ഭഗവദ് ഗീത അദ്ധ്യായം പത്തൊന്പതു
അര്ജു്നന്‍ ഉവാച : ഹേ വാസുദേവ! എനിക്ക് ഇന്‍റെര്‍നെറ്റിലെ ഇമെയില്‍ , വാട്ട്സാപ് , ഫെയ്സ്ബുക്ക് തുടങ്ങിയ സാമൂഹ്യശ്രുംഖലകള്‍ വഴി കിട്ടുന്ന സന്ദേശങ്ങള്‍ എന്റെ മാതൃപിതൃസമാനരായ മുതിര്ന്നവര്ക്കും മറ്റുള്ളവര്‍ക്കും ഫോര്‍വാര്‍ഡ് ചെയ്യുക എന്ന നീചവും ഹീനവുമായ പ്രവൃത്തി എനിക്ക് എങ്ങിനെ ചെയ്യാന്‍ കഴിയും ? ഭഗവാന്‍ ഉവാച : പാര്‍ത്ഥ , ഈ നിമിഷം അവരാരും നിന്റെ സുഹൃത്തുക്കളോ ശത്രുക്കളോ ബന്ധുക്കളോ മുതിര്‍ന്നവരോ ഇളയവരോ നല്ലവരോ ചീത്തയായവരോ അല്ല. നിനക്ക് നിന്റെ ധര്‍മ്മം ചെയ്തേ മതിയാവൂ. ഒട്ടും സമയം കളയാതെ നീ നിനക്ക് കിട്ടിയ സന്ദേശങ്ങള്‍ നിന്റെ ഗ്രൂപ്പില്‍ ഉള്ള എല്ലാവര്‍ക്കും സമയം കളയാതെ അയക്കുക. നീ ഇപ്പോള്‍ ചെയ്യേണ്ട കര്‍മ്മം ഇതു മാത്രമാണ്. ഇതാണ് നിന്റെ ധര്‍മ്മവും. അര്ജൂാനന്‍ : ഹേ മുരാരീ , എന്റെ മനസ്സാക്ഷിക്കു നിരക്കാത്തതും ആത്മാവിനെ വിഷമിപ്പിക്കുന്നതുമായ ഈ കാര്യം ചെയ്യാന്‍ അങ്ങെന്നെ എന്തിനു നിര്‍ബന്ധിക്കുന്നു ? ഭഗവാന്‍ : ഹേ കുന്തീപുത്ര , നീ മായയുടെ ദൂഷിതവലയത്തില്‍ പെട്ടിരിക്കുകയാണ്. ഈ ഭൌതികലോകത്തില്‍ നീ നിന്നോടു മാത്രം കടപ്പെട്ടവനാണ്. നിന്റെ ധര്‍മ്മവും ...