അവതാര്‍ - അത്യപൂര്‍വമായ ഒരു ചലച്ചിത്രം


ടൈടാനിക് എന്ന ചലച്ചിത്രം നിര്മി്ച്ച ജെയിംസ് കാമറുണിന്റെ പുതിയ ചലച്ചിത്രമാണ് അവതാര്‍. ഒരു സാധാരണ ബോളിവുഡ്‌ ചിത്രമാണെന്നു പേരുകൊണ്ട് തെറ്റിദ്ധരിക്കാന്‍ സാധ്യതയുള്ള ഈ ചിത്രം അത്യപൂര്‍വമായ ഒരു ദൃശ്യ വിസമയമായി അനുഭവപ്പെട്ടു. ശാസ്ത്രകഥകള്‍ ചലച്ചിത്രം ആക്കുന്നത് ഇന്ന് സാധാരണമാണ്. ജുറാസിക്‌ പാര്ക്കും മറ്റും നല്ല ഉദാഹരണങ്ങള്‍. എന്നാല്‍ ഈ ചിത്രം അത്തരം ചിത്രങ്ങളില്‍ നിന്ന് വേറിട്ട്‌ തന്നെ നില്കുന്നു,


2009 ഡിസംബര്‍ മാസം പുറത്തിറങ്ങിയ ഈ ചിത്രം 2154 ഇല നടക്കുന്നതായിട്ടാണ് സംകല്പിചിരിക്കുന്നത്. ആല്ഫാ സെന്ചാരി എന്ന നക്ഷത്ര വ്യുഹത്തിലെ നാവി എന്നൊരു ഉപഗ്രഹം. അതില്‍ പാണ്ടോര എന്നാ സ്ഥലത്ത് ഉബെര്ത്ടോനിയം എന്ന അമൂല്യമായ ധാതുവസ്തു ഭുമിയിലെ മനുഷ്യര്‍ ഖനനം ചെയ്യാന്‍ തുടങ്ങുന്നു. പാണ്ടോരായില്‍ മനുഷ്യസമാനരായ ചില ജീവികള്‍ വസിക്കുന്നു. ഭുമിയിലെ മനുഷ്യര്ക്ക് ‌ അവിടത്തെ അന്തരീക്ഷം തീരെ അനുകുലമല്ല. വന്യജീവികളുടെ ആക്രമണവും അതിജീവിക്കുക അസാദ്ധ്യം. അവിടത്തെ താമസക്കാരായ നാവികള്‍ ഒരു ഭീമാകാരമായ വൃക്ഷഗൃഹത്തില്‍ ആണ് വസിക്കുന്നത്. മനുഷ്യരുടെ ഈ കടന്നാക്രമണം പാണ്ടോരായിലെ നാവി വര്ഗവത്തിന്റെ നിലനില്പിനെതന്നെ ചോദ്യം ചെയ്യുന്നു. ചന്ദ്രന്റെ പരിസ്ഥിതിയെയും ഈ ആക്രമണം തകരാറില്‍ ആക്കുമെന്ന് സംശയിക്കുന്നു. പാണ്ടോരായിലെ ജീവികലുമായി വിവരങ്ങള്‍ കൈമാറാന്‍ ഭൂമിയിലെ മനുഷ്യര്‍ ഉപയോഗിക്കുന്നതു ജനിതക എന്ജിനീയറിങ്ങില്‍ നിര്മിശച്ച നാവി ശരീരങ്ങലെയാണ്. സാധാരണ മനുഷ്യരെ നാവി അവതാരങ്ങള്‍ ആക്കി മാറ്റി അവര്‍ ആശയ വിനിമയം ചെയ്യുന്നു. ജനിതകമായ അനുകുല സ്വഭാവമുള്ള മനുഷ്യരെ ഉപയോഗിച്ച് ആണ് അവതാരങ്ങള്‍ ഉണ്ടാക്കുന്നത്. പ്രത്യേക യന്ത്രത്തില്‍ മനുഷ്യരെ കിടത്തി അവരുടെ മനോവ്യാപാരം ശ്രദ്ധിച്ചാണ് ആശയ വിനിമയം നടത്തുന്നത്.

1994 ല്‍ ആണ് കാമറുന്‍ ഈ ചിത്രത്തിന്റെ പണി തുടങ്ങിയത്. എണ്പതു പേജുള്ള ഒരു ലഘു ചലച്ചിത്ര കഥ. 1997 ല ടൈട്ടാനിക് പുറത്തിറങ്ങി യതിന് ശേഷം ഇതിന്റെ പണിപ്പുരയില്‍ ആയിരുന്നു അദ്ദേഹം. 1994 ല്‍ ലഭ്യമായിരുന്ന സാംകേതിക വിദ്യ പരിമിതമായിരുന്നു എന്നും അദ്ദേഹത്തിന് തോന്നി.

ത്രിമാന ചലച്ചിത്രങ്ങളില്‍ ഒരു സംഭവം തന്നെ ആണ് ഈ ചിത്രം. സാധാരണ രീതികളിലും ചിത്രം ഉണ്ടാക്കിയിട്ടുന്റെന്കിലും ത്രിമാന സാംകേതിക വിദ്യയുടെ പ്രത്യേകതയാണ് ഇതിനെ അത്യപൂര്‍വം ആക്കുന്നത്.
ഡിസംബര്‍ പത്തിനാണ് പടം ലണ്ടനില്‍ റിലീസ്‌ ചെയ്യ്തത്. കഷടിച്ചു ഒരു മാസം കൊണ്ടു തന്നെ പന്ത്രണ്ടു വര്ഷം നിലനിന്ന ടൈട്ടാനികിന്റെ കലക്ഷന്‍ റെകോര്ഡ്ച ഇത് പുറകിലാക്കി കഴിഞ്ഞു. കോഴിക്കോട്ടെ ക്രൌന്‍ സിനിമയിലും ഇത് റിലീസ്‌ ചെയ്തു.

സംവിധായകനും തിരകഥാകൃത്തുമായ ; ജെയിംസ് കാമേരുന്‍
2154 ല ആര്‍ ഡി എ കോര്പോരേഷന്‍ പാണ്ടോരാ എന്ന ചന്ദ്ര സമാനമായ ഒരു ഉപഗ്രഹത്തില്‍ നിന്ന് ഉബെര്ത്ടോ നിയം എന്ന ധാതു ഖനനം ചെയ്യാന്‍ തീരുമാനിക്കുന്നു., വികലാംഗനായ ജെയ്ക് സലളി എന്ന് പഴയ നാവികനെ ഈ ആവശ്യത്തിന് ഉപയോഗിക്കാന്‍ കൊണ്ടു വരുന്നു. അയാളുടെ കൊല്ലപ്പെട്ട ഇരട്ടസഹോദരന്റെ സ്ഥാനത്. ഗവേഷണ സംഘത്തിന്റെ നേതാവായ ഗ്രേസ്‌ അഗസ്റിന് ഇയാളെ തീരെ പിടിചില്ല, അയാളുടെ കഴിവുകളില്‍ അവര്ക്ക് സംശയം ഉണ്ടാവുന്നു. ആദ്യം ഉണ്ടായ ശംക മാറിയപ്പോള്‍ ജെയ്കിനെ ഗ്രെസ്യ്സും സ്വീകരിക്കുന്നു. ഗ്രെയ്സും ജെയ്കും സ്പെല്മാന്‍ എന്ന മറ്റൊരു ശാസ്ത്രജ്ഞ്ജനും കുടി അവതാര്‍ ആയി പാണ്ടോരായില്‍ എത്തുന്നു. നാവിയില്‍ നിന്ന് ജൈവ സാമ്പിള്‍ ശേഖരിക്കുകയാണ് അവരുടെ നിര്‍ദോഷമായ ഉദ്ദേശം. എന്നാല്‍ നാവിയിലെ അന്തരീക്ഷം വളരെ പ്രതികൂലമാണ്. അവിടെയുള്ള വന്യ ജീവികളുടെ ആക്രമണത്തില്‍ ജെയ്കു കൂട്ടത്തില്‍ നിന്ന് വേര്പെ്ടുന്നു. നെയ്ത്തിരി എന്ന ഒരു നാവി സ്ത്രീ ജെയ്കിനെ രക്ഷപെടുത്തുന്നു. ഒമാടികായ എന്ന പേരുള്ള അവിടത്തെ സമുഹത്തിലെ അവളുടെ മാതാ പിതാക്കളുടെ അടുത്തെത്തിക്കുന്നു. വിദേശിയായ ഒരാളിനെ സ്വീകരിക്കുന്നതില്‍ പൊതുവേ ആള്‍ക്കാര്‍ അനുകൂലമല്ലെന്കിലുമ് അവരുടെ ഗുരുവായ നെയ്തിരിയുടെ അമ്മ അയാളോട് അനുകമ്പ കാട്ടി നെയ്തിരിയോടു തന്നെ അയാളെ നാട്ടിലെ രീതികളും ആയോധന മുറകളും പഠിപ്പിക്കാന്‍ ഏല്പിക്കുന്നു. ഇവരുടെ വാസസ്ഥലമായ ഒരു ഭീമന്‍ വൃക്ഷഗൃഹത്തിന്റെ താഴെനിന്നാണ് ഉണ്ബുറ്റൊനിയം ഖനനം ചെയ്യേണ്ടത്. ജെയ്കി അയക്കുന്ന വസ്തുതകള്‍ ശേഖരിക്കുന്നതു സുരക്ഷാസേനയുടെ നേതാവായ കേണല്‍ മൈല്സ്ല കാത്തരിച് ആണ്. അയാളുടെ നിര്ദ്ദേശം അനുസരിച്ചു ജെയ്ക് കിട്ടുന്ന വിവരങ്ങള്‍ അയക്കുന്നു. ജെയ്കില്‍ കൂടി നാവി നിവാസികളെ വൃക്ഷഗൃഹത്തില്‍ നിന്ന് മാറ്റി താമസിപ്പിക്കാന്‍ ശ്രമം തുടങ്ങുന്നു. ഈ സംരംഭം വിജയമാക്കിയാല്‍ ജെയ്കിന്റെ നഷ്ടപ്പെട്ട കാലുകള്‍ ശരിയാകാംഎന്നു മൈല്സ്സ വാക്ക് കൊടുക്കുന്നു.

ജെയ്കു മയില്സിനു വിവരം കൈമാറുന്നു എന്നറിഞ്ഞ ഗ്രെയ്സ് ജൈവ സംബന്ധമായ ഗവേഷണ പ്രവര്ത്തിനത്തില്‍ നിന്ന് വിട്ടുനില്കുന്നു.മൂന്നു മാസം നാവിയുടെ കു‌ടെ കഴിഞ്ഞ ജെയ്ക്ക് ക്രമേണ അവരില്‍ ഒരാളായി മാറുന്നു. മയില്സിന്റെ ദൌത്യത്ത്തില്‍ നിന്ന് വിട്ടുനില്കുവാന്‍ തീരുമാനിക്കുന്നു. നെയ്ത്തിരി അയാളെ തന്റെ ജീവിത പങ്കാളി ആയി സ്വീകരിക്കുകയും ചെയ്യുന്നു. നാവി നിവാസികള്‍ ഒരിക്കലും വൃക്ഷഗൃഹത്തില്‍ നിന്ന് പോകുകയില്ലെന്നും, പോയാല്‍ ആ വര്ഗ്ഗിത്തിന്റെ നിലനില്പുതന്നെ ഇല്ലാതാവും എന്നും മനസ്സിലാക്കി ജെയ്കു ഈ വിവരം മയില്സിനെ അറിയിക്കുന്നു. വൃക്ഷങ്ങള്‍ തമ്മിലുള്ള നാഡിശ്രുംഖലയാണ് അവരുടെ നാഡിവ്യൂഹം എന്നും അയാള്‍ മനസ്സിലാക്കുന്നു. ജെയ്കു തന്റെ ആഗമനോദ്ദേശം ഒമാട്ടിക്കായ വാസികളെ അറിയിക്കുന്നു. നെയ്തിരി അയാളെ വഞ്ചകന്‍ എന്നും ചാരന്‍ എന്നും പറഞ്ഞു തള്ളിപ്പറയുന്നു. ജെയ്ക് നാവി ആക്രമണത്തിന് സഹകരിക്കുകയില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ മയില്സിന്റ്യെ നിര്‍ദ്ദേശപ്രകാരം ഗ്രെയ്സ്, ജെയ്കു, സ്പെല്മാന്‍ ഇവരുടെ മനുഷ്യ അവതാരങ്ങളെ തടവില്‍ ആക്കുന്നു. എന്നാല്‍ മൈല്സിന്റെ ഇത്തരം കുല്സി്ത പ്രവര്ത്ത്നത്തിന് അനുകൂലമല്ലാത്ത മറ്റൊരു സുരക്ഷാ നേതാവ് ടൂടി എന്ന പടയാളി ഇവരെ മൂന്നു പേരെയും സ്വതന്ത്രരാക്കുന്നു. എന്നാല്‍ കാത്തരിചിന്റെ വെടിയേറ്റു ഗ്രേസിനു മാരകമായി മുറി വേല്ക്കുതന്നു. നാവി നിവാസികള്‍ അവരെ മനുഷ്യ ശരീരത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നു എങ്കിലും ഗ്രേസ്‌ മരണപ്പെടുന്നു. ജെയ്ക്കിനു നാവി നിവാസികളെ അനുസരിപ്പിക്കാന്‍ ഒരു മണികൂര്‍ സമയം അനുവദിച്ചു മയില്സ്‌ അന്ത്യശാസനം കൊടുക്കുന്നു.

ഒമാട്ടിക്കായ വര്ഗ്ത്തിന്റെ വിശ്വാസം ആര്ജിക്കുന്നതിനായി ജെയ്ക് തദ്ദേശവാസികള്ക്ക്ന ഒരിക്കലും മെരുക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഭീമാകാരനായ ഒരു ജീവിയെ മെരുക്കിഎടുക്കുന്നു. വിശ്വാസം തിരിച്ചെടുത്ത ജെയ്കും നാവി വാസികളുടെ പുതിയ നേതാവും എല്ലാവരും കുടി ആലോചിച്ചു ഏതു സമയവും ഉണ്ടായെക്കാവുന്ന ആക്രമണത്തെ ചെറുക്കുവാന്‍ തീരുമാനിക്കുന്നു. ഭീമന്‍ ടാങ്കുകളും മറ്റുമായി വന്ന മനുഷ്യരെ അവരുടേതായ പ്രാകൃത രീതി ഉപയോഗിച്ചു നാവി നിവാസികള്‍ തടയുന്നു. തല്ക്കാലം അവരെ തടയാന്‍ കഴിയുന്നു എങ്കിലും വന്‍ ആള്‍ നാശമുണ്ടാവുന്നു. അപ്രതീക്ഷിതമായി പാണ്ടോരായിലെ വന്യജീവികളും ഈ യുദ്ധത്തില്‍ ചേരുന്നു. ഇവരുടെ എല്ലാം സംയുകത ശ്രമഫലമായി ആക്രമണകാരികളെ തുരത്തുന്നു. കാത്രിച് ജെയ്കിന്റെ മനുഷ്യ ശരീരം തിരഞ്ഞു പിടിച്ചു നശിപ്പിക്കുന്നു. അതുകൊണ്ടു ജെയ്കിനു പാണ്ടോരായിലെ അന്തരീക്ഷത്തില്‍ ജീവിക്കാന്‍ കഴിയാതാക്കുന്നു. നെയ്ത്തിരി കാത്തരിചിനെ വധിക്കുന്നു. അവരുടെതായ രീതിയില്‍ മറ്റൊരു ജീവിയില്‍ നിന്ന് ചൈതന്യം ആവേശിപ്പിച്ചു ജെയ്കിനു ജീവന്‍ കൊടുക്കുന്നു അവരുടെ കുട്ടത്തില്‍ ഒരാളായി ജെയ്ക് നെയ്തിരിയുടെ സ്നേഹപാത്‌രമായി ജീവിക്കുന്നു. ബാകിയുണ്ടായിരുന്ന മനുഷ്യരെ അവര്‍ നാവിയില്‍ നിന്ന് പുറത്താക്കുന്നു.
ഇതാണ് അവതാര്‍ എന്ന സിനിമയുടെ കഥാസാരം. ജെയിംസ് കാമെരുഉനിന്റെ രണ്ടാമത്തെ മഹത്തായ അഭ്ര കാവ്യം.

പരിസ്ഥിതി സംബന്ധമായ സന്ദേശം പ്രചരിപ്പിക്കുന്നതിനോടോപ്പം സാംകേതിക മികവും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. മറ്റൊരു ഗ്രഹത്തില്‍ താമസിക്കുന്നവരുടെ ജീവിതരീതി ചിത്രീകരിക്കുന്നതില്‍ അഭിപ്രായ വ്യത്യാസം കണ്ടേക്കാം, മറ്റു പല സിനിമകളിലെയും പോലെ ആവണമെന്നില്ല. പതിനായിരം കോടിയിലധികം (237 million Dollar) രുഉപാ മുടക്കി നിര്‍മിച്ച ഈ ചിത്രം ശരിക്കും ഒരു അത്യപൂര്‍വാ അനുഭവം തന്നെ,

അഭിനേതാക്കള്‍ : മനുഷ്യര്‍
സാം വര്തിങ്ങ്ടോണ്‍: ജെയ്ക് സള്ളി , പ്രധാന നായകന്‍. വികലാമ്ഗനായ നേവല്‍ ഓഫീസര്‍ , ആസ്ട്രെലിയന്‍ നടന്‍
സിഗുമേ വീവര്‍ : ഡോ. ഗ്രേസ അഗസ്റിന്‍ , ഒരു മുന്‍ ബയോല്ഗിസ്റ്റും അവതാര്‍ പ്രോഗ്രാമ്മിന്റെ തലവനും ജെയ്കിന്റെ ഗുരു. നാവി യുമായി ശാന്തമായ ബന്ധത്തില്‍ മാതറാം താല്പര്യപ്പെടുന്നു.
മൈകേല്‍ രോഡരിഗുഎസ്: ട്രുടി ചകോന്‍ , ഒരു മറൈന്‍ പൈലറ്റ്, അവതാര്‍ പ്രോഗ്രാമിന്റെ പ്രധാന സഹായി.
ജോയല്‍ ഡേവിഡ്‌ മൂര്‍ : നോരം സ്പെല്മാന്‍ , മനുഷ്യരെപടി പഠിക്കുന്ന ശാസ്ത്രജ്ഞന, ജെയ്ക് സാലി വന്ന അതഇ സമയത്ത് പാണ്ടോരായില്‍ എത്തുന്നു.
സ്ടീഫെന്‍ ലെന്ഗ് : കേണേല്‍ മൈലെസ്‌ കാത്തരിച് , നാവിയിലെ ഖനന പദ്ധതിയുടെ ചീഫ്‌ , പാണ്ടോരായിലെ ആള്ക്കാ രോട് തികഞ്ഞ പുച്ഛം ഉള്ള ആള്‍.
ജിഒവനി രിബിസി: പാര്കര്‍ സെല്ഫ്രിട്ജൂ , ആര്‍ ഡി എ യുടെ പ്രധാന ഭരണാധികാരയും പ്രധാന വില്ലനും.
ദിലീപ്‌ റാവു : അവതാര്‍ ടീമില്‍ ഉള്ള മാക് സ പട്ടേല്‍ എന്ന മറ്റൊരു സയന്റിസ്റ്റ്‌ ,

നാവികലായി

സു സല്ടാനാ: നെയ്ത്തിരി , ഒമാടികായയിലെ രാജകുമാരി, കഥയിലെ കേന്ദ്ര ബിന്ദു, ജെയ്കുമായി പ്രേമത്തില്‍ ആവുന്നു.
സി സി എച്ച് പൌന്റാര്‍ : നാവി കളുടെ ഗുരു , നെയ്തിരിയുറെ അമ്മ
വെസ്‌ സ്റ്റുഡി : എയ്ടുകാന്‍, ഒമാട്ടികായയുടെ നേതാവ്, നെയ്തിരിയുറെ അച്ഛന്‍

ചിത്രങ്ങള്ക്കും വിവണത്തിനും അവലംബം : വിക്കിപീടിയ

വാല്‍കഷണമ് : തിയ്വേട്ടരില്‍ ഉപയോഗിച്ച ശേഷം എറിഞ്ഞു കളയുന്ന തരാം കണ്ണാടിക്കു മുപ്പതു റുപാ വാങ്ങുന്നുന്ടു്. അത് തിരിച്ചു വീണ്ടും ഉപയോഗിക്കാതിരുന്നാല്‍ മതിയായിരുന്നു, ആര് നിര്മിച്ചുവെന്നോ എന്ത് വിലയാനിന്നോ അതില്‍ എഴിതിയിട്ടുമില്ല. അത് കൊണ്ടു സിനിമക്ക് പോകുന്നവര്‍ കിട്ടിയ കണ്ണാടി നശിപ്പിക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ ഉപയോഗിച്ച സിറിഞ്ച് വരെ വീണ്ടും ഉപയോഗിക്കുന്ന നമ്മുടെ നാട്ടില്‍ അതും തിരിച്ചു തിയേറ്ററില്‍ വന്നു കുടാഴ്കല്ല.

Comments

Anonymous said…
carpi ebitda actual nizhpharmv austen vihosi node bytes stretching ambassador htlitov
lolikneri havaqatsu