ക്ഷണിക്കപ്പെടാത്ത അതിഥിയെ അറിയാതെ നാടുകടത്തല്‍

ഞങ്ങളുടെ വീട്ടില്‍ പൂച്ചയെയും പട്ടിയെയും ഒന്നും വളര്ത്താരില്ല, പൊതുവേ അവയോട് ശ്രീമതിക്ക് താല്പര്യം കുറവ്, എനിക്കും പണ്ടു പണ്ടു വീട്ടില്‍ അച്ഛന്‍ കൊണ്ടുവരുന്ന നല്ല യിനം പട്ടികളെ വളര്‍ത്തിയിരുന്നു എങ്കിലും ഇപ്പോള്‍ തീരെ താല്പര്യമില്ല. അന്ന് ഞങ്ങള്‍ വളര്‍ത്തിയ പട്ടികളില്‍ പലതിനെയും ശല്യം കൂടി വഴക്കാളി ആകുമ്പോള്‍ വള്ളത്തില്‍ കയറ്റി ദൂരെ ചമ്പക്കുളം വരെ കൊണ്ടു വിട്ടി ട്ടു തിരിച്ചെത്തുമ്പോള്‍ ഞങ്ങളെക്കാള്‍ മുമ്പേ അവന്‍ തിരിച്ചെത്തിയതു ഓര്‍മ്മയുണ്ട്.
ഏതായാലും ഈ രണ്ടു വര്‍ഗത്തിലും പെട്ട ക്ഷണിക്കപ്പെടാത്ത ചില അതിഥികള്‍ വന്നു പോകുന്നുണ്ടു. സ്ഥിരമായി വന്നു പോകുന്ന ചില പൂച്ചകള്‍ വലിയ ശല്യക്കാരല്ല, അവ വല്ലതും കിട്ടിയാല്‍ തിന്നിട്ട് പോകും, അത്ര തന്നെ. വീട്ടില്‍ ഒരു ബയോഗ്യാസ് പ്ലാന്ടു ള്ളത് കൊണ്ടു ഭക്ഷണത്തിന്റെ അവശിഷ്ടം ഒന്നും തരമാവാത്തത് കൊണ്ടു അവരുടെ വരവും കുറവാണ്. 
.
എന്നാല്‍ കഴിഞ്ഞ ദിവസം ഒരു പൂച്ചക്കുട്ടി എങ്ങനെയോ വീട്ടില്‍വന്നു കയറി. രാത്രി കരച്ചില് കേട്ട് പല പ്രാവശ്യം ഉണര്‍ന്നു, സാധാരണ വരാറു ള്ള പൂച്ചകളുടെ ശബ്ദമല്ല, കുഞ്ഞു പൂച്ച ആണെന്ന് തോണി. രാവിലെ നോക്കിയപ്പോള്‍ ശരി തന്നെ, ചെറി യ കുട്ടി തന്നെ. ശരീരം മുഴുവന്‍ കറുത്ത ഒരു കണ്ടന്‍ പൂച്ച ക്കുട്ടി. വലിയവരെപ്പോലെ തനിയെ വന്നതാവാന്‍ വഴിയില്ല. ആരോ കൊണ്ടിട്ടതോ റോഡില്‍ ഉപേക്ഷിച്ചത് വീട്ടില്‍ കയറി വന്നതോ ആവാം. അതിനെ പല പ്രാവശ്യം വിരട്ടി ഓടിക്കാന്‍ ശ്രമിച്ചു എങ്കിലും അത് പോകുന്ന ലക്ഷണം കണ്ടില്ല. പല ദിവസവും എന്റെ കാറിന്റെ അടിയില്‍ ആയിരുന്നു അതിന്റെ സുഖവാസം. വണ്ടി എടുക്കുമ്പോള്‍ മ്യാവൂ വച്ച് ഓടിപ്പോകും.

അങ്ങനെയിരിക്കെ കഴിഞ്ഞ ദിവസം ആലു വായ്ക്കു പോകാന്‍ പുലര്ച്ചെ 6 മണിക്കു ള്ള ജന ശതാബ്ദി ട്രെയിന്‍ പിടിക്കാന്‍ ഞാന്‍ വണ്ടി എടുത്തു. കുറച്ചു ദൂരം ഓടിച്ചു കഴിഞ്ഞപ്പോള്‍ നമ്മുുടെ പൂച്ചക്കുട്ടിയുടെ ശബ്ദം കേള്‍ക്കുന്നു. ഞാന്‍ വിചാരിച്ചു അതെങ്ങനെ. വണ്ടിക്കകത്തു കയറിയോ?. വണ്ടിയുടെ സമയം തെറ്റാതിരിക്കാന്‍ വണ്ടി നേരെ നാലാമത്തെ പ്ലാട്ഫോര്മിനടുത്തുള്ള പാര്‍ക്കിംഗ് ഗ്രൌണ്ടിലെത്തി. കൂപ്പന്‍ വാങ്ങി വണ്ടി പാര്‍ക്ക് ചെയ്തു. അപ്പോഴും ഇടയ്ക്ക് പൂച്ചയുടെ കരച്ചില്‍ കേള്‍ക്കുന്നുണ്ട്. ഞാന്‍ വണ്ടി തുറന്നു ലൈറ്റിട്ടു അകത്തൊക്കെ നോക്കി, പക്ഷെ കക്ഷിയെ കാണുന്നില്ല. ഏതായാലും വണ്ടിയുടെ സമയം ആയതു കൊണ്ടു ഞാന്‍ വണ്ടി ലോക്ക് ചെയ്തു പുറപ്പെട്ടു, ഞാന്‍ പ്ലാട്ട്ഫോര്‍മിലേക്ക് കയറുംപോഴും കരച്ചില്‍ കേള്‍ക്കുന്നുണ്ട്. അത്ഭുതം വീട്ടില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരം ഞാന്‍ വണ്ടി ഓടിച്ചിട്ടും കക്ഷി വണ്ടിയുടെ അടിയില്‍ എങ്ങനെ വീഴാതെ ഇരുന്നു എന്നാണ്.

ഞാന്‍ വൈകുന്നേരം തിരിച്ചു വന്നപ്പോള്‍ വണ്ടി എടുത്തു, കൂടെ വയനാട്ടിലേക്ക് അവസാനത്തെ പ്രൈവറ്റ് ബസ് പിടിക്കാന്‍ തിരക്ക് കൂട്ടുന്ന ഒരു വൃദ്ധ ദമ്പതികളെയും കൂട്ടി കാറില്‍ കയറ്റി .പാളയത്തു അവരേ ഇറക്കി വീട്ടില്‍ എത്തി. പൂച്ചക്കുഞ്ഞിന്റെ ശബ്ദം ഇല്ല. സംശയം തീര്‍ക്കാന്‍ രാവിലെ വീട്ടില്‍ അന്വേഷിച്ചു. കക്ഷി അവിടെയും ഇല്ല. പുറത്തെ ങ്ങാനും ചത്ത്‌ കിടപ്പുണ്ടോ എന്ന് വീട്ടിലെ പണിക്കാരി നോക്കുകയും ചെയ്തു വത്രേ. അപ്പോള്‍ സംഭവിച്ചത് എന്താണ്? നാടുകടത്താന്‍ ഞങ്ങള്‍ വിചാരിച്ച പൂച്ച ക്കുട്ടി സ്വയം വണ്ടിയില്‍ കയറി സ്റ്റെഷനിലെ ത്തി കണ്ണൂര്രെക്കോ ഷോറണൂ രെക്കോ പുറപ്പെട്ടോ എന്ന് തന്നെ!!!.

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി