നരകാസുര വധം കഥകളി
നരകാസുരന്‍ തന്നെ ഒരു മനുഷ്യനും ദേവനും തോല്പിക്കാന്‍ ആവില്ല എന്നാ അഹംകാരത്ത്തില് ഭുമിയില് എല്ലാവരെയും ആക്രമിച്ചു കീഴടക്കി. തന്റെ സാമ്രാജ്യം സ്വര്ഗത്തിലേക്ക് വ്യാപിപ്പിക്കണമെന്ന് മോഹമായി. ഏതായാലും ആദ്യം കുറെ അപ്സരകുമാരിമാരെ സ്വന്തമാക്കാം എന്ന് തീരുമാനിച്ചു. അതിനുവേണ്ടി തന്റെ പ്രിയ ശിഷ്യ നക്രതുണ്ഡിയെ വിളിച്ചു സ്വര്ഗത്തില് പോയി കുറച്ചു സുരസുന്ദരിമാരെ പിടിച്ചു കൊണ്ടു വരാന് ആജ്ഞാപിച്ചു. നരകാസുര വധം കഥകളി തുടങ്ങുന്നതു നക്രതുണ്ടിയുടെ രംഗപ്രവേശത്തോടെ ആണ്. രംഗം ഒന്ന് നക്രതുണ്ടി സ്വര്ഗത്തിലേക്ക് പോകാന് തയ്യാറാവുന്നു. തന്റെ നാറുന്ന കേശഭാരവും വസ്ത്രങ്ങളും സ്വര്ഗത്തിലേക്കുള്ള യാത്രയില് തീരെ കൊള്ളില്ല എന്ന് തോന്നി, കാട്ടില് നിന്ന് മരുന്നുകള് പറിച്ചു എണ്ണ തേച്ചു മുടി ചീകി സുഗന്ധ ദ്രവ്യം പുരട്ടി തയാറാവുന്നു. ഒരുങ്ങി കഴിഞ്ഞപ്പോള് തന്റെ സൌന്ദര്യത്ത്തില് (?) അഭിമാനം കൊണ്ടു നൃത്തം ചവിട്ടുകയും കുമ്മി അടിക്കുകയും മറ്റും ചെയ്യുന്നു. നക്രതുണ്ടി സ്വര്ഗത്തിലേക്ക് പോകാന് തയ്യാറാവുന്നു നക്രതുണ്ടി ഒരുങ്ങുന്നു രംഗം രണ്ടു നക്രതുണ്...