അല്പം സ്ത്രീകളുടെ ‘താഴത്തെ’ ( അന്തര്‍ കാ ) കാര്യം
കേന്ദ്ര സര്‍ക്കാര്‍ നമ്മുടെ നാട്ടിന്പുറത്ത് താമസിക്കുന്ന സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനു വേണ്ടി പുതിയ ഒരു പദ്ധതി ആവിഷകരിക്കുന്നു. പ്രായപൂരത്തി ആയ എല്ലാ സ്ത്രീകള്ക്കും ഒരു വര്ഷടത്തില്‍ വേണ്ടി വരുന്ന ഏകദേശം നൂറു സാനിട്ടറി നാപ്കിനുകള്‍ ഫ്രീ ആയി വിതരണം ചെയ്യാന്‍ വേണ്ടി. നിസ്സാരമായ വിലയ്ക്ക് (നാട്ടിന്പുറങ്ങളില്‍ ഒരു രൂപയ്ക്കും നഗരങ്ങളില്‍ രണ്ടോ മൂന്നോ രൂപയ്ക്കും) വിതരണം ചെയ്യാനാണ് പരിപാടി. ഇന്ന് ഇന്ത്യയിലെ ഇത്തരം നാപ്കിനുകളുടെ വിലപന ഒന്നോ രണ്ടോ വിദേശകമ്പനികളുടെ കയ്യില്‍ ആണ്. ഒരു മാസം ഉപയോഗിക്കുന്ന നാപ്കിന് 24 രൂപ മുതല്‍ 34 രൂപ വരെ വിലയും ഉണ്ട്. അപ്പോള്‍ മുന്പ് പറഞ്ഞ ഒരു രൂപ മൂന്നു രൂപാ വിലക്ക് തന്നെ ഇരുപതു കോടി വനിതകള്ക്ക്ന വിതരണം ചെയ്യാന്‍ രണ്ടായിരം കോടി രൂപാ ചെലവ് വരും പ്രതിവര്ഷം . സ്ത്രീകളുടെ ആരോഗ്യം സമൂഹത്തിന്റെ ഉത്തരവാദിത്വം ആയി ഏറ്റെടുക്കുന്നത് നല്ലത് തന്നെ. എന്നാല്‍ ഇത് മറ്റൊരു സ്കാം (കുമ്ഭകോണം) ആയി മാറുമോ എന്നാണു സംശയം. പോരാഞ്ഞു ഉപയോഗശേഷം ഇത് നശിപ്പിക്കാന്‍ ഉള്ള സംവിധാനം ഉണ്ടാവേണ്ടതും ഉണ്ട്. നമ്മുടെ നാട്ടിന്പുറങ്ങളില്‍ ഉള്ള സ്ത്രീകള്‍ പഴംതുണി ആണ് ഇന്നും ഉപയോഗിക്കുന്നത്. മുപ്പതു ...