നായൊരു നല്ല മൃഗം... പക്ഷെ
വീട്ടില്‍ വളര്‍ത്താന്‍ ഏറ്റവും വിശ്വാസ്യമായ മൃഗം ഏതെന്നു ചോദിച്ചാല്‍ ഒരുത്തരമേ ഉള്ളൂ, നായ , അഥവാ പട്ടി. വിശ്വസ്തന്‍, സ്നേഹ സമ്പന്നന്‍, വീട് സൂക്ഷിപ്പുകാരന്‍, അങ്ങനെ പലതും.
എന്റെ ചെറുപ്പകാലത്ത് വീട്ടില്‍ സ്ഥിരമായി ഒരു പട്ടിയെ വളര്ത്തുമായിരുന്നു. അച്ഛന്‍ ബോട്ടില്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ കൂട്ടു കാരുടെ പക്കല്‍ നിന്നും വാങ്ങി കൊണ്ടു വരുന്ന സങ്കര വര്‍ഗത്തില്‍ പെട്ടതായിരിക്കും അവ. വീട്ടില്‍ അതിനെ ചങ്ങലക്ക് പൂട്ടി ഇടാറില്ല. അതി
നു ത്തിനു പ്രത്യേക ഭക്ഷണവും കൊടുക്കേണ്ട ആവശ്യവും ഉണ്ടാകാറില്ല. ഞങ്ങള്‍ കഴിക്കുന്ന തൊക്കെ അവനും കഴിക്കും. വീട്ടില്‍ പുതിയതായി ആരെങ്കിലും വന്നാല്‍ അവന്‍ അവന്റെ ഭയ ജനകമായ കുര കൊണ്ടു ആണ് അവരെ സ്വാഗതം ചെയ്യുന്നത്. അതുകൊണ്ടു വീട് സുരക്ഷിതം ആയിരുന്നു, മനുഷ്യരായാലും മൃഗങ്ങളായാലും അപരിചിതര്‍ക്ക് വീട്ടില്‍ കയറണമെങ്കില്‍ അവന്റെ കുര കേട്ട് വീട്ടിലുള്ള ആരെങ്കിലും പുറത്തിറങ്ങി സ്വീകാര്യര്‍ ആണെന്ന് കാണിച്ചാല്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ.
ഞങ്ങള്‍ സ്കൂളില്‍ പോകുമ്പോള്‍ വീട്ടില്‍ നിന്നും രണ്ടു കിലോമീറ്റര്‍ ദൂരത്തുള്ള തെക്കെക്കര കടത്തു കടവ് വരെ അവന്‍ ഞങ്ങള്‍ക്ക് ബോഡി ഗാര്‍ഡാ യി കൂടെ കാണും. ഞങ്ങള്‍ കടത്തു വള്ളത്തില്‍ കയറിയാല്‍ മെല്ലെ തിരിച്ചു വീട്ടില്‍ എത്തി വിശ്രമിക്കും. പക്ഷെ കുറച്ചു പഴകുമ്പോള്‍ , പ്ര്രായം ആകുമ്പോള്‍ ചില വികൃതികള്‍ കാണിച്ചു തുടങ്ങും , വഴിയെ കാണുന്ന കോഴിയെ ഓടിക്കുക അവന്റെ വിനോദങ്ങളില്‍ ഒന്നായി രുന്നു. പക്ഷെ ഒരാളെപ്പോലും ഞങ്ങള്‍ വളര്‍ത്തിയ പട്ടി കടിച്ചതായി പരാതി ഉണ്ടായിട്ടില്ല.
എന്റെ ഭാര്യയുടെ വീട്ടിലും ഒരു പട്ടി ഉണ്ടായി രുന്നു, കറുത്ത് ഭീകരനായ ചാര്‍ളി എന്നായിരുന്നു അവന്റെ പേര്. ഞങ്ങള്‍ വീട്ടില്‍ എത്തിയാല്‍ അവന്‍ സ്നേഹം കാണിക്കാന്‍ പിന്കാലില്‍ ഉയര്‍ന്നു ഞങ്ങളുടെ തോളത്തു വരെ മുന്‍ കാലുകള്‍ കൊണ്ടെത്തും , അത് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. കുഞ്ഞുങ്ങളെ വളരെ സ്നേഹ പൂര്‍വ്വം അവന്‍ നോക്കിയിരുന്നു. കുഞ്ഞുങ്ങള്‍ അവന്റെ വായിലെ പല്ല് പോലും തുറന്നു നോക്കിയാല്‍ പോലും ഒന്നും ചെയ്യുമാ യിരുന്നില്ല. . പിന്നെ ഞങ്ങളുടെ കുട്ടനാട്ടില്‍ പേ പിടിച്ച പട്ടിയെ ആരും ഇത് വരെ കണ്ടിട്ടും ഇല്ല.
കൂടുതല്‍ ശല്യക്കാരനായി എന്ന് തോന്നിയാല്‍ അവനെ വള്ളത്തില്‍കയറ്റി ദൂരെ നാലഞ്ചു കിലോ മീറ്റര്‍ ദൂരെ ചമ്പക്കുളത്തോ മറ്റോ കൊണ്ടു വിടും, പക്ഷെ ഞങ്ങള്‍ വീട്ടില്‍ തിരിച്ചെത്തി ഏതാനും മിനുട്ടുകള്‍ക്കകം അവന്‍ നീന്തി യാണെങ്കിലും തിരിച്ചു വീട്ടിലെത്തുമായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം മരിക്കു ന്നത് വരെ അവന്‍ ഞങ്ങള്‍ക്ക് കൂട്ടായിരുന്നു. ടൈഗര്‍ , ടിപ്പു എന്നൊക്കെ ആയിരുന്നു അവനെ പേര് ( ക്ഷമിക്കണം ഞങ്ങള്‍ പെന്പട്ടിയെയും ആണ്പട്ടിയെയും പട്ടി എന്ന് തന്നെ പറയുന്നു, മലബാറില്‍ ആണ് പെണ്പട്ടിയെ ‘പട്ടി’യെന്നും ആണ്പട്ടിയെ ‘നായ’ എന്നും വേറിട്ട് വിളിക്കുന്നത്.)
എന്നാല്‍ അടുത്ത കാലത്ത് ഞങ്ങള്‍ പട്ടികളെ വെറുത്തു തുടങ്ങി. കൊച്ചൌസെഫ് ചിട്ടില പ്പള്ളിയുടെ തെരുവ് നായ സമരം തുടങ്ങുന്നതിനു മുമ്പ് തന്നെ പാവം എത്രയോ കുഞ്ഞുങ്ങളെ തെരുവുനായ്ക്കള്‍ കടിച്ചു കീറിയത് കന്ടിട്ടുന്ടു. അബലകളായ സ്ത്രീകളെയും എന്തിനു അന്ധരായവരെപോലും തെരുവ് നായ്ക്കള്‍ ആക്രമിച്ചു വരുന്നു. മേനകയുടെ ABC ( animal birth control) നിയമം വന്നതിനു ശേഷം ആണെന്ന് തോന്നുന്നു ഇത്രയധികം തെരുവ് നായ്ക്കള്‍ പെരുകിയത്. പണ്ടു ആര്‍ ഈ സി ക്യാമ്പസ്സില്‍ നായ ശല്യം കൂടുമ്പോള്‍ കമ്പിക്കുടുക്ക് കൊണ്ടു നായ യെ പിടിച്ചു വിഷം കുത്തിവച്ചു കൊന്നു പട്ടിക്കൊ ന്നിനു പത്തോ പതിനഞ്ചോ രൂപ വെച്ച് പഞ്ചായ ത്തില്‍ കൊടുത്തു വന്ന്രിരുന്നു. ഇപ്പോള്‍ ആരും ശ്രദ്ധിക്കുന്നില്ല. കുറുക്കന്‍ നായയെ കടിച്ചാല്‍ അതിനു പേ ഇളകും എന്ന് പറയുന്നു, ആവോ ശരിയോ തെറ്റോ. എന്തോ? പേപ്പട്ടി കടിച്ചു മരിക്കുന്ന മനുഷ്യരുടെ ദാരുണ അന്ത്യം നായയെ വെറുക്കാന്‍ ആണ് പ്രേരിപ്പിക്കുന്നത്.
ചിറ്റിലപ്പള്ളി കോഴിക്കോട്ടു നിരാഹാര സമരം നടത്തിയപ്പോള്‍ ഞാനും ആറേഴു മണിക്കൂര്‍ അദ്ദേഹത്തിനൊപ്പം ഹാളില്‍ ഇരുന്നു അനുഭാവം പ്രകടിപ്പിക്കാന്‍ , പക്ഷെ അതിന്റെ പിറ്റേ ദിവസം ഞാന്‍ രാവിലെ മിനി ബൈപാസില്‍ കൂടി സരോവരം ബയോ പാര്‍ക്കിലേക്ക് നടക്കാന്‍ പോയപ്പോള്‍ ഒരു നായ എന്റെ അടുത്തേക്ക് ഓടി വന്നു, എന്നെ കടിക്കാനാണോ എന്നോടു സ്നേഹം പ്രകടിപ്പിക്കാന്‍ ആയിരുന്നോ അറിയില്ല ഞാന്‍ ഭയന്ന് ഒഴിഞ്ഞു മാറാന്‍ നോക്കി, ഭാഗ്യത്തിനു അപ്പോള്‍ ഒരു കാര്‍ അതിലെ വന്നത് കൊണ്ടു ഞാന്‍ അതില്‍ കയറി രക്ഷപെട്ടു, അവന്‍ ഞാന്‍ നായ വിരോധി യാണെന്ന് എങ്ങനെെ മാസില്ലാക്കിയോ , അറിയില്ല. ഞാന്‍ ചിട്ടിലപ്പള്ളിയുടെ പരിപാടിയെപ്പറ്റി ഫ്യൂസ് ബുക്കില്‍ എഴുതിയതു വായിച്ചു കാണുമോ എന്തോ ? ഏതായാലും അത് കഴിഞ്ഞു കയ്യില്‍ ഒരു വടി എങ്കിലും ഇല്ലാതെ ഞാന്‍ നടക്കാന്‍ പോകാറില്ല.
ഇതി നായ പുരാണം തല്‍ക്കാലം സമാപ്തം !!
(ചിത്രങ്ങള്‍ക്ക് കടപ്പാട് Google)
Comments