈലാസത്തിലേക്ക് ആര്‍ക്കും പ്രവേശനമില്ല. ‘നന്ദി’ എന്ന സംസ്കൃത വാക്കി ന്റെ അര്‍ഥം സന്തോഷം, ആഹ്ളാദം ,തൃപ്തി എന്നൊക്കെയാണ്. എല്ലാ ശിവക്ഷേത്രങ്ങളി ലും നന്ദിയുടെ ഒരു പ്രതിമ ശിവന്റെ നട യ്ക്കു മുമ്പില്‍ ഭാഗവാന് അഭിമുഖമായി ഉണ്ടാവും. സിന്ധു നദീതട സംസ്കാര കാലത്ത് തന്നെ നന്ദിയുടെ പ്രതിമയും രൂപങ്ങളും ഉപയോഗിച്ചിരുന്നു. അവിടെ നിന്ന് കുഴിച്ചെടുത്തവയില്‍ നന്ദിയുടെ രൂപം ഉള്ള ചില നാണയങ്ങള്‍ ഉണ്ടായിരുന്നു. പുരാണത്തില്‍ നന്ദി ശിലാദന്‍ എന്നയാളിന്റെ പുത്രനായിരുന്നു. പുത്രന്മാര

4.ആദിയോഗീ ദര്‍ശനം ആശ്രമത്തില്‍

Image
ലിംഗഭൈരവി എന്ന ദേവിയെ പ്രാര്‍ഥിച്ചതില്‍ നിന്നു കിട്ടിയതും ധ്യാനലിംഗക്ഷേത്രത്തിലെ ധ്യാനത്തിന്റെയും നാദാരാധനയുടെയും നല്ല അനുഭവങ്ങളുമായി ഞങ്ങള്‍ ആദിയോഗി എന്ന ഇഷ യോഗ കേന്ദ്രത്തിലെ അഥവാ ആശ്രമത്തിലെ ഏറ്റവും പുതിയ അംഗത്തി ന്റെ സമക്ഷത്തിലെ ക്കായിരുന്നു അടുത്ത തായി നീങ്ങിയത്. അതിനെപ്പറ്റി കൂടുതല്‍ പറയുന്നതിന് മുമ്പ് ആദിയോഗിയെ ക്കുറിച്ചു സദ്ഗുരുവിനു എന്ത് പറയാനുണ്ട് എന്ന് നോ ക്കാം .( വെബ് സൈറ്റില്‍ നിന്ന് സ്വതന്ത്ര പരിഭാഷ ) യോഗ സംസ്കാരത്തില്‍ ശിവനാണ് ആദ്യ ത്തെ യോ ഗി ആയി, അതായത് യോഗ എന്ന ക്രിയ അഥവാ തത്വം മനുഷ്യര്‍ക്ക്‌ ആദ്യമായി ഉപദേശിച്ചു കൊടു ത്തത് ശിവന്‍ ആയിരുന്നു. മനുഷ്യന്റെ മനസ്സില്‍ യോഗ എന്ന ആശയത്ത്ന്റെ ചെറിയ വിത്ത് പാകി യത്‌ ശിവ ഭഗവാന്‍ തന്നെ. 15000 വര്‍ഷ ങ്ങള്‍ക്കു മുമ്പ് ശിവന്‍ തന്റെ തപസിന്റെയും ത്യാഗ ത്തിന്റെയും പൂര്‍ണതയില്‍ ഈശ്വര സാക്ഷാല്‍ക്കാരം നേടിയപ്പോള്‍ അ്ദ്ദേഹം സ്വയം മറന്നു ഒരു ആനന്ദ നൃത്തം ഹിമാലയ സാനുക്കളില്‍ ആടുകയുണ്ടായി . ആനന്ദ ത്തിന്റെ പാരമ്യതയില്‍ അദ്ദേഹം ഭ്രാന്തമായ അസാമാന്യമായ ചടുലമായ നൃത്തം ആണ് അവതരിപ്പിച്ചത്. നൃത്തത്തിന്റെ ചലനത്തി ന്റെ പാരമ്യത്തില്‍ അദ്ദേഹം നിശ്ചലനായി

3: ശിവലിംഗ സങ്കല്പവും ധ്യാന ലിംഗവും

Image
ദോഷൈക ദൃക്കുകള്‍ ശിവലിംഗത്തെ ഒരു പുരുഷ ജനനേന്ദ്രിയം ആയി പുഛ്ചിച്ചു കളി യാക്കുന്നത് അപൂര്‍വ്വം അല്ലെങ്കിലും ഹിന്ദു സങ്കല്‍പ്പത്തില്‍ ശിവലിംഗം അനന്തമായ ഊര്‍ജ്ജത്തിന്റെ പ്രതീകമായി കണക്കാക്ക പ്പെടുന്നു. ശിവ എന്ന സംസ്കൃത വാക്കിനു പല അര്‍ത്ഥങ്ങളും പറയുന്നു വെങ്കിലും ഏറ്റ വും ലളിതമായത് പ്രഭു അഥവാ ഭഗവാന്‍ എന്നും ലിംഗം എന്നതിന് ചിഹ്നം അഥവാ അടയാളം എന്നും പറയാം . അതായത് ഭഗ വാന്റെ ചിഹ്നം എന്ന് ലളിതമായി പറയാം. മറ്റൊരു അര്‍ത്ഥത്തില്‍ ശിവ എന്നത് ഒന്നു മില്ലാത്ത അവസ്ഥയാണ്. പ്രപഞ്ചത്തില്‍ ഉള്ള എല്ലാ വസ്തുക്കളും ഗോളാകൃതിയില്‍ ഉള്ള രൂപത്തില്‍ നിന്നുണ്ടായതാണല്ലോ, ഒരു വൃക്ഷം ഉരുണ്ടിരിക്കു ന്ന ഒരു വിത്തില്‍ നിന്നുണ്ടാകുന്നു , ഒരു കുഞ്ഞു ദീര്‍ഘഗോളാ കൃതിയുള്ള ഭ്രൂണത്തില്‍ നിന്നുണ്ടാകുന്നു, എല്ലാ ജീവജാലങ്ങളുടെയും കോശങ്ങള്‍ ഗോള രൂപത്തിലൊ ദീര്‍ഘ ഗോള രൂപത്തിലോ ആണ്‌ എന്നും കരുതപ്പെടുന്നു. ചുരുക്ക ത്തില്‍, പ്രപഞ്ചത്തിലുള്ള മിക്കവാറും എല്ലാം ദീര്‍ഘഗോളാകൃതിയില്‍ ആണ്. ഭൂമിയും ഗ്രഹങ്ങളും നക്ഷത്രങ്ങളും എല്ലാം എല്ലാം . ഇവയെല്ലാം ശിവന്റെ രൂപങ്ങളായി കണക്കാ ക്കപ്പെടുന്നു, ആദിയും അന്തവും ഇല്ലാത്ത ഒന്നുമല്ലാത്തതും എന്നാല

2. ആശ്രമത്തിലെ ദേവീക്ഷേത്രവും ആരാധനയും

Image
അങ്ങനെ ആദിയോഗിയായ ശിവന്റെ സാന്നിദ്ധ്യ മുള്ള ഫലഭൂയിഷ്ടമായ മണ്ണില്‍ സ്ഥാപിച്ച ഇഷ ആശ്രമത്തില്‍ ഞങ്ങള്‍ രണ്ടു പേരും എത്തി. എന്റെ സുഹൃത്തു മുന്‍കൂട്ടി അറിയിക്കുകയും താമസത്തിന് ഒരു മുറി ബുക്ക് ചെയ്യുകയും ചെയ്തിരു ന്നത് കൊണ്ടു പ്രവേശന കവാടത്തില്‍ അദ്ദേഹത്തിന്റെ പേര് പറഞ്ഞപ്പോള്‍ തന്നെ പ്രവേശനം കിട്ടി. ആശ്രമത്തിന്റെ ഉള്ളില്‍ സ്വീകരണ സ്ഥലത്ത് ചെന്ന് ഞങ്ങള്‍ രണ്ടു പേരും സ്വയം പരിചയപ്പെടുത്തി, പരിചയ പ്പെടുത്തല്‍ രേഖകള്‍ കൊടുത്തു. അവര്‍ അത് സ്കാന്‍ ചെയ്തു ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും മുറിയുടെ നമ്പര്‍ രേഖപ്പെടു ത്തിയ കയ്യില്‍ കെട്ടാന്‍ ഒരു രിസ്ട്ടുബാണ്ട് തന്നു. ആശ്രമത്തില്‍ എവിടെയും കയറിച്ചെ ല്ലാന്‍ അത് ഞങ്ങളെ സഹായിക്കുമെന്നും പറഞ്ഞു. എന്റെ സുഹൃത്ത്‌ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും കൂടി ഒരു കൊട്ടേജു ആണ് ബുക്ക് ചെയ്തിരുന്നത്. നദി കോട്ടേജുകള്‍ എന്നറിയപ്പെടുന്നവയില് ഭവാനി കൊട്ടേജു. നമ്മുടെ നഗരങ്ങളിലെ ഇന്നത്തെ വാടക നിരക്കില്‍ മിതമായ നിരക്ക് തന്നെ. ആവ ശ്യക്കാര്‍ക്ക് വിവിധ തരത്തില്‍ ഉള്ള മുറി കള്‍ മുന്‍കൂട്ടി അറിയിച്ചാല്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ കാണുന്ന ലിങ്കില്‍ നോക്കുക.   http://ish

ഒരു ആശ്രമത്തിലെ അനുഭവം - 1

Image
ഞാന്‍ എന്റെ ഒരു സുഹൃത്തുമായി കഴി ഞ്ഞ ദിവസം കോയമ്പത്തൂരിലുള്ള ഒരു ആശ്രമത്തില്‍ പോയിരുന്നു. കഴിഞ്ഞ ആറേ ഴു മാസങ്ങളിലായി മിക്കവാറും ദിവസങ്ങ ളില്‍ ഞാന്‍ സദ്ഗുരു ജഗ്ഗി വാസുദേവ് എന്ന ഗുരുവിന്റെ ശിഷ്യന്മാര്‍ കോഴിക്കോട്ട് വച്ച് പഠിപ്പിച്ച അര മണിക്കൂര്‍ യോഗ – ധ്യാന പരിപാടി (Inner Engineering-Sambhavi) മിക്കവാറും ദിവസങ്ങളില്‍ രാവിലെയും വൈകുന്നേരവും ചെയ്യുന്നുണ്ട്. അതില്‍ നിന്ന് പൊതുവേ എന്റെ ചിന്താഗതിയിലും ആരോഗ്യ നിലയിലും ചില വ്യത്യാസങ്ങള്‍ ഉള്ളതായി എനിക്കും എന്റെ കുടുംബാംഗ ങ്ങള്‍ക്കും അനുഭവപ്പെട്ടതു കൊണ്ടു അദ്ദേ ഹം നിര്‍മ്മിച്ചു പരിപാലിച്ചു വരുന്ന ഈ ആശ്രമം നേരിട്ട് കാണണമെന്ന് തോന്നി അവിടെ പോയതാണ്. അടുത്ത കാലത്ത് ഞാന്‍ ചിലപ്പോള്‍ മുഖ പുസ്തകത്തിലും വാട്സാപ്പിലും മറ്റും ഷെയര്‍ ചെയ്യുന്ന അദ്ദേഹത്തിന്റെ സദ്‌വചനങ്ങളും ചില വിഡിയോകളും കണ്ടു പലരും ഞാനും ഒരു ആള്‍ ദൈവത്തിന്റെ പുറകെ നടക്കുന്ന ആളാണോ എന്ന് തെറ്റിദ്ധരിചിട്ടുണ്ടാവം . അങ്ങനെയുള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ഉള്ള ശ്രമം അല്ല ഇതെന്ന് എന്ന് ആദ്യമേ വിനയ പൂര്‍വ്വം പറയട്ടെ. എന്റെ വ്യക്തിപര മായ അനുഭവം എഴുതുന്നു എന്നുമാത്രം. ശാസ്ത്ര വിഷയങ്ങള്‍ പഠിപ്പി

മറ്റൊരു തിരഞ്ഞെടുപ്പ് ഡ്യുട്ടി , മദ്യപിച്ച ഏജെന്റ്റ്

കുറെ നാള്‍ കഴിഞ്ഞു ഒരു പാര്ലമെന്റ്റ് ഇലക്ഷന്‍ ആയിരുന്നു. എനിക്ക് വീണ്ടും ഡ്യുട്ടി ഇത്തവണ മുക്കം മണാശ്ശേരിയിലെ ഒരു കോളേജിലാണ്, വിശാലമായ കോളേജു കെട്ടിടം . ഗെയ്റ്റില്‍ നിന്ന് മുന്നൂറിലധികം മീറ്റര്‍ ദൂരത്തിലാണ് ചെറിയ കുന്നിന്റെ മുകളിലാണ് കെട്ടിടം . ബൂത്ത് ഒന്നാം നിലയില്‍. ആര്‍ ഈ സി യില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ മാത്രം ദൂരത്തില്‍ ആയിരുന്നു സ്ഥലം.  അവിടെ ഭക്ഷണം അടുത്തുള്ള ഒരു ഹോട്ടലില്‍ നിന്ന് കൊണ്ടുവന് നു തരാം എന്ന് ഏറ്റിരുന്നു. പക്ഷെ ചായ ഗ്ലാസിലും മത്സ്യം മണക്കുന്നു. പാകം ചെയ്ത മത്സ്യം കഴിക്കുമെങ്കിലും പച്ച മത്സ്യത്തി ന്റെ മണവുമായി ചായ കുടിക്കേണ്ട ഗതി കേടു. മുതലാളിയോട് കാര്യം പറഞ്ഞു, പാത്രം സോപ്പിട്ടു കഴുകി വരാമെന്ന് പറഞ്ഞു , അതുകൊണ്ടു രാവി ലെ പ്രാതല്‍ നേരെ ചൊവ്വേ കഴിക്കാന്‍ പറ്റി. ഉച്ചക്ക് ചോറും കറിയും വാഴയിലയില്‍ തന്നെ വേണമെ ന്ന് കര്‍ശനമായി പറഞ്ഞു , അതുകൊണ്ട് ഉച്ച ഭക്ഷ ണവും. ഇവിടെ പ്രശ്നം വേറെ, ആയിരുന്നു. മഞ്ചേരി പാര്ല മെന്ടു മണ്ഡലം ആയിരുന്നു, അവിടെ വര്‍ഷങ്ങളായി ബഹു ഭൂരി പക്ഷം വോട്ടു നേടി ഒരേ പാര്‍ട്ടിയിലെ സ്ഥാനാര്‍ഥി സുലെയ്മാന്‍ സേട്ട് തന്നെ ആയിരുന്നു ജയിച്ചു കൊണ്ടിരുന്നത്. അത

വീണ്ടും തിരഞ്ഞെടുപ്പ് ഡ്യൂട്ടി, പി സി യും മിശ്ര വിവാഹവും

ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞു അടുത്ത ഇലക്ഷന്‍ ആയി ,ഇത്തവണ ആര്‍ ഈ സി ക്ക് അധികം ദൂരെ അല്ലാത്ത മുത്താലം എന്ന സ്ഥലത്തായിരുന്നു. വാഹന സൗകര്യം ഉണ്ട്, സ്കൂളും അത്ര മോശമല്ല. പതിവ് പോലെ നാട്ടുകാര്‍ ആരോ ഭക്ഷണം തരാമെ ന്നും ഏറ്റു. പക്ഷെ കൂടെ ഡ്യൂട്ടിക്ക് വന്ന പോലീസുകാരന്‍ നാട്ടുകാ രുമായി അല്‍പ്പം കൂടുതല്‍ ഇഷ്ടം കൂടുന്നോ എന്നൊരു സംശയം . പലരുമായി ആശാന്‍ ചുറ്റിക്കറങ്ങി നടക്കു ന്നു, ആരെ ങ്കിലും വീശാന്‍ കൊടുത്തോ എന്ന് വരെ സംശയം എനിക്ക് തോന്നി. അല്‍പ്പം വശപ്പിശക് തോന്നിയത് കൊണ്ടു ഞാന്‍ മര്യാദ യായി പറഞ്ഞു “ നിങ്ങള്‍ നാട്ടുകാരുമായി അധി കം കൂട്ടുകൂടണ്ട, നാളെ നിങ്ങള്‍ക്ക് അവരെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാവും “ . അയാള്‍ക്ക്‌ അതത്ര പിടിച്ചില്ല എന്ന് വ്യക്തം. പഴയ തലമുറയിലെ പി സി ആണ്, നമ്മുടെ ഇടിയന്‍ കുട്ടന്‍പി ള്ളയുടെ തലമുറ, ജന മൈത്രി അല്ല. ജോലിയില്‍ നിന്ന് പിരിയാനധികം കാലമില്ല, ഞാനൊ വെറും പയ്യന്‍ 27-28 വയസു മാത്രം , അയാളുടെ മകന്റെ പ്രായം., അതുകൊണ്ടാവാം . രാത്രിയില്‍ അധികാരി ഒരു വിവരം വന്നറിയിച്ചു. സാര്‍ നാളെ ഒരു പ്രശ്നം ഉണ്ടാവാന്‍ സാധ്യ തയുണ്ട്, സാറതു വേണ്ട വിധം കൈകാര്യം ചെയ്തില്ലെങ്കില്‍ വഷളാകാവുന്ന കാര

തിരഞ്ഞെടുപ്പ് ഡ്യൂട്ടി അനുഭവങ്ങള്‍ - 1

കോഴിക്കോട്   ജില്ലയിലുള്ള  അപൂര്‍വം കേന്ദ്ര  സര്‍ക്കാരിന്റെ  സാമ്പത്തിക  സഹായത്തോടെ  പ്രവര്‍ത്തിച്ചിരുന്ന ആട്ടോണമസ്  സ്ഥാപനങ്ങളില്‍ ഒന്നായിരുനല്ലോ റീജ്യണല്‍ എഞ്ചിനീയറിംഗ് കോളേജു, അഥവാ ആര്‍  ഈ സി. തിരഞ്ഞെടുപ്പ് വരുമ്പോള്‍ എല്ലാ തവണയും  ആദ്യം തന്നെ   ഡ്യൂട്ടിക്ക്   വിളിക്കുന്ന ഒരു   കൂട്ടരായിരുന്നു ആരീസി  ഈ സി ജീവനക്കാര്‍. അദ്ധ്യാപക അധ്യാപകേതര  ജീവനക്കാരേല്ലാവരെയും കൂട്ടി കുറഞ്ഞത്‌ ആയിരം   ആള്‍ക്കാരെ  ഒരുമിച്ചു തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കിട്ടുന്നത്   സൗകര്യം ആയതുകൊണ്ട്. ഞങ്ങളുടെ  പ്രിന്‍സിപ്പാള്‍ എത്ര  എത്രുപ്പ് പ്രകടിപ്പിച്ചാലും ഞങ്ങളെയൊക്കെ   തിരഞ്ഞെടുപ്പ്  ഡ്യൂട്ടിക്ക്   വിളിക്കുമായിരുന്നു. 1969 ല്‍ ആര്‍ ഈ സി യില്‍ ചേര്‍ന്ന് ഞാന്‍ 2011 ല്‍ പിരിയുന്നതിനു ഏതാനും വര്‍ഷങ്ങള്‍ മുമ്പു വരെ  കുറയേറെ   പ്രാവശ്യം തിരഞ്ഞെടുപ്പ്  ഡ്യൂട്ടിക്ക് പോയിട്ടുണ്ട്, പലയിടത്തിലും രസകരമായ അനുഭവങ്ങള്‍  ഉണ്ടായിട്ടുണ്ട്, അതില്‍ ഓര്‍മ്മ വരുന്നതില്‍  ചിലതിതാ കുറിക്കുന്നു. 1969 ല്‍ ജോലിയില്‍ ചേര്‍ന്നു  എങ്കിലും ആദ്യം തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയമിച്ചത് 1970 ലായിരുന്നു .പാര്ലമെന്റിലെക്കുള്ള  തിരഞ്ഞെടുപ്പ