ഒരു ആശ്രമത്തിലെ അനുഭവം - 1

ഞാന്‍ എന്റെ ഒരു സുഹൃത്തുമായി കഴി ഞ്ഞ ദിവസം കോയമ്പത്തൂരിലുള്ള ഒരു ആശ്രമത്തില്‍ പോയിരുന്നു. കഴിഞ്ഞ ആറേ ഴു മാസങ്ങളിലായി മിക്കവാറും ദിവസങ്ങ ളില്‍ ഞാന്‍ സദ്ഗുരു ജഗ്ഗി വാസുദേവ് എന്ന ഗുരുവിന്റെ ശിഷ്യന്മാര്‍ കോഴിക്കോട്ട് വച്ച് പഠിപ്പിച്ച അര മണിക്കൂര്‍ യോഗ – ധ്യാന പരിപാടി (Inner Engineering-Sambhavi) മിക്കവാറും ദിവസങ്ങളില്‍ രാവിലെയും വൈകുന്നേരവും ചെയ്യുന്നുണ്ട്. അതില്‍ നിന്ന് പൊതുവേ എന്റെ ചിന്താഗതിയിലും ആരോഗ്യ നിലയിലും ചില വ്യത്യാസങ്ങള്‍ ഉള്ളതായി എനിക്കും എന്റെ കുടുംബാംഗ ങ്ങള്‍ക്കും അനുഭവപ്പെട്ടതു കൊണ്ടു അദ്ദേ ഹം നിര്‍മ്മിച്ചു പരിപാലിച്ചു വരുന്ന ഈ ആശ്രമം നേരിട്ട് കാണണമെന്ന് തോന്നി അവിടെ പോയതാണ്. അടുത്ത കാലത്ത് ഞാന്‍ ചിലപ്പോള്‍ മുഖ പുസ്തകത്തിലും വാട്സാപ്പിലും മറ്റും ഷെയര്‍ ചെയ്യുന്ന അദ്ദേഹത്തിന്റെ സദ്‌വചനങ്ങളും ചില വിഡിയോകളും കണ്ടു പലരും ഞാനും ഒരു ആള്‍ ദൈവത്തിന്റെ പുറകെ നടക്കുന്ന ആളാണോ എന്ന് തെറ്റിദ്ധരിചിട്ടുണ്ടാവം . അങ്ങനെയുള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ഉള്ള ശ്രമം അല്ല ഇതെന്ന് എന്ന് ആദ്യമേ വിനയ പൂര്‍വ്വം പറയട്ടെ. എന്റെ വ്യക്തിപര മായ അനുഭവം എഴുതുന്നു എന്നുമാത്രം. ശാസ്ത്ര വിഷയങ്ങള്‍ പഠിപ്പിക്കുകയും അവ യെപ്പറ്റി അല്‍പസ്വല്‍പ്പം എഴുതുകയും ചെയ്യു ന്ന ഞാന്‍ ഈ എഴുപതാം വയസ്സിലും യുക്തി വാദിയല്ല, ദൈവം എന്ന സര്‍വശക്തനില്‍ വിശ്വസിക്കുന്നയാളും ആണ്, സ്വയം ദൈവമാ ണെന്ന് അവകാശപ്പെടുന്ന അഥവാ ശിഷ്യ ന്മാര്‍ പറഞ്ഞു നടക്കുന്ന ആള്ദൈവങ്ങളോട് തീരെ ബഹുമാനം ഉള്ളയാളും അല്ല. ഇത്രയും ആമുഖമായി.
കോയമ്പത്തൂരിലെ ഇഷയോഗ കേന്ദ്രം നഗര ത്തില്‍ നിന്ന് മുപ്പത്തിലധികം കി മീ ദൂരത്തില്‍ ശിരുവാണി അണക്കെട്ടിലേക്ക് പോകുന്ന റോഡില്‍ വെള്ളിയാംഗിരി കുന്നു കളുടെ താഴ്വാരത്തിലാണ്. ദക്ഷിണ ദേശ ത്തെ കൈലാസം എന്നറിയപ്പെടുന്ന നീലഗി രി കുന്നുകളിലൊന്നാണ് വെള്ളിയാംഗിരി കുന്നുകള്‍. ഈ കുന്നിന്റെ മുകളില്‍ ശിവ ഭഗവാനെ സ്വയംഭുവായി ( തനിയെ വളരു ന്നത്‌) ആരാധിക്കുന്നു. പല പ്രായത്തിലും ഉള്ള ഭക്ത ജനങ്ങള്‍ ഏകദേശം 13 കി മീ. ദൂരം മല കയറി ഇപ്പോഴും അവിടെ പ്രാര്‍ഥി ക്കാന്‍ പോകുന്നുണ്ട്. കച്ചയ്യപ്പര്‍ പേരൂര്‍ എന്നറിയപ്പെടുന്ന പുരാണത്തില്‍ ഈ കുന്നുകളുടെ മുകളില്‍ വിഷ്ണുഭഗവാന്‍ ശിവനെ ധ്യാനിച്ചിരുന്നു എന്ന് പറയുന്നു.
കഥ ഇങ്ങനെയാണ്. വിഷ്ണു ഭഗവാന്‍ ശിവനെ ഒരിക്കല്‍ പ്രാര്‍ഥിച്ചു കൊണ്ടിരു ന്നപ്പോള്‍ ശിവന്‍ പ്രത്യക്ഷപ്പെട്ടു ചോദിച്ചു “എന്താണ് താങ്കള്‍ക്കു വേണ്ടത് “ വിഷ്ണു ശിവനോട് പറഞ്ഞു “ ഭഗവാനെ ഞാന്‍ അങ്ങയുടെ താണ്ഡവ നൃത്തം കണ്ടിട്ടില്ല ല്ലോ, അതിനെന്നെങ്കിലും ഒരവസരം ഉണ്ടാകുമോ? “ .ശിവന്‍ പറഞ്ഞു “ പതഞ്‌ജലി, വ്യാഘ്രപാദര്‍ എന്നീ മഹര്‍ഷിമാര്‍ ചില പ്രത്യേക ക്രിയകള്‍ ചെയ്തപ്പോള്‍ ഞാന്‍ ചിദംബരത്തു വെച്ച് എന്റെ നൃത്തം അവരെ കാണിച്ചിട്ടുണ്ട്. അതുകൊണ്ടു താങ്കള്‍ക്കു എന്റെ നൃത്തം കാണണമെങ്കില്‍ മേലെചിദംബരത്തോ വെള്ളിയാംഗിരി കുന്നുകളിലോ പോയാല്‍ അവിടെ വച്ച് എന്റെ നൃത്തം കാണാം “ ഇത് കേട്ട് വിഷ്ണു ഭഗവാന്‍ രുദ്രാക്ഷം ധരിച്ചു വെള്ളിയാംഗിരി കുന്നുകളില്‍ തെക്ക് പടിഞ്ഞാറു ഭാഗത്ത്‌ ചെന്നു ശിവനെ പ്രാര്‍ഥിച്ചു എന്നും അദ്ദേഹ ത്തിന്റെ നൃത്തം അവിടെ വച്ചു കണ്ടു എന്നു മാണ് പുരാണ കഥ. .ഏതായാലും ഈ കുന്നിന്റെ മുകല്‍ഭാഗത്ത് ഇന്നും ഒരു തറയും ചെരിയ ഒരു ശിവക്ഷേത്രവും നിലകൊള്ളു ന്നുണ്ട്. ഇഷയോഗ ആശ്രമം തുടങ്ങിയ കാലത്ത് എന്റെ കൂടെ വന്ന സുഹൃത്ത്‌ കാല്‍നടയായി ഈ കുന്നിന്റെ മുകളില്‍ പോയി ദര്‍ശനം നടത്തിയെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു യോഗയുടെ ആദിഗുരുവായ ശിവ ഭഗവാന്റെ ക്ഷേത്രത്തിനു താഴെത്ത ന്നെ ഈ ആശ്രമം ഉണ്ടാക്കാന്‍ കാരണവും ഇത് തന്നെയാവാം .
യോഗ എന്നത് സുമാര്‍ 15000 വര്‍ഷങ്ങള്‍ ക്കു മുമ്പ് കൈലാസത്തില്‍ വച്ച് ഏഴ് മഹര്ഷിമാര്‍ക്ക് (സപ്തര്‍ഷികള്‍) സാക്ഷാല്‍ ശിവ ഭഗവാന്‍ തന്നെ യോഗയുടെ 16 രീതി കള്‍ ഓരോരുത്തരെയും പഠിപ്പിച്ചു കൊടു ത്തു എന്നും ഇവരോട് അവരവര്‍ പഠിച്ചത് മറ്റു രാജ്യങ്ങളില്‍ കൊണ്ടു പോയി സാധാര ണ ജനങ്ങളെ പഠിപ്പിക്കണമെന്നും ആവശ്യ പ്പെട്ടു വത്രെ. ഇവര്‍ പഠിച്ച 16 രീതികള്‍ പരസ്പരം പഠിച്ചു 112 യോഗ രീതികള്‍ ഉണ്ടായി എന്നും ഈ സപ്ത്രര്‍ഷികള്‍ ഇന്ത്യ്ക്ക് പുറമേ , പേര്‍ഷ്യ, ആഫ്രി ക്ക, യുറോപ്പ് തെക്കെ അമേരിക്ക എന്നി വിടങ്ങളില്‍ പോയി ജനങ്ങളെ യോഗ പഠി പ്പിച്ചു വെന്നും പറയപ്പെടുന്നു. ഇതെല്ലാം കെട്ടുകഥകളാവാം എങ്കിലും ഈ കുന്നു കള്‍ക്കു ശിവഭഗവാനുമായുള്ള ബന്ധം നാട്ടുകാര്‍ക്കിടയില്‍ പ്രസിദ്ധമാണ്.
അങ്ങനെ സദ്ഗുരു ജഗ്ഗി വാസുദേവ് യോഗ യില്‍ താല്പര്യം ഉള്ള മനുഷ്യരുടെ ആന്തരീ യ(ആത്മീയ) വളര്‍ച്ചയ്ക്കു സഹായിക്കാന്‍ വേണ്ടി നിര്‍മ്മിച്ച ഈ ആശ്രമം അത്തരം ആള്‍ക്കാരുടെ ഒരു തീര്‍ഥാടന കേന്ദ്രം ആയി ഇന്ന് മാറിയിരിക്കുന്നു. പത്തിലധികം വര്‍ഷ ങ്ങള്‍ക്കു മുമ്പ് ഏതാനും അനുയായി കളു മായി താന്‍ സ്വയം ഓടിക്കുന്ന മോട്ടോര്‍ ബൈക്കില്‍ വളരെയധികം സ്ഥലങ്ങള്‍ പോയി നോക്കിയതിനു ശേഷം വിജനമായ ഈ മലഞ്ചെരി വില്‍ അമ്പതേക്കക്കര്‍ നല്ല നിരപ്പായ കൃഷി സ്ഥലം വാങ്ങി, മുളയും പന യോലയും കൊണ്ടു നിര്‍മ്മിച്ച ഒരു താല്‍ക്കാ ലിക ഷെഡ്ഡില്‍ തുടങ്ങിയ ഈ ആശ്രമം ഇന്ന് നാനൂറിലധികം ഏക്കരില്‍ വ്യാപിച്ചു കിടക്കുന്നു. യോഗയുടെ നാല് ഉപ വിഭാഗങ്ങളായ ജ്ഞാന, കര്‍മ്മ, ക്രിയ, ഭക്തി യോഗയില്‍ അറിവ് തേടി വരുന്നവര്‍ക്ക് അറിവ് പകരുവാന്‍ ഇന്ന് അവിടെ പതിവാ യി ക്ലാസുകള്‍ നടക്കുന്നു. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ ഇവി ടെ താമസിച്ചു യോഗ പഠിച്ചു തിരിച്ചു പോകുന്നു.
ഞാന്‍ കോഴിക്കോട്ടു നിന്നും എന്റെ സുഹൃ ത്തു തിരുവനന്തപുരത്ത് നിന്നും തിരിച്ചു കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം പത്തു മണിയോടെ എത്തി. അവിടെ നിന്നും ഒരു ടാക്സിയില്‍ 11 മണി യോടെ ആശ്രമത്തിലും എത്തി. മനോഹര മായ പശ്ചിമ ഘട്ടത്തിലെ പര്‍വതനിരയുടെ പാലക്കാട് ഭാഗത്ത്‌ കാണുന്ന മലകളുടെ കിഴക്ക് ഭാഗത്താണീ സ്ഥലം. ചെറിയ തോതില്‍ മഴയുടെ ഭീഷണി ഉണ്ടായിരുന്നു എങ്കിലും പൊതുവേ പകല്‍ മുഴുവന്‍ നല്ല കാലാവസ്ഥയായിരുന്നു.
(ആശ്രമത്തിലെ അനുഭവങ്ങള്‍ പിന്നാലെ )
ചില വിവരങ്ങള്‍ക്ക് അവലംബം
https://en.wikipedia.org/wiki/Velliangiri_Mountains
https://commons.wikimedia.org/w/index.php?curid=52702227
http://isha.sadhguru.org/…/everything-you-need-to-know-abo…/
LikeShow More Reactions
Comment

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി