കല്യാണ സൌഗന്ധികം കഥകളി – കോഴിക്കോട്ടു
കഥകളി പ്രിയന്മാരെ എന്നും ഹരം പിടിപ്പിക്കുന്ന കഥയാണു കല്യാണ സൌഗന്ധികം . വെറും മൂന്നു കഥപാത്രങ്ങള് മാത്രം. എന്നാല് അഭിനയ സാദ്ധ്യത ധാരാളം. ആഗസ്റ്റ് ഏഴാം തീയതി കോഴിക്കോട്ടു തോടയം ക്ഥകളി യോഗത്തിന്റെ ആഭിമുഖ്യത്തില് തളി ഗായത്രി കല്യാണ മണ്ഡപത്തില് ഈ കളി അവതരിപ്പിച്ചപ്പോഴും പ്രേക്ഷകരുടെ അനുഭവം മറ്റൊന്നായിരുന്നില്ല. കലാമണ്ഡലം മനോജ്കുകുമാറിന്റെ ഭീമനും സദനം കൃഷ്ണന് കുട്ടി ആശാന്റെ ഹനുമാനും അരങ്ങു തകറ്ത്തു. ചെറുതെങ്കിലും പാഞ്ചാലിയുടെ വേഷം കലാമണ്ഡലം സാജനും നന്നാക്കി. കോട്ടക്കല് നാരായണന്റെയും വേങ്ങേരി നരായണന്റെയും സംഗീതവും പൊടിപൊടിച്ചു. ചെണ്ട കോട്ടക്കല് നരായണനും കലാമണ്ഡലം അനീഷും ചുട്ടി കലാമണ്ഡലം ബാലന്റെയും ആയിരുന്നു. ഇതിന്റെ ചില രംഗങ്ങള് കൊടുക്കുന്നു. ഈ അവതരണത്തോടൊപ്പം മനോധറ്മ് അഭിനയിക്കുമ്പൊള് മുദ്രകള് കാണിച്ചുള്ള അഭിനയം എന്താണു എന്നു വിശദീകരിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടു കഥകളി മുദ്രകള് അറിയാന് വയ്യാത്തവറ്ക്കു പോലും എന്താണു അഭിനയിക്കുന്നതു എന്നു മനസിലാക്കാന് കഴിഞ്ഞു. ഇതൊരു പ്രശംസനീയമായ കാര്യം ആയി തോന്നി. കഥകളി പോലുള്ള ഇത്ര ഉദാത്തമായ കലയെ പൊതുജനങ്ങള്ക്കു കുറെകൂടി ആസ്വാദ്യകരമാക്കാന് ഇത്തരം പ...