Posts

Showing posts from April, 2014

കുട്ടനാട്ടിലെ വള്ളംകളി - ജലോത്സവങ്ങൾ

Image
വള്ളം കളി കുട്ടനാടിന്റെ അനുപേക്ഷണീയമായ ഭാഗം ആണു . പലപ്പോഴും അതു ‘ വെള്ളം ‘ കളി ആയി മാറാറുണ്ടെങ്കിലും . മഴക്കാലത്തു പ്രത്യേകിച്ചു കൃഷിയും മറ്റും ചെയ്യാനില്ലാത്ത കാലത്താണു പ ണ്ടു വള്ളം കളി നടന്നിരുന്നതു . കുട്ട നാട്ടു നടക്കാറുള്ള ആദ്യത്തെ വള്ളം കളി   ചമ്പക്കുളം മൂ ലം വള്ളം കളിയാണു . പിന്നീട് പ്രസിദ്ധമായ   ആലപ്പുഴ പുന്നമടക്കായലിലെ നെഹ്രു ട്രോഫി , പായിപ്പാടു വള്ളം കളി , ആറന്മുള ഉത്രട്ടാതി ജലോത്സവം , കൊച്ചിയിലെ ഇന്ദിരാ ഗാന്ധി വള്ളം കളി   ഇവയൊക്കെ ഉണ്ടായി .                                                              പ്രധാനമായും നാലു തരം വള്ളങ്ങൾ ആണു മത്സരത്തിൽ പങ്കെടുക്കുന്നത് . ഏറ്റവും വലുതും കാണാൻ ഭംഗിയും ഉള്ളതും ആയ ചുണ്ടൻ വള്ളം , അതിൽ അ ല്പം ചെറുതു വെപ്പു വള്ളം ,   കോടിവ ള്ളം , ഏറ്റവും ചെറി യ ചുരുളൻ വള്ളം എന്നിങ്ങനെ പോ കുന്നു ഇവയുടെ പേർ .   ...