ദാരിദ്ര്യം അമേരിക്കയില്‍: ബി പി എല്ലും ഏ പി എല്ലും
നമ്മുടെ നാട്ടില്‍ ജനങ്ങളെ ഏ പി എല്‍ , (ദാരിദ്ര്യ രേഖയ്ക്ക് മുകളില്‍ ) ഉള്ളവര്‍, ബി പി എല്‍ (ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ ) എന്ന് തരം തിരിക്കുകയാണല്ലോ പതിവ്. നമ്മുടെ ചില നേതാക്കന്‍മാര്‍ "ദാരിദ്ര്യം ഒരു മനോഭാവം" ആണെന്ന് പറയുന്നുണ്ട് എങ്കിലും ഇന്ത്യയില്‍ അതൊരു യാഥാര്‍ത്ഥ്യം തന്നെയാണ്. നമ്മുടെ നാട്ടില്‍ ഇങ്ങനെ തരം തിരിക്കുന്നത് കുടുംബത്തിന്റെ ആകെ വരുമാനം നോക്കി മാത്രമാണെന്ന് നമുക്കെല്ലാം അറിയാം. ദാരിദ്ര്യം അമേരിക്കയിലും ഉണ്ട്. പക്ഷെ കണക്കാക്കുന്ന രീതിയില്‍ കാര്യമായ വ്യത്യാസമുണ്ട്. ആദ്യമായി ഒരു കുടുംബത്തില്‍ ഉള്ള അംഗങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, മറ്റവശ്യ സാധനങ്ങള്‍ എന്നിവയ്ക്ക് ഒരു വര്ഷം എന്ത് ചിലവാകുന്നു എന്ന് കണക്കാക്കുന്നു. അതേപോലെ തന്നെ കുടുംബത്തിലെ അംഗങ്ങള്‍ക്കുള്ള ആകെ വരുമാനം എന്ത് എന്നും കണക്കാക്കുന്നു. വാര്‍ഷിക വരുമാനം മുമ്പ് കണക്കാക്കിയ ചിലവുകള്‍ക്ക് വേണ്ട തുകയില്‍ കൂടുതല്‍ ആണെങ്കില്‍ അവര്‍ ദാരിദ്ര്യരേഖയ്ക്ക് മുകളില്‍ (ഏ പി എല്‍) ആവും, മറിച്ചാണെങ്കില്‍ ബി പി എല്ലിലും. തികച്ചും ന്യായമായ കണക്കാ...