മറ്റൊരു തിരഞ്ഞെടുപ്പ് ഡ്യുട്ടി , മദ്യപിച്ച ഏജെന്റ്റ്
കുറെ നാള്‍ കഴിഞ്ഞു ഒരു പാര്ലമെന്റ്റ് ഇലക്ഷന്‍ ആയിരുന്നു. എനിക്ക് വീണ്ടും ഡ്യുട്ടി ഇത്തവണ മുക്കം മണാശ്ശേരിയിലെ ഒരു കോളേജിലാണ്, വിശാലമായ കോളേജു കെട്ടിടം . ഗെയ്റ്റില്‍ നിന്ന് മുന്നൂറിലധികം മീറ്റര്‍ ദൂരത്തിലാണ് ചെറിയ കുന്നിന്റെ മുകളിലാണ് കെട്ടിടം . ബൂത്ത് ഒന്നാം നിലയില്‍. ആര്‍ ഈ സി യില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ മാത്രം ദൂരത്തില്‍ ആയിരുന്നു സ്ഥലം.
അവിടെ ഭക്ഷണം അടുത്തുള്ള ഒരു ഹോട്ടലില്‍ നിന്ന് കൊണ്ടുവന്നു തരാം എന്ന് ഏറ്റിരുന്നു. പക്ഷെ ചായ ഗ്ലാസിലും മത്സ്യം മണക്കുന്നു. പാകം ചെയ്ത മത്സ്യം കഴിക്കുമെങ്കിലും പച്ച മത്സ്യത്തി ന്റെ മണവുമായി ചായ കുടിക്കേണ്ട ഗതി കേടു. മുതലാളിയോട് കാര്യം പറഞ്ഞു, പാത്രം സോപ്പിട്ടു കഴുകി വരാമെന്ന് പറഞ്ഞു , അതുകൊണ്ടു രാവി ലെ പ്രാതല്‍ നേരെ ചൊവ്വേ കഴിക്കാന്‍ പറ്റി. ഉച്ചക്ക് ചോറും കറിയും വാഴയിലയില്‍ തന്നെ വേണമെ ന്ന് കര്‍ശനമായി പറഞ്ഞു , അതുകൊണ്ട് ഉച്ച ഭക്ഷ ണവും.
ഇവിടെ പ്രശ്നം വേറെ, ആയിരുന്നു. മഞ്ചേരി പാര്ല മെന്ടു മണ്ഡലം ആയിരുന്നു, അവിടെ വര്‍ഷങ്ങളായി ബഹു ഭൂരി പക്ഷം വോട്ടു നേടി ഒരേ പാര്‍ട്ടിയിലെ സ്ഥാനാര്‍ഥി സുലെയ്മാന്‍ സേട്ട് തന്നെ ആയിരുന്നു ജയിച്ചു കൊണ്ടിരുന്നത്. അതുകൊണ്ടു മത്സരം അത്ര വാശിയുള്ളതൊന്നും ആയിരുന്നില്ല. മറ്റുള്ളവരും മത്സരിക്കുന്നു എന്ന് മാത്രം . എതിര്‍ സ്ഥാനാര്‍തികളില്‍ എത്ര പേര്‍ക്ക് കെട്ടി വച്ച തുക തിരിച്ചു കിട്ടുമെന്ന് മാത്രം നോക്കി യാല്‍ മതിയായിരുന്നു.
ഇതൊക്കെ ആയിരുന്നെങ്കിലും സ്ഥാനാര്‍ഥികള്‍ മൂന്നു പേര്‍ക്കും ഏജെന്റ്ന്മാര്‍ ഉണ്ടായിരുന്നു. രാവിലെ മുതല്‍ അതില്‍ ഒരാള്‍ ചെറിയ തടസ്സ ങ്ങള്‍ ഉണ്ടാക്കി കൊണ്ടിരുന്നു. അയാള്‍ ഓരോ പ്രാവശ്യവും പുറത്തു പോയി വരുമ്പോള്‍ അയാളു ടെ സ്വഭാവം കൂടുതല്‍ അസ്വസ്തത ഉണ്ടാക്കുന്ന തായി മാറിക്കൊണ്ടിരുന്നു. രോഗം എനിക്ക് മനസ്സിലായി, അയാള്‍ ഇടയ്ക് പുറത്തു പോയി ചായക്ക് പകരം എന്തോ ലഹരി പാനീയം കുടിച്ചു കൊണ്ടായിരുന്നു വരുന്നത്. കുടിച്ച സാധന ത്തിന്റെ അളവ് കൂടുന്നതനുസരിച്ച് അയാളുടെ രോഗവും കൂടി. ഞാന്‍ ഒന്ന് രണ്ടു പ്രാവശ്യം താക്കീത് കൊടുത്തു. ഇനിയും പ്രശ്നം ഉണ്ടാക്കി യാല്‍ ഞാന്‍ അയാളെ ബൂത്തില്‍ നിന്ന് പുറത്താ ക്കുമെന്ന് വരെ ഭീഷണിപ്പെടുത്തി. എന്നിട്ടും അയാള്‍ പഴയ പോലെ തുടര്‍ന്നു. ഉച്ചക്ക് ഒരു മണി ആയപ്പോള്‍ ഞാന്‍ അയാളുടെ പാസ് വാങ്ങി കീറി അയാളെ പുറത്താക്കി. പോലീസുകാരനോട് അയാളെ ഗെയ്റ്റിനു പുറത്താ ക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് വോട്ടിംഗ് സുഗമമായി തന്നെ നടന്നു.
ആറു മണി ആയപ്പോള്‍ വോട്ടിംഗ് സാമഗ്രികളുമായി ഞങ്ങള്‍ പുറത്തേക്കു വന്നു. അപ്പോള്‍ ഗെയിറ്റില്‍ ചെറിയ ഒരു ബഹളം . എന്താണെന്ന് അന്വേഷിച്ചപ്പോള്‍ നമ്മുടെ മദ്യപാനിയായ ഏജെന്ടു ബൂത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിനു ശേഷം ഗെയിറ്റിന് പുറത്തു ആരോടോ വഴക്കു കൂടി അയാള്‍ക്ക് പൊതിരെ തല്ലു കിട്ടിയത്രെ!. അത് അന്വേഷിക്കാന്‍ വേണ്ടി പോലീസ് വന്ന തായിരുന്നു. ബൂത്തില്‍ വച്ച് കാണിച്ച വൃത്തി കേടിനു അയാള്‍ക്ക് അര്‍ഹമായ പ്രതിഫലം ആരോ അയാള്‍ക്ക് പുറത്തു വച്ച് കൊടുത്തു എന്ന് സാരം . പണ്ടൊക്കെ ദൈവം പിന്നെ പിന്നെ ഇപ്പോള്‍ അപ്പപ്പോള്‍ തന്നെ!!
Comments