4.ആദിയോഗീ ദര്‍ശനം ആശ്രമത്തില്‍
ലിംഗഭൈരവി എന്ന ദേവിയെ പ്രാര്‍ഥിച്ചതില്‍ നിന്നു കിട്ടിയതും ധ്യാനലിംഗക്ഷേത്രത്തിലെ ധ്യാനത്തിന്റെയും നാദാരാധനയുടെയും നല്ല അനുഭവങ്ങളുമായി ഞങ്ങള്‍ ആദിയോഗി എന്ന ഇഷ യോഗ കേന്ദ്രത്തിലെ അഥവാ ആശ്രമത്തിലെ ഏറ്റവും പുതിയ അംഗത്തി ന്റെ സമക്ഷത്തിലെ ക്കായിരുന്നു അടുത്ത തായി നീങ്ങിയത്. അതിനെപ്പറ്റി കൂടുതല്‍ പറയുന്നതിന് മുമ്പ് ആദിയോഗിയെ ക്കുറിച്ചു സദ്ഗുരുവിനു എന്ത് പറയാനുണ്ട് എന്ന് നോ ക്കാം .( വെബ് സൈറ്റില്‍ നിന്ന് സ്വതന്ത്ര പരിഭാഷ )
യോഗ സംസ്കാരത്തില്‍ ശിവനാണ് ആദ്യ ത്തെ യോ ഗി ആയി, അതായത് യോഗ എന്ന ക്രിയ അഥവാ തത്വം മനുഷ്യര്‍ക്ക് ആദ്യമായി ഉപദേശിച്ചു കൊടു ത്തത് ശിവന്‍ ആയിരുന്നു. മനുഷ്യന്റെ മനസ്സില്‍ യോഗ എന്ന ആശയത്ത്ന്റെ ചെറിയ വിത്ത് പാകി യത് ശിവ ഭഗവാന്‍ തന്നെ. 15000 വര്‍ഷ ങ്ങള്‍ക്കു മുമ്പ് ശിവന്‍ തന്റെ തപസിന്റെയും ത്യാഗ ത്തിന്റെയും പൂര്‍ണതയില്‍ ഈശ്വര സാക്ഷാല്‍ക്കാരം നേടിയപ്പോള്‍ അ്ദ്ദേഹം സ്വയം മറന്നു ഒരു ആനന്ദ നൃത്തം ഹിമാലയ സാനുക്കളില്‍ ആടുകയുണ്ടായി . ആനന്ദ ത്തിന്റെ പാരമ്യതയില്‍ അദ്ദേഹം ഭ്രാന്തമായ അസാമാന്യമായ ചടുലമായ നൃത്തം ആണ് അവതരിപ്പിച്ചത്. നൃത്തത്തിന്റെ ചലനത്തി ന്റെ പാരമ്യത്തില്‍ അദ്ദേഹം നിശ്ചലനായി. മറ്റുള്ളവര്‍ക്ക് തോന്നിയത് അദ്ദേഹം മറ്റാരും അനുഭവിക്കാത്ത എന്തോ ആനന്ദം അനുഭ വി ക്കുന്നതായാണ്.. അതെന്താണെന്ന് മനസ്സിലാക്കാന്‍ അവര്‍ക്കാര്‍ക്കും കഴി ഞ്ഞില്ല. അവര്‍ ഇതെന്താണെന്നു മനസ്സിലാ ക്കാന്‍ ശ്രമം തുടങ്ങി. അവര്‍ ഹിമാലയ ത്തില്‍ വന്നു അന്വേഷിച്ചു ഏറെ നാള്‍ കാത്തിരുന്നു എന്നിട്ടും അവര്‍ക്ക് ഒന്നും കണ്ടെത്താന്‍ ആയില്ല. കാരണം അദ്ദേഹം അവരുടെ മുമ്പില്‍ പ്രത്യക്ഷനായില്ല. മറ്റാരെ യും ശ്രദ്ധിക്കാതെ അദൃശ്യനായി അദ്ദേഹം അവിടെ കഴിഞ്ഞു. അദ്ദേഹം ഒന്നുകില്‍ നൃത്തത്തിന്റെ അഗാധതയിലേക്ക് നീങ്ങി കഴിഞ്ഞു അല്ലെങ്കില്‍ ആത്യ ന്തികമായ ചലനമില്ലാത്ത അവസ്ഥയില്‍ ആയി കഴിഞ്ഞിരുന്നു. ബാഹ്യമായി എന്ത് സംഭവി ക്കുന്നു എന്ന് അദ്ദേഹം ശ്രദ്ധിച്ചു പോലുമില്ല. അക്കാരണത്താല്‍ എല്ലാവരും അവരുടെ ശ്രമം ഉപേക്ഷിച്ചു തിരിച്ചു പോയി.
എന്നാല്‍ അവരില്‍ ഏഴു പേര്‍ മാത്രം അവിടെത്ത ന്നെ നിലയുറപ്പിച്ചു. എന്നാല്‍ ശിവന്‍ അവരെയും അവഗണിച്ചു. ഇവര്‍ അദ്ദേഹത്തോട് വീണ്ടും വീണ്ടും കേണ പേക്ഷിച്ചു. “ഞങ്ങള്‍ക്ക് അങ്ങ് അനുഭവിച്ച ആനന്ദം എന്തായിരുന്നു എങ്ങനെ ലഭിച്ചു എന്ന് ഉപദേശിച്ചാലും”. ശിവന്‍ പറഞ്ഞു : “വിഡ്ഢികളെ ഇത് തമാശക്കളിയല്ല, നിങ്ങള്‍ ഇപ്പോള്‍ ജീവിക്കുന്നതു പോലെ ഒരു പതിനായിരം വര്ഷം ജീവിച്ചാലും എന്റെ ആനന്ദം എങ്ങനെ ഉണ്ടായി എന്ന് നിങ്ങള്‍ക്കറിയാന്‍ കഴിയില്ല. അത് സാദ്ധ്യമാകണമെങ്കില്‍ കാര്യമായ തയാറെടുപ്പ് വേണം, ഇത് കുട്ടിക്കളിയല്ല.” അവര്‍ അങ്ങനെ തയ്യാറെടുത്തു തുടങ്ങി, ദിവസങ്ങള്‍ ,മാസങ്ങള്‍, വര്‍ഷങ്ങള്‍ കടന്നു പോയി, ശിവന്‍ അവരെ നിഷ്കരുണം അവഗണിച്ചു. അങ്ങനെ 84 വര്ഷം കഴി ഞ്ഞു. അത് കഴിഞ്ഞു ഒരു പൌര്‍ണമി ദിവസം ദക്ഷിണായന കാലത്തില്‍ ആദി യോഗി അവരെ നോക്കി, അവര്‍ ശരിക്കും അറിവ് അര്‍ഹിക്കുന്നവരാനെന്നു തിരിച്ചറി ഞ്ഞു. അവരെ ഇനി അവഗണിക്കാന്‍ കഴി യില്ല എന്ന് അദ്ദേഹത്തിന് മനസ്സിലായി. അവരെ അദ്ദേഹം കുറച്ചു ദിവസം ശ്രദ്ധിച്ചു. അടുത്ത പൌര്‍ണമി ദിവസം ആദി യോഗി അവരുടെ ഗുരു ആയി. അങ്ങനെ ഗുരു പൂര്‍ണിമ ദിവസം ആദ്യഗുരു ആയി കേദാര്‍ നാഥില്‍ നിന്ന് ഏതാനും കി മീ ദൂരത്തില്‍ ഉള്ള കാന്തി സരോവരിന്റെ തീരത്ത് വച്ച് ആദി യോഗി അവര്‍ക്ക് യോഗ വിദ്യ എന്തെ ന്ന് പഠിപ്പിച്ചു കൊടുത്തു.
യോഗ എന്ന ശാസ്ത്രം വെറുതെ ഒരാള്‍ അയാളുടെ ശരീരം അങ്ങോട്ടും ഇങ്ങോട്ടും വളയ്ക്കുകയു തിരിക്കുകയും ചെയ്യുകയോ ശ്വാസം വിടാതെ നില്‍ക്കുകയോ അല്ല. മനുഷ്യ ശരീരത്തിന്റെ എല്ലാ കാര്യങ്ങളും അറിയുന്ന വിദ്യയാണ്. വര്‍ഷങ്ങള്‍ ക്കു ശേഷം അവര്‍ ഏഴു പേരും യോഗ തത്വ ങ്ങള്‍ പഠിച്ചു എന്ന് മനസ്സിലായപ്പോള്‍ ആദി യോഗി ആ ഏഴ് ഋഷികളെ - സപ്തര്‍ഷിക ളെ – യോഗായുടെ വിവിധ തത്വങ്ങള്‍ പഠിപ്പിച്ചു കൊടുത്തു. ഒരോരു ത്തരെയും പറപ്പിച്ചത് ഓരോ രീതി ആയിരുന്നു. ഓരോന്നിലും 16 വ്യത്യസ്ത രീതികള്‍ ഉണ്ടായിരുന്നു. ഇന്നും യോഗ ഏഴു വ്യത്യസ്ത രീതികളില്‍ ചെയ്തു വരുന്നു.
.
ഈ ഏഴു യോഗികളെ അദ്ദേഹം ലോക ത്തിന്റെ ഏഴുഭാഗങ്ങളില്‍ അയച്ചു അവര്‍ പഠിച്ച തത്വങ്ങള്‍ ലോക നന്മയ്ക്ക്ക് വേണ്ടി ജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ ആവശ്യപ്പെട്ടു. യോഗ പഠിക്കുന്നത് വഴി മനുഷ്യന് അവന്റെ പല അപൂര്ണതകളും തരണം ചെയ്തു പൂര്ണതയിലേക്ക് നീങ്ങാന്‍ കഴി യുമെന്ന് അവര്‍ പഠിപ്പിച്ചു കൊടുത്തു. അങ്ങനെ ശിവന്റെ അവയവ ങ്ങള്‍ ആയി മാറി ഈ സപ്തര്ഷി കള്‍. കാലത്തിന്റെ ഒഴുക്കില്‍ ഇവയില്‍ പലതും നഷ്ടപ്പെട്ടു എങ്കിലും ആദി യോഗി പഠിപ്പിച്ച യോഗയില്‍ നിന്ന് ഇന്ന് യോഗ വളരെ വ്യത്യ സ്തമാ യി തീര്‍ന്നുവെങ്കിലും യോഗ യുടെ അടിസ്ഥാന തത്വങ്ങള്‍ അന്നും ഇന്നും തനതായി നില നില്‍ക്കു ന്നു എന്ന് കാണാം.
ഈ ഏഴു യോഗികളില്‍ കൂടി മനുഷ്യ ശരീരത്തി ന്റെയും മനസ്സിന്റെയും കഴിവുകള്‍ പരിമിതം അല്ലെന്നും അവ വര്‍ദ്ധിപ്പിക്കാന്‍ യോഗയില്‍ കൂടി സാധിക്കാം എന്നും അവര്‍ മനസ്സിലാക്കി കൊടുത്തു. ഇപ്പോള്‍ ഉള്ള ജീവിതത്തെ പിന്നിലാ ക്കി മനുഷ്യന്റെ ശാരീരികവും മാനസികവും ആയ കഴിവു കള്‍ക്ക് പരിധിയില്ലാതാക്കുവാന്‍ യോഗ ശീലിക്കുന്നത് കൊണ്ടു കഴിയും എന്ന് അദ്ദേഹവും സപ്തര്ഷികളും മനുഷ്യരെ കാണിച്ചു.
ആദിയോഗി പ്രതിഷ്ഠ
ആദിയോഗിയായ ശിവന്റെ പ്രതിമ ഇഷാ യോഗ കേന്ദ്രത്തില്‍ സ്ഥാപിച്ചത് ഫെബ്രുവ രി 24 2017 ല്‍ ആണ്. 112 അടി (34 മീ ) ഉയരമുള്ള ശിവന്റെ വക്ഷോജത്തിന് മുകളില്‍ (bust) ഉള്ള ഭാഗം സ്ഥാപിച്ചത്. സദ്ഗുരു ജങ്ങള്‍ക്ക് സമര്‍പ്പിച്ച ഈ പ്രതിമ സുമാര്‍ 500,൦൦൦ കി ഗ്രാം ഭാരം ഉള്ളതാകു ന്നു. യോഗചര്യ പ്രചരിപ്പിക്കുവാന്‍ വേണ്ടി സ്ഥാപി ച്ചതാണിതെന്നു സദ്ഗുരു പ്രഖ്യാ പിച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോഡി ആണ് ഇത് ഉദ്ഘാടനം ചെയ്തത്. മഹാ ശിവരാത്രി ദിവസം ആയിരുന്നു ഉദ്ഘാടനം . ഗിന്നസ് ലോക റിക്കാര്‍ഡ് ബുക്കില്‍ ഈ പ്രതിമ ലോകത്തിലെ ഏറ്റവും വലിയ അര്‍ദ്ധ കായ പ്രതിമയായി അമ്ഗീകരിചിട്ടുന്ടു. ഈ പ്രതിമ സ്റ്റീല്‍ ലോഹത്തിലാണ് വാര്‍ത്തെടുത്തത്. ഇതിന്റെ ഉയരം 112 അടി മോക്ഷ പ്രാപ്തി ക്കുള്ള 112 വിവിധ മാര്‍ഗങ്ങളെ ആണ് പ്രതിനിധാനം ചെയ്യുന്നത്. മനുഷ്യ ശരീര ത്തിലെ 112 ചക്രങ്ങളെയും കാണിക്കുന്നു എന്ന് സദ്ഗുരു പറയുന്നു. സപ്തര്ഷികള്‍ക്ക് ഓരോരു ത്തര്‍ക്കും ശിവന്‍ പഠിപ്പിച്ചു 16 യോഗ രീതികള്‍ അവര്‍ പരസ്പരം പഠിപ്പിച്ചു 16 x 7 = 112 എന്നതും മറ്റൊരു കാരണമാ വാം .
ആദിയോഗിയുടെ ഈ ഭീമാകാര അര്‍ദ്ധ കായ പ്രതിമ ഇഷ ആശ്രമത്തില്‍ നിന്ന് കുറെ ദൂര ത്തിലാണ്. ആശ്രമത്തിന്റെ ഉള്ളില്‍ നിന്നും പുറത്തു റോഡില്‍ നിന്നും ഇതിലേക്ക് പ്രവേശനം ഉണ്ട്. സാധാരണ വാഹനങ്ങള്‍ ഇവിടെ അനുവദി ച്ചിട്ടില്ല. പഴയ രീതിയില്‍ ഉള്ള കാള വണ്ടികള്‍ ആള്‍ക്കാരെ കൊണ്ടു വരാന്‍ ഉപയോഗി ക്കുന്നു. നടന്നു പോകുന്ന വഴികള്‍ സ്വാഭാ വിക ശിലകള്‍ പാകിയിരിക്കുന്നു. വണ്ടി വലിക്കുന്ന കാളകള്‍ നല്ല ആരോഗ്യവും ഭംഗിയും ഉള്ളവയാണ്. അവ വഴി യില്‍ ഇട്ട ചാണകം പോലും അപ്പപ്പോള്‍ മാറ്റാന്‍ ആല്‍ക്കാര്‍ ഉണ്ട്. ഞങ്ങള്‍ അവിടേക്ക് പുരപ്പെട്ട പ്പോള്‍ ചെറിയ ചാറ്റല്‍ മഴ ഉണ്ടായിരുന്നു. എങ്കിലും ഏകദേശം ഒരു കി മീ നടന്നു തന്നെ ഞങ്ങള്‍ ആദി യോഗിയുടെ സവിധത്തിലേക്ക് എത്തി. ദൂരെ നിന്ന് നോക്കുമ്പോള്‍ അത്ര വവലുതായി തോന്നാത്ത ഈ പ്രതിമ നാം അടുത്തു ചെല്ലുന്തോറും ഭീമാകാര മായി വളര്‍ന്നു വലുതായി തോന്നുന്നു. അവിടെ ചെമ്പ് മൊന്തയില്‍ ജലം വാങ്ങി ഒരു ചെറിയ ശിവലിംഗത്തില്‍ മുകളില്‍ അഭിഷേകം നടത്താന്‍ സൗകര്യം ഉണ്ട്, ആരിവേപ്പിന്റെ ഇല പുഷ്പ തുല്യ മായും അര്‍പ്പിക്കുന്നു.
ഇത്രയും വലിയ ആ പ്രതിമയുടെ മുഖത്ത് കാണു ന്ന ശാന്തത അനല്‍പ്പമായ നിര്‍വൃതി ശരിക്കും നേരിട്ട് കാണുക തന്നെ വേണം. ആ മുഖഭാവം എത്ര പരിപൂര്‍ണ തയില്‍ എത്തിയിരിക്കുന്നു എന്ന് പറയാന്‍ വിഷമം ആണ്, അതുകണ്ടു തന്നെയെ മനസ്സിലാവൂ. ഞാന്‍ എടുത്ത പല കോണു കളില്‍ നിന്നും അടുത്തു നിന്നും ദൂരത്തു നിന്നും എടുത്ത കുറെ ഫോട്ടോകള്‍ ഇതോ ടൊപ്പം കൊടുക്കുന്നു. ഈ പ്രതിമയുടെ ഗാംഭീര്യം കണ്ടാല്‍ മാത്രമേ മനസി ലാവൂ. ഞങ്ങള്‍ കണ്ടത് പറയാന്‍ ഞങ്ങല്‍ക്ക റിയുന്ന വാക്കുകള്‍ മതിയാവില്ല.
അവലംബം
Comments