Posts

Showing posts from October, 2013

സെഡോണാ കുന്നുകള്‍ - അരിസോണായിലെ മറ്റൊരു പ്രകൃതി ദൃശ്യം

Image
അമേരിക്കയിലെ അരിസോണാ സംസ്ഥാനത്തിന്റെ വടക്ക് ഭാഗത്തുള്ള പ്രത്യേകമായ രൂപവും വര്‍ണ വൈവിധ്യവുമുള്ള കുന്നുകളുടെ  സമൂഹമാണ് വെര്‍ദെ താഴ്വരയുള്‍പെട്ട ഈ  കുന്നുകള്‍. ഫ്ലാഗ് സ്ടാഫില്‍ നിന്ന് ഫിനിക്സിലേക്ക് പോകുന്ന വഴിയില്‍ ആണ് ഈ കുന്നുകള്‍. ചുവപ്പ് നിറത്തില്‍ ശില്പങ്ങള്‍ പോലെ കാണപ്പെടുന്ന ഈ പാറകള്‍ സൂര്യ പ്രകാശത്തില്‍ ജ്വലിച്ചു നില്കുന്നത് നല്ലൊരു കാഴ്ചയാണ്. മല കയറ്റക്കാര്‍ക്കും ആത്മീയ കാര്യങ്ങള്‍ക്കും നല്ലൊരു കേന്ദ്രവും ആണ് ഈ ചെറിയ പട്ടണം.     ഈ കുന്നുകളുടെ പേര്‍ തിയോഡോര്‍ കാള്‍ട്ടന്‍ ശ്നെബ്ലി എന്നയാളുടെ ഭാര്യ സെഡോണ അറബേല്‍ ശ്നെബ്ലി യില്‍ നിന്നാണ് കിട്ടിയത് . 1877 മുതല്‍ 1 950 വരെ ജീവിച്ചിരുന്ന ഇവര്‍ ഈ നഗരത്തിലെ ആദ്യത്തെ പോസ്റ്റ്‌ മാസ്റര്‍ ആയിരുന്നു, ആതിഥ്യമര്യാദയിലും സഹജീവി സ്നേഹത്തിലും മാതൃക ആയി ജീവിച്ച ഒരു സ്ത്രീ.     ചരിത്രത്തില്‍ ഈ ഭൂവിഭാഗം അറിയപ്പെടുന്നത് ക്രി മു 11500 മുതല്‍ 9000  വരെയുള്ള കാലത്താണ്. നല്ല നായാട്ടുകാരായിരുന്ന പാളിയോ ഇന്ത്യന്‍ വംശജര്‍ ക്രി. മു.   9000 നടുത്തു  ഇവിടെ ജീവിച്ചിരുന്നു. അമേരിക്കയുടെ തെക്ക് പടിഞ...