ചില ട്രാഫിക് നിയമ ലംഘനങ്ങള്‍ പാര്‍ക്കിങ്ങും

കോഴിക്കോട് നഗരത്തിലെ സ്ഥിര താമസ ക്കാര്‍ക്ക് ഉള്ള ബുദ്ധിമുട്ടുകളില്‍ ഒന്ന് അവര വരുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ ഉള്ള വിഷമം ആണ്. സ്വന്തമായ വാഹനം ഉണ്ടെ ങ്കിലും അത് പുറത്തെടുത്താല്‍ നമുക്ക് പോകേണ്ട ഇടത്തിനടുത്ത് എങ്ങും പാര്‍ക്ക് ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കെണ്ട. നടക്കാന്‍ ബുദ്ധിമുട്ടുള്ളവരെ കൂട്ടി പുറത്തു പോകു മ്പോള്‍ എന്ത് ചെയ്യുമെന്ന് അറിയില്ല. വീൽ ചെയർ സൗകര്യം കിട്ടുമെന്നു പ്രതീക്ഷി ക്കേണ്ട. നഗര കേന്ദ്ര ത്തില്‍ തന്നെ പാര്‍ക്കി ങ്ങിനു ഒഴിചിടെണ്ട സ്ഥലത്ത് പലരും കയ്യേറി കച്ചവടം നടത്തുന്നതും അപൂര്വമല്ല. .
ഉദാഹരണത്തിന് നഗര ഹൃദയത്തില്‍ ഉള്ള മാവൂര്‍ റോഡില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ ഇടം തീരെ ഇല്ല. കുറച്ചു സ്ഥലം ഉള്ളത് അരയിടത്തു പാലം ഓവറ്ബ്രിഡ്ജിന്റെ താഴെയാണ് , അത് മിക്കപ്പോഴും നിറഞ്ഞു കവിഞ്ഞിരിക്കും. ഒന്ന് രണ്ടു പ്രാവശ്യം SBT യുടെ മുമ്പില്‍ തെറ്റായ സ്ഥലത്ത് പാര്‍ക്ക് ചെയ്തതതിനു ടിക്കറ്റ് വാങ്ങി ഫൈന്‍ അടക്കുകയും ചെയ്തു. ഇപ്പോള്‍ സ്റ്റിക്കര്‍ ഒട്ടി്ക്കുന്നതിനു പകരം ടയറില്‍ ക്ലാംപിടുക യാണ് പതിവ്. അവര്‍ ക്ലാംപിട്ടു പോകുന്ന തിനു മുമ്പ് എത്തിയില്ലെങ്കില്‍ അവരെ അന്വേ ഷിച്ചു ക്ഷണിച്ചു വരുത്തി ഫൈനടച്ച് ക്ലാമ്പ് ഒഴിവാക്കി വണ്ടി എടുക്കുകയെ നിവൃത്തി ഉള്ളൂ. അതിനു കുറഞ്ഞത്‌ ഒരു മണിക്കൂറോ അതിലധികമോ എടുത്താല്‍ അത്ഭുതപ്പെടെണ്ട. സഹിച്ചേ പറ്റൂ. ട്രാഫ്ക് പോലീസുകാരന്റെ ചീത്ത വേറെയും.
പല കെട്ടിടങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ ക്കും ഇന്ന് സ്വന്തമായ പാര്‍ക്കിംഗ് സൗകര്യം ഉണ്ട്, ഒരു നിശ്ചിത തുക അവര്‍ അവിടെ കയറുമ്പോള്‍ വാങ്ങുന്നു. ആ തുക കടയിൽ നിന്ന് വാങ്ങുന്ന സാധനങ്ങളുടെ ബില്ലില്‍ നിന്ന് കുറച്ചു തരുന്നു. വെറുതെ വാഹനം ഇട്ടു പോകുന്നവരെ ഒഴിവാക്കാന്‍ നല്ല മാര്‍ഗം തന്നെ. പക്ഷെ നമുക്ക് ഒന്നും വാങ്ങാനും ബില്ലും ഇല്ലെങ്കില്‍ എന്ത് ചെയ്യുമെന്ന് വ്യക്തമല്ല.
വാഹനങ്ങളുടെ അമിതമായ വര്‍ധന, വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ അശ്രദ്ധ എല്ലാം പ്രശ്നമാകുന്നു. പണം കൊടുത്തു പാര്‍ക്ക് ചെയ്യുന്ന സ്ഥലങ്ങളും വളരെ കുറവ്. ഫോകസ് മാള് പോലെയുള്ള സ്ഥലങ്ങളില്‍ ഇപ്പോള്‍ ടെറസ് പാര്‍ക്കി ങ്ങിനു സൗകര്യം ഉണ്ട്, കുത്തനെയുള്ള കയറ്റത്തില്‍ വണ്ടി മുകളില്‍ എത്തിക്കണ മെങ്കില്‍ അസമാന്യ കഴിവുള്ള ഡ്രൈവര്‍ ആയിരിക്കണം .ഒരിക്കല്‍ മകനുമായി പോയപ്പോള്‍ ഭാഗ്യത്തിന് അയാള്‍ വണ്ടി ഓടിച്ചത് കൊണ്ടു രക്ഷപെട്ട് പോന്നു.
ചുരുക്കത്തില്‍ നമ്മുടെ നിത്യ ശാപമായ ജനപ്പെരുപ്പം ഇപ്പൊ, അമിതമായ വാഹന പെരുപ്പത്തിലും എത്തി നില്കുന്നു. നഗര ജീവിതം ദുസ്സ്ഹമാക്കുന്നു. വായു മലിനീകര ണവും മറ്റും വേറെ. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മലിനീകരണം കൊണ്ട് ജനങ്ങൾ മരിക്കുന്നത് ഇന്ത്യയില്‍ ആണത്രേ. കോഴി ക്കോട് നഗരം ഇന്ത്യയില്‍ ഒന്നാമാതായിരി ക്കും ശരിയായ രീതിയില്‍ അളന്നു നോക്കി യാല്‍. !

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി