സന്താന ഗോപാലം
മഹാഭാരതത്തിലെ ഒരു കഥയെ അടിസ്ഥാനമാക്കി അവതരിപ്പിച്ചു വരുന്ന കഥകളി ആണു സന്താനഗോപാലം. ഭാരത യുദ്ധം കഴിഞ്ഞു കുറച്ചു നാള് ആയി. അറ്ജുനന് തന്റെ ഗുരുവും സ്നേഹിതനും എല്ലാം എല്ലാം ആയ ശ്രീകൃഷ്ണനെ കാണാന് ദ്വാരകയിലേക്കു പുറപെടുന്നു. ഭഗവാനെ കാണുന്നതില് നിന്നുള്ള സന്തോഷം അനുഭവിച്ചുകൊണ്ടു കൊച്ചു വറ്തമാനം പറഞ്ഞിരിക്കുന്നതിനിടയില് ദ്വാരകയിലെ പ്രജ ആയ ഒരു ബ്രാഹ്മണന് അവിടെ എത്തുന്നു. രംഗം ഒന്നു :കൃഷ്ണനും അറ്ജുനനും വളരെ നാള്‍ക്കു ശേഷം കാണുന്നു . തന്റെ ഒന്പതു കുട്ടികളും പ്രസവിച്ചു കഴിഞ്ഞാലുടന് മരിച്ചുപോയി എന്ന സംകടം ഭഗവാനെ അറിയിക്കുന്നു. തന്റെ ശേഷക്രിയ ചെയ്യാന് വേണ്ടി തന്റെ പത്താമത്തെ കുട്ടിയെ എങ്കിലും തനിക്കു തരണേ എന്നു ഭഗവാനോടു അപേക്ഷിക്കുന്നു. എന്നാല് കറ്മഫലം മാറ്റാന് ആറ്ക്കും കഴിയുകയില്ല എന്നു പറഞ്ഞു കൃഷ്ണന് കൈമലറ്ത്തുന്നു. ദു:ഖിതനായ ബ്രാഹ്മണന് ഇതിനൊക്കെ കാരണം രാജാവായ കൃഷ്ണന്റെ തോന്നിയവാസം ആണെന്നു പറഞ്ഞു കൃഷ്ണനെ കുറ്റപ്പെടുത്തുന്നു. കൃഷ്ണന് മെല്ലെ രംഗത്തു നിന്നു മാറുന്നു. രംഗം രണ്ടു: ബ്രാഹ്മണനെ അറ്ജുനന്‍ സമാധാനിപ്പിക്കുന്നു ബ്രാഹ്മണന്റെ അപേക്ഷയില് കൃഷ്ണന് ഉദാസീനന് ആയിരിക്കുന്നതു അറ്ജുനനു പിടിച്ചില്ല....