2. ആശ്രമത്തിലെ ദേവീക്ഷേത്രവും ആരാധനയും
അങ്ങനെ ആദിയോഗിയായ ശിവന്റെ സാന്നിദ്ധ്യ മുള്ള ഫലഭൂയിഷ്ടമായ മണ്ണില്‍ സ്ഥാപിച്ച ഇഷ ആശ്രമത്തില്‍ ഞങ്ങള്‍ രണ്ടു പേരും എത്തി. എന്റെ സുഹൃത്തു മുന്‍കൂട്ടി അറിയിക്കുകയും താമസത്തിന് ഒരു മുറി ബുക്ക് ചെയ്യുകയും ചെയ്തിരു ന്നത് കൊണ്ടു പ്രവേശന കവാടത്തില്‍ അദ്ദേഹത്തിന്റെ പേര് പറഞ്ഞപ്പോള്‍ തന്നെ പ്രവേശനം കിട്ടി. ആശ്രമത്തിന്റെ ഉള്ളില്‍ സ്വീകരണ സ്ഥലത്ത് ചെന്ന് ഞങ്ങള്‍ രണ്ടു പേരും സ്വയം പരിചയപ്പെടുത്തി, പരിചയ പ്പെടുത്തല്‍ രേഖകള്‍ കൊടുത്തു. അവര്‍ അത് സ്കാന്‍ ചെയ്തു ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും മുറിയുടെ നമ്പര്‍ രേഖപ്പെടു ത്തിയ കയ്യില്‍ കെട്ടാന്‍ ഒരു രിസ്ട്ടുബാണ്ട് തന്നു. ആശ്രമത്തില്‍ എവിടെയും കയറിച്ചെ ല്ലാന്‍ അത് ഞങ്ങളെ സഹായിക്കുമെന്നും പറഞ്ഞു. എന്റെ സുഹൃത്ത് ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും കൂടി ഒരു കൊട്ടേജു ആണ് ബുക്ക് ചെയ്തിരുന്നത്. നദി കോട്ടേജുകള്‍ എന്നറിയപ്പെടുന്നവയില് ഭവാനി കൊട്ടേജു. നമ്മുടെ നഗരങ്ങളിലെ ഇന്നത്തെ വാടക നിരക്കില്‍ മിതമായ നിരക്ക് തന്നെ. ആവ ശ്യക്കാര്‍ക്ക് വിവിധ തരത്തില്‍ ഉള്ള മുറി കള്‍ മുന്‍കൂട്ടി അറിയിച്ചാല്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ കാണുന്ന ലിങ്കില്‍ നോക്കുക.
സന്ദര്‍ശകര്‍ വരാന്‍ ഉദ്ദേശിക്കുന്ന തീയതി, ആള്‍ക്കാരുടെ എണ്ണം , വരുന്ന സമയം എന്നിവ കാണിച്ചു ഒരു ഫോറം പൂരിപ്പിച്ചയ ച്ചാല്‍ താമസ സൗകര്യം ലഭ്യമായിരിക്കും . വിവരങ്ങള്‍ 94430 49553 എന്ന ഫോണി ലും ലഭ്യമാണ് .
ആശ്രമത്തില്‍ വരുന്ന സന്ദര്‍ശകര്‍ സദ്ഗു രുവിന്റെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ നാല് തരത്തില്‍ ഉള്ളവരാണ്. ഒന്നാമതായി കൌതുകം കൊണ്ടു മാത്രം വരുന്നവര്‍ , അന്വേഷണം ആണ് അവരുടെ ലക്‌ഷ്യം , എന്തും ഏതും അല്‍പ്പം അപസര്പ്പക ബുദ്ധി യോടെ മനോഭാവത്തോടെ വീക്ഷിക്കുന്ന വര്‍ . ഗുരുവിന്റെ ഭാഷയില്‍ investigators . ഇത്തരം ആര്‍ക്കാര്‍ അവിടെ വരുന്നത് കൂടുതലും ആശ്രമത്തില്‍ നടക്കുന്ന നല്ല കാര്യങ്ങളെക്കാള്‍ അവിടെ നടക്കുന്നത് എന്തെന്ന് വിമര്‍ശനാത്മകമായ കണ്ണുക ളോടെ നോക്കാന്‍ വേണ്ടി മാത്രം ആണ്. ഇവര്‍ മിക്കപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ വരുന്നു എന്നതാണ് സത്യം മറ്റൊരു കൂട്ടര്‍ വെറും കാഴ്ചക്കാര്‍ മാത്രം . അവിടെ നടന്നു ആശ്രമം കാണാന്‍ മാത്രം വരുന്നവര്‍ , ഒരു മ്യുസിയം കാണുന്നതു പോലെയോ മറ്റോ വന്നു പോകുന്നവര്‍. നിര്‍ദ്ദോഷികളായ ഇവരെക്കൊണ്ടു ആശ്രമത്തിനൊ സന്ദര്‍ശനം കൊണ്ടു അവര്‍ക്കോ മറ്റുള്ള വര്‍ക്കോ യാതൊരു പ്രയോജനവും ഉണ്ടാ കുന്നില്ല. മൂന്നാമത്തെ കൂട്ടരാണ് കൂടുതല്‍ , സദ്ഗുരുവിന്റെ യോഗ ക്ലാസുകള്‍ ശ്രദ്ധാ പൂര്‍വ്വം പഠിച്ചു അതില്‍ നിന്ന് തങ്ങളുടെ ജീവിതത്തില്‍ അതെങ്ങനെ പ്രയോജന പ്പെടുത്താം എന്ന് അറിയാന്‍ വരുന്നവര്‍. ഇവര്‍ക്ക് വേണ്ടി ആശ്രമത്തില്‍ പല പരിശീ ലന പരിപാടികളും മിക്കവാറും എല്ലാ മാസ ങ്ങളിലും നടത്തുന്നു. രണ്ടോ മൂന്നോ ദിവസം മുതല്‍ ആഴ്ചകള്‍ വരെ നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. തമിഴിലും ഇന്ഗ്ലീഷിലും ഇവ നടത്തുന്നുണ്ട് ഇവിടെ. ഓരോ കാലത്തും നടക്കുന്ന പരിശീ ലന പരിപാടികളെപ്പറ്റി വിശദമായി വെബ് സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്. നാലാമ ത്തെ ആല്‍ക്കാര്‍ സദ്ഗൂരുവിനു പൂര്ണമാ യും ശിഷ്യപ്പെടാന്‍ തയ്യാറായി വരുന്ന ഭക്ത ന്മാര്‍ . ഇവരില്‍ മിക്കവാറും ഇഷായോഗ പരിപാടികളില്‍ മുമ്പ് പങ്കെടുത്തു യോഗ ചര്യയുടെ ഗുണങ്ങളെപ്പറ്റി തികച്ചും ബോധ വാന്മാരായിരിക്കും. സ്വാഭാവികമായും ഞങ്ങള്‍ മൂന്നാമത്തെ കൂട്ടത്തില്‍ പെട്ടവര്‍ ആയിരുന്നു എന്ന് പറയാം . ഏതായാലും ഒന്നാമത്തെയും നാലാമത്തെയും കൂട്ട ത്തില്‍ പെട്ടവരല്ല, തീര്‍ച്ച.
മുന്‍കൂട്ടി തീരുമാനിച്ചു യോഗ പരിശീലന പരിപാടിക്ക് വരുന്നവരല്ലാത്തവര്‍ക്ക് ആശ്രമത്തില്‍ പ്രധാനമായും കാണാനും അനുഭവിക്കാനും ഉള്ള പ്രധാനപ്പെട്ടവ ലിംഗഭൈരവീ ദേവീ ക്ഷേത്രത്തിലെ ദര്‍ശനം, ധ്യാനലിംഗസ്ഥാനത്തെ ധ്യാനം , അവിടെ ത്തന്നെ രാവിലെയും വൈകുന്നേരവും ചില പ്രത്യേക സമയത്ത് നടത്തുന്ന നാദോപാ സന, ആദി യോഗി ദര്‍ശനം എന്നിവയാണ്.
പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക സ്നാനത്തിനു വേണ്ടി കുളങ്ങള്‍ ഉണ്ടാക്കി യിട്ടുണ്ട്. സൂര്യ കുണ്ട് , ചന്ദ്രകുണ്ട് എന്നിവ അറിയപ്പെടുന്നു. രണ്ടിലും പ്രത്യേക രീതി യില്‍ നിര്‍മ്മിച്ച കുളത്തില്‍ സ്ഥാപിച്ച ഖര രൂപത്തിലുള്ള മെര്‍ക്കുറിയില്‍ നിര്‍മ്മിച്ച ശിവലിംഗ ങ്ങളില്‍ തട്ടി ഊര്ജീകരിച്ച ജല ത്തില്‍ കുളി ക്കാന്‍ അവസരം കിട്ടുന്നു. ത്വക്ക് രോഗങ്ങള്‍ ഉള്ളവരോ ശരീരത്തില്‍ മുറിവോ വൃണങ്ങളോ ഉള്ളവര്‍ക്ക് പ്രവേശ നം ഇല്ല. കുളത്തില്‍ ഇറങ്ങുന്നതിനു മുമ്പ് ദേഹ ശുദ്ധി വരുത്തി പ്രത്യേക വസ്ത്രം ധരിച്ചു കുളത്തില്‍ പ്രവേശിക്കാം .തണുത്ത ജലത്തില്‍ കുളിക്കാന്‍ കഴിയാത്തവരും അപസ്മാരം പോലെയുള്ള രോഗങ്ങള്‍ ഉള്ളവരും കുളത്തില്‍ ഇറങ്ങുന്നത് ഒഴിവാക്കണം എന്ന് എഴുതി വച്ചിട്ടുണ്ട്. ഞങ്ങള്‍ ഏതായാലും കുളിക്കാന്‍ തയാ റായില്ല. ശബരിമലക്ക് പോകുന്ന ധാരാളം അയ്യപ്പന്മാര്‍ കുളിച്ചു കയറുന്നത് കണ്ടു. സൂര്യ കുണ്ടിന്റെ സമര്‍പ്പണം സദ്ഗുരു നിര്‍വഹിക്കുന്നതു യുടുബില്‍ കാണാം .
ലിംഗ ഭൈരവീ ( ദേവീ) ക്ഷേത്രം
ശിവ ശക്തി സങ്കല്‍പ്പങ്ങളാണ് ആശ്രമ ത്തില്‍ ആരാധിക്കപ്പെടുന്നത്. ശക്ത്യാരാധനക്കുള്ള ദേവീ രൂപത്തിനാണ് ലിംഗ ഭൈരവി എന്ന് വിളിക്കുന്നത്. സാധാരണ നമ്മുടെ ക്ഷേത്രങ്ങളില്‍ ഉള്ള സുന്ദരമായ മനുഷ്യസ്ത്രീ രൂപത്തില്‍ ഉള്ള ദേവീ വിഗ്രഹങ്ങളില്‍ നിന്നും തികച്ചും വിഭിന്ന മായ ഒരു രൂപമാണ് ഇവിടെ കാണുന്നത്. ഇഷാകേന്ദ്രത്തിലെ വെബ്സ്സൈറ്റില്‍ പറയുന്നതു നോക്കാം . “അമാവാസിയിലെ കറുത്ത രാത്രിയിലെപ്പോലെ കറുത്തിരുണ്ട ഒരു രൂപം ,ശക്തിയേറിയ രണ്ടു വലിയ കണ്ണുകള്‍ നമ്മെ തന്നെ തുറിച്ചു നോക്കുന്നു, അതുപോലെ തന്നെ സാധാരണയുള്ള കാഴ്ചകളില്‍ നിന്നും അനന്തതയിലേക്ക് ദൃഷ്ടി എത്തുന്ന മൂന്നാം കണ്ണും ഉള്ള ഒരു രൂപം . സ്വര്‍ണ നിറത്തില്‍ ഉള്ള സാരി ചുറ്റിയതായി കാണാം” . ദൈവീകമായ സ്ത്രീരൂപത്തെ ഏറ്റവും ലളിതമായി ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. ത്രികോണ ആകൃതി യില്‍ ഉള്ള ഒരു മണ്ഡപത്തില്‍ അല്‍പ്പം താഴ്ന്ന തറയില്‍ സ്ഥാപിച്ചിരിക്കുന്നു. എട്ടടിയോളം ഉയരം ഉള്ള ലിംഗ രൂപത്തില്‍ തന്നെയാണ് ഈ പ്രതിഷ്ടയും. ഉള്ളില്‍ മെര്‍ക്കുറി നിറച്ച കാമ്പോടു കൂടിയ ഈ ദേവീരൂപം സദ്ഗുരു തന്നെയാണ് ശക്തിയേ റിയ ഊര്‍ജ സ്വരൂപം ആയി പ്രാണപ്രതിഷ്ഠ എന്ന ക്രിയയിലൂടെ സമര്‍പ്പണ കര്‍മ്മം നിര്‍വഹിച്ചത്.
ഒരേ സമയം ലളിതവും സങ്കീര്‍ണവും ഭയങ്കരിയും സ്നേഹമയിയും ശക്തി സ്വരൂപിണിയും മാതൃ സ്നേഹത്തിന്റെ പ്രതീകവും എല്ലാം കൂടി ചേര്‍ന്ന ഈ രൂപം ദര്‍ശനത്തില്‍ തന്നെ നമുക്ക് ഒരു പ്രത്യേക അനുഭൂതി നല്‍കുന്നു. മാതൃദേവിയുടെ എല്ലാ സ്നേഹവും അനുകമ്പയും വാത്സല്യ വും നമുക്ക് അനുഭവിക്കാന്‍ കഴിയുന്നു ഇവിടെ. ശക്തി സ്വരൂപിണിയായ ലിംഗ ഭൈരവി യുടെ അനുഗ്രഹം ലഭിച്ചാല്‍ മനുഷ്യ ശരീരവ്യവസ്ഥയിലെ ശരീരം , മനസ്സ്, ഊര്‍ജം എന്നീ മൂന്നു ചക്രങ്ങളും സുസ്ഥിരമായി നിലനിര്ത്താന്‍ കഴിയുമെന്ന് പറയുന്നു. ആത്മീയമായ ഉന്നമനം ലക്ഷ്യമാക്കുന്ന വര്‍ക്ക് ദേവിയുടെ അനുഗ്രഹം മൂലം ജീവിതത്തിലെ തടസ്സങ്ങള്‍ ദേവി തന്നെ മാറ്റിത്തരും എന്ന് വിശ്വസിക്കുന്നു. വിശ്വാസി കള്‍ക്ക് ഇവിടെ പല ആചാരങ്ങള്‍ക്കും അവസരങ്ങള്‍ ഉണ്ട്. ദേവീ മന്ത്രം ഉരുവിട്ട് ആരതിയും പ്രാര്‍ത്ഥനയും ഇടവിട്ട് നടക്കു ന്നു. നെയ് വിളക്കും മഞ്ഞള് കെട്ടിയ ഒരു ചരട് ദേവിയുടെ മുമ്പില്‍ കുത്തി നിര്‍ത്തിയ തൃശൂലത്തില്‍ കെട്ടുന്നത് മന:ശാന്തിക്കും ഐശ്വര്യത്തിനും കാരണമാവുമെന്ന് വിശ്വസിക്കുന്നു. രാവിലെ 8 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയും വൈകുന്നേരം നാല് മണി മുതല്‍ ഏഴു മണി വരെയും ക്ഷേത്രം തുറന്നിരിക്കും.
ധ്യാന ലിംഗത്തെക്കുറിച്ച് അടുത്ത ലക്കത്തില്‍ .
ലിംഗ ഭൈരവീ പ്രതിഷ്ടയുടെ ചില ചിത്രങ്ങള്‍ വെബ്സൈറ്റില്‍ നിന്നെടുത്തത് ഇതോടൊപ്പം കൊടുക്കുന്നു.
സൂര്യകുണ്ട് സമര്‍പ്പണം യുടുബില്‍ :https://youtu.be/4WXVXAUxxBQ
ലിംഗ ഭൈരവീ പ്രത്ഷ്ടയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ക്ക്:.http://lingabhairavi.org/
ലിംഗ ഭൈരവീ പ്രത്ഷ്ടയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ക്ക്:.http://lingabhairavi.org/
Comments