ഒരു വലിയ പെരുനാളിന്റെ ഓര്മകള്‍ - നാട്ടിലും തുര്ക്കിയിലും
ഞങ്ങളുടെ എല്ലാ സുഹൃത്തുക്കള്ക്കും ഹൃദയം നിറഞ്ഞ ഈദ് ദിനാശംസകള്‍. (ചിത്രം ഗൂഗിളില്‍ നിന്നും ) ഞങ്ങള്‍ ആര്‍ ഈ സി കാമ്പസില്‍ താമസിക്കുമ്പോള്‍ എല്ലാ കാര്യത്തിനും സഹായി ആയി ഒരു കോയാ ഉണ്ടായിരുന്നു. റേഷന്‍ കാര്ഡ് ഉണ്ടാക്കുന്നതും മണ്ണെണ്ണ പെര്മിട്റ്റ് ശരിയാക്കുന്നത് മുതല്‍ ഞായറാഴ്ച ദിവസം എല്ലാവര്ക്കും വേണ്ട മാംസം വാങ്ങുന്നത് വരെ അയാള്‍ ചെയ്തിരുന്നു. ആള്ക്കാരുടെ ആവശ്യം അനുസരിച്ച് കാല്‍ കിലോ മുതല്‍ ഒരു കിലോ വരെ ലിസ്ടാക്കി മുക്കത്ത് പോയി പൊതികളുമായി കോയ പത്തു മണിക്ക് മുമ്പ് എല്ലാ വീട്ടിലും എത്തിക്കും. ന്യായമായ കമ്മീഷന്‍ മാത്രം, തൂക്കത്തില്‍ യാതൊരു വ്യത്യാസവുമില്ല. (ആട്ടിറച്ചിയൊ മാട്ടിറചിയോ ആയിരിക്കും, കാരണം അന്ന് അണ്ണാച്ചി കോഴി ഇത്ര സുലഭമല്ല നാടന്‍ കോഴി വിരളവും.). കോയായ്ക്ക് പ്രത്യേക മമതയുള്ളവര്ക്ക്ു പെരുന്നാള്‍ ദിവസം ഒരു സമ്മാനം ഉണ്ടായിരുന്നു. നല്ല ഇളത്ത മൂരിക്കുട്ടന്റെ ഇറച്ചി. പ്രായമാകാത്ത മാടായാത...