അവതാര്‍ - അത്യപൂര്‍വമായ ഒരു ചലച്ചിത്രം
ടൈടാനിക് എന്ന ചലച്ചിത്രം നിര്മി്ച്ച ജെയിംസ് കാമറുണിന്റെ പുതിയ ചലച്ചിത്രമാണ് അവതാര്‍. ഒരു സാധാരണ ബോളിവുഡ് ചിത്രമാണെന്നു പേരുകൊണ്ട് തെറ്റിദ്ധരിക്കാന്‍ സാധ്യതയുള്ള ഈ ചിത്രം അത്യപൂര്‍വമായ ഒരു ദൃശ്യ വിസമയമായി അനുഭവപ്പെട്ടു. ശാസ്ത്രകഥകള്‍ ചലച്ചിത്രം ആക്കുന്നത് ഇന്ന് സാധാരണമാണ്. ജുറാസിക് പാര്ക്കും മറ്റും നല്ല ഉദാഹരണങ്ങള്‍. എന്നാല്‍ ഈ ചിത്രം അത്തരം ചിത്രങ്ങളില്‍ നിന്ന് വേറിട്ട് തന്നെ നില്കുന്നു, 2009 ഡിസംബര്‍ മാസം പുറത്തിറങ്ങിയ ഈ ചിത്രം 2154 ഇല നടക്കുന്നതായിട്ടാണ് സംകല്പിചിരിക്കുന്നത്. ആല്ഫാ സെന്ചാരി എന്ന നക്ഷത്ര വ്യുഹത്തിലെ നാവി എന്നൊരു ഉപഗ്രഹം. അതില്‍ പാണ്ടോര എന്നാ സ്ഥലത്ത് ഉബെര്ത്ടോനിയം എന്ന അമൂല്യമായ ധാതുവസ്തു ഭുമിയിലെ മനുഷ്യര്‍ ഖനനം ചെയ്യാന്‍ തുടങ്ങുന്നു. പാണ്ടോരായില്‍ മനുഷ്യസമാനരായ ചില ജീവികള്‍ വസിക്കുന്നു. ഭുമിയിലെ മനുഷ്യര്ക്ക് അവിടത്തെ അന്തരീക്ഷം തീരെ അനുകുലമല്ല. വന്യജീവികളുടെ ആക്രമണവും അതിജീവിക്കുക അസാദ്ധ്യം. അവിടത്തെ താമസക്കാരായ നാവികള്‍ ഒരു ഭീമാകാരമായ വൃക്ഷഗൃഹത്തില്‍ ആണ് വസിക്കുന്നത്. മനുഷ്യരുടെ ഈ കടന്നാക്രമണം പാണ്ടോരായിലെ നാവി വര്ഗവത്തിന്റെ നിലനില്പിനെതന്നെ ചോദ്യം ചെയ...