മഹാപണ്ഡിതനെ ഉപദേശിച്ച ഇറച്ചിവെട്ടുകാരന്‍ (മഹാഭാരതത്തില്‍ നിന്നൊരു കഥ )
മഹാഭാരതത്തിലെ വനപര്‍വത്തില്‍ നിന്നൊരു കഥയാണിത്. മഹാഭാരതത്തിലെ 18 അദ്ധ്യായങ്ങളില്‍ മൂന്നാമത്തെതാണ് വനപര്‍വം . അതില്‍ കൌശികന്‍ എന്ന ഒരു മഹാ പണ്ഡിതനെ കുറിച്ചു പറയുന്നു. കൌശികന്‍ തന്‍റെ വീടും നാടും വിട്ടു കൂടുതല്‍ അറിവു നേടുവാന്‍ ഏറ്റവും നല്ല ഗുരുക്കന്‍മാരെ അടുത്തു തന്നെ പോയി വിദ്യ അഭ്യസിച്ചു. മിക്കവാറും എല്ലാം പഠിച്ചു കഴിഞ്ഞു എന്നു തോന്നിയപ്പോള്‍ ഒരു ദിവസം അദ്ദേഹം ഭിക്ഷക്കായി ഇറങ്ങി. അതിനു മുമ്പായി ഒരു വലിയ ആല്‍ വൃക്ഷത്തിന്‍റെ തണലില്‍ നിന്ന് താന്‍ പഠിച്ച ചില ശ്ലോകങ്ങള്‍ ഉരുവിട്ടുതുടങ്ങി.എന്നാല്‍ ഇതു തുടങ്ങി ഏതാനും നിമിഷങ്ങള്‍ക്കകം ആ മരത്തിന്‍റെ മുകളിലെത്തെ ശാഖയില്‍ ഇരുന്ന ഒരു കൊക്കു അറിയാതെ ഇട്ട കാഷ്ടം അദ്ദേഹത്തിന്‍റെ തലയില്‍ തന്നെ പതിച്ചു. ക്രുദ്ധനായ അദ്ദേഹം ആ പാവം പക്ഷിയെ ക്രോധത്തൊടെ നോക്കി. അദ്ദേഹത്തിന്‍റെ കോപാഗ്നിയുടെ തീഷ്ണതയി...